പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 6

കുറച്ച് നേരം റൂമിൽ ഇരുന്ന് പാട്ട് കെട്ടും, വെറുതെ ഫോണിൽ കളിച്ച് സമയം കളഞ്ഞ ശേഷം അവൾ താഴെ ഭക്ഷണം കഴിക്കാൻ വേണ്ടി പോയി.

“എന്താ മോളെ നേരത്തേ വന്നോ ഇന്ന്” അമ്മ ചോദിച്ചു.

“ആ വിശക്കുന്നു” റാഷിക മറുപടി നൽകി.

“റാഷി വന്നിലെ, എന്ന എല്ലാർക്കും കൂടി കഴിക്കായിരുന്നു”

“ഞാൻ വിളിച്ചു, അപ്പൊ കുറച്ച് കഴിഞ്ഞ് വരാം എന്ന പറഞ്ഞെ”

“ആണോ, ഞാൻ ഒന്ന് വിളിക്കട്ടെ എന്ന, റാഷി…” അമ്മ ഉറക്കണേ വിളിച്ചു.

ഭഗവാനെ താഴെ വന്ന് പെട്ടാലോ, ഇനി എന്തോ ചെയ്യും.

“അവൾ കു… കുളിക്കാൻ പോവാൻ എന്ന് പറഞ്ഞിട്ട് ഉണ്ടായി. നമുക്ക് ഇപ്പൊ കഴിക്കാം” എന്നും പറഞ്ഞ് അമ്മക്ക് മുഖം കൊടുക്കാതെ അവൾ ടേബിളിൽ പോയി ഇരുന്നു. ഭക്ഷണം എല്ലാം അവിടെ തന്നെ എടുത്ത് വെച്ചിട്ട് ഉണ്ടായിരുന്നു, അവളുടെ കൂടെ അമ്മയും കഴിക്കാനായി കൂടി. പതിവിലും കുറച്ച് അതികം നേരം അവൾ ഇന്ന് ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് തന്നെ ഇരുന്നു, പക്ഷെ കഴിക്കാൻ വേണ്ടി ആയിരുന്നില്ല പകരം അമ്മയോട് വിശേഷങ്ങൾ പറഞ്ഞ് ഇരിക്കെ ആയിരുന്നു.

“വേറെ പ്രെശ്നം ഒന്നും ഉള്ളത് കൊണ്ടല്ലലോ കോളേജിൽ പോവാത്തത് അല്ലെ, അതോ കോളേജ് ഇഷ്ടപെട്ടിലെ” അമ്മ ചോദിച്ചു.

“അതൊന്നുമല്ല, ഞാൻ ഇപ്പൊ പിന്നെയും പോയി തുടങ്ങിയാലോ…” അവൾ മറുപടി കൊടുത്തു.

“ഹ്മ്മ്… നമ്മൾ കഴിച്ച് കഴിഞ്ഞു ഇവൾ ഇതുവരെ ആയിട്ട് വന്നിലെ”

“ഞാൻ ഇപ്പൊ മേലോട്ട് പോവുമ്പോ പറയാം. അമ്മ കിടന്നോളു എന്നാ, അവൾ വന്ന കഴിചൊല്ലും” എന്നും പറഞ്ഞ് ആഷിക പെട്ടന് തന്നെ എഴുനേറ്റ് കൈ കഴുകി മേലോട്ട് ഓടി പോയി, അവളുടെ റൂമിലേക്ക് അല്ല റാഷികയുടെ റൂമിലേക്ക്. അവിടെ കേറി വെറുതെ ലൈറ്റും ഫാനും ഇട്ട് അവൾ വാതിൽ അടച്ചു.

5-10 മിനിറ്റ് കഴിഞ്ഞപ്പോ ആണ് ആണ് വാതിലിൽ ഒരു മുട്ടൽ കേട്ടത്

“റാഷി… എന്താ ഇത് കൂറേ നേരം ആയാലോ.” അമ്മ ആയിരുന്നു. പിന്നെയും പെട്ടല്ലോ ദൈവമേ, ഓരോ വള്ളിക്കെട്ട് എടുത്ത് തലയിൽ വെച്ചാ എന്നെ പറഞ്ഞ മതിയല്ലോ.

“നിനക്ക് കഴിക്കാൻ വേണ്ടേ…”

“വേണ്ട വേണ്ട…” ആഷിക പറഞ്ഞു.

“മിണ്ടാതെ വന്ന് കഴിച്ചോളണം. നീ ആദ്യം വാതിൽ തുറക്ക്”

“ഞാൻ… ഡ്രസ്സ് മാറാനെ…” ആഷിക പറഞ്ഞു. അവൾ റൂമിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞു. വേഗം ബാത്‌റൂമിൽ കേറി തലയിൽ കുറച്ച് വെള്ളം ആകിയതിന് ശേഷം ഒരു തോർത്ത് എടുത്ത് തലയിൽ കെട്ടി ഡ്രെസ്സും മാറി അവൾ പുറത്തേക്ക് ഇറങ്ങിയതും അവിടെ അമ്മ നിൽക്കുന്നുണ്ടായിരുന്നു. അപ്പൊ തന്നെ കൈയിൽ ഒരെണ്ണം കിട്ടുകയും ചെയ്തു.

“എന്താടി ഉള്ളിൽ പരിപാടി” അമ്മ ചോദിച്ചു. ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൾ കണ്ണ് ചിമ്മി കാണിച്ചു. അവൾ പിന്നീട് അവിടെ കുറച്ച് നേരം ചിന്തിച്ച് നിന്നു, റാഷിക ആണെകിൽ ഇപ്പൊ എന്ത് ചെയ്യും. വേഗം തന്നെ അവൾ അമ്മയെ കെട്ടിപിടിച്ചു.

“ഇനി സോപ്പ് ഇടാൻ ഒന്നും നിൽക്കണ്ട, വേഗം വന്ന് കഴിക്കാൻ നോക്ക്” എന്നും പറഞ്ഞ് അമ്മ താഴത്തേക്ക് പോയി. അവളും പെട്ടന് തന്നെ കൂടെ പോയി ടേബിളിൽ ഇരുന്നു, അവിടെ പണിക്ക് വരുന്ന ചേച്ചി പിന്നെയും ഭക്ഷണം അവൾക്ക് വിളമ്പി കൊടുത്തു.

പിന്നെയും ഇത്ര തന്നെ കഴിച്ച തട്ടി പോവുമെലോ, ഇവിടുന്ന് എങ്ങനേലും ഒന്ന് ഊരണം.

“കഴിക്ക് മോളെ” ആ ചേച്ചി പറഞ്ഞു. ഒരു ആക്കിയ ചിരി ചിരിച്ചിട്ട് അവൾ തലയാട്ടി.

എന്തായാലും നനഞ്ഞു ഇനി കുളിച്ച് കേറാം, എന്നും വിചാരിച്ച് അവൾ കുറച്ച് എടുത്ത് കഴിച്ചു. അമ്മയും വെറുതെ ഒരു കൂട്ടിന് അടുത്ത് തന്നെ ഇരുപ്പ് ഉണ്ടായിരുന്നു. അമ്മക്ക് മുഖം കൊടുക്കാതെ അവൾ കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുത്തു, അപ്പൊ അമ്മ അവളെ കൂടുതൽ ശ്രേധിച്ച് നോക്കാൻ തുടങ്ങി.

“എന്താ അമ്മെ ഇങ്ങനെ നോക്കുന്നത്, കുളിച്ച് കഴിഞ്ഞപ്പോ ഞാൻ കൂടുതൽ ബ്യൂട്ടിഫുൾ ആയോ” പുരികം ഉയർത്തിയും താഴ്ത്തിയും അവൾ ചോദിച്ചു.

“അപ്പൊ നീ മിണ്ടും അല്ലെ…” അമ്മ ചോദിച്ചു.

“നിനക്ക് അവൾ കഴിക്കാൻ വന്നപ്പോ തന്നെ അങ്ങോട്ട് കഴിച്ച പോരായിരുന്നോ, ഒരുമിച്ച് എല്ലാര്ക്കും കൂടി ഇരിക്കയായിരുന്നു” അമ്മ തുടർന്നു. എല്ലാം കേട്ട് അവൾ തലയാട്ടികൊണ്ടേ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *