പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 6

“എന്താ മോനെ എന്ത് പറ്റി”

“അമ്മെ ഞാൻ ജോലി രാജി വെച്ചു”

“എന്താ മോനെ ഈ പറയുന്നേ…” ഒരു അത്ഭുതത്തോട് കൂടി അവന്ടെ അമ്മ ചോദിച്ചു. പക്ഷെ പറഞ്ഞ് തീർക്കാൻ സമ്മതിക്കാതെ അവൻ സംസാരിച്ച് തുടങ്ങി.

“എനിക്ക്… എനിക്ക് പറ്റുന്നില്ല അമ്മെ. ഭയങ്കര സ്ട്രെസ്, ഒന്നും ശെരി ആവുന്നില്ല” ചെറുതായി കണ്ണുകൾ നിറഞ്ഞ് കൊണ്ട് അവൻ പറഞ്ഞു. മകന്റെ കണ്ണുനീരിന് മുന്നിൽ മറ്റൊന്നും ചിന്തിക്കാൻ ഇല്ലാതെ അമ്മ പറഞ്ഞ് തുടങ്ങി.

“മോൻ കരയല്ലേ… അതൊന്നും സാരമില്ല, നമുക്ക് ഇവിടെ തന്നെ എന്തെകിലും ജോലി കിട്ടും. മോൻ ഇരിക്ക് അമ്മ കഴിക്കാൻ എന്തേലും കഴിക്കാൻ എടുക്കാം” കണ്ണുകൾ തുടച്ച് കൊണ്ട് അമ്മ അടുക്കളയിലേക്ക് നടന്നു. പിന്നീട് അവന്റെ ചേട്ടനും അച്ഛനും വിളിച്ച് കാര്യം അന്വേഷിച്ചു, ആരോടും സത്യം പറയാതെ അവൻ സ്വയം നെയ്ത്ത് എടുത്ത ആ കഥ തന്നെ പറഞ്ഞു.

പിന്നീട് ഉള്ള രണ്ട് ദിവസവും ഓരോന്ന് ആലോചിച്ച് ഉള്ള വെറുതെ ഇരുപ്പ് ആയിരുന്നു, മനസ്സിനും ശരീരത്തിനും ആകെ ഒരു മടുപ്പ്. വൈകുനേരം ആയപ്പോഴേക്കും കൂറേ കാലമായി ഒന്നും ചെയ്യാത്തത് പോലെ ഒരു തോന്നൽ അവന്ടെ ഉള്ളിൽ വന്ന് തുടങ്ങി.

“ഹൃതികെ…” താഴെ നിന്നും ദേഷ്യത്തിൽ അമ്മയുടെ വിളി വന്നു. അവൻ പതിവില്ലാതെ അമ്മയുടെ ദേഷ്യത്തിൽ ഉള്ള വില്ലി കേട്ട് ഒന്ന് പേടിച്ചു. പെട്ടന് തന്നെ താഴത്തേക്ക് ഓടി ചെന്ന അവൻ കണ്ടത് കണ്ണുകൾ ചുവന്ന് , ദേഷ്യത്തിൽ കൈയിൽ ഒരു പേപ്പർ ചുരുട്ടി പിടിച്ച് നിൽക്കുന്ന അമ്മേയെ ആയിരുന്നു.

“എന്ത് പറ്റി അമ്മെ…” പേടി നിറഞ്ഞ മനസ്സോട് കൂടി അവൻ ചോദിച്ചു. അമ്മ അപ്പൊ തന്നെ കൈയിൽ ചുരുട്ടി പിടിച്ച കടലാസ് ഹൃതിക്കിന് നേരെ നീട്ടി, അവൾ അത് മെല്ലെ തുറന്നു.

“ഹൃതികെ… ഞാൻ നിന്നെ കൂറേ വിളിച്ചിട്ടും കിട്ടിയില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്. നിന്നെ ജോലിയിൽ നിന്നും പിടിച്ച് പുറത്താക്കിയത് ഒക്കെ ഞാൻ അറിഞ്ഞു, പക്ഷെ നിന്റെ കൂടെ ഞാൻ ഉണ്ടാവും. എന്നാലും ഒരു പെണ്ണിനെ പറ്റിച്ച് ഒളിച്ച് നടന്നത് കൊണ്ടാണ് നിന്ടെ ജോലി പോയത് എന്ന് അറിഞ്ഞപ്പോ… വിശ്വസിക്കാൻ തോന്നിയില്ല. ഇതിന്റെ സത്യം നമ്മൾ തെളിയിക്കും, ശെരിക്കും എന്താണ് സംഭവിച്ചത് എന്ന് അറിഞ്ഞകൊള്ളാം എന്ന് ഉണ്ട്.

മറുപടി പ്രതീക്ഷിക്കുന്നു… പിന്നെ ആരാ എന്താ എന്നൊന്നും ഒരു വിശധികാരണം വേണ്ട എന്ന് കരുതി…”

“ഹ ഹാ ഹാ…” കത്ത് വായിച്ച് കഴിഞ്ഞതും ഹൃതിക് അട്ടഹസിക്കാൻ തുടങ്ങി. അത്ഭുതത്തോട് കൂടി അവനെ നോക്കി.

“അമ്മെ… അമ്മ വിശ്വസിക്കണം, ഇതൊന്നും അല്ല കാരണം. പക്ഷെ എഴുതിയത് ആരായാലും വെറുതെ വിടാനും ഞാൻ പോവുന്നില്ല” ഹൃതിക് തുടർന്നു.

“നീ എന്നെ പറ്റിക്കാൻ പറയുന്നത് അല്ലാലോ ലെ…”സങ്കടത്തോട് കൂടി അവന്ടെ അമ്മ ചോദിച്ചു.

“സത്യം അമ്മെ… ഈ കത്തിൽ ഉള്ളത് ഒന്നും സത്യം അല്ല. അമ്മ പേടിക്കണ്ട… പേടിക്കണ്ട” പിന്നെയും പിന്നെയും അത് തന്നെ പിറുപിറുത്ത് കൊണ്ട് ഹൃതിക് പടിക്കെട്ടുകൾ കേറി മുറിയിലേക്ക് പോയി. അവിടെ എത്തിയതും അവൻ പിന്നെയും ഒപിന്നെയും ആ കത്ത് വായിച്ചു, മനസ്സിൽ ആഷികയുടെ ശബ്ദത്തിൽ പിന്നെയും വായിച്ചു. അപ്പൊ തന്നെ ആയിരുന്നു അവന് അപ്രതീക്ഷിതമായിട്ട് ലോഹിതിന്റെ ഫോൺ വന്നതും. ഫോൺ എടുത്തു, പക്ഷെ അല്പനേരത്തേക്കു മൗനം മാത്രമായിരുന്നു.

“ഡാ ലോഹിത് ആട” മൗനം ബേധിച്ച് കൊണ്ട് അവൻ സംസാരം തുടങ്ങി.

ഹൃതിക് : മനസ്സിലായി… പറയടാ

ലോഹിത് : നിനക്ക് ഇപ്പോഴും ദേഷ്യം ഉണ്ട് അല്ലെ

ഹൃതിക് : എനിക്ക് ഒന്നുമില്ല നീ കാര്യം പറ

ലോഹിത് : സോറി ഡാ ഞാൻ… എന്റെ മാത്രമാണ് തെറ്റ്. ഞാൻ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. പെട്ടന് ഈഗോ കാരണം

ഹൃതിക് : ഡാ ഡാ… ഞാൻ അല്ലേടാ വേണ്ടാത്ത ഓരോന്ന് പറയാൻ നിന്നത്

ലോഹിത് : അല്ലേടാ, നീ പറഞ്ഞത് തന്നെ ആയിരുന്നു ശെരി. അത് എനിക്ക് ഉള്ള്കൊലാണ് കഴിഞ്ഞില്ല

ഹൃതിക് : എന്തൊക്കെ ആട ഈ പറയുന്നത്

ലോഹിത് : ഞാൻ ഇപ്പൊ നാട്ടിൽ ആട ഉള്ളത്, അടുത്ത ആഴ്ച മുംബൈക്ക് തിരിച്ച് വരുമ്പോ ഞാൻ നിന്റെ അടുത്തേക്ക് വരാം

Leave a Reply

Your email address will not be published. Required fields are marked *