“നമ്മക്ക് ആ കോർണറിൽ ഉള്ള സീറ്റിൽ ഇരിക്കാം, അതാവുമ്പോ കുറച്ച് പ്രൈവസി ഉണ്ടാവും” സാം പറഞ്ഞു.
“അതിന് ഇവിടെ നമ്മൾ രണ്ടാളും അല്ലാതെ വേറെ ആരും ഇല്ലാലോ, എവിടേലും ഇരുന്ന പോരെ” അവൾ ചോദിച്ചു.
“ശെരിയാ ശെരിയാ” ചെറിയ ചമ്മലോട് കൂടി അവൻ പറഞ്ഞു.
രണ്ട് പേരും നേരെ ഒരു ടേബിളിൽ പോയി ഇരുന്നു, അവൾ അപ്പൊ തന്നെ ഫോൺ എടുത്ത് അതിൽ കളിച്ച് തുടങ്ങി. എന്ത്, എങ്ങനെ തുടങ്ങണം എന്ന് ഒരു എത്തും പിടിയും ഇല്ലാതെ സാം അവിടെ ഇരുന്നു.
“സർ, ഓർഡർ പ്ളീസ്”
“ഇവിടുത്തെ ഏറ്റവും എക്സ്പെൻസിവ് ആയിട്ട് ഉള്ള ഡിഷ് ഏതാണ് ?” കുറച്ച് ജാഡ ഇട്ട് സാം ചോദിച്ചു.
“സർ ഉദേശിച്ചത് എക്‌സ്‌ക്ല്യൂസീവ് ആയിട്ട് ഉള്ള ഡിഷ് അല്ലെ” വെയ്റ്റർ വിനീത പൂർവം ചോദിച്ചു, പിന്നെ അയാൾ ക്യാഷിറിനെ നോക്കുന്നതും കണ്ടു. അവർ തന്നെ സഹായിക്കാൻ വേണ്ടി എന്തോ ചെയുന്നതാണ് എന്ന് അവനെ മനസ്സിലായി. സാം അയാൾ നേരത്തെ പറഞ്ഞ കാര്യം ശെരി വെച്ചു, ശേഷം ഓർഡറും വെച്ചു.
“ഞാൻ ഒന്ന് ഹാൻഡ് വാഷ് ചെയ്തിട്ട് വരാം…” എന്നും പറഞ്ഞ് അലൈല പോയി. ഇതേ സമയം സാം ആ വൈറ്ററിനെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കി.
“സർ, ഇമ്പ്രെസ്സ് ചെയാൻ നോക്കുമ്പോ വെറുതെ പൈസ ഉണ്ട് എന്ന് കാണിച്ചത് കൊണ്ട് കാര്യമില്ല, കുറച്ച് സ്റ്റാൻഡേർഡ് കൂടി ഉണ്ട് എന്ന് കാണിച്ചാലേ കാര്യം ഉള്ള” ആ വെയ്റ്റർ പറഞ്ഞു. സമീർ ഒരു ഞെട്ടലോട് കൂടി അവനെ നോക്കി.
“സോറി, സാറിന് സ്റ്റാൻഡേർഡ് ഇല്ല എന്നല്ല… എക്സ്പെൻസിവ് എന്ന് പറഞ്ഞ വല്ല വില്ല കൂടിയത്, എക്‌സ്‌ക്ല്യൂസീവ് എന്ന് പറഞ്ഞാലും ചിലവ് കൂടിയത് ആണ് പക്ഷെ കുറച്ചും കൂടി സ്പെഷ്യലും, അധികമായി ആരും ഓർഡർ ചെയ്യാത്തതും. ഇങ്ങനെ ഉള്ള വാക്കുകൾ കേൾക്കുമ്പോഴും പിന്നെ ഫുഡ് വന്ന് കഴിഞ്ഞാലും അവരുടെ ഉള്ളിൽ നമ്മളെ പറ്റി ഒരു മതിപ് ആയിരിക്കും” വെയ്റ്റർ പറഞ്ഞു.
“ആരാടാ നീ… നീ എന്താ വെയ്റ്റർ ആയിട്ട് ഇവിടെ” സമീർ അത്ഭുദത്തോട് ചോദിച്ചു.
“പാർട്ട് ടൈം ആയിട്ടാണ് സർ ഞാൻ ഇവിടെ, എന്ന ഞാൻ അങ്ങോട്ട്…” വെയ്റ്റർ ചോദിച്ചു. അയാൾ പോയതും കുറച്ച് കഴിഞ്ഞ് അലൈല തിരിച്ച് വന്നു. അവൾ പിന്നെയും ഫോണിൽ കളിച്ച് ഇരുന്നു.
“എന്താണ് അലൈലയുടെ ഹോബീസ്” സാം ചോദിച്ചു.
“ഐ ലൈക് ടു പെയിന്റ്”
“ഓഹ് എന്റെ ഒരു ഫ്രണ്ട് ഉണ്ട്, അവനും ഡിജിറ്റൽ ആർട്ടിൽ ഭയങ്കര താല്പര്യം ആണ്” അവൻ പറഞ്ഞു. തിരിച്ച് എന്തേലും മറുപടി പ്രതീക്ഷിച്ച അവന് അവളുടെ ഒരു തലയാട്ടൽ മാത്രമായിരുന്നു കിട്ടിയത്.
“എന്നിട്ട് എന്തായി ചേട്ടായി…” കഥ ഇതുവരെ കേട്ട് ബോറടിച്ച അവൻ ചോദിച്ചു.
“എന്നിട്ട് ഫുഡും അടിച്ച്, ബില് കൊടുക്കാൻ നേരം മാസ്സ് കാണിച്ച് ഇറങ്ങി” സമീർ പറഞ്ഞു.
“എന്നിട്ട് ഇമ്പ്രെസ്സ് ആയോ”
“അതാണെടാ എനിക്ക് മനസ്സിലാവാത്തത്, ഒരേ എക്സ്പ്രെഷൻ എല്ലാത്തിനും. പെൺപിള്ളേരെ മനസ്സിലാക്കാൻ പറ്റുന്നില്ല”
“സത്യം ചേട്ടായി… ഞാൻ കോളേജിലേക്ക് പോവുമ്പോ ബസ് സ്റ്റോപ്പിൽ ഇപ്പോഴും ഒരു കുട്ടി ഉണ്ടാവും, കൂറേ സംസാരിക്കും എങ്കിലും ഇൻസ്റ്റ ഐഡി മാത്രം എത്ര ചോദിച്ചിട്ടും തരുന്നില്ല, ഞാൻ എന്ത് ചെയ്യണം ചേട്ടായി” ജോയൽ ചോദിച്ചു. സ്വന്തം അനിയൻ ആയത് കൊണ്ട് തന്നെ അവന്റെ കാര്യങ്ങൾ പറയാനോ കേൾക്കാനോ സമീറിന് താൽപര്യം ഉണ്ടായിരുന്നില്ല.
“നമ്മളുടെ ഇവിടെ കാർ ഉണ്ടാലോ, നിനക്ക് ഓടിക്കാനും അറിയാം”
“അറിയാം ചേട്ടായി… അത് കാണിച്ച് ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ ആണോ”
“അല്ലേടാ. അത് എടുത്തോണ്ട് അവളുടെ അടുത്ത് പോയിട്ട് അവളെ എടുത്ത് ഡിക്കിയിൽ ഇടണം” സമീർ പറഞ്ഞു.
“ഇത് എന്ത് മൈര്, അത് ഇപ്പൊ ചെയ്തിട്ട് എന്തിനാ” ജോയൽ ചോദിച്ചു.
“എന്നിട്ട് കുറച്ച് ദൂരം പോയതിന് ശേഷം നീ അവളെ ഇറക്കണം, പിന്നെ പറയണം ഇത് ഒരു പ്രാങ്ക് ആയിരുന്നു ഇൻസ്റ്റയിൽ ഇടാൻ ഐഡി തരുമോ എന്ന്” എന്നും പറഞ്ഞ് സമീർ എഴുനേറ്റു. ആദ്യം കുറച്ച് നേരം പുച്ഛിച്ച് ഇരുനെകിലും പിന്നെ ജോയൽ ശെരിക്കും ഇരുന്ന് ചിന്തിക്കാൻ തുടങ്ങി.
