*********************************************************************************************************
ഇതേ സമയം മുംബൈയിൽ ഹോസ്പിറ്റലിൽ
(ഇവിടെ നിന്നാണ് കഥ ആരംഭിച്ചത്)
“അല്ലടാ അവൾക്ക് എന്താണ് പറ്റിയത് എന്ന് നീ പറഞ്ഞില്ല” സമീർ ചോദിച്ചു. ലോഹിതിന്ടെ കണ്ണുകൾ നിറഞ്ഞ തുടങ്ങി, അവൻ സാമിന് കെട്ടിപിടിച്ചു.
“എന്താടാ… നീ പേടികളെ, ഇവിടുന്ന് ശെരിയാവുന്നില്ലെങ്കിൽ വേറെ ഏത് ഹോസ്പിറ്റലിൽ വേണമെകിലും നമുക്ക് ഇവളെ കൊണ്ടുപോവാം” സമീർ അവനെ ആശ്വസിപ്പിക്കാനായി പറഞ്ഞു. ശേഷം ലോഹിത് അവൾ മുംബൈയിൽ വന്ന് ഇറങ്ങിയപ്പോ തൊട്ട് ഇവൻ കാണിച്ചത് എല്ലാം പറഞ്ഞു. കേട്ടിട്ട് ദേഷ്യം വന്നെകിലും അതൊന്നും ഇപ്പൊ അല്ല പറയേണ്ടത് എന്ന പൂർണ ബോധം സമീറിന് ഉണ്ടായിരുന്നു.
“ഇനി ഇപ്പൊ പോട്ടെ എന്ത് ചെയ്യാൻ പറ്റും” സമീർ പറഞ്ഞു.
“ഞാൻ ഒരു അലവലാതി ആട… നിനക്ക് അറിയോ ഞാൻ എന്തിനാ അവനെ അന്ന് അടിച്ചത് എന്ന്” ലോഹിത് ചോദിച്ചു. ഇല്ല എന്നർത്ഥത്തിൽ സമീർ തലയാട്ടി.
“അവൻ പറഞ്ഞത് ഒക്കെ സത്യമായിരുന്നു… എനിക്ക് അറിയാം ഞാൻ അധികം ആരോടും സംസാരിക്കാത്തത് കൊണ്ടും കാണാനും ഒരു പാവം പോലെ ഉള്ളത് കൊണ്ടും എന്നെ ആരും സംശയിക്കില്ല, അത് വെച്ച് എന്തും ഒപ്പിച്ച് രക്ഷപെടാൻ പറ്റും എന്നും എനിക്ക് അറിയാം… പക്ഷെ ഇവിടെ ഞാൻ എല്ലാ പരിധിയും കടന്നു…” ലോഹിത് പറഞ്ഞു.
പിന്നെ കൂറേ നേരം നിശബ്ദത ആയിരുന്നു, കുറച്ച് കഴിഞ്ഞ് നേഴ്സ് ഇറങ്ങി വന്ന് കുഴപ്പം ഒന്നുമില്ല എന്ന് പറഞ്ഞു.
“നീ പോയി ഒന്ന് കണ്ടിട്ട് വാ” സമീർ പറഞ്ഞു.
“അത് വേണോ, റസ്റ്റ് ഒക്കെ എടുക്കട്ടേ രാവിലെ എങ്ങാനും നോക്കാം” ലോഹിത് മറുപടി നൽകി.
“രാവിലെ നീ ഇവിടെ ഇല്ല. ഇനി നീ അവളെ കാണുന്നില്ല, ഒന്നുടെ മാപ്പ് പറയുന്നു, അതോടെ നിർത്തണം” എന്നും പറഞ്ഞ് സമീർ ലോഹിതിനെ നിർബന്ധിച്ച് ഉള്ളിലേക്ക് പറഞ്ഞ് വിട്ടു.
തലയിൽ കൈയും വെച്ച് ത്രിവേണി ആ ബെഡിൽ കിടക്കുക ആയിരുന്നു. ആരോ നടന്ന് വരുന്ന ഒച്ച കേട്ടവൾ തലയുയർത്തി.
“സിസ്റ്റർ, സിസ്റ്റർ…” ലോഹിതിനെ കണ്ടതും അവൾ ഉറക്കണേ വിളിക്കാൻ തുടങ്ങി.
“ത്രിവേണി പ്ളീസ്, പറഞ്ഞ് ഞായികരിക്കുന്നോനും ഇല്ല ഞാൻ”
“നീ പറയുന്നതൊന്നും കേൾക്കുകയും വേണ്ട നിന്നെ കാണുകയും വേണ്ട…” എന്നും പറഞ്ഞ് അവൾ ചെവി ഇരുകൈകളാൽ മൂടി. അപ്പോഴേക്കും നഴ്സും ഓടി വന്ന് അവനോട് പുറത്തേക്ക് ഇറങ്ങി നിക്കാൻ പറഞ്ഞു. അവൻ മെല്ലെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി തുടങ്ങി.
“ഇനി മേലാൽ മാപ്പ് പറയാനോ സുഖവിവരമോ അറിയാനാണെന്നും പറഞ്ഞ് എന്റെ കണ്ണ് വെട്ടത് എങ്ങാനും വന്നാൽ…” ത്രിവേണി അവന് നേരെ ഒരു ഭീഷണി ഉയർത്തി. അവളെ തിരിഞ്ഞ് നോക്കാതെ അവൻ ചെറുതായി ഒന്ന് തലയാട്ടി പുറത്തേക്ക് ഉള്ള അവന്റെ നടത്തം തുടർന്നു. പുറത്ത് ഇറങ്ങിയ അവനെ അവിടെ അധികം നേരം നിർത്താതെ, സാം അവന്റെ താമസ സ്ഥലത്തേക്ക് കൊണ്ട് പോയി.
*********************************************************************************************************
നാട്ടിൽ…
ക്ഷീണിച്ച് തുടങ്ങി എങ്ങനെയോ ഉച്ച കഴിയും മുന്നേ ഹൃതിക് നാട്ടിൽ ട്രെയിൻ ഇറങ്ങി. പരിചതമായി ആ പഴയ പാതയിലൂടെ അവൻ നടന്ന തളർന്നു, വിശാലമായ ആ വെയിലിന് കിഴെ, പഴയ ഓർമകൾ പുതിയ രീതിയിൽ തിരിച്ച് എത്തിയതും ഓർത്ത് അവൻ വീട്ടിലേക്ക് ഉള്ള യാത്ര തുടങ്ങി. അതിനായി അവൻ ഒരു ഓട്ടോയിക് നേരെ കൈകൾ നീട്ടി, മറുകൈ കൊണ്ട് ബാഗ് ശെരിയായി തോളിൽ ഇട്ടു. വൈകാതെ തന്നെ ആ യാത്രയും വീടിന്ടെ മുന്നിൽ അവസാനിച്ചു. മുറ്റത്ത് തന്നെ നിന്ന് അയൽവക്കകാരോട് സംസാരിച്ച് കൊണ്ടിരുന്ന അവന്റെ അമ്മ ഇവനെ കണ്ടതും അരികിലേക്ക് ഓടി വന്നു, പൈസയും കൊടുത്ത ശേഷം അവനും അങ്ങോട്ട് നടന്നു.
“എന്താ മോനെ പറയാതെ പെട്ടന് ഒരു വരവ്” അമ്മ ചോദിച്ചു.
“എത്ര ദിവസം ഉണ്ട് മോനെ ലീവ്” അപ്പുറത്തെ വീട്ടിലെ ചേച്ചി ചോദിച്ചു.
“നമുക്ക് ഉള്ളിലേക്ക് കേറിയാലോ അമ്മെ…” മറ്റേ ചേച്ചിയുടെ ചോദ്യം കേട്ട ഭാവം നടിക്കാതെ ഹൃതിക് ഉള്ളിലേക്ക് കേറി. അവന്ടെ അമ്മ അവരോട് യാത്ര പറഞ്ഞ് അവന്ടെ കൂടെ ഉള്ളിലേക്ക് കേറി.
