അപ്പോൾ അടുത്ത ആൾ ,,മാനേജ്‌മന്റ് മുട്ടാപോക്ക് പറയുക ആണ് ..ഇത് രേഖ ആക്കി എഴുതി തരണം …
അതിനെന്താ ..തരുമല്ലോ ,,നിങ്ങളുടെ ഓരോരുത്തരുടെയും അപ്പോയ്ന്റ്മെന്റ് ലെറ്റർ ദേ ഈ ഫയൽ ഉണ്ട് ,അത് എല്ലാം രണ്ടു ദിവസത്തിന് ഉള്ളിൽ അതെല്ലാം രണ്ടാമത് കമ്പ്യൂട്ടറിൽ അടച്ചു ,,റെഡി ആക്കി ,,നിങ്ങളുടെ കൈയിൽ തരും …അതിനുള്ള സാവകാശം തരുമല്ലോ …
അപ്പോൾ ദേ വീണ്ടും കൈ അടി …
ഞാൻ പറഞ്ഞത് അനുസരിച്ചു ..ബിൻസി യുടെ നിർദേശപ്രകാരം അവിടെ ഉള്ള പ്രായം ചെന്ന രണ്ടു മെയിൽ നേഴ്സ് മാർ അപ്പോൾ എണീറ്റ് നിന്നും പറഞ്ഞു ..
സാറെ ഞങ്ങൾ ഇവിടെ ഇരിക്കുന്ന ഭൂരിഭാഗം പേർക്കും ,ശമ്പളം കൂട്ടിക്കിട്ടണം എന്നെ ഉള്ളു .ടെപോസിറ്റ് ഒന്നും തന്നില്ലേലും വേണ്ട …ഇപ്പോൾ ശമ്പളം പരിഷ്കരിച്ചിട്ട് രണ്ടു വര്ഷം ആയല്ലോ .പിന്നെ അഡിഷണൽ സ്റ്റാഫ് നെ വേണം .കാരണം.നമുക് ഇപ്പോൾ ഇവിട ബെഡ് കൂടുതൽ ആണ് …
ആഹ് ..അപ്പോൾ ഭൂരിഭാഗം പേർക്കും ശമ്പളം പരിഷ്കരണം എന്നെ ഉള്ളു അല്ലാതെ ,,ടെപോസിറ്റ് ഒന്നും വേണ്ട അല്ലെ ….
വേണ്ട സർ …
ശമ്പളം ഈ നിമിഷം പരിഷ്‌കരിക്കും ,,,അതും സീനിയോറിറ്റി അനുസരിച്ചു ..അതാണല്ലോ മര്യാദ ..അതിനെ അനുകൂലിക്കുന്നവർ കൈ ഉയർത്തിക്കെ ,അവിടെ ഇരുന്ന ഏകദേശം ,എഴുപതു ശതമാനം പേരും കൈ പൊക്കി ..
ആഹ് ..അപ്പോൾ ഇത്രേം പേരുടെ പ്രശ്നങ്ങൾ പരിഹരിച്ചല്ലോ ,,നിങ്ങൾക് നാളെ രാവിലെ മുതൽ ,ഞാൻ ഇവിടെ ഓരോരുത്തരെയും ക്യാബിൻ വിളിപ്പിക്കും ,എന്നിട്ട് ..നിങ്ങളുടെ ഓരോരുത്തരുടേം സീനിയോറിറ്റി,വർക്ക് പ്രഷർ ഇതെല്ലം കണക്കിൽ എടുത്തു ..നിങ്ങളുടെ ശമ്പളം അപ്പോൾ തന്നെ കൂടി നൽകിയതായി രേഖാമൂലം തരാം ..എന്ത് പറയുന്നു…
അത് മതി സാർ …ഞങ്ങള്ക് വേറെ ഡിമാൻഡ് ഒന്നും ഇല്ല ..ഇത് മതി..ഈ സ്ഥാപനം ആണ് ഞങ്ങളുടെ അന്നം …
ശെരി ..അപ്പോൾ നിങ്ങൾ അനുകൂലിക്കുന്നവർ എല്ലാം പൊയ്ക്കോളൂ ,,ബാക്കി ഉള്ളവരോട് ഞാൻ അവരുടെ ഡിമാൻഡ് കൂടി ചോദിക്കാം ,,എന്നിട്ട് ,,കമ്പ്ലീറ്റ് പരിഷ്കരണം നടത്തി .ഇന്ന് തിങ്കൾ ,വ്യാഴാച്ച വൈകിട് പൊതു മീറ്റിംഗ് ,,ഓക്കേ അല്ലെ ?
ഓക്കേ സാർ …അപ്പോൾ ഈ നിലപാടിനെ അനുകൂലിക്കുന്നവർ ,ഇവിടെ വന്നു ഒപ്പിട്ടു പൊയ്ക്കോളൂ ,,ദേ മാനേജ്‌മന്റ് സാനിധ്യം ഉണ്ട് ,നിങ്ങളുടെ ലേബർ വകുപ്പ് ഹെഡ് ഉം ഉണ്ട് .അങ്ങനെ നോക്കിയപ്പോൾ ഏകദേശം പതിനഞ്ചു പേര് മാത്രം അവിടെ ഇരിക്കുന്നു .അതിൽ അഞ്ചു പേരുടെ ഡിമാൻഡ് കേട്ട് ഞങ്ങൾ ചിരിച്ചു .
സാർ ഞങ്ങള്ക് ശമ്പള പരിഷ്കരണം ഒന്നും വേണ്ട .ഞങ്ങളുടെ കുടുംബത്തിൽ ഇത്തിരി പ്രശ്നനങ്ങൾ ഉണ്ട് .അതുകൊണ്ടു ആ ടെപോസിറ്റ് കിട്ടിയാൽ ,,,ഉപകാരം ആയിരുന്നു …
അതിനെന്താ …നിങ്ങളുടെ ശമ്പളം അപ്പോൾ ഇത് മതി അല്ലെ ..
മതി സാർ …
ഓക്കേ …അപ്പോൾ നിങ്ങൾ വന്നു ഒപ്പിട്ടോളു ..ബുധനാഴ്ച നിങ്ങളുടെ ടെപോസിറ്റ് നിങ്ങളുടെ കൈയിൽ തരും …അവരും പോയി ..കഴിഞ്ഞപ്പോൾ ..
ബാക്കി ഉള്ളവർ ആകെ വിയർത്തു …
അവർ ഒന്നും പറയുന്നില്ല …സാർ ഞങ്ങൾക്കും ,,ഇവർ ശമ്പളം പരിഷ്കരണ മതി …അവർ വിക്കി പറഞ്ഞു ..
ഞാൻ ആ സമയം പ്രസന്റേഷൻ ഇട്ടു ….എന്നിട്ട് പറഞ്ഞു ..ഞാൻ പറയാൻ തുടങ്ങിയപ്പോൾ ബഹളം വെച്ചവർ ആണ് നിങ്ങൾ ,അപ്പോ നിങ്ങൾ കേൾക്കണം ..ഞാൻ പറയുന്നത് മുഴുവനും ..എല്ലാം അറിഞ്ഞു തന്നെ ആണ് ഞാൻ സംസാരിക്കുന്നത് …അതോടെ എല്ലാം ഇരുന്നു വിയർത്തു ..
എന്റെ പ്ലാൻ പ്രകാരം ,,മാനേജ്‌മന്റ് ന്റെ ഒരാൾ ,,ഇവിടെ നിന്നുംഒപ്പിട്ടു ഇറങ്ങി പോയവരെ എല്ലാം അപ്പുറത്തെ കോൺഫറൻസ് ഹാൾ ലേക്ക് മാറ്റി ,അവിടെ ഇപ്പുറത് നടക്കുന്നതിന്റെ ലൈവ് വീഡിയോ പ്രസന്റേഷൻ കാണിച്ചു കൊടുത്തു ..
ഞാൻ തുടർന്ന് ..മറ്റു സ്ഥാപനങ്ങളിൽ നൽകുന്നതിനെ കാൾ ഏറ്റവും കുറഞ്ഞത് അയ്യായിരം രൂപ ആണ് ഇവിടെ കൂടുതൽ കൊടുക്കുന്നത് .ഇതൊന്നും പോരാതെ നിങ്ങൾക് അള്ളുവാൻസ് ബോണസ് ,PF ഇവ എല്ലാം തരുന്നുണ്ട് .പോരാത്തതിന് ,നിങ്ങൾക് മെഡിക്കൽ പരിരക്ഷ ,നിങ്ങളുടെ കുടുംബത്ത ഉള്ളവർക്കു ഇവിടെ ഫുൾ ഇൻഷുറൻസ് ചികിത്സ ..ഇത്രേം ചെയ്യുന്ന വേറെ ഏതേലും സ്ഥാപനം ഞങ്ങള്ക് കാണിച്ചു താരം എങ്കിൽ ..ഈ നിമിഷം ഞാൻ രാജി വെയ്ക്കും …
