പ്രകാശം പരത്തുന്നവള്‍ – 1

ഈ ഞായറാഴ്ചകള്‍ ആണ് ശെരിക്കും ബോറ് … രാവിലെ പള്ളിയില്‍ പോയാല്‍ പിന്നെ റൂമില്‍ .., പിന്നെ വൈകുന്നേരം ആവാനുള്ള കാത്തിരിപ്പ്‌ . ഇന്നും പതിവ് പോലെ ബീച്ചില്‍ നല്ല തിരക്കുണ്ട് .. ആറു ദിവസം പണിയെടുത്തിട്ടു ഞായറാഴ്ച ആഖോഷിക്കാന്‍ വരുന്നു … നമ്മള്‍ മലയാളികള്‍ ആറു ദിവസം പണി എടുത്തിട്ട് ഞായറാഴ്ച വീട്ടിലിരിക്കാന്‍ നോക്കും … വീട്ടിലിരിക്കുന്ന ഭാര്യയും മക്കളും ഒന്ന് പുറത്തിറങ്ങാനും …

” ഡാ … നീയെവിടെയാ ?” റോജിയാണ്

” ബീച്ചില്‍ ”

” ഈ മൂന്നര മണിക്കോ … നിനക്കെന്താ ഭ്രാന്തുണ്ടോ ? .. ഡാ …ബാവ ഇന്ന് നൈറ്റ് ചെന്നൈയില്‍ വരും … അവനാരെയോ ഒക്കെ കാണാനുണ്ട് ..നീ എയര്‍ പോര്‍ട്ടില്‍ പോണം … അവന്‍ രണ്ടു മൂന്നു ദിവസം കാണും അവിടെ … അവിടുന്നവന്‍ നേരെ ഇങ്ങോട്ടാ …നീയൊരു കാര്യം ചെയ്യ്‌ … അവന്‍റെ കൂടെ ഇങ്ങോട്ട് കയറി പോരെ … പൊങ്കല്‍ അല്ലെ … രണ്ടു ദിവസം കൂടി ലീവേടുക്ക് … ഒന്ന് മാറി നിന്നാല്‍ നിന്‍റെ മൂഡോഫ് ഒക്കെ മാറും .. നിന്‍റെ ഫോണ്‍ എന്തിയെ … അവന്‍ നിന്നെ വിളിച്ചിട്ട് കിട്ടുന്നിലാന്നു ”

” ഹേ .. അവന്‍ എന്നെ വിളിച്ചാരുന്നോ ? ഞാനറിഞ്ഞില്ല … ഞാന്‍ വരുന്നില്ലടാ … പൊങ്കല്‍ ലീവിന് നാട്ടില്‍ പോണം … മോള്‍ടെ ബര്‍ത്ത് ഡേ ആണ് … ഞാന്‍ വരാന്നു വാക്ക് പറഞ്ഞതാ ”

” ഹ്മം … നീയപ്പൊ അവന്‍റെ കൂടെ കൂട് രണ്ടു ദിവസം … ഞാന്‍ വൈകിട്ട് വിളിക്കാം … ”

അവന്‍ വെച്ച് കഴിഞ്ഞു ഫോണില്‍ നോക്കിയപ്പോള്‍ എട്ടു മിസ്ഡ് കോളുകള്‍ .. ആറും ബാവേടെ .പിന്നെ രണ്ടെണ്ണം സരോജ അക്കയുടെ …സരോജ അക്ക … വന്നയന്നു മുതലുള്ള പരിചയമാണ്അവരുമായി..സ്വന്തം കൂടപ്പിറപ്പ് അല്ലന്നെയുള്ളൂ … അന്നവര്‍ക്ക് ഇരുപത്തിയഞ്ച് വയസ് കാണുമായിരിക്കും .. എനിക്ക് 22 ഉം …എന്നാലും ആവരെ അക്കയെന്നു മാത്രമേ വിളിച്ചിട്ടുള്ളൂ …
അന്ന് താമസിച്ചിരുന്ന വീടിന്‍റെ ( ലോഡ്ജെന്നും പറയാം ) തൊട്ടടുത്ത് ടീഷോപ്പ് നടത്തിയിരുന്നവരുടെ ഏക മകള്‍ . എണ്ണകറുപ്പുള്ള, ചന്തിയുടെ ഒപ്പം പനങ്കുല പോലെ ചുരുണ്ട തലമുടിയുള്ള സുന്ദരി .. പാവം … കല്യാണം കഴിഞ്ഞു ഭര്‍ത്താവു ഉപേക്ഷിച്ചു പോയി .. ഒരു മകളും മകനും … മകള്‍ അമ്മയെ പോലെ സുന്ദരി .. പക്ഷെ വെളുത്ത നിറം .. മകന് അമ്മയേക്കാളും നിറം ഉണ്ട് .. ആ നിറം എങ്ങനെ കിട്ടിയെന്നരിയണ്ടേ ? … അതാണ്‌ റോജി മാജിക് .. അത് പിന്നെ പറയാം ..ഇപ്പൊ അവരെയൊന്നു വിളിക്കട്ടെ ..

” അക്കാ … നാന്‍ താന്‍ .. ഫോണ്‍ സൈലന്റില്‍ ഇരുന്തത് … ആമാ … ഇപ്പൊ റോജി സോന്നെ … ശേരിയക്ക … ഇല്ലൈ …പസിക്കല … ഇല്ലക്കാ … നൈറ്റ് … ഒകെ … നൈറ്റ് പാക്കലാം ”

പാവം അക്ക …ഉച്ചക്ക് ആഹാരം കഴിക്കാന്‍ ചെല്ലാത്തത് കൊണ്ട് വിളിച്ചതാണ് .. രണ്ടാമത് വിളിച്ചത് റോജി വിളിച്ചു , ബാവ വരുന്ന കാര്യം പറയാനും … എന്നെ കിട്ടുന്നില്ലല്ലോ .

അക്കയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചു കഴിഞ്ഞു കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അവരുടെ അമ്മ മരിച്ചു , കല്യാണം കഴിഞ്ഞയുടനെ അപ്പനും പോയിരുന്നു .. പണ്ടത്തെ ലോഡ്ജും മുന്നിലെ ടീ ഷോപ്പും ഇടിച്ചു നിരത്തി ബില്‍ഡിങ്ങു പണിതപ്പോള്‍ ഏക മകളുടെ കല്യാണം കഴിഞ്ഞ സന്തോഷത്തില്‍ അക്കയുടെ അമ്മ നാഗര്‍കോവിലിലെക്ക് , അവരുടെ നാട്ടിലേക്ക് പോയിരുന്നു … ഭര്‍ത്താവ് ഉപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ അക്കയും ആദ്യത്തെ കുഞ്ഞുമായി അങ്ങോട്ടാണ് പോയത് … അമ്മ മരിക്കുന്നത് വരെ ആരെയും ബുദ്ധിമുട്ടിക്കാതെ പിടിച്ചു നിന്നു … അത് കഴിഞ്ഞു കുത്തുവാക്കുകളും അമ്മാവന്‍റെയും അമ്മായിയുടെയും ഒക്കെ ബഹളവും കൂടി ആയപ്പോള്‍ തിരിച്ചു ചെന്നൈയിലേക്ക് … നേരെ വന്നത് എന്‍റെ അടുത്തേക്കാണ് … അന്ന് രാത്രി എന്‍റെ മുറിയില്‍ … കാര്യങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ ഒരു മാസത്തെ സാവകാശം ചോദിച്ചു റോജി പറന്നു വന്നു … ആ സമയത്തിനുള്ളില്‍ ചെറിയ ഇരുനില കെട്ടിടത്തിനു താഴെ രണ്ടുമുറി വീടും , , അതിനോട് ചേര്‍ന്ന് ഒറ്റ മുറി കടയും തരപ്പെടുത്തിയിരുന്നു …
റോജി അന്ന് ദുബായിയില്‍ ചുവടുറപ്പിക്കുന്നതെയുള്ളൂ …. എന്നാലും അവന്‍ പൈസ കൊടുത്താ കെട്ടിടം വാങ്ങി അക്കയുടെ പേരിലാക്കി … അവന്‍റെ കയ്യില്‍ നിന്ന് അക്ക വാങ്ങുന്ന രണ്ടാമത്തെ ഉപഹാരം … ആദ്യത്തെ ഉപഹാരത്തിന് അന്ന് ഒന്നര വയസ് ….. ചെറിയ രണ്ടു നില ബില്‍ഡിങ്ങ്… താഴെ ഇടുങ്ങിയ രണ്ടു മുറി , ബാത്രൂം , അടുക്കള .. മുകളില്‍ മൂന്നു മുറികള്‍ … അതിലോന്നിലാണ് അന്ന് മുതല്‍ ഞാന്‍ താമസം … ഭക്ഷണം ഇപ്പോഴും അക്കയുടെ അടുത്ത് നിന്ന് തന്നെ … ഇതേ വരെ പൈസ വാങ്ങിയിട്ടില്ല …അവിടെ നിന്ന് ആഹാരം കഴിക്കാന്‍ തുടങ്ങിയ , ആദ്യത്തെ മാസം ശമ്പളം കിട്ടിയപ്പോള്‍ പറ്റു കുറിച്ച് വെച്ച് ഞാന്‍ പൈസ കൊടുത്തതിന്റെ തെറി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട് … ഞായറാഴ്ച അല്‍പം മീനോ ഇറച്ചിയോ വങ്ങും … ശമ്പളം കിട്ടുമ്പോള്‍ പിള്ളേര്‍ക്ക് എന്തെങ്കിലും സ്വീറ്സോ മറ്റോ …. ശാലുവിനും ഇഷ്ടമാണവരെ … അക്ക ഉള്ളതാണ് അവളുടെ സമാധാനം എന്നവള്‍ ഇടക്കിടക്ക് പറയും … ആഴ്ചയില്‍ ഒന്നവരെ അവള്‍ വിളിക്കുകയും ചെയ്യും ശാലു …എന്‍റെ പ്രിയതമ …പിന്നെ അക്ക കട തുടങ്ങി ആദ്യത്തെ ചായയും കുടിച്ചു റോജി വണ്ടി കയറുമ്പോള്‍ മൂന്നാമത്തെ ഉപഹാരം അക്കയുടെ ഉദരത്തില്‍ ഉണ്ടായിരുന്നു … ഇതേവരെ അക്ക റോജിയെ ബുദ്ധിമുട്ടിച്ചിട്ടില്ല …ഒന്നിനും … റോജി ആകെ കീഴടങ്ങിയത് അക്കയുടെ മുന്നില്‍ മാത്രം … അവന്‍റെ സൌന്ദര്യവും പൈസയും ഒക്കെ അവര്‍ക്ക് വെറും രോമം മാത്രം

.ബീച്ചില്‍ നിന്നെഴുന്നേറ്റു ലൈറ്റു ഹൗസിന്റെ സൈഡിലൂടെയുള്ള റോഡിലേക്കിറങ്ങി . അമ്പതു മീറ്റര്‍ നടക്കുമ്പോഴേ മീന്‍ വില്‍പനക്കാര്‍ ഇരിപ്പുണ്ടാവും ….” സാര്‍ ..സാര്‍ ‘ എന്ന വിളികള്‍ അവഗണിച്ചു മുന്നോട്ടു നടന്നു … സ്ട്രീറ്റ് ലൈറ്റിന്റെ അപ്പുറത്ത് അവരിരിപ്പുണ്ട് ..കൂടെ ആ കറുത്ത പൂച്ചയും .. ജീന്‍സും ബനിയനും ഇട്ട ഒരുവന്‍റെ വില പേശല്‍ നോക്കി വെറുതെ നിന്നു. വജ്രം ആണവന് വേണ്ടത് .. രണ്ടു ഇടത്തരം വജ്രം എടുത്തു വെച്ച് വില പെശുകയാണ് .. അവന്‍ നാനൂറും അവര്‍ അറുനൂറും … നമ്മുടെ നാട്ടിലെ നെയ്മീന്‍ തന്നെയാണീ വജ്രം .. രണ്ടും കൂടി ഒന്ന് ഒന്നര കിലോ കാണും .. നമുക്ക് അഞ്ഞൂറിന് താഴെ നെയ്മീന്‍ കിലോക്ക് കിട്ടില്ലല്ലോ .. അവസാനം അഞ്ഞൂറ് രൂപക്ക് അവന്‍ മേടിച്ചു കൊണ്ട് പോയി .. പൈസ കീറിയ കക്ഷം ഉള്ള ബ്ലൌസിനുള്ളിലേക്ക് തിരുകി അവര്‍ എന്നെ നോക്കി … എന്നിട്ട് കവറില്‍ അവനു കൊടുത്ത അത്രയും തന്നെ വലിപ്പമുള്ള രണ്ടു വജ്രം എടുത്തു വെച്ചു …
ഞാന്‍ നീട്ടിയ അഞ്ഞൂറിന്റെ ബാക്കിയായി അവര്‍ നൂറു രൂപയും , പിന്നെ രണ്ടു പിടി ഇരയും കവറിലെക്കിട്ടു …എര (നമ്മുടെ ചെമ്മീന്‍ ) തേങ്ങ കൊത്തിട്ടു വറ്റിച്ചു വെക്കുന്നത് എനിക്കിഷ്ടമാണ് … വന്ന കാലത്ത് സ്വന്തം പാചകം തുടങ്ങിയപ്പോള്‍ മുതലേ ഇവരുടെ അടുത്ത് നിന്നാണ് മീന്‍ മേടിക്കാ റ്… അവര്‍ക്കെന്നെ പറ്റി നന്നായി അറിയാമെന്ന് ഞാനറിഞ്ഞത് കുറച്ചു നാള്‍ മുന്നാണ് …. അമ്മ വിളയാട്ട്‌ പിടിച്ചിട്ട് അക്കയുടെ വീട്ടില്‍ കുറച്ചു നാള്‍ കിടന്നപ്പോള്‍ . മുകളിലെ മുറിയില്‍ പോകാന്‍ അക്ക സമ്മതിച്ചില്ല … മാര്‍ക്കറ്റില്‍ വെച്ച് അക്കയെ കണ്ടു , അവര്‍ വൈകിട്ട് കച്ചവടം കഴിഞ്ഞു കുറച്ചു ആര്യവേപ്പിലയും ഒക്കെയായി വന്നു … ( അമ്മ വിളയാട്ട്‌ ( നമ്മുടെ ചിക്കന്‍ പോക്സ് ) അവര്‍ അമ്മ വന്നു അനുഗ്രഹിക്കുന്നതാണ് എന്ന് പറയും … തമിള്‍ നാട്ടില്‍ എല്ലായിടത്തും ഉണ്ടോയെന്നറിയില്ല .. ഞാന്‍ താമസിക്കുന്ന പോലെയുള്ള കോളനികളില്‍ ഒക്കെ …. അന്നാണ് അവര്‍ക്ക് ഞാന്‍ അക്കയുടെ ഒപ്പമാണ് താമസം എന്നൊക്കെ അറിയാം എന്നത് മനസിലായത് . അവരുടെ മകളുടെ കുട്ടി ചിലപ്പോള്‍ കൂടെ കാണും … പോക്കറ്റില്‍ എപ്പോഴും കാണുന്ന ചോക്കലേറ്റ് അവള്‍ക്ക് കൊടുത്തിട്ട് പോരുമ്പോള്‍ അവരെന്‍റെ മുഖത്തേക്ക് നോക്കാറില്ല … ഇതേവരെ എന്നെ നോക്കി ഒരു ചിരി പോലും ചിരിച്ചിട്ടുമില്ല …

Leave a Reply

Your email address will not be published. Required fields are marked *