അവന്‍ വെച്ച് കഴിഞ്ഞു ഫോണില്‍ നോക്കിയപ്പോള്‍ എട്ടു മിസ്ഡ് കോളുകള്‍ .. ആറും ബാവേടെ .പിന്നെ രണ്ടെണ്ണം സരോജ അക്കയുടെ …സരോജ അക്ക … വന്നയന്നു മുതലുള്ള പരിചയമാണ്അവരുമായി..സ്വന്തം കൂടപ്പിറപ്പ് അല്ലന്നെയുള്ളൂ … അന്നവര്‍ക്ക് ഇരുപത്തിയഞ്ച് വയസ് കാണുമായിരിക്കും .. എനിക്ക് 22 ഉം …എന്നാലും ആവരെ അക്കയെന്നു മാത്രമേ വിളിച്ചിട്ടുള്ളൂ …
അന്ന് താമസിച്ചിരുന്ന വീടിന്‍റെ ( ലോഡ്ജെന്നും പറയാം ) തൊട്ടടുത്ത് ടീഷോപ്പ് നടത്തിയിരുന്നവരുടെ ഏക മകള്‍ . എണ്ണകറുപ്പുള്ള, ചന്തിയുടെ ഒപ്പം പനങ്കുല പോലെ ചുരുണ്ട തലമുടിയുള്ള സുന്ദരി .. പാവം … കല്യാണം കഴിഞ്ഞു ഭര്‍ത്താവു ഉപേക്ഷിച്ചു പോയി .. ഒരു മകളും മകനും … മകള്‍ അമ്മയെ പോലെ സുന്ദരി .. പക്ഷെ വെളുത്ത നിറം .. മകന് അമ്മയേക്കാളും നിറം ഉണ്ട് .. ആ നിറം എങ്ങനെ കിട്ടിയെന്നരിയണ്ടേ ? … അതാണ് റോജി മാജിക് .. അത് പിന്നെ പറയാം ..ഇപ്പൊ അവരെയൊന്നു വിളിക്കട്ടെ ..
” അക്കാ … നാന്‍ താന്‍ .. ഫോണ്‍ സൈലന്റില്‍ ഇരുന്തത് … ആമാ … ഇപ്പൊ റോജി സോന്നെ … ശേരിയക്ക … ഇല്ലൈ …പസിക്കല … ഇല്ലക്കാ … നൈറ്റ് … ഒകെ … നൈറ്റ് പാക്കലാം ”
പാവം അക്ക …ഉച്ചക്ക് ആഹാരം കഴിക്കാന്‍ ചെല്ലാത്തത് കൊണ്ട് വിളിച്ചതാണ് .. രണ്ടാമത് വിളിച്ചത് റോജി വിളിച്ചു , ബാവ വരുന്ന കാര്യം പറയാനും … എന്നെ കിട്ടുന്നില്ലല്ലോ .
അക്കയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചു കഴിഞ്ഞു കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അവരുടെ അമ്മ മരിച്ചു , കല്യാണം കഴിഞ്ഞയുടനെ അപ്പനും പോയിരുന്നു .. പണ്ടത്തെ ലോഡ്ജും മുന്നിലെ ടീ ഷോപ്പും ഇടിച്ചു നിരത്തി ബില്‍ഡിങ്ങു പണിതപ്പോള്‍ ഏക മകളുടെ കല്യാണം കഴിഞ്ഞ സന്തോഷത്തില്‍ അക്കയുടെ അമ്മ നാഗര്‍കോവിലിലെക്ക് , അവരുടെ നാട്ടിലേക്ക് പോയിരുന്നു … ഭര്‍ത്താവ് ഉപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ അക്കയും ആദ്യത്തെ കുഞ്ഞുമായി അങ്ങോട്ടാണ് പോയത് … അമ്മ മരിക്കുന്നത് വരെ ആരെയും ബുദ്ധിമുട്ടിക്കാതെ പിടിച്ചു നിന്നു … അത് കഴിഞ്ഞു കുത്തുവാക്കുകളും അമ്മാവന്‍റെയും അമ്മായിയുടെയും ഒക്കെ ബഹളവും കൂടി ആയപ്പോള്‍ തിരിച്ചു ചെന്നൈയിലേക്ക് … നേരെ വന്നത് എന്‍റെ അടുത്തേക്കാണ് … അന്ന് രാത്രി എന്‍റെ മുറിയില്‍ … കാര്യങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ ഒരു മാസത്തെ സാവകാശം ചോദിച്ചു റോജി പറന്നു വന്നു … ആ സമയത്തിനുള്ളില്‍ ചെറിയ ഇരുനില കെട്ടിടത്തിനു താഴെ രണ്ടുമുറി വീടും , , അതിനോട് ചേര്‍ന്ന് ഒറ്റ മുറി കടയും തരപ്പെടുത്തിയിരുന്നു …
റോജി അന്ന് ദുബായിയില്‍ ചുവടുറപ്പിക്കുന്നതെയുള്ളൂ …. എന്നാലും അവന്‍ പൈസ കൊടുത്താ കെട്ടിടം വാങ്ങി അക്കയുടെ പേരിലാക്കി … അവന്‍റെ കയ്യില്‍ നിന്ന് അക്ക വാങ്ങുന്ന രണ്ടാമത്തെ ഉപഹാരം … ആദ്യത്തെ ഉപഹാരത്തിന് അന്ന് ഒന്നര വയസ് ….. ചെറിയ രണ്ടു നില ബില്‍ഡിങ്ങ്… താഴെ ഇടുങ്ങിയ രണ്ടു മുറി , ബാത്രൂം , അടുക്കള .. മുകളില്‍ മൂന്നു മുറികള്‍ … അതിലോന്നിലാണ് അന്ന് മുതല്‍ ഞാന്‍ താമസം … ഭക്ഷണം ഇപ്പോഴും അക്കയുടെ അടുത്ത് നിന്ന് തന്നെ … ഇതേ വരെ പൈസ വാങ്ങിയിട്ടില്ല …അവിടെ നിന്ന് ആഹാരം കഴിക്കാന്‍ തുടങ്ങിയ , ആദ്യത്തെ മാസം ശമ്പളം കിട്ടിയപ്പോള്‍ പറ്റു കുറിച്ച് വെച്ച് ഞാന്‍ പൈസ കൊടുത്തതിന്റെ തെറി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട് … ഞായറാഴ്ച അല്‍പം മീനോ ഇറച്ചിയോ വങ്ങും … ശമ്പളം കിട്ടുമ്പോള്‍ പിള്ളേര്‍ക്ക് എന്തെങ്കിലും സ്വീറ്സോ മറ്റോ …. ശാലുവിനും ഇഷ്ടമാണവരെ … അക്ക ഉള്ളതാണ് അവളുടെ സമാധാനം എന്നവള്‍ ഇടക്കിടക്ക് പറയും … ആഴ്ചയില്‍ ഒന്നവരെ അവള്‍ വിളിക്കുകയും ചെയ്യും ശാലു …എന്‍റെ പ്രിയതമ …പിന്നെ അക്ക കട തുടങ്ങി ആദ്യത്തെ ചായയും കുടിച്ചു റോജി വണ്ടി കയറുമ്പോള്‍ മൂന്നാമത്തെ ഉപഹാരം അക്കയുടെ ഉദരത്തില്‍ ഉണ്ടായിരുന്നു … ഇതേവരെ അക്ക റോജിയെ ബുദ്ധിമുട്ടിച്ചിട്ടില്ല …ഒന്നിനും … റോജി ആകെ കീഴടങ്ങിയത് അക്കയുടെ മുന്നില്‍ മാത്രം … അവന്‍റെ സൌന്ദര്യവും പൈസയും ഒക്കെ അവര്‍ക്ക് വെറും രോമം മാത്രം
