“ആ. അത് സാരമില്ല. നീ ഇനി നമ്മൾ കാണുമ്പോൾ ട്രീറ്റ് തന്നാൽ മതി.” തമാശ പോലെ ഞാനും പറഞ്ഞു.
“എന്നാൽ നാളെ ട്രീറ്റ് തരട്ടെ?” അവളുടെ അടുത്ത ചോദ്യം.
“ചേട്ടാ ഞാൻ ചുമ്മാ പറഞ്ഞതല്ലാ. എന്റെ സ്റ്റേജ് ഫിയറും ആവശ്യം ഇല്ലാത്ത പാടാൻ പറഞ്ഞാൽ ഉള്ള മടിയും പേടിയും എല്ലാം മാറ്റിയത് ചേട്ടൻ അന്ന് തന്ന സപ്പോർട്ട് ആണ്. പിന്നെ കോളേജിൽ ഒക്കെ ഞാൻ കേറാത്ത പ്രോഗ്രാംസ് ഇല്ലാ. എല്ലാവരോടും ഞാൻ എന്റെ സീനിയർ ചേട്ടന്റെ കഥയും പറഞ്ഞിട്ടുണ്ട്” അവൾ വലിയ കാര്യം പോലെ ഞാൻ അന്ന് ചെയ്തതൊക്കെ ഓർത്തു പറഞ്ഞു.
“അതൊക്കെ നിന്റെ കഴിവല്ലേ. ഏതായാലും ഇപ്പോൾ ട്രീറ്റ് ഒന്നും വേണ്ട, ഇനി എന്നെങ്കിലും കാണുമ്പോൾ ആകാം” ഞാൻ വെറുതെ അവളെകൊണ്ട് ട്രീറ്റ് ചെയ്യിപ്പിക്കണ്ട എന്ന തോന്നലിൽ പറഞ്ഞു.
“ട്രീറ്റ് വേണ്ടെങ്കിൽ വേണ്ട.. പക്ഷെ നാളെ ഒന്ന് കാണാൻ പറ്റുമോ” അവൾ വിടുന്ന ലക്ഷണം ഇല്ലാ.
പക്ഷെ അവളുടെ കമ്പനി എനിക്ക് അവോയ്ഡ് ചെയ്യുവാനും തോന്നിയില്ല.
“നാളെ എപ്പോഴാകാണേണ്ടത്.” എന്റെ ഈ ചോദ്യം കാത്തിരുന്നത് പോലെ അവളുടെ അടുത്ത ഉത്തരം വേഗം തന്നെ വന്നു.
“ഞാൻ 7 മണി മുതൽ ഈവെനിംഗ് ഫ്രീ ആണ്. നമുക്ക് അപ്പോൾ കണ്ടാലോ?” അവൾ ആവേശത്തോടെ ഒരു വോയിസ് അയച്ചു.
“ഒക്കെ. കാണാം.ഞാൻ എവിടെ വരണം.” അവളെ അങ്ങോട്ട് പോയി കാണാം എന്നുള്ള പ്ലാൻ ആണ് എനിക്ക് തോന്നിയത്.
“എന്റെ സ്റ്റേ കാക്കനാട് തന്നെ ആണ്. ഞാൻ ലൊക്കേഷൻ അയക്കാം. അങ്ങോട്ടേക്ക് വരാമോ. എന്നിട്ട് നമുക്ക് എവിടെയെങ്കിലും പോയി ഫുഡും അടിച്ചു നയിറ്റ് എന്നെ തിരികെ ഡ്രോപ്പ് ചെയ്താൽ മതി.” അവളുടെ മറുപടി കണ്ട് ഞാൻ ആദ്യം ഒന്ന് ഞെട്ടി.
ഇവളിത് എന്ത് ഭവിച്ചാണ് ഭഗവാനെ. ഞാൻ മനസ്സിൽ ആലോചിച്ചു
“ചേട്ടന്റെ നമ്പർ അയക്ക്” ഞാൻ ലൊക്കേഷൻ അയക്കാം .
ഞാൻ അവൾക്കു നമ്പർ കൊടുത്തു.
അപ്പോൾ തന്നെ അവൾ വാട്സാപ്പിൽ മെസ്സേജും അയച്ചു.
“ഹലോ. ഞാൻ ആണേ.”അവളുടെ മെസ്സേജ്
“ഡി. എന്റെ കയ്യിൽ ബൈക്ക് ആണ് ഉള്ളത്. കാർ കൊണ്ടുവന്നില്ല. ചേച്ചിയുടെ വണ്ടി ചേച്ചി ഈവെനിംഗ് വരാനും താമസിച്ചാൽ പണി ആകില്ലേ.”
“അത് കുഴപ്പം ഇല്ല ചേട്ടാ. ബൈക്ക് ഒക്കെ ആണ്”
എന്നിട്ട് ഒരു കണ്ണടച്ച സ്മൈലിയും.
അപ്പോഴേക്കും അവരെല്ലാം എന്റെ അടുത്തേക്ക് വന്നു. നമുക്ക് ഇനി എന്തെങ്കിലും കഴിച്ചിട്ട് പോകാം.. ഞങ്ങൾ നേരെ ഫുഡ് കോർട്ടിൽ പോയി.
കുറെ ഐറ്റംസ് വാങ്ങിച്ചു. പക്ഷെ മെറിൻ ചേച്ചി എല്ലാം ലിമിറ്റ് ഇട്ടാണ് കഴിക്കുന്നത്. ഈ ബോഡി ഇങ്ങനെ മെയ്ന്റെയ്ൻ ചെയ്യുന്നതും ഇങ്ങനെ ആകും. ഞാൻ ഓർത്തു.
എന്റെ ചേച്ചി പിന്നെ എത്ര കഴിച്ചാലും തടി ഓവർ ആവില്ല. അവൾ നല്ലപോലെ കഴിക്കുകയും ചെയ്യും പിന്നെ ജിമ്മിലും പോകും . കൂടാതെ ഡോക്ടർ ആയതിന്റെ ഒരു കെയർ ഉം ഉണ്ട്.
സാറ മോൾക്കും വേണ്ടത് എല്ലാം വാങ്ങി ഞങ്ങൾ കഴിച്ചു ഇറങ്ങി. ഇപ്പോഴും ഫുഡ് എല്ലാം വാങ്ങിയത് മെറിൻ ചേച്ചി തന്നെ ആണ്. ഇതിനൊക്കെ ഇരട്ടി ചേച്ചിക്ക് തിരികെ ചെലവ് ചെയ്യണം എന്ന് ഞാൻ ആലോചിച്ചു. സമയം ഉണ്ടല്ലോ.
തിരികെ ഇറങ്ങാൻ നേരം ആ കൈയ്യും പിടിച്ചു പോകാൻ നോക്കി നിന്ന എന്റെ എല്ലാം പ്രതീക്ഷകളും ആളൊഴിഞ്ഞ ആ ലിഫ്റ്റ് തകർത്തു.
പിന്നെ ലിഫ്റ്റ് ഇറങ്ങി നേരെ കുറെ ഐറ്റംസ് വാങ്ങാൻ ഹൈപ്പർ മാർക്കറ്റിലേക്കു ചെന്നു.
ഈ സമയം എല്ലാം ഞാനും സാറ മോളും ട്രോളിയും പിടിച്ചു അവരുടെ പുറകെ നടന്നു.ഒരു മണിക്കൂർ എടുത്തു പിന്നെയും എല്ലാം വാങ്ങി ഇറങ്ങാൻ .
അങ്ങനെ താഴെ പാർക്കിങ്ങിലേക്ക് ഇറങ്ങി.
പിന്നെ നേരെ അവിടെ നിന്ന് എല്ലാം കാറിൽ എടുത്തു വച്ചിട്ട് ഫ്ലാറ്റിലേക്കു.
⚪⚪⚪⚪⚪
ഇന്ന് പോയത്തിന്റെ വിശേഷങ്ങൾ എല്ലാം പറഞ്ഞുകൊണ്ട് ആണ് സാറ മോൾ പുറകിൽ ഇരിക്കുന്നത്.
അങ്ങനെ ഞങ്ങൾ ഫ്ലാറ്റിൽ എത്തി.
എല്ലാവരും നല്ലപോലെ മടുത്തിരുന്നു.
എല്ലാവരും ബൈ പറഞ്ഞു പിരിഞ്ഞു. ഞാൻ ഫ്ലാറ്റിൽ കേറാൻ തുടങ്ങിയപ്പോൾ ആണ് മെറിൻ ചേച്ചി എന്നെ അങ്ങോട്ടേക്ക് വിളിച്ചത്.
“നിന്റെ നമ്പർ പറഞ്ഞെ.”
ഞാൻ എന്റെ നമ്പർ കൊടുത്തു.
“ചേച്ചി എന്റെ ഫോണിലേക്കു കാൾ ചെയ്തു”.
“ ഇതാണ് എന്റെ നമ്പർ. പിന്നെ നാളെ രാവിലെ കഴിക്കാൻ ഇവിടെ വരണം. കൂടുതൽ ഫോർമാലിറ്റി ഒന്നും വേണ്ട. കേട്ടല്ലോ”
എന്റെ തോളിൽ ചെറിയ ഒരു തട്ടും തന്നു ചേച്ചി അകത്തേക്ക് കേറി.
“ഗുഡ് നൈറ്റ് “ ചേച്ചി അതും പറഞ്ഞു ഡോർ അടച്ചു.
തിരിച്ചു ഗുഡ് നൈറ്റും പറഞ്ഞു ഞാൻ തിരികെ ഫ്ലാറ്റിൽ വന്നു.
