പ്രണയം പൂക്കുന്ന നഗരം – 2 4

ഞാനും ഒരു സ്മൈലി ഇട്ടു ബൈ പറഞ്ഞൂ..

അപ്പോൾ ആണ് സുഹാനയുടെ ഡിപി മാറിയത് ശ്രദ്ധിച്ചത്.
ഇപ്പോൾ ഉള്ള ഫോട്ടോയിൽ ഇവൾ ഒരു തട്ടം ആണ് ഇട്ടിരിക്കുന്നത്.
ഇവളുടെ ഒക്കെ ലൂക്ക് കൂടി കൂടി വരുവാണോ?

“ഇവളിത് എന്ത് ഭവിച്ചാ.. ഇത്രേം അടുപ്പം അവൾക്കു എന്നോട് ഉണ്ടായിരുന്നോ?” അങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ കിടന്നു.

⚪⚪⚪⚪⚪⚪⚪

രാവിലെ 5.30 ആയപ്പോൾ ചേച്ചി എന്നെ കുത്തി പൊക്കി
“ഡാ.ഞാൻ ജിമ്മിൽ പോകുവാ. 7.30 ആകും വരാൻ.നാളെ മുതൽ നീയും വാ” അവൾ എന്റെ റൂമിൽ തന്നെ നിന്നും പറഞ്ഞു.
“ഞാൻ ആലോചിക്കട്ടെ. വൈകിട്ട് പോകുന്നതാ എനിക്ക് ഇഷ്ടം”
ഞാൻ കണ്ണുപോലും തുറക്കാതെ പറഞ്ഞൂ.

“ഞങ്ങൾ പോയിട്ട് വരാം.”. അവൾ പുറത്തേക്കു ഇറങ്ങി.

“അതാര ഞങ്ങൾ, ഞാൻ പെട്ടെന്ന് എഴുന്നേറ്റു പക്ഷെ അവൾ ഉറങ്ങിയിരുന്നു. ഇനി മെറിൻ ചേച്ചി ആണോ?”

ഞാൻ ഒന്ന് പോയി നോക്കിയാലോ എന്ന് ആലോചിച്ചു. പിന്നെ ഓർത്തു വേണ്ട. നാളെ ആകട്ടെ എന്ന്. അങ്ങനെ പിന്നേം കിടന്നു.

ചേച്ചി തിരികെ വന്നു കഴിഞ്ഞു വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്.

ചേച്ചിയോട് നിങ്ങൾ ആരൊക്കെ ആണ് ജിമ്മിൽ പോകുന്നത് എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും പിന്നെ വേണ്ട എന്ന് വെച്ചു. ഇനി മെറിൻ ചേച്ചി ഉണ്ടെന്നു അറിഞ്ഞു ഞാൻ വന്നാൽ അത് വെറുതെ ചേച്ചിക്ക് ഒരു തോന്നൽ ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു.

ഇന്ന് സൈറ്റ് ഒക്കെ ഒന്ന് പോയി നോക്കണം എന്ന് പ്ലാൻ ഉണ്ടായിരുന്നു.
ഞാൻ അങ്ങനെ രാവിലെ ഫ്രഷ് ആയി വന്നു 8.30 ക്ക്.
“ഡാ നമുക്ക് പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം,ചേച്ചി അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്”
ഞങ്ങൾ ചെന്നപ്പോൾ എല്ലാം റെഡി ആക്കി അവർ വെയ്റ്റിംഗ് ആണ്. സാറ മോൾ വരെ എന്നെ കാത്തു ഇരിപ്പാണ്.
മെറിൻ ചേച്ചി, പക്ഷെ ഇന്ന് എന്തോ ടെൻഷൻ ഉള്ളതുപോലെ ആണ് മുഖത്തു. ചിരിച്ചു എല്ലാം എടുത്ത് തന്നെങ്കിലും ഇന്നലെ കണ്ട ആ സന്തോഷം ഒന്നും ഇന്ന് ആ മുഖത്തു ഇല്ല. ഞാൻ അത് ശ്രെദ്ധിച്ചു എന്ന് എല്ലാർക്കും മനസ്സിലായെങ്കിലും ചേച്ചിക്ക് ആ മുഖത്തെ ടെൻഷൻ മറക്കാൻ കഴിഞ്ഞില്ല.
വേഗം കഴിച്ചു കഴിഞ്ഞു മോൾക്ക്‌ ഒരു ഉമ്മയും കൊടുത്തു ചേച്ചി ഇറങ്ങി. വൈകിട്ട് കാണാം എന്നും എന്നോട് പറഞ്ഞു.
എനിക്ക് എന്തോ നല്ല വിഷമം ആയി. എന്ത് ടെൻഷൻ ആയാലും ചേച്ചി എന്നോട് ഇന്നലെ മിണ്ടിയ പോലെ മിണ്ടും എന്ന് വിചാരിച്ചു തന്നെ ആണ് ഞാൻ ഇരുന്നത് തന്നെ.
“ഇന്ന് മോൾടെ കമ്പനിയിലെ ഒരു വർക്കിന്റെ എന്തോ ഒരു പ്രോബ്ലം ഉണ്ട്. അതാണ്‌ പെട്ടെന്നൊരു ടെൻഷൻ. ഇനി അവിടെ ചെന്ന് അതൊക്കെ റെഡി ആക്കിയാലേ സമാധാനം ആകു.”
ഗീതേച്ചി പറഞ്ഞു.
എന്തോ അത് കേട്ടിട്ടും എനിക്ക് ഒരു സന്തോഷം ആയില്ല.
പക്ഷെ ഗീതേച്ചി ഉണ്ടാക്കിയ ഫുഡ്‌ അടിപൊളി ആയിരുന്നു.
ഞാൻ അത് പറയുകയും ചെയ്തു.
ഹോസ്പിറ്റലിൽ നിന്ന് ഫോൺ വന്നപ്പോൾ ചേച്ചി വേഗം എഴുന്നേറ്റു. ഫ്ലാറ്റിലേക്കു പോയി.

“മോൻ ഉച്ചക്ക് ഉണ്ടാവില്ലേ.?” ഗീതേച്ചി ചോദിച്ചു.

“ഇല്ല ഞാൻ ഇന്ന് സൈറ്റ് കാണാൻ പോകും” ഉച്ചക്ക് പുറത്ത് നിന്ന് കഴിക്കും. പിന്നെ ഈവെനിംഗ് വന്നാലും എനിക്ക് ഒരു ഫ്രണ്ടിനെ കാണാൻ പോകണം. അതുകൊണ്ട് രാത്രിയും പുറത്തുനിന്നു കഴിച്ചിട്ടേ വരു.” ചേച്ചി പിന്നെ ഒന്നും പറഞ്ഞില്ല.

സാറ മോൾ അവിടെ ഇരുന്ന് കഴിക്കുന്നുണ്ടായിരുന്നു.
സാറ കുട്ടി എങ്ങനെയാ സ്കൂളിൽ പോകുന്നത്. ഞാൻ ചോദിച്ചു.

“സ്കൂൾ ബസ്സിന്‌” അവൾ എനിക്ക് മറുപടി തന്നു

“മോൾടെ സ്കൂളിലെ ബസ് താഴെ വരും. ഇവിടെ അടുത്ത് നിന്ന് കുറെ കുട്ടികൾ ഉണ്ട്. പിന്നെ വൈകിട്ട് മോൾടെ ഓഫീസിൽ ആണ് ഇറക്കുന്നത്. എന്നിട്ട് അവർ ഒരുമിച്ചു വരും. അതാണ്‌ പതിവ്”

ഗീതേച്ചി അകത്തു നിന്ന് പറഞ്ഞൂ.

പിന്നെ ഞാൻ അവിടെ നിന്ന് എന്റെ റൂമിൽ വന്നിരുന്നു.

5 മിനിറ്റ് കഴിഞ്ഞു ചേച്ചി ഹോസ്പിറ്റലിലേക്ക് ഇറങ്ങി.
വൈകിട്ട് ഞാൻ ഫ്രണ്ടിന്റെ അടുത്ത് പോകും എന്നും വരാൻ താമസിക്കും എന്നും ഞാൻ പറഞ്ഞിരുന്നു.

ഹോസ്പിറ്റലിൽ വർക്ക്‌ സൈറ്റിൽ വരുമ്പോ വിളിക്കാനും അവൾ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *