പ്രണയം പൂക്കുന്ന നഗരം – 2 4

11 മണിയോടെ ആണ് ഞാൻ സൈറ്റിൽ എത്തിയത്. രണ്ടു നിലകളുടെ സ്ട്രക്ചർ വർക്ക്‌ കഴിഞ്ഞു.ഇപ്പോൾ മൂന്നാം നിലയുടെ പണി ആണ്.
എക്സ്പീരിയൻസ് കൊണ്ട് എനിക്ക് പരിചയം ആയി വരുന്നതേ ഉണ്ടായിരുന്നെങ്കിലും ഒരു സീനിയർ എഞ്ചിനീർക്കു കൊടുക്കുന്ന ബഹുമാനം തന്നാണ് എന്നെ എല്ലാവരും അവിടെ സ്വീകരിച്ചത്. സോമൻ സർ ആണ് അവിടുത്തെ മെയിൻ സൂപ്പർവൈസർ. ബെന്നി അങ്കിളിന്റെ കൂടെ ഇപ്പോൾ 15 വർഷം ആയിട്ടു ഉണ്ട് അദ്ദേഹം. അച്ഛനോടും ബെന്നി അങ്കിളി നോടും ഉള്ള ബഹുമാനവും സ്നേഹവും ആണ്. ഇപ്പോൾ എനിക്കും ഇവിടെ കിട്ടുന്നത്.

എല്ലാം നോക്കി കണ്ടു രണ്ടു മണി വരെ ഞാൻ അവിടെ നിന്നു.ലഞ്ച് ബ്രേക്ക്‌ ആയെങ്കിലും ചേച്ചി വിളിക്കട്ടെ എന്നോർത്തു ഞാൻ ഇരുന്നു. അവൾക്കു മെസ്സേജും ഇട്ടിരുന്നു.
പിന്നെ ചേച്ചിയെ വിളിച്ചു.
പക്ഷെ ഫോൺ എടുത്തത് വേറെ ഒരു പെൺകുട്ടി ആണ്.
അവൾ ഓപ്പറേഷൻ തിയേറ്ററിൽ ആണെന്നും ഞാൻ വിളിക്കുമ്പോൾ ഫോൺ എടുത്ത് 3 മണി ആകും ഇറങ്ങാൻ എന്നും അതുപോലെ ഞാൻ വരുമ്പോൾ എന്നെ ഇവിടെയെല്ലാം കാണിച്ചു കൊടുക്കണം എന്നും എല്ലാം പറഞ്ഞു ഏൽപ്പിച്ച ഒരു ഫ്രണ്ട് ആണ് ഇപ്പോൾ എടുത്തു സംസാരിക്കുന്നത്.
“അത് സാരമില്ല. ഞാൻ പുറത്തുനിന്നു കഴിച്ചോളാം. ചേച്ചിയെ ഇവിടെ വന്നപ്പോൾ കണ്ടിട്ട് പോകാം എന്ന് വിചാരിച്ചു വിളിച്ചതാ.” ഞാൻ അവളോട്‌ പറഞ്ഞൂ.
“അഭിനവ് എന്നാൽ ഒന്ന് ബി ബ്ലോക്കിലേക്ക് വരുമോ. എന്റെ ഡ്യൂട്ടി കഴിഞ്ഞത് ആണ്. ഞാൻ താൻ വരാൻ വേണ്ടി വെയിറ്റ് ചെയ്തതാണ്.ചേച്ചി പറഞ്ഞു ആളെ എനിക്ക് അറിയാം .പിന്നെ അപ്പോൾ നേരിട്ടും പരിചയപെട്ടേക്കാം ഇപ്പോൾ.” അവൾ പറഞ്ഞു

ഇവൾക്ക് ഇവിടെ ഇത് തന്നെ ആണോ പണി. എന്നെ കുറിച്ച് എന്താ അവൾക്കു ഇത്ര മാത്രം എല്ലാരോടും പറയാൻ.

“ഞാൻ വരാം” ഞാൻ അവളോട്‌ വരാമെന്നു പറഞ്ഞൂ ഫോൺ വെച്ചു.
ഒരു 200 മീറ്റർ ദൂരം ഉണ്ട് ബി ബ്ലോക്കിൽ എത്തുവാൻ. അവിടെ എത്തിയപ്പോൾ ഞാൻ വീണ്ടും ഫോൺ വിളിച്ചു.
ഫോൺ എടുത്തുകൊണ്ടു ഒരു പെൺകുട്ടി എന്നെ വിളിക്കുവാൻ പുറത്തേക്കു വന്നു.

“ഹലോ അഭിനവ് അല്ലേ. ഐ ആം നവ്യ”

അവൾ എനിക്ക് കൈ തന്നു.

എന്റെ പ്രായം തന്നെ ആയിരിക്കണം അവളും . ഞാൻ എന്തായാലും നവ്യ എന്ന് തന്നെ വിളിച്ചു.

“ചേച്ചി കോട്ടയത്ത്‌ എന്റെ സീനിയർ ആയിരുന്നു. ഞാൻ ഇപ്പോൾ ഇവിടെ ഒരു മാസം ആയതേ ഉള്ളു”

എന്റെ ഡ്യൂട്ടി കഴിഞ്ഞ താണ് നമുക്ക് ഫുഡ്‌ കോർട്ടിലേക്കു പോകാം.

ഞാൻ അവളുടെ കൂടെ നടന്നു.

“ഞാൻ ഒരു മാസം മുൻപ്പ് വീട്ടിൽ വന്നിട്ടുണ്ട്. അപ്പോൾ അഭിനവ് അവിടെ ഉണ്ടായിരുന്നില്ല. ബാംഗ്ലൂരിൽ ആണെന്ന് പറഞ്ഞിരുന്നു.” അവൾ നടക്കുന്നതിനിടയിൽ പറഞ്ഞൂ.
“ഞാൻ ഓർക്കുന്നുണ്ട്. ചേച്ചിയുടെ കൂടെ വർക് ചെയ്യുന്ന ഡോക്ടർസ് കുറച്ചു പേർ ഒരു ദിവസം വീട്ടിൽ വന്നിരുന്നു എന്ന് അമ്മ പറഞ്ഞിരുന്നു. അപ്പോൾ ഞാൻ ഒരാഴ്ച ബാംഗ്ലൂർ പോയത് ആയിരുന്നു. ഒരു കല്യാണത്തിന്” ഞാൻ അവളോട്‌ അതെല്ലാം ഓർത്തു പറഞ്ഞൂ.

“ നവ്യ കോട്ടയം ആണോ വീട്”

“അല്ല എന്റെ വീട് തൃശൂർ ആണ്. പഠിച്ചത് കോട്ടയത്തു ആണ്”

ഞങ്ങൾ അങ്ങനെ നടന്നു ഫുഡ്‌ കോർട്ടിൽ എത്തി..അവിടുത്തെ ഡോക്ടർസ് ആൻഡ് സ്റ്റാഫ്സ്സിന് വേണ്ടി പ്രേത്യേകം ഉള്ള ഫുഡ്‌ കോർട്ടിൽ ആണ് ഞങ്ങൾ പോയിരുന്നത്. വളരെ നീറ്റ് ആൻഡ് സ്റ്റാൻഡേർഡ് ആയിട്ടുള്ള സ്പേസ്.

അവിടെ ഒരു കോർണരിൽ ഞങ്ങൾ ഇരുന്നു.

“അഭിനവിന് എന്താണ് കഴിക്കാൻ വേണ്ടത്.” അവൾ ചോദിച്ചു.

“ഇവിടെ എന്താണ് നല്ലത്” ഞാനും അവിടെ എല്ലാം നോക്കി ചോദിച്ചു.

“ഇവിടെ ബിരിയാണി ആണ് ബെസ്റ്റ്, പിന്നെ മീൽസ് അത് വലിയ കുഴപ്പം ഇല്ലാ. നമുക്ക് ബിരിയാണി പറയാം അല്ലേ.?.

“എന്നാൽ അത് മതി”

അവൾ വെയ്റ്റെർ നെ വിളിച്ചു ബിരിയാണിയും ഫ്രഷ് ലൈമും പറഞ്ഞു.

3 മിനിറ്റിൽ സാധനവും എത്തി.

ഞങ്ങൾ വേഗം കമ്പനി ആയി.അങ്ങനെ പലതും സംസാരിച്ചു. അവൾ നല്ലപോലെ സംസാരിക്കുന്ന കൂട്ടത്തിൽ ആണ്. അവളുടെ അച്ഛനും അമ്മയും ഡോക്ടർ ആണ് പിന്നെ ഒറ്റ മോളും. അത് കഴിഞ്ഞു നാടിനെ കുറിച്ചും വീടിന്റെ കാര്യങ്ങളും പഠിക്കുന്ന സമയത്തെ കാര്യങ്ങളും അങ്ങനെ ഒരു 30 മിനിറ്റ് ഞങ്ങൾ സംസാരിച്ചു ഇരിന്നു.
കഴിച്ചു കഴിഞ്ഞു ഇറങ്ങാൻ നേരം ബില്ല് കൊടുക്കാൻ തുടങ്ങിയ അവളുടെ കയ്യിൽ പെട്ടെന്ന് ഞാൻ പിടിച്ചു.
ഞാൻ കൊടുക്കാം എന്ന രീതിയിൽ ചെയ്തതാണ്. എന്തായാലും പെട്ടെന്ന് തന്നെ ഞാൻ കൈ വിട്ടു. എന്നിട്ട്. ഞാൻ തന്നെ ക്യാഷ് എടുത്ത് കൊടുത്തു.
എന്നിട്ട് അവളെയും വിളിച്ചു പുറത്തേക്കു നടന്നു.

Leave a Reply

Your email address will not be published. Required fields are marked *