പ്രതികാരം 2
Prathikaram Part 2 | Author : Nizhal
[ Previous Part ]
അവൾ ആ താറിട്ട റോഡിലൂടെ ഓടുകയാണ് . അവളുടെ ചെവിയിൽ വെച്ച ഹെഡ് സെറ്റിൽ നിന്ന് പഴയ കാല ദാസേട്ടൻ പാട്ടുകൾ അവൾ കേൾക്കുന്നുണ്ട് . പക്ഷെ അവളുടെ മനസ് അതിൽ ഒന്നും അല്ലായിരുന്നു .
അവളുടെ പഴയ കാല ഓർമകൾ അവളെ കാർന്ന് തിന്നു കൊണ്ടിരിക്കുകയാണ്
°°°° അന്നത്തെ കാലം വളരെ നല്ലതായിരുന്നു . ഒരു നേരം ഭക്ഷണം കിട്ടാൻ തന്നെ കഷ്ടപ്പാടായിരുന്നു .. എന്നാലും നല്ല ജീവിതമായിരുന്നു .. അമ്മമാരും അച്ഛന്മാരും അനിയന്മാരും അനിയത്തികളും . പിന്നെ തന്റെ ജീവനും °°°°
അങ്ങനെ പലചിന്തകളും കൊണ്ട് അവൾ അവളുടെ വീട്ടിൽ എത്തി . ഗേറ്റ് തുറന്ന് മുറ്റത്തു കിടന്നിരുന്ന പത്രവും പാലും കൊണ്ട് അവൾ ഉള്ളിലേക്ക് കയറി .
അവിടെ തിരക്കിട്ട ജോലിയിലാണ് നമ്മടെ ജനകിയമ്മ . ദോശ ചുടുന്നതിനൊപ്പം കറിയും നോക്കുന്നുണ്ട് . അവൾ പുറകിലൂടെ ചെന്ന് കെട്ടി പിടിച്ചു ഷോൾഡറിൽ അവളുടെ താടി വെച്ചെങ്ങനെ നിന്നു
“ഹാ മോൾ എത്തിയോ . പോയി കുളിക്കാൻ നോക്ക്. ”
“ഹാ ജാനു കുട്ടി . ഒരു രണ്ട് മിനിറ്റ് കൂടി ഇപ്പൊ പോവാം ”
“അയ്യടി വേഗം പോയി കുളിച് മാറ്റി വാ . ഇന്ന് നേരത്തെ പോകണം എന്ന് പറഞ്ഞില്ലേ ”
“അയ്യോ ഞാൻ അത് മറന്ന് പോയി ഇപ്പൊ വരാം.”
അവൾ റൂമിലേക്ക് കയറാൻ നിക്കുമ്പോൾ ഹാളിലെ tv യിൽ നിന്ന് വാർത്ത കേൾക്കുന്നുണ്ട്
“നാടിനെ നടുക്കിയ കൊലപാതം വീണ്ടും . മലപ്പുറം നിലമ്പൂരിൽ ആണ് സംഭവം . ആദ്യത്തെ ബോഡി കിട്ടിയ എടക്കരയിൽ നിന്ന് 12 km അകലെ മരുതയിൽ നിന്നാണ് രണ്ടാമത്തെ ബോഡി കിട്ടിയത് . മൃകീയ കൊലപാതകം തെന്നെ യാണ് സംഭവിച്ചിട്ടുള്ളത് . ഒരു സീരിയൽ കില്ലാറിന്റെ ഉദയമല്ലേ കാണുന്നത് . പോലീസ് എല്ലാം എന്താണ് കാണിക്കുന്നത് . പോലീസിന്റെ അനാസ്ഥ കൊണ്ട് ഇനി എത്ര കൊലപാതങ്ങൾ ഉണ്ടാകും …….”
അങ്ങനെ വാർത്ത നീണ്ട് പോയി
അവൾ അതികം അതിലേക്ക് ശ്രദ്ധിക്കാതെ കുളിക്കാൻ കയറി
കുളി കഴിഞ്ഞ് അവൾ വേഗം യൂണിഫോം എടുത്ത് ധരിച്ചു . ശേഷം കുങ്കുമം എടുത്ത് കാണാത്ത രീതിയിൽ മുടിക്കുള്ളിൽ ചാർത്തി .
അവൾ താഴേക്ക് ഇറങ്ങി വന്നപ്പോഴും പോലീസ്കാരെ കുറ്റം പറഞ് വാർത്ത അവിടെ ഓടിക്കൊണ്ടിരിക്കുന്നുണ്ട് .
“ജനാകിയമ്മ ഞാൻ വന്നു ഫുഡ് തരൂ ”
“അവിടെ കടന്ന് കാറല്ലേ പെണ്ണെ ഇപ്പൊ തരാം ”
അതും പറഞ് ജനകിയമ്മ അടുക്കളയിൽ നിന്ന് ഭക്ഷണം കൊണ്ട് വന്നു
ഭക്ഷണം കഴിച്ചു അവൾ വേഗം IG ഓഫീസിലേക്ക് പുറപ്പെട്ടു
അവൾ എത്തിയപ്പോൾ തന്നെ അവളുടെ സഹ പ്രവർത്തകർ മുന്നിൽ കാത്ത് നിൽക്കുന്നുണ്ട് . പ്രധാന കേസുകളെല്ലാം എപ്പോഴും ഇവർ മൂന്ന് പേരാണ് അന്വേഷിക്കാർ
അരുന്ധതി യെസ് കൂടാതെ
Ci ഹബീബ്
Si വരുൺ
“Hi ഗെയ്സ് ഞാൻ വൈകിയില്ലല്ലോ ”
“ഇജ്ജ് കറക്ട് ടൈം തന്നെ എത്തീക്ക്ണ് “ഹബീബ് ആണ്
“മിക്കവാറും ആ സീരിയൽ കില്ലിംഗ് തന്നെയാകും ഇന്ന് വിളിക്കാൻ കാരണം ”
വരുൺ
“എനിക്കും തോന്നി എന്താകും ന്ന് നോക്കാം . വരൂ നമ്മക്ക് വേഗം റിപ്പോർട്ട് ചെയ്യാം ”
അതും പറഞ്ഞവൾ മുന്നോട്ട് നടന്നു . അവർ രണ്ടു പേരും അവളുടെ പുറകെയും
IG OFFICE ROOM
” നിങ്ങളെ വിളിപ്പിച്ചത് എന്തിനാണ് എന്ന് നിങ്ങക്ക് അറിയുമായിരിക്കും . ഇപ്പൊ രണ്ട് കൊലപാതകങ്ങൾ മലപ്പുറത്തു നടന്നു . ഒന്ന് എടക്കരയിലും മറ്റൊന്ന് അവിടന്ന് 10 കിലോമീറ്റർ മാറി മരുതയിലെ കൂട്ടിൽ പാറയിലും ആയിട്ടാണ് ബോഡി കിട്ടിയത് . പ്രതീയക്ഷത്തിൽ ഒരു തെളിവും കിട്ടിയിട്ടില്ല . അവിടെത്തെ രണ്ട് സ്റ്റേഷൻ പരിധികളിൽ ആയിട്ടാണ് ബോഡി കിട്ടിയത് . എടക്കരയിൽ എടക്കര സ്റ്റേഷൻ പരിധിയിലും മരുതയിൽ വഴിക്കടവ് സ്റ്റേഷൻ പരിധിയിലും ആണ് വരുന്നത് . അവർ രണ്ട് പേരുടെയും അന്വേഷണത്തിൽ ഒന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല . സിബിഐ യുടെ കയ്യിൽ എത്തുന്നതിന്റെ മുൻപേ നമ്മൾ ഇത് തെളിയിക്കണം . മനസിലായോ “
