പ്രഭാവലയം – 1 1അടിപൊളി  

എനിക്ക് ശെരിക്കും ദേഷ്യം വന്നു, ഞാൻ അവടെ നിന്നും മാറി. കുറച്ചു കഴിഞ്ഞപ്പോ അച്ഛൻ വന്നു പറഞ്ഞു, പോയി കുളിച്ചു ഈറനായി വരാൻ, നീയാണ് കർമം ചെയ്യണ്ടത് ന്നു. കാര്യം ഞാൻ ഒരു നിരീശ്വര വാദിയാണ്, ഇമ്മാതിരി പരുപാടികളോടൊക്കെ പുച്ഛവും ആണ്, എന്നാൽ സാഹചര്യം ഇതായതിനാൽ ഉള്ളിൽ അമർഷം തോന്നിയെങ്കിലും ഞാൻ പോയി കുളിച്ചു ഈറനോടെ വന്നു.

യാന്ത്രികമായി  ഞാൻ എന്തൊക്കെയോ ചെയ്തു, അവസാനം ചടങ്ങുകൾ ഒക്കെ കഴിഞ്ഞു, ബോഡി ദഹിപ്പിക്കാൻ ശ്മാശാനത്തിലേക്ക് എടുത്തു, എന്നോടും ആംബുലൻസിൽ കയറാൻ പറഞ്ഞു. ബോഡി എടുക്കാൻനേരം വലിയമ്മ വലിയ വായിൽ കരഞ്ഞു, കൂടെ വേണിയും, എനിക്കും ചെറിയ വിഷമം ഒക്കെ തോന്നി, കണ്ണുകൾ ഒക്കെ നിറയുന്ന പോലെ. ദഹിപ്പിക്കൽ കഴിഞ്ഞു തിരിച്ചു എത്തിയ , എന്നോട് ചടങ്ങു നടത്താൻ വന്ന കർമിയെ കാണാൻ പറഞ്ഞു, മുഖ്യ കർമങ്ങൾ ഒക്കെ ചെയ്തത് ഞാൻ ആയതു കൊണ്ട്, ഇവിടുന്നു അങ്ങോടുള്ള ചടങ്ങൾക്കും ഞാൻ വേണമെന്ന്. എനിക്ക് ശെരിക്കും ചൊറിഞ്ഞു വന്നു , ഞാൻ ദേഷ്യത്തോടെ അച്ഛനെ ഒന്ന് നോക്കി, പുള്ളി നിസ്സഹായതയോടെ എന്നോട്, “ഒന്ന് സഹകരിക്ക് മോനെ” എന്ന ഭാവത്തിൽ എന്നെ നോക്കി.

അപ്പോൾ പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാൽ, 5 ന്റെ അന്ന് സഞ്ചയനം, പിന്നെ 16 അതും കഴിഞ്ഞു 41, ഇത്രേം ചടങ്ങുകൾ ഞാൻ മുന്നിൽ നിന്ന് നടത്തണം. പിന്നെ 16 കഴിയുന്ന വരെ മരണം നടന്ന വീട്ടിന്നു മാറി നിക്കാൻ പാടില്ല. ദേഷ്യം വന്നിട്ട് എനിക്ക് അവിടെ കിടന്നു അലറണം എന്ന് തോന്നി. രാത്രി കഞ്ഞി കുടി കഴിഞ്ഞു ചുമ്മാ ഫോണും കുത്തി ഞാൻ അവിടെ ഇരുന്നു, അടുത്ത ബന്ധുക്കൾ ഒഴിച്ച് വേറെ എല്ലാരും പോയി.

വലിയമ്മ തളർന്നു കിടക്കുകയാണ്, അമ്മയും, കുഞ്ഞമ്മ മാരും ഒക്കെ സമാധാനിപ്പിക്കുന്നുണ്ട്. ആരൊക്കെ വിളിച്ചിട്ടും പുള്ളികാരി കഞ്ഞി കുടിക്കാൻ വരുന്നില്ല, ഞാനും പോയി വിളിച്ചു വെല്ലിമ്മയെ, “വെല്ലിമ്മക്ക് വിശക്കുന്നില്ല ഉണ്ണി” ന്നു പറഞ്ഞു. അവസാനം ആരൊക്കെയോ നിര്ബന്ധിച്ചപ്പോ ഒരു രണ്ടു വറ്റ് തിന്നു ന്നു വരുത്തി. അന്ന് രാത്രി ഒട്ടുമിക്ക എല്ലാ അടുത്ത ബന്ധുക്കളും അവിടെ തങ്ങി. ആ 3 മുറി വീട്ടിൽ സ്ഥലം തികയാതെ വന്നത് കൊണ്ട് ഞാൻ കാർ ഇൽ പോയി കിടന്നു.പിറ്റേന്ന് ഉച്ചയോടു കൂടെ കുറെ പേരൊക്കെ മടങ്ങി, ഞങ്ങളും രണ്ടു കുഞ്ഞമ്മമാരും പിന്നെ വെല്ലിമ്മയുടെ അനിയത്തിയോ, അങ്ങനെ ആരൊക്കെയോ കുറച്ചു പേര് മാത്രം ആയി.

പിറ്റേന്ന് വൈകുന്നേരം ആയപ്പോ അമ്മ വെല്യമ്മയുടെ  അടുത്ത് പറയുന്ന കേട്ടു “ഞങ്ങള്  ഇറങ്ങാൻ നോക്ക പ്രഭേച്ചി, രജനി ക്കു ക്ലാസ് മുടങ്ങും ല്ലോ, അവൾക്കു പരീക്ഷ ആവാറായി, പിന്നെ രാജേട്ടൻ  (അച്ഛൻ) ഇന്നും കൂടെ നിക്കാം ന്നു പറയുന്നുണ്ട്, ഏട്ടൻ നാളെ രാവിലെ ഇവിടന്നു ജോലിക്കു പൊക്കോളാം ന്ന പറയണേ, പിന്നെ ഉണ്ണി ഇണ്ടല്ലോ 16 വരെ “, ഞാൻ ഇതെല്ലാം കേട്ട് നിർവികാരനായി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു വാടക ഡ്രൈവർ നെ ഏർപ്പാടാക്കി അവര് പോയി, പിറ്റേന്ന് നേരം വെളുത്തപ്പോ തന്നെ അച്ഛനും പോയി. ഇനി സഞ്ചയനത്തിന്റെ അന്ന് അതായതു വെള്ളിയാഴ്ച വെളുപ്പിനെ എത്താം ന്നു പറഞ്ഞു ഇറങ്ങി. വെല്യമ്മയുടെ അനുജത്തി സഞ്ചയനം വരെ നിക്കാം ന്നു പറഞ്ഞിട്ടുണ്ട്, ആയമ്മ ഉള്ള കൊണ്ട് ഭക്ഷണം സമയത്തു കിട്ടുന്നുണ്ട്.

അങ്ങനെ കഷ്ടപ്പെട്ടു സമയം തള്ളി നീക്കി ഒരു കണക്കിന് വെള്ളിയാഴ്ച ആക്കി. അച്ഛനും അമ്മയും എല്ലാം പറഞ്ഞ പോലെ വെളുപ്പിനെ തന്നെ വന്നു. ഒരു 8 മണി ആയപ്പോഴേക്കും എനിക്കിട്ടു ഈ പണി ഒക്കെ തന്ന ആ മൈരൻ കർമിയും വന്നു. മനസ്സിൽ അവന്റെ 10 തലമുറക്കും തെറി വിളിച്ചിട്ടു മനസില്ലാ മാനസോടെ ഞാൻ എല്ലാം ചെയ്തു. എല്ലാം കഴിഞ്ഞു, ഇഡലിയും കഴിച്ചു വന്നവർ ഓരോരുത്തർ ആയി പിരിഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും അച്ഛനും അമ്മയും രജനിയും കൂടെ ഇറങ്ങാൻ ഉള്ള പുറപ്പാടായി, ഞാൻ അവരെ മൈൻഡ് ചെയ്യാതെ ദേഷ്യം  നടിച്ചു ഇരുന്നു അന്നേരം അമ്മ അടുത്ത് വന്നിട്ട്, “ഇനി ഒരു 10 ദിവസം കൂടെ അല്ലെ ഉള്ളു ഉണ്ണി, നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ” ന്നൊക്കെ പറഞു. രജനി നിന്റെ ലാപ്ടോപ്പ് കൊണ്ട് വന്നിട്ടുണ്ട്, തത്കാലം നീ ഇവിടുന്നു ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ ഒക്കെ പറഞു. എന്നിട്ടു അവരിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *