പ്രിയ : ഏട്ടാ… ഇപ്പൊ എവിടെയാ…??
ഞാൻ : ഞാനിതിരി ദൂരത്താണ് മോളെ.. പറഞ്ഞോ…എന്താ വിഷയം…!!
പ്രിയ : അതേയ് ഏട്ടാ…. ഒരു കാര്യം ചോദിക്കാൻ വേണ്ടി വിളിച്ചതാണ്…
ഞാൻ : അഹ്… പറഞ്ഞോളൂ…
പ്രിയ : ഇന്ന് അമ്മയ്ക്ക് വലിയ കുഴപ്പമൊന്നും കാണുന്നില്ല… അപ്പച്ചിയും, ഇളയമ്മയും വീട്ടിൽ തന്നെ ഉള്ള സ്ഥിതിക്ക് ഞാൻ ഒന്ന് സുരേഷേട്ടന്റെ വീട്ടിൽ പുള്ളീടെ അച്ഛനേയും, അമ്മയേയും കണ്ടിട്ട് വന്നോട്ടേ….???
ഞാൻ : അതിന് നീ എന്നോട് അനുവാദം ചോദിക്കുന്നതെന്തിനാ മോളെ…
♦️♦️
പ്രിയ : ഇനി പിന്നാരോടാ ഞാൻ അനുവാദം ചോദിക്കേണ്ടത്…??
ഞാൻ : ഇപ്പൊ വീട്ടിലുള്ളവരോട് ചോദിച്ചിട്ട് പൊക്കോ….
പ്രിയ : ഞാൻ ആരോടെങ്കിലും അനുവാദം ചോദിക്കണമെങ്കിൽ അത് എന്റെ ബിജുവേട്ടനോടും മാത്രമായിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്.
ആ അനുവാദം ഏട്ടനിൽ നിന്നും കിട്ടിയാലേ ഞാൻ പോകത്തുള്ളൂ. മറ്റാരുടെയും അനുവാദം എനിക്ക് ആവശ്യമില്ല.
ഞാൻ : അതെന്തിനാ അങ്ങനെ…
പ്രിയ : അത് ഇന്നലത്തെ ദിവസത്തിനു ശേഷം അത് ഏട്ടന്റെ അവകാശമാണ്, എനിക്ക് അത് നിർബന്ധവുമാണ്.
ഞാൻ : നീ പോയിട്ട് വാടി കൊച്ചേ, ഏട്ടൻ ഒരിക്കലും തടസ്സം പറയില്ല.
പ്രിയ : നാട്ടിൽ വന്നിട്ട് ഇത്രയും നാളായില്ലേ, അവരെന്തു കരുതും. ഇനി അവരുടെ പരിഭവം കൂടി കേൾക്കാൻ എനിക്ക് വയ്യ.
ഞാൻ : അതിനെന്താ പ്രിയ…. നീ അവിടേക്ക് പോകേണ്ടത് നിന്റെ കടമയും, ഉത്തരവാദിത്വവുമല്ലേ…??
പ്രിയ : തന്നെയുമല്ല… ഇത്രയും വൈകിയതിൽ അവർക്ക് തീർച്ചയായും എന്നോട് പരിഭവം കാണും.
ഞാൻ : അതേ… തീർച്ചയായും കാണും… എങ്കിലും നിന്റെ അമ്മയുടെ അവസ്ഥയും അവർക്ക് അറിയാവുന്നതല്ലേ… അതൊക്കെ അവർ അറിഞ്ഞോണ്ട് നിന്നോട് പൊറുക്കും എന്ന് കരുതാം…
പ്രിയ : ഏട്ടൻ എന്തായാലും ഇവിടെ തന്നെ കാണുമല്ലോ….?? ഞാൻ ഒന്ന് ധൈര്യമായി പോയിട്ട് വരട്ടെ….??
ഞാൻ : താനെന്തിനാടോ പേടിക്കണെ… ധൈര്യമായി പോയിട്ട് വരൂ… ഞാനിവിടെ ഉള്ളടത്തോളം കാലം നീയൊന്നും കൊണ്ടും ഭയപ്പെടേണ്ട.
ഒരു ക്ഷമാപണം പറഞ്ഞോണ്ട് അങ്ങോട്ട് ചെന്ന് കയറിക്കോ… വേറെ വഴിയൊന്നും കാണുന്നില്ല.
പ്രിയ : ശരിയേട്ടാ…
ഞാൻ : ആഹ്….. പിന്നെ നീ എപ്പോഴാ ഇങ്ങോട്ട്…??
പ്രിയ : നാളെ ഉച്ചയോടെ തിരിക്കും…. വൈകീട്ട് ഇരുട്ടും മുന്നേ വീട്ടിലെത്തും പോരെ…
ഞാൻ : അയ്യോടീ…. എനിക്ക് നാളെ കാലത്ത് മുതൽ ഓഫീസിൽ ഇത്തിരി ഡ്യൂട്ടി ഉണ്ട്. കുറെ മരുന്ന് ബില്ലുകൾ പാസാക്കാനുണ്ട്, പിന്നെ പെന്റിങ് ഉള്ള കുറെ ചെക്കുകൾ മാറാനുണ്ട്…
അത് കഴിഞ്ഞ് ഉച്ചയോടെ ബാംഗ്ലൂർക്ക് പോകും.
♦️♦️
ഞാൻ അന്ന് പറഞ്ഞില്ലേ സ്റ്റേറ്റ് കോൺഫ്രൻസ്…. മൂന്നാല് ദിവസം കഴിഞ്ഞേ തിരികെ വരത്തുള്ളൂ. മാത്രമല്ല, അവിടുന്ന് ഒന്ന് രണ്ട് ഓഫിഷ്യൽസിനെ കാണാൻ പോകേണ്ട ആവശ്യമുണ്ട്
പ്രിയ : അപ്പൊ ലഗേജ് ഇല്ലേ…??
ഞാൻ : വലുതായിട്ടൊന്നുമില്ല, മൂന്നാല് ജോഡി എക്സിക്യൂട്ടീവ് ഡ്രെസ്സ്, പിന്നെ കാഷ്വൽസ് അത്രമാത്രം. എല്ലാം കൂടി ഒരു സ്യൂട്ട്കേസിൽ ഒതുക്കണം.
അത് വരെ അമ്മേടെ കാര്യങ്ങളൊക്കെ നീ തന്നെ വേണം നോക്കാൻ. വേറെ ആരെയും ഏൽപ്പിച്ചേക്കരുത്.
പ്രിയ : അതൊക്കെ ഞാൻ നോക്കിക്കൊള്ളാം ഏട്ടാ… ഒന്നും ടെൻഷനടിക്കണ്ട, സമാധാനത്തോടെ പോയിട്ട് വാ… ഞാൻ നാളെ വൈകീട്ട് ഇരുട്ടും മുന്നേ വീട്ടിലെത്തിയിരിക്കും.
ഞാൻ : നിനക്ക് സങ്കടമുണ്ടോ…??
പ്രിയ : എന്തിന്…
ഞാൻ : മൂന്നാല് ദിവസം കാണാതിരിക്കുമ്പോ…
പ്രിയ : എയ്…. ഇല്ല… ചെറുതായിട്ട്…
ഞാൻ : എനിക്കുണ്ട്…
പ്രിയ : അതെന്തിനാ..??
ഞാൻ : നിന്റെ ഒരു ഉമ്മ കിട്ടാതെ ശരിക്കും ഉറക്കം കിട്ടില്ല… എന്നോർക്കുമ്പോൾ… അതാ..!!
പ്രിയ : പോവിടുന്ന്…. അടുത്തിരിക്കുന്നവർ ആരെങ്കിലും കേൾക്കും..
ഞാൻ : ഏയ്…. ഇവിടെ അടുത്ത് ആരുമില്ല… ഞാൻ തനിച്ചാണ്…
പ്രിയ : ആണോ….
ഞാൻ : അതേന്ന്….
പ്രിയ : എന്നാ പിന്നെ ഞാൻ ഒരു കാര്യം കൂടി പറഞ്ഞോട്ടെ…??
ഞാൻ : എന്താന്ന് പറയ് പെണ്ണേ…!?!
പ്രിയ : പിന്നേയ്… “അമാവാസിയായി” അവൾ നന്നേ സ്വരം താഴ്ത്തി പറഞ്ഞു.
