പ്രിയം പ്രിയതരം – 5 1

ഞാൻ : അന്ന് സംഭവിച്ച കാര്യങ്ങൾക്ക് നിങ്ങളും സാക്ഷികൾ ആണല്ലോ അപ്പൊ നിങ്ങളുടെ മുന്നിൽ വച്ചു തന്നെ അവൾ പറയട്ടെ.

ഞാൻ : മ്മ്മ്… ന്നാ ശരി. വിളിച്ചോളൂ…

ഇളയമ്മ : മോളെ പ്രിയേ… ഒന്ന് ഇങ്ങട് വായോ…

പ്രിയ : ദാ.. വരണൂ. അവൾ അടുക്കളയിൽ നിന്നും നീട്ടി പറഞ്ഞു.

പ്രിയ വന്ന് ഡൈനിങ് ഹാളിന്റെ വാതിൽക്കൽ തന്നെ തല താഴ്ത്തി വിധി കാത്തു നിൽക്കുന്ന പ്രതിയെപോലെ നിന്നു.

അപ്പച്ചി : നീ, അന്ന് അവനോട് സംസാരിച്ച രീതി അത് ഒട്ടും ശരിയായില്ല…

ഇളയമ്മ : ശരിയായില്ല എന്നല്ല ആണുങ്ങളോട് അങ്ങനെ സംസാരിക്കാൻ പാടില്ല, നീ ചെയ്തത് വലിയ തെറ്റ് തന്നെയാ.

അപ്പച്ചി : അവൻ ഒരു തമാശ പറഞ്ഞുന്ന് വച്ച് നീ അങ്ങനൊക്കെ പറയുന്നത്……

ഇളയമ്മ : ശരി.. കഴിഞ്ഞത് കഴിഞ്ഞു… നീ അവനെ അന്ന് തെറി പറഞ്ഞത് പോലെ അവനോട് “ഇങ്കിരീസിൽ” ഒരു സോറി പറഞ്ഞാ തീരുന്ന പ്രശ്നമേയുള്ളു.

ഞാൻ : നിങ്ങൾക്കറിയാല്ലോ, എനിക്ക് പെങ്ങന്മാരില്ലന്ന്, പിന്നെ ഉണ്ടെന്ന് പറയാൻ ആകെ ഒരു ചേട്ടത്തിയാണുള്ളത്, അവരോട് ഞാൻ തമാശകൾ പറയാറുണ്ട്, ഇവളോട് പറയുന്നത് പോലെ അല്ലെന്ന് മാത്രം..

എന്റെ ലോകം ഇതാണ് നിങ്ങളൊക്കെ അടങ്ങിയതാണ്, ഇവള് നാട്ടിൽ വന്നാ എനിക്കുള്ള സന്തോഷം എത്രയാന്ന് പറയാൻ എനിക്കറിയില്ല. അമിത സ്നേഹം കൊണ്ട് ഞാൻ……..

അപ്പച്ചി : ശരി ഞങ്ങൾക്ക് എല്ലാം അറിയാം, മോനെന്താന്നും, എങ്ങനാന്നും ഒക്കെ. അവൾക്ക് നിന്നോട് അങ്ങനൊക്കെ പറഞ്ഞതിൽ വലിയ കുറ്റബോധമുണ്ട്.

ഞാൻ : അപ്പച്ചീ… അതിന് ഞാനാണ് ആദ്യം മാപ്പ് പറയേണ്ടത്… ഞാൻ എഴുന്നേറ്റ് നിന്ന് പ്രിയയ്ക്ക് നേരെ തിരിഞ്ഞ്…

ഞാൻ : മോളെ പ്രിയേ… , ഞാൻ നിന്നെ എല്ലാരുടെയും മുന്നിൽ വച്ച് ഇൻസൾട്ട് ചെയ്തു. ഏട്ടനോട് മാപ്പാക്കണം