ലക്ഷ്മി ഇത് വിപിൻ…. ഞാൻ പറഞ്ഞു
ഹായ് അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു
അതിനു അവൾ മറുപടിയൊന്നും പറഞ്ഞില്ല… അവൾ ആകെ പേടിച്ചു ഇരിക്കുന്നത് പോലെ എനിക്ക് തോന്നി…
ആദ്യമായിട്ടാണ് അവൾ ഇങ്ങനെ പോകുന്നതെന്ന് എനിക്ക് മനസിലായി
ഡാ വണ്ടി നിർത്തിയെ…. ഞാൻ പറഞ്ഞു
അവൻ സംശയത്തോടെ വണ്ടി നിർത്തി…. ഞാൻ ഡോർ തുറന്ന് പുറത്തു ഇറങ്ങി പുറകിൽ ലക്ഷ്മിയുടെ കൂടെ കയറി
ഇവളേ പേടിച്ച് ഇരിക്കുകയാ അതാഡാ ഞാൻ ഇങ്ങോട്ട് ഇരുന്നേ…. ഞാൻ പറഞ്ഞു
അത് കേട്ട് അവൻ ഒന്ന് ചെറുതായി ആക്കി ചിരിച്ചു…
ഞാൻ അവളുടെ കൂടെ ഇരുന്നത് അവൾക്ക് ഒരു ആശ്വാസമായി….
ചേട്ടാ നമ്മൾ എവിടെക്കാ പോകുന്നേ ? ലക്ഷ്മി ചോദിച്ചു
ചുമ്മാ കറങ്ങിയിട് വരാം… വിപിൻ ആണ് മറുപടി പറഞ്ഞത്
പേടി ഉണ്ടോ ? ഞാൻ ചോദിച്ചു
ചെറുതായിട്ട്… അവൾ എന്റെ നേരെ നോക്കി പറഞ്ഞു
ഞാൻ അവളുടെ കയ്യിൽ ചേർത്ത് പിടിച്ചു…. അത് അവൾക്കൊരു ആശ്വാസമായി
കുറച്ചു നേരം ആ കുഞ്ഞു കയ്യിൽ പയ്യെ തലോടിയതും അവൾ എന്റെ തോളിലേക്ക് ചരിഞ്ഞു
ഒരു മാസത്തോളമായുള്ള ഞങ്ങളുടെ പ്രണയത്തിൽ ആദ്യമായാണ് ഞങ്ങൾ പരസപരം ഒന്ന് തൊടുന്നത്….
പ്രണയാതുരതയോടെ എന്റെ തോളിൽ ചാഞ്ഞു കിടക്കുന്ന അവളുടെ തോളിലടെ കൈ ഇട്ട് ഒന്നുകൂടെ ഞാൻ എന്നിലേക്ക് ചേർത്തു….
പുറകിൽ നിന്നും ഞങ്ങളുടെ സംസാരം ഒന്നും കേൾക്കാതായതോടെ വിപിൻ പതിയെ മിറാറിലൂടെ ഞങ്ങളെ നോക്കി
ഞങ്ങളുടെ ആ ഇരിപ്പ് കണ്ടിട്ടാകണം അവൻ പിന്നെ ഞങ്ങളെ ശല്യം ചെയ്യാൻ ഒന്നും സംസാരിച്ചില്ല
കാർ ഡാം എത്തുന്നത് വരെ ഞങ്ങൾ ആ ഇരിപ്പ് തുടർന്നു… അവിടെയെത്തി കാര് പാർക്ക് ചെയ്ത് ഞങ്ങൾ ഡാമിന്റെ പാർക്കിലേക്ക് ഇറങ്ങി… കപ്പിൾസിനു വേണ്ടി പ്രേത്യേകം തയ്യാറക്കി വച്ചിട്ടുള്ള പോലെ ചെടികളും ബിൽഡിങ്ങുകളും അവിടെ ഉണ്ടായിരുന്നു….
വിപിൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ പോലെ ഞഗ്നളുടെ കൂടെ തന്നെ നടക്കാൻ തുടങ്ങി…. കുറച്ചു നേരം കഴിഞ്ഞിട്ടും അവൻ ഞങ്ങളെ വിട്ട് പോകാതായപ്പോൾ ഞാൻ പതിയെ അവനോട് കാര്യം പറഞ്ഞു… അതോടെ അവൻ എന്തോ പറഞ്ഞു അവിടെ നിന്നും മാറി തന്നു
ലച്ചൂ…. ഞാൻ അവളെ സ്നേഹത്തോടെ വിളിച്ചു
ഫോണിലൂടെ മാത്രമേ ഞാൻ അവളെ അങ്ങിനെ വിളിച്ചിട്ടുള്ളു…. ഓഫീസിൽ വച്ച് അങ്ങിനെ വിളിക്കാൻ ഒരു സാഹചര്യം ഞങ്ങൾക്ക് ഉണ്ടായിട്ടില്ല,…. അത് കൊണ്ട് തന്നെ അവൾക്ക് അത് കേട്ട് നാണം വന്നു
ഡാ ഒന്ന് ഇങ്ങോട്ട് നീങ്ങി ഇരിക്ക്…. ഞാൻ പറഞ്ഞു
എന്തിനാ ? അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു…. അവളുടെ മുല്ല പൂ മൊട്ടു പോലെയുള്ള പല്ല് കാണിച്ചു കൊണ്ടുള്ള ചിരി കാണുവാൻ നല്ല ഭംഗി തോന്നി….
കാര്യം എന്താണെന്ന് മനസ്സിലായിട്ടും അവൾ ഒന്നും അറിയാത്തത് പോലെ ചോദിച്ചു
ഞാൻ അവളുടെ കയ്യിൽ പിടിച്ചു പയ്യെ വലിച്ചു എന്റെ അടുത്തേക്ക് ഇരുത്തി….
എനിക്ക് പേടി ആകുന്നുണ്ട്ട്ടോ…. ലക്ഷ്മി പറഞ്ഞു
എന്തിനു ?
ആരെങ്കിലും കണ്ടാലോ
എന്ത് കണ്ടാലോ എന്ന് ?
നമ്മൾ ചെയ്യാൻ പോകുന്നത്…. അവൻ നാണത്തോടെ പറഞ്ഞു
അതിനു ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ലാലോ….
അത് കേട്ട് അവൾ മുഖം ചുളിക്കി…. അവൾക്ക് എന്തൊക്കെയോ ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ടെന്ന് അതിൽ നിന്നും മനസിലായി
ഓഫീസിൽ വച്ച് ഈ കയ്യിലൊന്ന് പിടിക്കാൻ ഞാൻ എത്ര പ്രാവിശ്യം ചോദിച്ചിട്ടുണ്ട് ? ഞാൻ ചോദിച്ചു
പിന്നേ…. അവിടെ എപ്പോളും അവരൊക്കെ ഉണ്ടാകില്ലേ
ഇല്ലാത്തപ്പോളും ചോദിച്ചിട്ടുണ്ട്….
അവിടെ വച്ച് കയ്യിൽ പിടിച്ചാലേ മോന് വേറെ എന്തെങ്കിലും കൂടെ ചെയ്യണമെന്ന് തോന്നും
കൂടി പോയാൽ ഒരു ഉമ്മ തരും അതിൽ കൂടുതൽ എന്ത് ചെയ്യാനാ…
അയ്യടാ… അതാരെങ്കിലും കണ്ടാലോ
കണ്ടാലല്ലേ പ്രശ്നം ഉള്ളു….
ഹാ
എന്നാൽ ഇപ്പൊ താ…. ഇവിടെ ആരും കാണില്ല…. അതും പറഞ്ഞു കൊണ്ട് ഞാൻ അവളുടെ നേരെ മുഖം നീട്ടി
