പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 3 Likeഅടിപൊളി  

(അതിനു അവൾക്കും അവളുടേതായ ഒരു കാരണം ഉണ്ടായിരുന്നു എന്നത് മറ്റൊരു വസ്തുത)

അയാൾ പെണ്ണ്കണ്ട് പോയതിനു ശേഷവും എന്നോട് സാധാരണ പോലെ സംസാരിച്ചിരുന്ന ലക്ഷ്മി… ഒരാഴ്ച കഴിഞ്ഞപ്പോളേക്കും എന്റെ കാൾ എടുക്കാതെയായി…

മെസ്സേജ് അയക്കുമ്പോൾ തിരക്കാണെന്ന് ഒകെ പറഞ്ഞുകൊണ്ട് ഒഴിഞ്ഞു മാറാൻ ആരംഭിച്ചു…

ഒന്ന് രണ്ട് ആഴ്ച  കഴിഞ്ഞു അവളുടെ നമ്പർ സ്വിച്ച് ഓഫ് ആയി….

എന്താണ് അവൾക്ക് പറ്റിയതെന്ന് എനിക്ക് അപ്പോൾ മനസിലായില്ല…

എന്റെ പെണ്ണായി കണ്ടവൾ ആണ്…. അത്രയേറെ അടുത്തവർ… അത്രയേറെ മനസ്സിലാക്കിയവർ….

ഒരേ ജാതി ഒരേ മതം ഒരേ സാമ്പത്തിക നില… അങ്ങിനെ ഒട്ടേറെ പൊരുത്തം ഉണ്ടായിരുന്നു എന്നിട്ടും അവൾ എന്നോട് അങ്ങിനെ ചെയ്തത് എനിക്ക് ഉൾകൊള്ളാൻ സാധിച്ചില്ല…

ദിവസങ്ങൾ കഴിഞ്ഞതും ഞാൻ ആകെ ഒരു ഡിപ്രെഷൻ സ്റ്റേജിലേക്ക് പോയി…

ഞാൻ വിപിനെ വിളിച്ചു കാര്യം പറഞ്ഞു….. ഒന്ന് ലക്ഷ്മിയെ പോയി കാണുവാനും എന്താ പ്രശനം എന്ന് അന്വേഷിക്കുവാനും പറഞ്ഞു വിട്ടു….

അവൻ ലക്ഷ്മിയെ കണ്ടതിനു ശേഷം എന്നോട് പറഞ്ഞ കാര്യങ്ങൾ എന്നെ തകർത്ത് കളയുന്നതായിരുന്നു….

അവളുടെ കല്യാണം ഉറപ്പിച്ചു എന്നും… ഇനി എന്നെ കാണാൻ വരരുതെന്നും അവൾ പറഞ്ഞതായി വിപിൻ പറഞ്ഞു….

എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു രൂപവും ഉണ്ടായില്ല…. ഞാൻ ഓഫീസിൽ പോക്ക് ഒക്കെ നിർത്തി.. വീട്ടിലേക്കോ വിപിനേയോ ആരെയും ഫോൺ വിളിക്കാതെയായി… ബാംഗ്ലൂരിലെ ആ ഒറ്റ മുറിയിൽ ഞാൻ അടച്ചു മൂടി ഇരുന്നു….

രണ്ടാഴ്ചയോളം അങ്ങിനെ പോയതിനു ശേഷം അവിടെയുള്ള എന്റെ കൂട്ടുകാർ എന്നെ നിർബന്ധിച്ചു നാട്ടിലേക്ക് അയച്ചു…

ലക്ഷ്മിയെ കാണാതെ ഒരു നിമിഷം പോലും നാട്ടിൽ നിൽക്കുന്നതിനെ കുറിച്ച് ഓർക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല…..

അപ്പോളേക്കും അവളുടെ വിവാഹം കഴിഞ്ഞു അവൾ ദുബായിലേക്ക് പോയിട്ടുണ്ടായിരുന്നു….

നാട്ടിൽ എത്തി ഒരുപാട്  സമയമെടുത്തു ഞാൻ ഒന്ന് റിക്കവർ ആകുന്നതിനു…. വിപിനും നിമിഷയും എന്നെ കുറെ ആശ്വസിപ്പിച്ചു നോക്കി എങ്കിലും എനിക്ക് അത് ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല…

ആറ് മാസത്തോളം ഞാൻ നാട്ടിൽ തന്നെ നിന്നു…. നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി ഇനിയും സമയം കളയേണ്ടതില്ല എന്ന് മനസ്സിൽ തോന്നി  തുടങ്ങിയപ്പോൾ വീണ്ടും ബാംഗ്ലൂരിലേക്ക് പോയി….

പഴയ ഓഫീസിൽ തന്നെ ജോലിക്ക് കയറി…

എല്ലാം പഴയ പടിയായി….

ലക്ഷ്മി ഏൽപ്പിച്ച മുറിവ് മനസ്സിൽ ഉണ്ടെങ്കിലും അതോർത്തു ഇനിയും കറയേണ്ടതില്ല എന്ന് ഞാൻ എന്നെ തന്നെ ബോധ്യപ്പെടുത്തി…..

വർഷങ്ങൾ കടന്ന് പോയി ……

എല്ലാം മറന്ന് കഠിനാധ്വാനത്തിലൂടെ ഞാൻ അവിടെ ചെറിയ ഓഫീസ് സ്റ്റാർട്ട് ചെയ്തു…. കൂട്ടുകാരുടെയും പഴയ കമ്പനിയുടെയും സഹായത്തോടെ സബ് കോൺട്രാക്ടിങ് ഏറ്റെടുത്തു നടത്തി…. തരക്കേടില്ലാതെ അത് മുൻപോട്ട് പോയി….

ഈ സമയം നിമിഷയുടെ വീട്ടിൽ വിപിൻ വീട്ടുകാരെയും കൂട്ടി  പെണ്ണ് ചോദിച്ചു ചെന്നു…. അവളുടെ വീട്ടുകാർക്ക് കുറച്ച് എതിർപ്പ് ഉണ്ടായിരുന്നെങ്കിലും നിമിഷയുടെ വാശിയുടെ മുൻപിൽ അവർ വഴങ്ങി…. അവരുടെ കല്യാണം അടിപൊളിയായി നടന്നു….

ലക്ഷ്മിയുമായി നിമിഷയെ താരതമ്യം ചെയ്തപ്പോൾ ലക്ഷ്മി ഒരുപാട് ചെറുതായി പോയതായി എനിക്ക് തോന്നി…. നിമിഷയെ കുറിച്ച് ഓർത്ത് ഞാൻ അഭിമാനിച്ചു…. കാരണം എന്റെ സെലക്ഷൻ ആണല്ലോ

എനിക്കും വീട്ടിൽ കല്യാണം ആലോചിക്കുന്നതിനെ പറ്റിയൊക്കെ സംസാരിച്ചു എങ്കിലും എന്റെ മനസ് അതിനൊന്നും അനുവദിച്ചില്ല….

വീട്ടിൽ കാര്യങ്ങളെല്ലാം അറിയാമെങ്കിലും അവർ അവരുടെ കടമ നിറവേറ്റാനായി എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നു….

വർഷങ്ങൾ കഴിഞ്ഞതോടെ ലക്ഷ്മിയോടുള്ള സ്നേഹമെല്ലാം പോയി അതൊരു ദേഷ്യം മാത്രമായ് അവശേഷിച്ചു….

ഓഫീസിൽ പച്ച പിടിച്ചതോടെ ആവിശ്യത്തിന് പൈസയും സമയവും എല്ലാം ആയി…. പിന്നെ ചെറുതായി  ബാംഗ്ലൂർ ജീവിതം അടിച്ചു പൊളിച്ചു തുടങ്ങി…..  മനസുവച്ചിരുന്നെങ്കിൽ എത്ര പെണ്ണുങ്ങളെ വേണമെങ്കിലും സെറ്റ് ആകാമായിരുന്നു എങ്കിലും മറ്റൊരു പെണ്ണിനെ കുറിചുള്ള ചിന്ത മാത്രം മനസിലേക്ക് വന്നില്ല….

ലക്ഷ്മിയിൽ കിട്ടിയ സംതൃപ്തി  ഇനി ലഭിക്കില്ല എന്ന തോന്നൽ അതിൽനിന്ന് എല്ലാം എന്നെ പുറകോട്ട് വലിച്ചു….

വല്ലപ്പോഴുമൊക്കെയേ നാട്ടിലേക്ക് പോകാറുള്ളൂ…. പോയാൽ നിമിഷയുടെയും വിപിന്റെയും കൂടെ സമയം  ചിലവഴിക്കും….

അങ്ങിനെ ഒരു കൂടി കാഴ്ച്ചയിൽ ആണ് നിമിഷയ്ക്ക് ബാംഗ്ലൂരിലേക്ക് വരാൻ ആഗ്രഹം ഉണ്ടെന്നു എന്നോട് പറയുന്നത്…

IT ഫീൽഡ് ആയ നിമിഷയ്ക്ക് ബാംഗ്ലൂർ ജോലി ചെയ്യണമെന്നത് വലിയ ആഗ്രഹം ആണെന്ന് പറഞ്ഞു….

നാട്ടിൽ നിൽക്കുന്നതിനേക്കാൾ നല്ലത് ബാംഗ്ലൂർ ആണെന്ന് ഞാനും സപ്പോർട്ട് ചെയ്തു പറഞ്ഞു….

എന്നാൽ വിപിന് അതിനോട് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല…. കാര്യമായി ജോലിക്ക് ഒന്നും പോകാതെ അച്ഛന്റെ ബിസ്സിനെസ്സ് ഒകെ നോക്കി നടക്കാൻ ആയിരുന്നു അവന്റെ ഇഷ്ടം…. അതുകൊണ്ട് അവൻ കുറെ എതിർക്കാൻ നോക്കിയെങ്കിലും നിമിഷയുടെ വാശിയിൽ അവർ ബാംഗ്ലൂരിൽ എത്തി…

നാട്ടിൽ ജോലി ചെയ്ത എക്സ്പീരിയൻസ് വച്ച് നിമിഷയ്ക്ക് പെട്ടെന്ന് തന്നെ അവിടെ ജോലി ലഭിക്കുകയും ചെയ്തു….

അവർക്ക് വേണ്ടി എന്റെ അപ്പാർട്മെന്റിൽ തന്നെ ഒരു ഫ്ലാറ്റ് റെഡിയാക്കി കൊടുക്കുകയും ചെയ്തു…..

വിപിന് ഞാൻ ആദ്യം വർക്ക് ചെയ്ത കമ്പനിയിൽ ജോലി റെഡിയാക്കി… എന്നാൽ അതിനോടുന്നും അവൻ തീരെ താല്പര്യം കാണിക്കാത്തത് പോലെ എനിക്ക് തോന്നി….

അവൻ എന്തോ കാര്യമായ മാറ്റം സംഭവിച്ചത് പോലെ എനിക്ക് തോന്നിയിരുന്നു….

അവൻ രണ്ടാഴ്ച ആകുംപോളെക്കും നാട്ടിലേക്ക് പോകുകയും രണ്ടോ മൂന്നോ ദിവസം ലീവ് എടുക്കുകയും ചെയ്തു…

എന്തിനാ ഇങ്ങനെ നാട്ടിലേക്ക് പോകുന്നത് എന്ന് ചോദിക്കുമ്പോൾ ഒകെ അവൻ ഒഴിഞ്ഞു മാറുകയും അച്ഛന്റെ ബിസിനെസ്സ് നോക്കാൻ ആണെന്ന് പറയുകയുമൊക്കെ ചെയ്തു….

അവൻ എന്തോ ഒളിക്കുന്നതായി എനിക്ക് മനസിലായി…

ഇതേ കാര്യത്തെ ചൊല്ലി നിമിഷയും  വിപിനും  വഴക്കിടൽ പതിവായി….

അവർ രണ്ടാളും എന്തോ എന്നിൽ നിന്നും ഒളിക്കുന്നതായി എനിക്ക് തോന്നി….

ഒരു ദിവസം വിപിൻ ഇതുപോലെ നാട്ടിൽ പോയ ദിവസം ഞാൻ നിമിഷയുടെ അടുത്ത് പോയി സംസാരിച്ചു ഇരിക്കുന്നതിന്റെ ഇടയിൽ ഈ കാര്യം ഞാൻ എടുത്തിട്ടു

വിപിൻ എന്തിനാടോ ലീവ് എടുത്ത് ഇപ്പൊ നാട്ടിൽ പോയത് ?

അറിയില്ല ചേട്ടാ…. ചെറിയ ദേഷ്യത്തോടെ നിമിഷ പറഞ്ഞു

നിമിഷേ…. കുറെ നാളായി ശ്രദ്ധിക്കുന്നു നിങ്ങൾ ഈ കാര്യം പറഞ്ഞു എപ്പോളും വഴക് ഇടുന്നുമുണ്ട്…. എന്നോട് പറയാൻ പറ്റുന്ന എന്തെങ്കിലും ആണെങ്കിൽ പറയ്…..

കുറച്ചു നേരം മൗനമായി ഇരുന്നതിനു ശേഷം നിമിഷ പൊട്ടി കരഞ്ഞു…..

എന്റെ ജീവിതം നശിച്ചു ചേട്ടാ….കരഞ്ഞു കൊണ്ട് നിമിഷ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *