പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 3 2അടിപൊളി  

അകത്ത് കയറി ഇരുന്നെങ്കിലും നിമിഷയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഞാൻ വാക്കുകൾ ആലോചിച്ചു നിന്നു….

ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത്  കണ്ടിട്ടാകണം നിമിഷ തന്നെ സംസാരിച്ചു തുടങ്ങി ….

ലക്ഷ്മി ചേച്ചിയ്ക്ക് എന്താ ചേട്ടാ പറ്റിയത് ?

നിമിഷയുടെ കാര്യമോർത്ത് സങ്കടപ്പെട്ട് നിൽക്കുന്ന എന്നെ വീണ്ടും സങ്കടത്തിൽ ആഴ്ത്തുവാൻ പോന്ന ചോദ്യമായിരുന്നു അത്…..

നിമിഷ ചോദിച്ചതിന്റെ  ഉത്തരം ഇന്നും എനിക്ക് അറിയില്ല…. അതിനു ശേഷം ലക്ഷ്മിയെ ഒന്ന് കണ്ടിട്ട് പോലും ഇല്ലാ… ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ലാ….

ഞങ്ങൾ അറിയാത്ത  എന്തെങ്കിലും പ്രശ്നം ഉണ്ടായോ നിങ്ങൾ തമ്മിൽ ? നിമിഷ വീണ്ടും ചോദിച്ചു

ഇല്ലെടോ….

അവൾക്ക് എന്താ സംഭവിച്ചതെന്ന് എനിക്ക് ഇപ്പോളും അറിയില്ല… അതിനു ശേഷം എന്നെ ഒന്ന് വിളിച്ചു കൂടെയില്ല അവൾ….

ലക്ഷ്‌മിയുടെ കാര്യം ഓർത്തതും ഞാൻ ചെറുതായി ഡെസ്പ് ആകാൻ തുടങ്ങി….

അഞ്ചാറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇപ്പോളും ആ നീറ്റൽ മനസ്സിൽ അതുപോലെ തന്നെയുണ്ട്….

ചേട്ടാ…. ആലോചിച്ചു ഇരുന്നിരുന്ന എന്നെ നിമിഷ വിളിച്ചു ഉണർത്തി

സോറി ചേട്ടാ… വിഷമിപ്പിക്കാൻ ചോദിച്ചതല്ല…..  അതും പറഞ്ഞുകൊണ്ട് നിമിഷ എന്റെ അടുത്തേക്ക് വന്ന് ഇരുന്നുകൊണ്ട് എന്റെ കയ്യിൽ പിടിച്ചു

അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് എന്റെ കണ്ണിൽ നിന്നും ഒരു പൊടി കണ്ണുനീർ പൊടിഞ്ഞിരിക്കുന്നത്…..

നിമിഷയുടെ കയ്യിൽ നിന്നും എന്റെ കൈ വലിച്ചു കൊണ്ട് കണ്ണ് ഒന്ന് തുടച്ചു…..

ഒരു മിനിറ്റ് രണ്ടാളും മൗനമായി ഇരുന്നു.. അതിനു ശേഷം ഞാൻ സംസാരിച്ചു തുടങ്ങി

നമ്മളൊക്കെ ആഗ്രഹിച്ചതും  സ്വപ്നം കണ്ടതും ആയ ജീവിതം ആയിരിക്കില്ലാഡോ നമുക്ക് കിട്ടുക….

അതേ ഞാൻ ആഗ്രഹിച്ചതല്ല എനിക്ക് കിട്ടിയത്…. നിമിഷ പെട്ടെന്ന് പറഞ്ഞു നിർത്തി….

അവൾ ശരിക്കും എന്താണ് ഉദശിച്ചതെന്ന് എനിക്ക് അപ്പോൾ മനസിലായില്ല….

അതേ…. ഞാൻ പറഞ്ഞു

ലക്ഷ്മി ചേച്ചി ഇല്ലായിരുന്നെങ്കിൽ ചിലപ്പോ നമ്മൾ ഒന്നായിട്ടുണ്ടായേനേ അല്ലേ……. എന്റെ തോളിലേക്ക് കൈ വച്ചുകൊണ്ട് നിമിഷ പറഞ്ഞു…

നിമിഷയുടെ ആ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി…..

ചേട്ടന് എന്നെ ഇഷ്ട്ടമായിരുന്നില്ലേ ? ഞാൻ എന്തെങ്കിലും പറയുന്നതിനും മുൻപേ നിമിഷയുടെ അടുത്ത ചോദ്യം എത്തി

കുറെ നാൾ നിമിഷയോട് അങ്ങിനെയൊക്കെ ഉണ്ടായിരുന്നെങ്കിലും… നിമിഷയും വിപിനും പ്രണയിച്ചു തുടങ്ങിയതിൽ പിന്നെ ആ ചിന്തയൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല….. അവരുടെ കല്യാണവും കഴിഞ്ഞതോടെ അങ്ങിനെയുള്ള ചിന്ത പാടെ മാറിയിരുന്നു….  ഇന്നിപ്പോൾ നിമിഷ എന്റെ കൂട്ടുകാരന്റെ ഭാര്യയാണ്…..

അങ്ങിനെയുള്ള ചിന്തയൊന്നും പാടില്ല…. എന്റെ മനസ് മന്ത്രിച്ചു……

നിമിഷേ……  അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് ഞാൻ എഴുന്നേറ്റു….

എന്റെ റിയാക്ഷൻ കണ്ട് തല കുമ്പിട്ട് ഇരിക്കുകയാണ് നിമിഷ….

ഇനിയൊരു സംസാരത്തിനു ഇടനൽക്കാതെ ഞാൻ നടന്നു….  നിമിഷയോട് ഒരു വാക്ക് പോലും പറയാതെ എന്റെ ഫ്ലാറ്റിലേക്ക് നടന്നു….

നിമിഷ എന്റെ മനസിലേക്ക് തീ കോരിയിട്ടത് പോലെയാണ് എനിക്ക് തോന്നിയത്……

ആ സംസാരം  കുറച്ചുകൂടെ നീണ്ടു പോയിരുന്നെങ്കിൽ അരുതാത്തത് സംഭവിച്ചേനേ…..

അവൾ ഒരു നല്ല പെൺകുട്ടിയാണ്.. വിപിനുമായുള്ള  ഇപ്പോളത്തെ ഈ  പ്രശ്നങ്ങൾ കൊണ്ട് ആകും ഇങ്ങനെയൊക്കെ തോന്നിയത്…..

ഫ്ലാറ്റിൽ എത്തി വെള്ളം ചേർക്കാതെ രണ്ട് പെഗ് എടുത്തു അടിച്ചു….. മനസിന്റെ നിയന്ത്രണം കള്ള് ഏറ്റെടുത്തപ്പോളാണ് ഒരു സമാധാനം വീണത്…..

നിമിഷ പറഞ്ഞതിനെ കുറിച്ച് വീണ്ടും മനസിലേക്ക് വന്നു…..

ലക്ഷ്മി ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ നിമിഷയെ സ്നേഹിച്ചേനെ….. നിമിഷയെ കണ്ടമാത്രയിൽ തന്നെ മനസിലേക്ക് കടന്ന് കൂടിയിരുന്നു അവളുടെ മുഖം…..

അന്നത്തെ ആ കുട്ടിത്തം തുളുമ്പുന്ന മുഖത്തിനു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു  എങ്കിലും….. അവളെ പരിചയപ്പെട്ടപ്പോൾ അവളുടെ സ്വഭാവം മനസിലാക്കിയപ്പോൾ ആ ഇഷ്ടം കൂടുന്നേ ഉണ്ടായിരുന്നുള്ളു….

Leave a Reply

Your email address will not be published. Required fields are marked *