പെട്ടെന്ന് നിമിഷയ്ക്ക് ചിരി പൊട്ടി…. അവൾ ശബ്ദത്തിൽ ചിരിച്ചു….
അത് കേട്ട് എനിക്കും ലക്ഷ്മിക്കും ചിരി വന്നു… ഞങ്ങൾ രണ്ടാളും നിമിഷയുടെ കൂടെ ചിരിച്ചു.. എന്റെ മടിയിൽ ഇരുന്നിരുന്ന ലക്ഷ്മിയെ പൊക്കി എടുത്തു നിലത്തു നിർത്തി കൊണ്ട് അവളെ എന്നോട് ചേർത്ത് നിർത്തി..
ഒന്ന് മിണ്ടിയും പറഞ്ഞും വന്നൂടെടോ…. ഞാൻ ചോദിച്ചു
എനിക്കറിയോ നിങ്ങൾ ഇവിടെ ഇങ്ങനെ ഓപ്പൺ ഷോ ആയിരിക്കുമെന്ന്…. നിമിഷ ചിരി നിർത്താതെ പറഞ്ഞു
എന്തായാലും ഫ്രീ ഷോ കണ്ടില്ലേ…. ഇനി ഇതൊക്കെ നിങ്ങൾ ട്രൈ ചെയ്തോ…..
അയ്യേ…… എന്റെ നെഞ്ചിലേക്ക് പയ്യെ കൈ വച്ച് ഇടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു
അപ്പോളേക്കും വിപിൻ റൂമിൽ നിന്നും ഇറങ്ങി വന്നു…. അതോടെ ലക്ഷ്മി എന്നിൽ നിന്നും പയ്യെ അകന്നു നിന്നു….
വിപിന് അവിടെ എന്തോ സംഭവിച്ചതായി മനസിലായി…. പക്ഷെ കാര്യം പിടികിട്ടിയില്ല
എന്താ പ്രശ്‍നം…..
പ്രശ്നം ഒന്നും ഇല്ലടാ…. ബാക്കി ഞാൻ പറയാൻ പോയപ്പോളേക്കും ലക്ഷ്മി എന്റെ വായ് പൊത്തി
അത് കണ്ടപ്പോൾ അവനു എന്തോ തമാശയാണെന്ന് മനസിലായി
പറയ്…. അവൻ വീണ്ടും പറഞ്ഞു
ഒന്നുമില്ല ചേട്ടാ…. നിമിഷ പറഞ്ഞു
ഞാൻ പിന്നെ പറയാമെന്ന് അവനോട് കണ്ണ് കൊണ്ട് കാണിച്ചു….
കുറച്ചു നേരം കൂടി അവിടെ ഇരുന്നു സംസാരിച്ച് ഞങ്ങളെ അവിടെ നിന്നും ഇറങ്ങി….
പിറ്റേ ദിവസം രാത്രി ട്രെയിൻ നു ഞാൻ ബാംഗ്ലൂരിന് പോയി…. വഴിയിൽ വച്ച് ലക്ഷ്മിയെ കണ്ട് യാത്രയൊക്കെ പറഞ്ഞിട്ടാണ് പോയത്….
വീണ്ടും ജോലി തിരക്കിലേക്ക് …. അതിനിടയിൽ എല്ലാ ദിവസവും ഞാൻ ലക്ഷ്മിയെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു…
മൂന്നോ നാലോ മാസം കൂടുമ്പോളാണ് ഞാൻ നാട്ടിലേക്ക് വന്നിരുന്നത്…. അപ്പോളെല്ലാം ഞങ്ങൾ നല്ല പോലെ കളിച്ചു രസിച്ചു..
നാളുകൾ പെട്ടെന്ന് പെട്ടെന്നു കടന്ന് പോയി
രണ്ട് നീണ്ട വർഷങ്ങൾ ആയിരിക്കുന്നു ബാംഗ്ലൂരിൽ ജോലിയിൽ കേറിയിട്ട്…
ലക്ഷ്മിക്ക് പ്രായം 25 നോട് അടുത്തു….. അവളുടെ വീട്ടിൽ കല്യാണ ആലോചനകൾ വരുന്നുണ്ടെന്ന് അവൾ പറഞ്ഞിരുന്നു….
രണ്ട് വര്ഷങ്ങള് കൊണ്ട് ഞാനും സാമ്പത്തികമായി തരക്കേടില്ലാത്ത നിലയിൽ എത്തിയിരിക്കുന്നു….
അവളുടെ വീട്ടിൽ ധൈര്യ സമേതം വിവാഹ ആലോചനയുമായി ചെല്ലാമെന്ന അവസ്ഥയിൽ ഞാൻ എത്തിയിരുന്നു…
അടുത്ത വരവിൽ ഞാൻ അച്ഛനെയും അമ്മയെയും കൂടി വീട്ടിലേക്ക് വരാമെന്ന് ലക്ഷ്മിയോട് സൂചിപ്പിച്ചിരുന്നതും ആണ്…
പക്ഷേ….
ഏതോ ഒരു ദുബായ്ക്കാരൻ വന്ന് പെണ്ണ് കണ്ടതിനു ശേഷം ലക്ഷ്മിയിൽ ആകെ മാറ്റങ്ങൾ സംഭവിച്ചു….
പണചാക്കുകളെ കാണുമ്പൊൾ പെണ്ണുങ്ങൾ എല്ലാം മറക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ടെങ്കിലും എന്റെ ലക്ഷ്മി എന്നോട് അങ്ങിനെ ചെയ്യുമെന്ന് ഞാൻ സ്വപനത്തിൽ പോലും കരുതിയിരുന്നത് അല്ലാ….
(അതിനു അവൾക്കും അവളുടേതായ ഒരു കാരണം ഉണ്ടായിരുന്നു എന്നത് മറ്റൊരു വസ്തുത)
അയാൾ പെണ്ണ്കണ്ട് പോയതിനു ശേഷവും എന്നോട് സാധാരണ പോലെ സംസാരിച്ചിരുന്ന ലക്ഷ്മി… ഒരാഴ്ച കഴിഞ്ഞപ്പോളേക്കും എന്റെ കാൾ എടുക്കാതെയായി…
മെസ്സേജ് അയക്കുമ്പോൾ തിരക്കാണെന്ന് ഒകെ പറഞ്ഞുകൊണ്ട് ഒഴിഞ്ഞു മാറാൻ ആരംഭിച്ചു…
ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞു അവളുടെ നമ്പർ സ്വിച്ച് ഓഫ് ആയി….
എന്താണ് അവൾക്ക് പറ്റിയതെന്ന് എനിക്ക് അപ്പോൾ മനസിലായില്ല…
എന്റെ പെണ്ണായി കണ്ടവൾ ആണ്…. അത്രയേറെ അടുത്തവർ… അത്രയേറെ മനസ്സിലാക്കിയവർ….
ഒരേ ജാതി ഒരേ മതം ഒരേ സാമ്പത്തിക നില… അങ്ങിനെ ഒട്ടേറെ പൊരുത്തം ഉണ്ടായിരുന്നു എന്നിട്ടും അവൾ എന്നോട് അങ്ങിനെ ചെയ്തത് എനിക്ക് ഉൾകൊള്ളാൻ സാധിച്ചില്ല…
ദിവസങ്ങൾ കഴിഞ്ഞതും ഞാൻ ആകെ ഒരു ഡിപ്രെഷൻ സ്റ്റേജിലേക്ക് പോയി…
ഞാൻ വിപിനെ വിളിച്ചു കാര്യം പറഞ്ഞു….. ഒന്ന് ലക്ഷ്മിയെ പോയി കാണുവാനും എന്താ പ്രശനം എന്ന് അന്വേഷിക്കുവാനും പറഞ്ഞു വിട്ടു….
അവൻ ലക്ഷ്മിയെ കണ്ടതിനു ശേഷം എന്നോട് പറഞ്ഞ കാര്യങ്ങൾ എന്നെ തകർത്ത് കളയുന്നതായിരുന്നു….
അവളുടെ കല്യാണം ഉറപ്പിച്ചു എന്നും… ഇനി എന്നെ കാണാൻ വരരുതെന്നും അവൾ പറഞ്ഞതായി വിപിൻ പറഞ്ഞു….
