പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 3അടിപൊളി  

അളിയാ….. ഞാനും കാവ്യയും തമ്മിൽ ഇപ്പോൾ നാല് വര്ഷത്തോളമായുള്ള അടുപ്പമാണ്….. നിമിഷയെ പോലെ കാവ്യയ്ക്ക് എന്നോട് സ്നേഹം തന്നെയാണ്

എത്ര സ്നേഹമായാലും നിമിഷയെ നീ താലി കെട്ടി കൊണ്ട് വന്നതല്ലേ…. ഇതൊക്കെ അവൾ അറിയാതെ നോക്കണമായിരുന്നു

അവൾ വലിയ IT കാരി അല്ലേ…. എന്റെ ഫോണിൽ എന്തോ ചെയ്ത് ഞങ്ങളുടെ ചാറ്റ് മുഴുവൻ അവൾ എടുത്തു….. അല്ലാതെ ഞാൻ ആയി പറഞ്ഞത് ഒന്നും അല്ല….

അത് കേട്ട് എനിക്ക് ചിരിയാണ് വന്നത്….

ഏത് ഭാര്യ ആയാലും അങ്ങിനെയേ ചെയ്യൂ…. സ്വന്തം ഭർത്താവ് വഴി തെറ്റി പോകുന്നത് നോക്കി ഇരിക്കില്ലാലോ

അളിയാ എനിക്ക് കാവ്യ ഇല്ലാതെ പറ്റില്ല….. നീ ഇനി എന്തൊക്കെ പറഞ്ഞാലും കാര്യമില്ല…. അവൻ തീർത്തു പറഞ്ഞു

എങ്കിൽ പിന്നെ നീ എന്തിനാ നിമിഷയെ കല്യാണം കഴിച്ചത് ? ഈ കാവ്യയുമായുള്ള ബന്ധം അതിനു മുൻപ് തുടങ്ങിയത് അല്ലേ ?

കല്യാണം കഴിക്കാതെ പോയിട്ട് വേണം നിന്നെ ലക്ഷ്മി ഇട്ടിട്ട് പോയപോലെ ഞാൻ  നിമിഷയെ ഇട്ടിട്ട് പോയി നു എല്ലാരോടും പറഞ്ഞു നടക്കാൻ…..

ഡാ…. ഞാൻ ചാടി അവന്റെ കഴുത്തിന് പിടിച്ചു…..

വിപിൻ ആളാകെ മാറിയിരിക്കുന്നു….. ഇവനോട് ഇനി എന്ത് പറഞ്ഞിട്ട് എന്ത് കാര്യം…..

ഞാൻ നിസ്സഹായനായി അവന്റെ അടുത്ത് നിന്നും മാറി….

അതോടെ അവൻ ദേഷ്യത്തോടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോയി…

ആ പെൺകുട്ടിയോട് ഇനി എന്ത് പറയും….. അന്നത്തെ സംഭവത്തിനു ശേഷം ഞാൻ നിമിഷയെ കണ്ടിട്ടേ ഇല്ല….

ദിവസങ്ങൾ കഴിഞ്ഞു അന്ന് കഴുത്തിന് പിടിച്ചതിന്റെ ദേഷ്യം വിപിന് ഉണ്ടെങ്കിലും എന്നോട് അവൻ സാധാരണ പോലെ തന്നെ പെരുമാറി….

ഒരാഴ്ച കഴിഞ്ഞതും അവൻ വീണ്ടും നാട്ടിലേക്ക് പോയി….. നാട്ടിലേക്ക് പോകുന്ന കാര്യം മാത്രം അവൻ എന്റെ അടുത്ത് പറഞ്ഞില്ല….

എന്നാൽ അവൻ എന്ത് ചെയ്താലും അത് അറിയിക്കാൻ എനിക്ക് ആളുണ്ടായിരുന്നു…. അവൻ ജോലി ചെയ്യുന്ന ഓഫീസിലെ എന്റെ പഴയ കൂട്ടുകാർ…..

വിപിനെ പറഞ്ഞു മനസിലാക്കി ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്ന് എനിക്ക് മനസിലായി…. അത്രയേറെ ആ പെണ്ണ് അവനെ വശീകരിച്ചിട്ട് ഉണ്ട്…..

ഇതിനു മാത്രം എന്ത് കോപ്പാ അവളിൽ ഉള്ളത്…. ഞാൻ മനസ്സിൽ ഓർത്തു….

എങ്ങിനെ ഈ കാര്യം ഒന്ന് പരിഹരിക്കണമെന്ന് ആലോചിച്ചിട്ട് ഒരു ഐഡിയയും കിട്ടുന്നില്ല…..

വിപിൻ നാട്ടിലേക്ക്  പോയ ദിവസം രാത്രി 10  മണി കഴിഞ്ഞപ്പോൾ നിമിഷ എന്നെ ഫോൺ ചെയ്തു….

ചേട്ടാ വിപിൻ ഇതുവരെ വന്നില്ല…. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല….

അവൻ അപ്പോൾ നിമിഷയോട് പറയാതെയാണ് പോയിരിക്കുന്നത്……

ഞാൻ ഇപ്പോൾ അവിടേക്കു വരാം….  ഫോണിലൂടെ പറയേണ്ടെന്ന് കരുതി ഞാൻ പറഞ്ഞു….

നിമിഷയുടെ ഫ്ലാറ്റിൽ എത്തി… അവനെ കാണാത്തതിനെ വലിയ വിഷമിത്തിലൊന്നും അല്ല അവൾ

അന്ന്  അങ്ങിനെയൊക്കെ പറഞ്ഞതിന്റെ ഒരു ജാള്യത നിമിഷയുടെ മുഖത്തുണ്ട്….

അവൻ നാട്ടിലേക്ക് പോയാടോ…. വലിയ മുഖവുര ഒന്നുമില്ലാതെ ഞാൻ പറഞ്ഞു…..

ചേട്ടനോട് പറഞ്ഞോ ?

എന്നോട് പറഞ്ഞില്ല…. അവന്റെ ഓഫീസിലെ ഫ്രണ്ട്സ് എന്നെ വിളിച്ചു പറഞ്ഞു

ചേട്ടൻ ചോദിച്ചോ വിപിനോട് ഈ കാര്യം ?

ചോദിച്ചു…..

എന്നിട്ട്.?… നിമിഷ ആകാംഷയോടെ ചോദിച്ചു

ഒരു കാര്യവും ഇല്ലാ…

അവന് ആ പെണ്ണില്ലാതെ പറ്റില്ലെന്ന്…

നിമിഷ ഒന്ന് നടുങ്ങി….. എന്നാൽ മുൻപത്തെ പോലെ കരയുവാനൊന്നും നിന്നില്ല…..

കുറച്ചു നേരം തല കുമ്പിട്ട് ആ സോഫയിൽ ഇരുന്നതിനു ശേഷം എന്നോട് ചോദിച്ചു

ഇനി ഞാൻ എന്താ ചേട്ടാ ചെയ്യണ്ടേ ?

അതിനു ഒരു മറുപടി എനിക്ക് ഉണ്ടായില്ല…….

അവനെ പറഞ്ഞു മനസിലാക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല….

ഇത്ര മാത്രം അവർ അടുക്കാൻ എന്താ അവർക്കിടയിൽ ഉണ്ടായത് ?

അറിയില്ല ചേട്ടാ…..

ആ സമയത്ത് നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ ?….

പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല…..

പിന്നെ ആ സമയത്ത് ‘അമ്മ 6 മാസം ലീവ് ആയിരുന്നു…. അങ്ങിനെ ഞങ്ങൾക്ക് വീട്ടിൽ വച്ച് മീറ്റ് ചെയ്യാൻ പറ്റിയിരുന്നില്ല…. നിമിഷ പറഞ്ഞു

അപ്പൊ വിപിന് ചെറിയ ഒരു ഇഷ്ടക്കേട് പോലെ ഉണ്ടായിരുന്നു….

എന്താണ് പറയേണ്ടതെന്ന് എനിക്ക്  ഒരു ഐഡിയയും ഇല്ലാ…..

ചെയ്യേണ്ടത് എന്താണെന്ന് എനിക്ക് അറിയാം ചേട്ടാ… എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ നിമിഷ പറഞ്ഞു

എന്താ നിമിഷേ ? എന്താണ് നിമിഷ ഉദ്ദേശിച്ചതെന്ന് അറിയാൻ ഞാൻ ചോദിച്ചു

അതൊക്കെയുണ്ട്….. നിമിഷ പറഞ്ഞു

അരുതാത്ത ചിന്തകൾ മനസിലേക്ക് കടന്ന് കൂടിയാൽ എന്തും ചെയ്തുപോകും…. ഞാൻ തന്നെ ഒട്ടേറെ തവണ ചിന്തിച്ചതാണ് ആത്മഹത്യയെ പറ്റി….

ആത്മഹത്യ ചെയ്യാനാണെങ്കിൽ ഞാൻ ഒക്കെ എന്നേ അത് ചെയ്തേനെ….. ഇവർക്ക് മുൻപിൽ ജീവിച്ചു കാണിക്കുന്നതാണ് അവർക്ക് കൊടുക്കാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ….  ഞാൻ പറഞ്ഞു

എനിക്ക് അറിയില്ല ചേട്ടാ എന്താ ചെയ്യേണ്ടത് എന്ന്…. എന്റെ നിർബന്ധം കൊണ്ട് നടത്തിയ കല്യാണം ആണ്….. അച്ഛനും അമ്മയും കുറെ പറഞ്ഞതാണ് ഇത് വേണ്ടാ വേണ്ടാ എന്ന്….  ഈ കാര്യമൊന്നും എനിക്ക് അവരോട് പറയാൻ കൂടെ പറ്റുന്നില്ല…..

നിമിഷ കരഞ്ഞു കൊണ്ട് പറഞ്ഞു

എല്ലാം ശരിയാകും കരയാതിരിക്ക് എന്ന് പറയാൻ എനിക്ക് പറ്റുന്നില്ല…. ഇനി എങ്ങിനെ ശരിയാകാനാണ്….

താൻ ഇങ്ങനെ കരയല്ലേ…. എന്തെങ്കിലും പറയണ്ടേ എന്ന് കരുതി ഞാൻ പറഞ്ഞു….

ചേട്ടനോട് ഇതൊക്കെ പറഞ്ഞു കഴിയുമ്പോൾ ഒരു ആശ്വാസമാണ് ചേട്ടാ….. എനിക്ക് ഇപ്പോൾ ഇതൊക്കെ പറയാൻ ചേട്ടൻ അല്ലാതെ വേറെ ആരും ഇല്ലാ…..

നിമിഷയുടെ ആ നിസ്സഹായ അവസ്ഥ ആലോചിച്ചപ്പോൾ എനിക്കും വിഷമമായി…..

കുറച്ചു സമയം രണ്ടാളും ഒന്നും മിണ്ടാതെ ഇരുന്നു….

ചേട്ടാ സമയം ഒരുപാട് ആയി… ചേട്ടൻ പോയി കിടന്നോ…… നിമിഷ പറഞ്ഞു….

മനസില്ല മനസ്സോടെ ഞാൻ എഴുന്നേറ്റു….. എന്തെങ്കിലും അരുതാത്തത് ചെയ്യുമോ എന്നാണ് എന്റെ പേടി….

നിമിഷ പോയി മുഖം ഒന്ന് കഴുകി ടവൽ എടുത്തു മുഖം തുടച്ചു കൊണ്ട് വന്നു…..

ഞാൻ വാതിലിനു അടുത്ത് എത്തിയതും നിമിഷ പറഞ്ഞു : ചേട്ടാ സോറിട്ടോ….

എന്തിനാണെന്ന് മനസിലാകാതെ നിമിസയെ നോക്കി….

അന്ന് ഞാൻ അങ്ങിനെയൊക്കെ പറഞ്ഞതിനു….. വിഷമത്തോടെ നിമിഷ പറഞ്ഞു….

അതിനു ശേഷം ഞങ്ങൾ ഇപ്പോളല്ലേ കാണുന്നത്…. കിട്ടിയ സമയത്തിൽ പറഞ്ഞതാകും

അതിനു മറുപടി കൊടുക്കാതെ ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി നടന്നു….

നിമിഷയുടെ അവസ്ഥ ഓർത്തപ്പോൾ എനിക്ക് സഹതാപവും സ്നേഹവും എല്ലാം തോന്നി….

ഇനി അവൾ പറഞ്ഞ പോലെ എന്തെങ്കിലും കടുംകൈ ചെയ്തു കളയുമോ എന്നുള്ള പേടിയും മനസിലുണ്ട്…..

റൂമിലെത്തി കിടന്നു…. ഉറക്കം വരുന്നില്ല മനസ്സിൽ നിറയെ നിമിഷയുടെ വാടിയ മുഖമാണ്

എന്ത് സുന്ദരി ആയിരുന്നു അവൾ…… എന്റെ ലക്ഷ്മിയെക്കാൾ സുന്ദരി ആയിരുന്നു നിമിഷ…. ആ വെളുത്ത നീളൻ മുഖവും പനംകുല പോലെ നീണ്ട മുടിയും, എപ്പോളും ചിരിച്ച മുഖവും ഉള്ള ആ പെൺകുട്ടി ഇപ്പോൾ ഇതാ ഏത് സമയവും കരച്ചിലും ആയി നിൽക്കുന്നു…..

Leave a Reply

Your email address will not be published. Required fields are marked *