പ്രിയാനന്ദം – 5

 

ഹായ് ചേച്ചി… കിടന്നോ??

 

മെസ്സേജ് സെന്റ് ആയെങ്കിലും ഡബിൾ ടിക് വീണില്ല., അപ്പോൾ അവൾ  നെറ്റ് ഓൺ ആക്കിയിട്ടില്ല ..,, ഇനി വെയിറ്റ് ചെയ്യുക തന്നെ..,  ഞാൻ ചേച്ചിടെ ഫോണിൽ ഒരു മിസ്സ്ഡ് കാൾ  കൂടി അടിച്ചു , കിടക്കട്ടെ ചുമ്മാതെ.., ഞാൻ വാട്സ്ആപ്പ് ഒന്നുകൂടി തുറന്നു നോക്കി അതിൽ അനിത ചേച്ചിടെ മെസ്സേജ് വന്നിട്ടുണ്ട്., ഒരു 25 സെക്കന്റ് ഉള്ള വോയിസ്‌ മെസ്സേജ് ഞാൻ അത് ഓപ്പൺ ചെയ്തു…,  നിന്റെ കാൽ വേദന കുറവില്ല അല്ലെ., ഹോസ്പിറ്റലിൽ പോയില്ലേടാ നീ, പിന്നെ ഇപ്പോൾ ഞാൻ ചെന്നൈയിൽ തിരിച്ചു വന്നു., ഒരു സ്റ്റാഫ്‌ ന്റെ അച്ഛൻ മരിച്ചുപോയി അങ്ങനെ പെട്ടെന്ന് എത്താൻ ഓണർ പറഞ്ഞു.. നീ എപ്പോഴാണ് ചെന്നൈയിലോട്ട്., ഞാൻ ചിലപ്പോൾ 2 ആഴ്ച കഴിഞ്ഞ് നാട്ടിലേക്ക് വരും ..   ഞാൻ അത് വീണ്ടും ഒന്ന് കൂടി കേട്ടു., നല്ല രസമുണ്ട്, അവൾ പോക്കാണെങ്കിലും കൊള്ളാം, നല്ല സംസാരം, ഇനി വേറെ വല്ല ദുരുദ്ദേശവും കാണുമോ?  സമയം എന്റെ മുന്നിൽ തോറ്റു പിന്മാറി,, ഓരോ സെക്കൻഡും എന്റെ മുന്നിലൂടെ പതിയെ ഇഴഞ്ഞു നീങ്ങി .. ഞാൻ ബാത്‌റൂമിൽ കേറി ഒരു സിഗരറ്റ് കൂടി കത്തിച്ചു.. അതിന്റെ രണ്ട് പുകയും കൂടി ആയപ്പോൾ റിലെ കട്ട്‌.., ഹോ അടാറ് മരുന്ന് തന്നെ.. പെട്ടെന്ന് ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് വന്നു., സ്ക്രീനിന്റെ ലോക്ക് മാറ്റിയതും പുതിയ വാട്സ്ആപ്പ് മെസ്സേജ് വന്നിട്ടുണ്ട് ,, ആകാംഷയോടെ ഞാൻ ഓപ്പൺ ചെയ്തു ,, അത് പ്രിയചേച്ചിടെ മെസേജ് തന്നെ.,

” ഇപ്പോൾ കിടന്നതേ ഉള്ളു, എന്താടാ എന്തിനാ വിളിച്ചത് “?  അവൾ ടൈപ്പ് ചെയ്ത് തിരക്കി

” ചേച്ചി ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു”   ഞാൻ അവൾക് റിപ്ലൈ കൊടുത്തു..,

സ്‌ക്രീനിൽ പചകളറിൽ ടൈപ്പിംഗ്‌ എന്ന് കാണുന്നുണ്ട്,, അത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം..

“എന്താടാ, പറഞ്ഞോ ”

ഞാൻ ഒരു നിമിഷം കണ്ണുകളടച്ചു

” ചേച്ചി എങ്ങനെ തുടങ്ങണം എങ്ങനെ പറയണം എന്നൊന്നും എനിക്കറിയില്ല, എന്നാലും ഇനിയും പറയാതിരുന്നാൽ ചിലപ്പോൾ എനിക്ക് വട്ടായിപോവും., ചേച്ചി തുറന്നു പറയട്ടെ എനിക്ക് ചേച്ചിയെ ഇഷ്ടമാണ്,, ഒരുപാട് ഒരുപാട് ഇഷ്ടം, ആദ്യം കണ്ടപ്പോഴേ ഞാൻ വീണുപോയി., എനിക്ക് ഇപ്പോൾ ചേച്ചി എന്ന് വച്ചാൽ ജീവനാണ് ഭ്രാന്താണ്  ഐ റിയലി ലവ് യൂ.. “

ഞാൻ അവൾക്ക് സെൻറ് ചെയ്ത് കൊടുത്തു., എന്നിട്ട് അവളുടെ   മറുപടിക്കായി കാത്തിരുന്നു..,

ടെൻഷൻ സഹിക്കാൻ വയ്യ., അയച്ച മെസ്സേജ് ഞാൻ വീണ്ടും  കേട്ടുനോക്കി, സാരമില്ല നൈസ് ആണ്., ഇപ്പോൾ ഡബിൾ നീല ടിക്കും വീണിട്ടുണ്ട്… ദൈവമേ ഞാൻ അയച്ചത് അവൾ കേൾക്കുവ,  പ്രതികരണം എന്തായിരിക്കുമോ എന്തോ,,

ടെൻഷനിൽ സിഗരറ്റിന്റെ പുക ഞാൻ ആഞ്ഞു  വലിച്ചു. അവളുടെ റിപ്ലൈ വന്നിട്ടുണ്ട് .,, നോക്കിയപ്പോൾ അവൾ രണ്ട് കണ്ണും പുറത്തേക്ക് തള്ളിയ ഒരു എമോജി എനിക്കയച്ചു തന്നു… താഴെ റെക്കോർഡിങ് എന്ന് പച്ചകളറിൽ കാണിക്കുന്നുണ്ട്., അവൾ എനിക്കുള്ള മറുപടി തിരിച്ചു വോയിസ്‌ ആയി തന്നെ അയക്കുവാ…. ഇത്ര ടെൻഷൻ sslc ടെ റിസൾട്ട്‌ വരുമ്പോൾ പോലും അനുഭവിച്ചിട്ടില്ല .., ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ വോയിസ്‌ മെസ്സേജ് എത്തി.., അത് കിടന്നു കറങ്ങുന്നു.., പുല്ല് പെട്ടെന്ന് ഓപ്പൺ ആകുന്നില്ലല്ലോ., ആദ്യം ഒരു മെസ്സേജ് വന്നു, 12 സെക്കൻഡ് ഉള്ളത്, അതിന് പിറകെ 20 സെക്കൻഡ് ഉള്ളത് ഒരെണ്ണം വേറെയും..,,

ഞാൻ ആദ്യത്തേത് ഓപ്പൺ ചെയ്തു.., നെഞ്ചിന്റെ പിടപ്പ് ചെറുതായിട്ട് കൂടി..,

“ഉണ്ണി നീ എന്തൊക്കെയാ ഈ പറയുന്നത്,, നിനക്ക് എന്നെ ഇഷ്ടമാണെന്നോ, അപ്പോൾ ഇതായിരുന്നോ നിന്റെ മനസിലിരുപ്പ്.. ഞാൻ നിന്നെ പറ്റി ഇങ്ങനെ ഒന്നുമല്ല വിചാരിച്ചത് ”

ഞാൻ രണ്ടാമത്തെ മെസ്സേജും ഓപ്പൺ ചെയ്തു

” ഉണ്ണി അങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണ് , അത് മാത്രമല്ല ഞാനും നീയും തമ്മിൽ എത്ര വയസ് വ്യത്യാസം ഉണ്ട്., വേറെ ആരെങ്കിലും അറിഞ്ഞാലുള്ള കാര്യമോ? നാണക്കേട് അല്ലെ, പിന്നെ ഞാൻ ഇവിടുന്ന് പുറത്താകില്ലേ, ഈ ജോലിയും വരുമാനവും ഇല്ലെങ്കിലോ .. ഇപ്പോൾ പോകുന്നപോലെ നമുക്ക് നല്ല ഫ്രണ്ട്‌സ് ആയി പോവാം ഉണ്ണി .. അതല്ലേ നല്ലത് ”

രണ്ടാമത്തെ മെസ്സേജും കഴിഞ്ഞു…. അവൾ അയച്ച വോയിസ്‌ ഞാൻ 2,3 പ്രാവശ്യം റിപീറ്റ് അടിച്ചു കേട്ടു.., ചേച്ചിടെ മറുപടിയിൽ നിന്നും അവൾക് നല്ല പേടി ഉണ്ടെന്ന് മനസിലായി,  ഞാൻ ഒന്ന് കൂടി കണ്ണുകളടച്ചു റിലാക്സ് ചെയ്തു എന്നിട്ട് വീണ്ടും റെക്കോർഡ് ചെയ്തു.,

” എനിക്കറിയാം ചേച്ചി, ഞാൻ ചേച്ചിയിൽ നിന്നും ഈ മറുപടിയാണ് പ്രതീക്ഷിച്ചത്.., ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, പിന്നെ നമ്മൾ നല്ല ഫ്രണ്ട്‌സ് ഒക്കെ തന്നെ ആണ് ,എന്നാലും എനിക്ക് ചേച്ചിയോടുള്ള ഇഷ്ടം മറച്ചുവെക്കാൻ   പറ്റുന്നില്ല ഞാൻ ഒരുപാട് ശ്രമിച്ചുനോക്കി.. ചേച്ചിയുടെ സാമീപ്യം എന്റെ സമനില തെറ്റിച്ചിരുന്നു.., പക്ഷെ ഞാൻ മോശമായി ഇതുവരെ ചേച്ചിയോട് പെരുമാറിയിട്ടേ ഇല്ല, അത് എനിക്ക് ചേച്ചിയോടുള്ള ബഹുമാനം കൊണ്ടാണ്., പക്ഷെ ഇനിയും എനിക്ക് വയ്യ,, ഇപ്പോൾ ഇത് ഞാൻ പറഞ്ഞില്ലെങ്കിൽ എന്റെ മനസിന് സ്വസ്ഥത കിട്ടില്ല… ചേച്ചിക് എന്നോട് കുറച്ച് പോലും ഇഷ്ടമില്ലേ???

മെസ്സേജിൽ അവസാനം കുറച്ച് സെന്റിയും കലർത്തി..,എന്നിട്ട് അവളുടെ അടുത്ത മറുപടിക്കായി വെയിറ്റ് ചെയ്തു..,

“ഉണ്ണിയെ എനിക്ക് ഇഷ്ടമാ, പക്ഷെ അത് നീ വിചാരിക്കുന്നപോലെ അല്ല.., ”

” സത്യം പറ ചേച്ചി, ചേച്ചിക്ക് എന്നെ ഇഷ്ടമാ,, എന്നോട് മറച്ചുവെക്കുന്നതല്ലേ??

അവൾ ടൈപ്പ് ചെയ്തില്ല.., 3 മിനിറ്റ് നേരം അവളുടെ മെസ്സേജ് ഒന്നും വരാത്തത് വിഷമം തോന്നി..,ദൈവമേ   കൈ വിട്ട് പോയോ ??      ഞാൻ   വീണ്ടും മെസ്സേജ് അയച്ചു.., “എന്താ ചേച്ചി മിണ്ടാത്തത്  എന്നോട് ദേഷ്യം ആണോ “…

അവൾ അതും സീൻ ചെയ്തു.., കുറച്ച് കഴിഞ്ഞിട്ട് റെക്കോർഡിങ് തുടങ്ങി…,

”  എന്തൊക്കെ പറഞ്ഞാലും അതൊന്നും ശരിയാവില്ല ടാ ” ചെറിയ ഒരു വോയിസ്‌ ക്ലിപ്പ്..,, ഞാൻ വിട്ടില്ല..,

” ചേച്ചി ഇതിൽ ഒന്നും ഒരു തെറ്റും ഇല്ല ഞാൻ പ്രായപൂർത്തി ആയ ഒരു പയ്യൻ ചേച്ചിക്കും അത് തന്നെ., ഒരാണും പെണ്ണും തമ്മിൽ സ്നേഹിക്കുന്നത് എന്താ കുറ്റം ആണോ.., പിന്നെ ചേച്ചിക്ക് ഞാൻ ഒരു സത്യം ചെയ്ത് തരാം ഈ ലോകത്ത് ഞാനും ചേച്ചിയും അല്ലാതെ വേറെ ആരും ഇതറിയില്ല… അല്ലെങ്കിലും വിശ്വാസവഞ്ചന എനിക്ക് ഇഷ്ടമല്ല… ഇതിൽ കൂടുതൽ ഞാൻ എന്ത് പറയാനാ.., ചേച്ചി സത്യം പറ എന്നോട് ഇഷ്ടം അല്ലെ???

ഇത്രയും ഞാൻ അവൾക് റെക്കോർഡ് ചെയ്ത് സെൻറ് ചെയ്തു… വീണ്ടും റിപ്ലൈ ക് വേണ്ടി കട്ട വെയ്റ്റിംഗ്…

” എടാ എനിക്ക് നിന്നെ ഇഷ്ടമൊക്കെയാ., നിന്റെ ഇടക്കിടക്ക് ഉള്ള വല്ലാത്ത നോട്ടം ഒക്കെ ഞാൻ അറിയുന്നില്ല എന്നാണോ നീ വിചാരിച്ചത്., എന്നാലും എനിക്ക് എന്തോ., ” വീണ്ടും അവളുടെ വോയിസ്‌ മെസ്സേജ് വന്നു…

Leave a Reply

Your email address will not be published. Required fields are marked *