ഹായ് ചേച്ചി… കിടന്നോ??
മെസ്സേജ് സെന്റ് ആയെങ്കിലും ഡബിൾ ടിക് വീണില്ല., അപ്പോൾ അവൾ നെറ്റ് ഓൺ ആക്കിയിട്ടില്ല ..,, ഇനി വെയിറ്റ് ചെയ്യുക തന്നെ.., ഞാൻ ചേച്ചിടെ ഫോണിൽ ഒരു മിസ്സ്ഡ് കാൾ കൂടി അടിച്ചു , കിടക്കട്ടെ ചുമ്മാതെ.., ഞാൻ വാട്സ്ആപ്പ് ഒന്നുകൂടി തുറന്നു നോക്കി അതിൽ അനിത ചേച്ചിടെ മെസ്സേജ് വന്നിട്ടുണ്ട്., ഒരു 25 സെക്കന്റ് ഉള്ള വോയിസ് മെസ്സേജ് ഞാൻ അത് ഓപ്പൺ ചെയ്തു…, നിന്റെ കാൽ വേദന കുറവില്ല അല്ലെ., ഹോസ്പിറ്റലിൽ പോയില്ലേടാ നീ, പിന്നെ ഇപ്പോൾ ഞാൻ ചെന്നൈയിൽ തിരിച്ചു വന്നു., ഒരു സ്റ്റാഫ് ന്റെ അച്ഛൻ മരിച്ചുപോയി അങ്ങനെ പെട്ടെന്ന് എത്താൻ ഓണർ പറഞ്ഞു.. നീ എപ്പോഴാണ് ചെന്നൈയിലോട്ട്., ഞാൻ ചിലപ്പോൾ 2 ആഴ്ച കഴിഞ്ഞ് നാട്ടിലേക്ക് വരും .. ഞാൻ അത് വീണ്ടും ഒന്ന് കൂടി കേട്ടു., നല്ല രസമുണ്ട്, അവൾ പോക്കാണെങ്കിലും കൊള്ളാം, നല്ല സംസാരം, ഇനി വേറെ വല്ല ദുരുദ്ദേശവും കാണുമോ? സമയം എന്റെ മുന്നിൽ തോറ്റു പിന്മാറി,, ഓരോ സെക്കൻഡും എന്റെ മുന്നിലൂടെ പതിയെ ഇഴഞ്ഞു നീങ്ങി .. ഞാൻ ബാത്‌റൂമിൽ കേറി ഒരു സിഗരറ്റ് കൂടി കത്തിച്ചു.. അതിന്റെ രണ്ട് പുകയും കൂടി ആയപ്പോൾ റിലെ കട്ട്.., ഹോ അടാറ് മരുന്ന് തന്നെ.. പെട്ടെന്ന് ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് വന്നു., സ്ക്രീനിന്റെ ലോക്ക് മാറ്റിയതും പുതിയ വാട്സ്ആപ്പ് മെസ്സേജ് വന്നിട്ടുണ്ട് ,, ആകാംഷയോടെ ഞാൻ ഓപ്പൺ ചെയ്തു ,, അത് പ്രിയചേച്ചിടെ മെസേജ് തന്നെ.,
” ഇപ്പോൾ കിടന്നതേ ഉള്ളു, എന്താടാ എന്തിനാ വിളിച്ചത് “? അവൾ ടൈപ്പ് ചെയ്ത് തിരക്കി
” ചേച്ചി ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു” ഞാൻ അവൾക് റിപ്ലൈ കൊടുത്തു..,
സ്‌ക്രീനിൽ പചകളറിൽ ടൈപ്പിംഗ് എന്ന് കാണുന്നുണ്ട്,, അത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം..
“എന്താടാ, പറഞ്ഞോ ”
ഞാൻ ഒരു നിമിഷം കണ്ണുകളടച്ചു
” ചേച്ചി എങ്ങനെ തുടങ്ങണം എങ്ങനെ പറയണം എന്നൊന്നും എനിക്കറിയില്ല, എന്നാലും ഇനിയും പറയാതിരുന്നാൽ ചിലപ്പോൾ എനിക്ക് വട്ടായിപോവും., ചേച്ചി തുറന്നു പറയട്ടെ എനിക്ക് ചേച്ചിയെ ഇഷ്ടമാണ്,, ഒരുപാട് ഒരുപാട് ഇഷ്ടം, ആദ്യം കണ്ടപ്പോഴേ ഞാൻ വീണുപോയി., എനിക്ക് ഇപ്പോൾ ചേച്ചി എന്ന് വച്ചാൽ ജീവനാണ് ഭ്രാന്താണ് ഐ റിയലി ലവ് യൂ.. “
ഞാൻ അവൾക്ക് സെൻറ് ചെയ്ത് കൊടുത്തു., എന്നിട്ട് അവളുടെ മറുപടിക്കായി കാത്തിരുന്നു..,
ടെൻഷൻ സഹിക്കാൻ വയ്യ., അയച്ച മെസ്സേജ് ഞാൻ വീണ്ടും കേട്ടുനോക്കി, സാരമില്ല നൈസ് ആണ്., ഇപ്പോൾ ഡബിൾ നീല ടിക്കും വീണിട്ടുണ്ട്… ദൈവമേ ഞാൻ അയച്ചത് അവൾ കേൾക്കുവ, പ്രതികരണം എന്തായിരിക്കുമോ എന്തോ,,
ടെൻഷനിൽ സിഗരറ്റിന്റെ പുക ഞാൻ ആഞ്ഞു വലിച്ചു. അവളുടെ റിപ്ലൈ വന്നിട്ടുണ്ട് .,, നോക്കിയപ്പോൾ അവൾ രണ്ട് കണ്ണും പുറത്തേക്ക് തള്ളിയ ഒരു എമോജി എനിക്കയച്ചു തന്നു… താഴെ റെക്കോർഡിങ് എന്ന് പച്ചകളറിൽ കാണിക്കുന്നുണ്ട്., അവൾ എനിക്കുള്ള മറുപടി തിരിച്ചു വോയിസ് ആയി തന്നെ അയക്കുവാ…. ഇത്ര ടെൻഷൻ sslc ടെ റിസൾട്ട് വരുമ്പോൾ പോലും അനുഭവിച്ചിട്ടില്ല .., ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ വോയിസ് മെസ്സേജ് എത്തി.., അത് കിടന്നു കറങ്ങുന്നു.., പുല്ല് പെട്ടെന്ന് ഓപ്പൺ ആകുന്നില്ലല്ലോ., ആദ്യം ഒരു മെസ്സേജ് വന്നു, 12 സെക്കൻഡ് ഉള്ളത്, അതിന് പിറകെ 20 സെക്കൻഡ് ഉള്ളത് ഒരെണ്ണം വേറെയും..,,
ഞാൻ ആദ്യത്തേത് ഓപ്പൺ ചെയ്തു.., നെഞ്ചിന്റെ പിടപ്പ് ചെറുതായിട്ട് കൂടി..,
“ഉണ്ണി നീ എന്തൊക്കെയാ ഈ പറയുന്നത്,, നിനക്ക് എന്നെ ഇഷ്ടമാണെന്നോ, അപ്പോൾ ഇതായിരുന്നോ നിന്റെ മനസിലിരുപ്പ്.. ഞാൻ നിന്നെ പറ്റി ഇങ്ങനെ ഒന്നുമല്ല വിചാരിച്ചത് ”
ഞാൻ രണ്ടാമത്തെ മെസ്സേജും ഓപ്പൺ ചെയ്തു
” ഉണ്ണി അങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണ് , അത് മാത്രമല്ല ഞാനും നീയും തമ്മിൽ എത്ര വയസ് വ്യത്യാസം ഉണ്ട്., വേറെ ആരെങ്കിലും അറിഞ്ഞാലുള്ള കാര്യമോ? നാണക്കേട് അല്ലെ, പിന്നെ ഞാൻ ഇവിടുന്ന് പുറത്താകില്ലേ, ഈ ജോലിയും വരുമാനവും ഇല്ലെങ്കിലോ .. ഇപ്പോൾ പോകുന്നപോലെ നമുക്ക് നല്ല ഫ്രണ്ട്‌സ് ആയി പോവാം ഉണ്ണി .. അതല്ലേ നല്ലത് ”
