ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 16 1

“ലക്ഷ്മീ.. നമുക്ക് ഇവിടെ ഇരുന്നു സാവധാനം ആലോചിക്കാം. ഇങ്ങനെ അരിച്ചു പെറുക്കിയത് കൊണ്ട് വലിയ കാര്യം ഒന്നും ഇല്ല.”

ക്ലിനിക്കിന്‍റെ പടിയില്‍ ഇരുന്നു കൊണ്ട് ഞാന്‍ പറഞ്ഞു. മടിച്ചു മടിച്ചു അവരും എനിക്കൊപ്പം ഇരുന്നു.

“ലക്ഷ്മീ. നമുക്ക് കാര്യങ്ങള്‍ ഒന്ന് കൂടി പരസ്പരം പറഞ്ഞു നോക്കാം. ചിലപ്പോള്‍ എന്തെങ്കിലും ക്ലൂ കിട്ടിയാലോ? “

“ഹാ. ശരി. “
“അന്ന് മേനോന്‍ അങ്കിള്‍ ശത്രുക്കളുടെ കണ്ണ് വെട്ടിച്ചു ഓടുന്നു. അല്ലേ? “

“അതെ. “

“മേനോന്‍ അങ്കിളിന്റെ കയ്യില്‍ ആ ചെറിയ സഞ്ചിയും ഉണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷപ്പെട്ടു അത് ഒളിപ്പിക്കാനായി അദ്ദേഹം നേരെ ഇവിടെ വരുന്നു.”

“ങ്ങും.”

“ആ വെപ്രാളത്തിനിടയില്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ക്ലിനിക്കിന്‍റെയോ ഈ കാറിന്‍റെയോ കീ ഇല്ലെന്നു കരുതുക. അദ്ദേഹം വീട്ടിലും പോയിട്ടില്ല. അല്ലേ?”

“അതെ.”

“അങ്ങനെയാണെങ്കില്‍ ഇവിടെ വന്ന മേനോന്‍ അങ്കിള്‍ ആ ഡയമണ്ട്സ് എവിടെയായിരിക്കും ഒളിപ്പിച്ചിരിക്കുക? റ്റ്ശത്രുക്കള്‍ പിറകെ ഉണ്ടെന്നു അയാള്‍ക്കറിയാം. എത്രയും പെട്ടെന്ന് അത് ഒളിപ്പിച്ചേ മതിയാകൂ. ഇനി ഒരു പക്ഷെ താന്‍ പിടിക്കപ്പെട്ടാലും അത് ശത്രുക്കളുടെ കയ്യില്‍ എത്തിപ്പെടരുത് എന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവും അല്ലേ?”

“ഹും..”

“അപ്പോള്‍ സ്വാഭാവികമായും അദ്ദേഹം ഈ കാറിലായിരിക്കും അത് ഒളിപ്പിച്ചത്. പക്ഷെ ശത്രുക്കളുടെയോ മറ്റാരുടെയോ കണ്ണില്‍ പെടാത്ത തരത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഒരു പക്ഷെ നിങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന തരത്തില്‍ ആയിരിക്കും അദ്ദേഹം അത് ഒളിപ്പിച്ചത്.”

“എങ്ങനെ?”

“ലക്ഷ്മീ… ഈ ക്ലിനിക്കും പരിസരവും വൃത്തിയാക്കുന്നത് ആരാണ്?”

“അതിനു ഞങ്ങളുടെ ഏതെങ്കിലും സര്‍വെന്റ് ആഴ്ചയില്‍ വരും. പുറമേ വൃത്തിയാക്കും. ക്ലിനിക്കിനു അകം വൃത്തിയാക്കാന്‍ ആണെങ്കില്‍ ഞാന്‍ ആരെയെങ്കിലും കൂട്ടി വരും. അച്ഛന്‍റെ ഓര്‍മ്മകള്‍ അല്ലേ. വേറെ ആരും നശിപ്പിക്കാന്‍ പാടില്ലല്ലോ.”

“അതെ, അത് തന്നെയാണ്. ഈ കാര്യങ്ങള്‍ ഒക്കെ മേനോന്‍ അങ്കിളിനും അറിയാം.അല്ലേ?”

“അതെ.”

“ഈ കാര്‍ ആരെങ്കിലും ഉപയോഗിക്കാറുണ്ടോ?”

“ഇല്ല. വല്ലപ്പോഴും ഞാന്‍ വന്നു കുറച്ചു നേരം സ്റ്റാര്‍ട്ട്‌ ചെയ്തിടും. അത്ര തന്നെ. ഓടിക്കാറൊന്നും ഇല്ല.”

“ങ്ങും. അന്ന് മേനോന്‍ അങ്കിളിനു ആക്സിടെന്റ്റ് ആയതിനു ശേഷം ലക്ഷ്മി ഈ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നോ?”
“ഇല്ല. ഇങ്ങോട്ട് വരാന്‍ തന്നെ പറ്റിയില്ല. അന്നത്തെ ടെന്‍ഷന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പേടി. പിന്നെ മൊത്തത്തില്‍ ഞാന്‍ മൂഡ്‌ ഓഫ്‌ ആയി.”

“ങ്ങും. അപ്പോള്‍ കഴിഞ്ഞ കുറെ നാളുകള്‍ ആയി ഈ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട്. മേനോന്‍ അങ്കിള്‍ ആ ഡയമണ്ട്സ് ഒളിപ്പിക്കുംപോള്‍ ചിന്തിച്ചിരുന്നതും അതായിരിക്കും. ഈ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് എന്തായാലും ലക്ഷ്മി ആയിരിക്കുമല്ലോ. അപ്പോള്‍ അത് നിങ്ങളുടെ കയ്യില്‍ തന്നെ കിട്ടത്തക്ക രീതിയില്‍ ആയിരിക്കും അദ്ദേഹം ഒളിപ്പിച്ചത്.”

“ങേ? അനിയല്ലേ പറഞ്ഞത് മേനോന്‍ അങ്കിള്‍ അത് കാറിനു പുറത്താണ് ഒളിപ്പിച്ചതെന്നു.?”

“അതെ. അതങ്ങനെ തന്നെയാണ്. നിങ്ങള്‍ ആദ്യം ഈ കാര്‍ ഒന്ന് സ്റ്റാര്‍ട്ട്‌ ചെയ്യൂ. നല്ലത് പോലെ ആക്സിലേറ്റര്‍ കൊടുക്കണം.”

അവര്‍ ശങ്കിച്ച് കൊണ്ട് കാറിനകത്ത്‌ കയറി. കുറച്ചു പ്രാവശ്യം ശ്രമിക്കേണ്ടി വന്നു കാര്‍ ഒന്ന് സ്റ്റാര്‍ട്ട്‌ ആകാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പക്ഷെ അധികം നേരം കഴിയുന്നെനു മുന്‍പേ അത് ഓഫ്‌ ആകും.

ഞാന്‍ കാറിനു പുറകില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒരു വശം ചേര്‍ന്നിരുന്നു. കണ്ണാടിയിലൂടെ എന്നെ നോക്കിയ ലക്ഷ്മിയോട് വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ഞാന്‍ ആംഗ്യം കാട്ടി. കാര്‍ സ്റ്റാര്‍ട്ട്‌ ആയപ്പോഴേക്കും ആക്സിലേറ്റര്‍ ചവിട്ടി വയ്ക്കാന്‍ ഞാന്‍ പറഞ്ഞു. എന്‍റെ ഊഹം ശരിയായിരുന്നു. കാറിന്‍റെ പുകക്കുഴലില്‍ നിന്നും പുക വളരെ നേര്‍ത്ത രീതിയിലെ വരുന്നുള്ളൂ. ഞാന്‍ എന്‍റെ വലതു കൈ ആ പുക കുഴലിനു നേരെ പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *