ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 3 1

വാ നമുക്ക് സിടിയില്‍ പോകാം. സാധനഗ്ല്‍ ഒക്കെ വാങ്ങണ്ടേ. ഇവിടെ ഒന്നും ഇല്ലല്ലോ.

അതിനു എന്റെ കയ്യില്‍ അത്ര കാശ് ഒന്നും ഇല്ല.ഇതൊക്കെ ധാരാളം.

അത് പറ്റില്ല, മാടം പ്രത്യേകം പറഞ്ഞു വിട്ടതാണ് ആവശ്യമുള്ളതൊക്കെ വാങ്ങി കൊടുക്കാന്‍. പിന്നെ ഇതാ ഈ കവര്‍ തരാന്‍ പറഞ്ഞു.

ഞാന്‍ തുറന്നു നോക്കുമ്പോള്‍ അതില്‍ പതിനായിരം രൂപയും കുറച്ചു മിടായിയും ഒപ്പം ഒരു ബ്ലാക്ബെറി ഫോണും. പഴയതാണ്.

ഞാന്‍ അത് ഓണ്‍ ആക്കി നോക്കി. സിം ഇട്ടിട്ടുണ്ട്. ഞാന്‍ മാടതിനെ വിളിച്ചു നന്ദി പറഞ്ഞു. വീട്ടിലും വിളിച്ചു നമ്പര്‍ കൊടുത്തു.

ഡ്രൈവര്‍ നികുല്‍ ചന്ദിന്റെ നമ്പരും പിടിച്ചിട്ടു.

സിടിയിലെ തിരക്കിനടയില്‍ കുറച്ചു സാധനങ്ങള്‍വാങ്ങി. മുക്കിനു മുക്കിനു മെഡിക്കല്‍സ്റൊരുള്ള കേരളത്തില്‍ നിന്നും വന്ന എനിക്ക് അവിടെ മുക്കിനു മുക്കിനു വൈന്‍ ഷോപ്പ് കണ്ടപ്പോള്‍ അദ്ഭുതമായിരുന്നു. അത് കണ്ടിടാകണം നികുല്‍ പറഞ്ഞത് ഇതൊക്കെ എന്ത്, ഇവിടെ ഹോട്ടലില്‍ പോലും കിട്ടും ഇത്. വെള്ളത്തിന്‌ പകരം ചാരായം കുടിക്കുന്ന ടീമുകളാ പലരും.

ഞാന്‍ നികുലിനെ സംശയത്തോടെ നോക്കി.

നോക്കണ്ട ഞാനും. നികുല്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

എന്തായാലും ഞാന്‍ ഒരു ഫുള്‍ ബോട്ടില്‍ വോഡ്ക വാങ്ങി. കൂടെ കുറച്ചു സോഡയും പകൊടയും.
റൂമില്‍ വന്നിടൂ ഞാനും നികുളും ഒന്ന് മിനുങ്ങി. അവന്‍ ഒരു ലാര്‍ജില്‍ നിര്‍ത്തി. തിരികെ ചെല്ലുമ്പോള്‍ മാടം മണം പിടിക്കും. കുടിച്ചിട്ട് വണ്ടിയോടിചെന്നരിഞ്ഞാല്‍ ആ കൂത്തിച്ചി മോള് എന്നെ തെറി വിളിക്കും.

ഇത്തിരി കള്ള് ചെന്നപ്പോള്‍ അവന്റെ സ്വഭാവം മാറിയത് കണ്ടാ. ഞാന്‍ കുപ്പിയെടുത്തു മാറ്റി.

അവന്‍ പോയി. ഞാന്‍ ഇരുന്നു നല്ലോണം കുടിച്ചു. ശില്പ അവളെ പറ്റിയുള്ള ഓര്‍മ്മകള്‍ ഒരു വിങ്ങലായി മനസ്സില്‍ നിറയുവായിരുന്നു.

വൈകിട്ട് മുണ്ടെ സാര്‍ വന്നു വിളിച്ചപ്പോഴാ ഞാന്‍ എണീറ്റെ. ഒന്ന് കുളിച്ചു അങ്ങേരുടെ ഫ്ലാറ്റില്‍ ചെന്നു. വീട്ടുകാരെയൊക്കെ പരിചയപ്പെട്ടു.

അപ്പോഴാണ്‌ ടീ വിയില്‍ ന്യൂസ് തുടങ്ങിയത്.

കൊങ്കണ്‍ ട്രെയിന്‍ ദുരന്തം. മരിച്ചവരുടെ എണ്ണം 85 ആയി.

എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.

എന്റെ ഭാവം കണ്ടിട്ടാകണം മുണ്ടെ ചോദിച്ചത് എന്താ എന്ത് പറ്റി?

ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ടി വിയിലേക്ക് വിരല്‍ ചൂണ്ടി.

Leave a Reply

Your email address will not be published. Required fields are marked *