എല്ലാം കഴിഞ്ഞു വൈകുന്നേരത്തോടെ അയല്പക്കത്തുള്ള ആളുകളുടെ വട്ടം കൂടിയുള്ള സംസാരം കേട്ടുകൊണ്ട് നിൽക്കവേയാണ് അമ്മാവൻ അങ്ങോട്ട് നടന്നു നീങ്ങുന്നത് ഞാൻ കാണുന്നത്…
ഹലോ… അവൾ അനാഥയൊന്നും അല്ല അവൾക്ക് ഒരു അമ്മാവനുണ്ട്.. ആ അമ്മാവന്റെ പേര് യാഥവ് മേനോൻ.. മനസ്സിലായല്ലോ അപ്പൊയിനി അമ്മാവന്മാർ ചെല്ല് അവളുടെ കാര്യം ഞാൻ നോക്കിക്കോളാം…
അതും പറഞ്ഞു അമ്മാവൻ നേരെ എന്റെ അടുത്തേക്ക് വന്നു…
അനുമോളെ… നീ ആരുടെ വാക്കും കേട്ട് വിഷമിക്കണ്ടാ ഈ അമ്മാവനുണ്ട് നിന്റെങ്കൂടെ കേട്ടല്ലോ.. എന്തായാലും കർമങ്ങളെല്ലാം തീരുമ്പോഴേക്കും ഒരു പത്തു പതിനഞ്ചു ദിവസം കഴിയും അതുകഴിഞ്ഞു ഞാൻ നിന്നെ എന്റെ കൂടെ കൊണ്ടുപോവാം….
അതും പറഞ്ഞു അമ്മാവനെന്നെയും കൊണ്ട് ഹാളിലേക്ക് നടന്നു..
മോളിവിടെ ഇരിക്ക്… ഞാൻ ഫുഡ്ഡടുത്തിട്ട് വരാം…
അങ്ങനെ മനസ്സില്ലാഞ്ഞിട്ടും അമ്മാവന്റെ നിർബന്ധത്തിനാൽ ഞാൻ കുറച്ചൊക്കെ കഴിച്ച ശേഷം നേരെ റൂമിലേക്ക് നടന്നു…
ദിവസങ്ങൾ കടന്നുപോയി… ഇവിടുത്തെ എല്ലാ പരിപാടിയും കഴിഞ്ഞ് എന്റെ സർട്ടിഫിക്കറ്റ്സും എല്ലാം വാങ്ങി ആ വലിയ വീടിനെ തനിച്ചാക്കി ഞങ്ങൾ കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചു…
അച്ഛനും അമ്മയും വിട്ടുപിരിഞ്ഞതിന്റെ സങ്കടം നല്ലരീതിയിൽ ഉണ്ടായിരുന്നതുകൊണ്ട് ആ വീടെന്നെ ആഴ്ച്ചകളോളം ആസ്വസ്ഥമാക്കിക്കൊണ്ടിരുന്നു…
പക്ഷെ മിക്ക സമയങ്ങളിലും അമ്മാവനെന്നെ തനിച്ചിരുത്താതെ ട്രിപ്പ്
കൊണ്ടുപോയും എല്ലാം പഴയ രീതിയിലോട്ട് കൊണ്ടുവരുകയും
അവിടടുത്തുള്ള കോളേജിൽ എന്നെ ഡിഗ്രിക്ക് ചേർത്തുകയും ചെയ്തതോടെ ഞാൻ പതിയെ പതിയെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു…
ഇത് കഥയിലേക്കുള്ള ഒരു തുടക്കം മാത്രം…..
ഈ സ്റ്റോറി ഒറ്റ പാർട്ടായി കൊണ്ടുവരാനാണ് ഞാൻ ഉദ്ദേശിച്ചത്… പക്ഷെ കുറച്ചു വിശദീകരിച്ചു എഴുതി നോക്കിയപ്പോൾ ഓവർ length ഫീൽ ചെയ്തു അതുകൊണ്ടാണ് പാർട്ട് ആക്കിയത്…
എല്ലാരും വായിച്ചു സപ്പോർട്ട് ചെയ്യണം..🙏🙏
