ഹലോ അനുമോളെ എങ്ങോട്ടാ… അതല്ലാ ഇത്. അവരൊക്കെ ഉറങ്ങിക്കാണും ഇനി അവരെ ശല്യപ്പെടുത്തണ്ടാ..
സൈഡിലായുള്ള കോണിപ്പടിയെ കാണിച്ചു അദ്ദേഹം പറയുമ്പോൾ എന്തോ മനസ്സിൽ എവിടേയോ ഒരു ഭയം നിഴലിച്ചിരുന്നു…
അതേ ആലോചിച്ച് നിന്നാലേ ട്രൈനങ്ങ് പോവും മോള് വേഗം വാ ഫുഡ് കഴിച്ചു പോണ്ടേ…
മം.. അതിന് ചെറുതായി മൂളുകമാത്രം ചെയ്തുകൊണ്ട് ഞാനാളുടെ പിന്നാലെ നടന്നു….
കോണിപ്പടികൾ കേറി ചെറിയൊരു സിറ്റൗട്ടിനുള്ളിലായുള്ള വാതിലിൽ ആരുടെയോ പേര് പറഞ്ഞു തട്ടിയ ശേഷമാണ് എന്റെ ശ്വാസമോന്ന് നേരെ വീണത്…
ചേട്ടായി ആരാ ഈ ലച്ചു…
അതോ അതൊരു ഭൂതമാണ്..
ഭൂതോ..!!!
മം നീയങ്ങോട്ട് മാറിനിക്ക് ഇപ്പൊ അറിയാം…
പെട്ടന്നാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്..!!! അതോടെ ചേട്ടായി പറഞ്ഞപോലെതന്നെ ഞാൻ സൈഡിലോട്ട് മാറിനിന്നു…
എവിടെ പോയി കിടക്കായിരുന്നടാ പട്ടി… ഇവിടൊരുത്തി ഒറ്റക്കാന്നുള്ള ബോധം പോലുമില്ലാതെ..
കണ്ടോ അനുമോളെ ഞാൻ നേരത്തെ പറഞ്ഞില്ലേ ആ സാധനാ ഇത് എന്റെ ഭാര്യ… ലക്ഷ്മി..!!! ലക്ഷ്മി വിനീത്..
ഓഹ് അപ്പൊ ചേട്ടന്റെ പേര് വിനീത്..!! അല്ലേ…
അല്ല വിനൂട്ടാ ആരാ ഇത്…
സംശയഭാവത്തോടെ ആ ചേച്ചി ആളോടായി ചോദിച്ചതും ഞാൻ ഇടയിൽ കേറി…
ഹായ് ചേച്ചി… ഞാൻ അനുശ്രീ.!!
അതേ അനുമോളങ്ങ് അകത്തോട്ടു നടന്നെ ഞാൻ പറഞ്ഞോളാം…
ഞാനും പിന്നെ ഒന്നും പറയാതെ നേരെ അകത്തോട്ടു നടന്നു…
വിനൂട്ടാ ആരാ ആ പെൺകുട്ടി…
ഡീ അത് ആ റെയിൽവേ സ്റ്റേഷന്റെ അടുത്തുവെച്ചു കണ്ടതാ..!! ഏതൊക്കെയോ നാറികൾ ആ കൊച്ചിനെ ഓടിക്കുന്നത് കണ്ടപ്പോ ഞാൻ കൂടെ കൂട്ടിയതാ…. അവക്ക് 10:30 നാ ട്രെയിൻ നീ വേഗം ഫുഡ് എടുത്തുവെക്ക് അവളെ തിരിച്ചു കൊണ്ടാക്കണം….
മം… വാ… അനു മോൾടെ വീടെവിടാ… അകത്തേക്ക് നടക്കവേ ലച്ചു ചോദിച്ചു…
കോയമ്പത്തൂരിലാ ചേച്ചി.!! ഞാനിപ്പോ താമസിക്കുന്നത് കൊച്ചിയിലെ ഒരു ഫ്ലാറ്റിലാ…
ഓഹ്.. വീട്ടിലാരൊക്കെ ഉണ്ട്….
ലച്ചു നീയിങ്ങ് വന്നേ അതൊക്കെ അവൾ പിന്നെ പറയും…
എന്റെ മുഖം വാടിയത് കണ്ടിട്ടാവണം വിനു ചേട്ടായി ചേച്ചിയെയും കൂട്ടി നേരെ കിച്ചനിലേക്ക് നടന്നു…
അനുക്കുട്ടി ഇപ്പൊ വരാട്ടോ ഞങ്ങൾ സ്പെഷ്യൽ ആയി എന്തെങ്കിലും ഉണ്ടാക്കട്ടെ….
അയ്യോ അതൊന്നും വേണ്ട ചേട്ടായി..
അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാകും താൻ ഞങ്ങടെ ഗസ്റ്റല്ലേ… മോളവിടെ ഇരിക്ക് ഒരു 10 മിനിട്ടിനുള്ളിൽ സാധനം റെഡിയാക്കാം…
അതും പറഞ്ഞു അവർ കിച്ചനിലേക്ക് നടന്നു… ഞാനും പിന്നെ അവിടെത്തന്നെ ഇരിക്കാതെ നേരെ സോഫയിൽ നിന്നുമെണീറ്റ് വീടൊക്കെയൊന്നു ചുറ്റി കാണാൻ തുടങ്ങി…
അത്രക്ക് വലിയ വീടൊന്നും അല്ലെങ്കിലും രണ്ട് ബെഡ്ഡ്റൂമും ചെറിയൊരു ഹാളും കിച്ചനും അടങ്ങുന്ന 2 പേർക്ക് തങ്ങാൻ ധാരാളം സ്ഥലമുള്ള വീടായിരുന്നു അത്… പെട്ടന്നാണ് ഹാളിലായുള്ള സെൽഫിൽ കുറേ ഫോട്ടോകൾ എന്റെ കണ്ണിൽ പെട്ടത്… ഞാൻ പതിയെ അങ്ങോട്ട് നടന്നു…
അനു…
പെട്ടന്ന് പിന്നിൽ നിന്നുമുള്ള ലച്ചു ചേച്ചിയുടെ വിളി വന്നതും ഞാൻ ആ ഫോട്ടോകളിൽ നിന്നും കണ്ണെടുത്തുകൊണ്ട് തിരിഞ്ഞു നോക്കി…
ചേച്ചി… ഇതൊക്കെയാരാ..
അതൊക്കെ ഞങ്ങടെ ഫാമിലീസാ അനുമോളെ…
ചേച്ചി ഈ കൊച്ച്..!!
സെൽഫിലായി ഏറ്റവും വലുപ്പത്തിൽ കണ്ട മൂന്നാലു ഫോട്ടോകളെ ചൂണ്ടി ഞാൻ ചോദിച്ചതും…
ഓഹ് അതോ..!! അത് വിനൂന്റെ ചേച്ചീടെ കുട്ടിയാ…
ഞാൻ വിചാരിച്ചു നിങ്ങളുടെ ആണെന്ന്..!!! അല്ല ചേച്ചി ഇവരൊക്കെ ഇപ്പൊ എവിടാ..!!!
അവരൊക്കെ നാട്ടിലുണ്ടടാ…
ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…
എന്താടാ..!! ചോദിച്ചോ..
അല്ലാ നിങ്ങൾ ലൗ മാര്യേജ് ആണോ…
എങ്ങനെ മനസ്സിലായി…
അല്ല ഫാമിലി ഫോട്ടോസ് ഒരുപാടുണ്ട് പോരാത്തതിന് ആരെയും കൂടെ കാണുന്നും ഇല്ല.. അപ്പൊ ചെറിയൊരു ഡൌട്ട് തോന്നി…. ചേച്ചി ആ സ്റ്റോറിയൊന്നു പറയാമോ..!! എനിക്കീ ലൗ സ്റ്റോറീസൊക്കെ കേൾക്കാൻ വല്ല്യ ഇഷ്ട്ടാ…
അതൊക്കെ വല്ല്യ കഥയാ മോളെ ഇനിയും ഞാനത് പറഞ്ഞാൽ ഇത് വായിക്കുന്നവർ ഞങ്ങളെ മടല് വെട്ടി അടിക്കും… അതോണ്ട് ഇനിയൊരിക്കലാകാം… താൻ വാ നമുക്ക് കിച്ചനിലേക്ക് പോവാം…
