ബോഡി സ്വാപ്പിംഗ് മിറക്കിൾ 5

വീട്ടിലെ കഷ്ടപ്പാടും കലോത്സവ ജീവിതത്തിലെ പരാജയങ്ങളും ഒക്കെ കൂടി ആയപ്പോൾ ഞാൻ ഒരു ഫ്രാസ്യട്രേറ്റഡ് ചാവുണിസ്റ് ആയി മാറി എല്ലാത്തിനോടും എന്തിനോടും വെറുപ്പും വിലാപവും. അങ്ങനെ ഇരിക്കെ ആണ് ഞാൻ ചില സുഹൃത്തുക്കൾ വഴി അറിയുന്നത് എന്റെ കല്യാണി കുട്ടിക്ക് ഇപ്പോൾ ഒരു കാമുകൻ ഉണ്ടെന്നു. കാമുകൻ ആരാണെന്ന് കേട്ടപ്പോൾ ഞാൻ സ്വല്പം ഒന്ന് അന്തളിച്ചു പോയി… അതെ അവളുടെ കാമുകൻ റോഷൻ മേനോൻ… നാട്ടിലെ പ്രമുഖ വ്യവസായം രാഷ്ട്രീയ നൃപസ്രഷ്ടാവ് ആയ നന്ദകുമാർ മേനോന്റെ ഒരേ ഒരു മകൻ….

റോഷനെ പറ്റി പറയുവാണേൽ എന്റെ എല്ലാ രീതിയിലും ഉള്ള വിപരീതം ആണ് റോഷൻ… കാണാൻ അതിസുന്ദരൻ 6 അടി 2 ഇഞ്ച് പൊക്കം വെളുത്ത നിറം ജിം ബോഡി…. പഠിക്കാൻ മിടുക്കൻ കോളേജ് കലോത്സവങ്ങളിൽ ഒക്കെ ആഗ്രകന്യൻ… നന്നായി പാട്ട് പാടും ഗിറ്റാരും വായിക്കും…. കോളേജ് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ. എന്തും കൊണ്ടും എല്ലാം തികഞ്ഞ ഒരു പുരുഷൻ…. വളരെ അധികം സ്വത്തും പ്രതാപവും ഉള്ള വീട്ടിലെ പയ്യൻ ആണ്….

സ്കൂൾ കാലം തൊട്ടേ ഞാൻ അസൂയയും ആരാധനയും കൊണ്ട് നോക്കി കണ്ട ഒരു പുരുഷൻ. ജനിക്‌നെങ്കിൽ ഇവൻ ഒക്കെ ആയിട്ടു കാണിക്കണം എന്ന് പല തവണ ഞാൻ സ്വയം പറഞ്ഞിട്ടുണ്ട്. റോഷന്റെ ഭംഗി കാരണം സ്കൂൾ കാലം തൊട്ടേ അവന്റെ പുറകെ ഒരുപാട് പെൺപിള്ളേർ ഒണ്ടു പക്ഷെ അവൻ അങ്ങനെ ആർക്കും നിന്നു കൊടുത്തതായിട്ട് കേട്ടിട്ടില്ല….

അങ്ങനെ ഇരിക്കെ ആണ് അവനും എന്റെ കല്യാണി കുട്ടി ആയിട്ട് ഉള്ള ബന്ധത്തിനെ പറ്റി ഞാൻ അറിയുന്നത്…. ഒരുപാട് വിഷമം തോന്നി…. ചെറുതിലെ മനസ്സിൽ കൊണ്ട് നടന്ന ഒരു വിഗ്രഹം എന്ത് നിസ്സാരം ആയിട്ടു ആണ് അവൻ വന്നു കൊണ്ട് പോയത്…. പിനീട് ഉള്ള കൊറേ കാലം ഞാൻ ഡിപ്രെഷൻ അടിച്ചു ജീവിക്കുവയർന്നു….

ക്ലാസ്സിൽ പോണം തിരിച്ചു വീട്ടിൽ വരണം മുറി അടച്ചു ഇരിക്കും… ആഹാരം കഴിക്കാൻ മാത്രം പുറത്ത് ഇറങ്ങും… ആരോടും അതികം ഒന്നും മിണ്ടില്ല… എല്ലാരോടും ദേഷ്യവും വിരോധവും ആയി. പിനീട് ഉള്ള കാലം ഞാൻ പതിയെ രഹസ്യമായി കല്യാണിയേം റോഷനേം സ്റ്റാൾക് ചെയ്യാൻ തുടങ്ങി…. അവർ കറങ്ങുന്ന ഇടങ്ങളിൽ ഒളിഞ്ഞു നോക്കുകയും അവർ കൈ പിടിച്ചു ഇരിക്കുമ്പോൾ ആരും അറിയാതെ അവർഡ സംഭാഷണങ്ങൾ കേൾക്കാനും ശ്രേമിച്ചു കൊണ്ട് ഇരിന്നു അങ്ങനെ ഒരിക്കെ എന്നെ കൈ ഓടെ പൊക്കി റോഷന്റെ ഒരു സുഹൃത്ത്‌ അജ്മൽ…

അവൻ കല്യാണിടെ മുന്നിൽ വച്ച് എന്നെ ഇടിച്ചു ചാത്തച്ച്… ഇടി കിട്ടുമ്പോൾ ഞാൻ കല്യാണിയുടെ മുഖത് നോക്കുണ്ടായർന്നു… അവളുടെ മുഖത് സഹതാപത്തിന്റെയും അറപ്പിന്റെയും ഭാവം ആണ് ഞാൻ കണ്ടത്…. റോഷൻ ആണ് അജ്മലിനോട് അടി നിർത്താൻ പറഞ്ഞത്… എന്നോട് സഹതാപം കാണിച്ച റോഷൻ എന്നോട് വീട്ടിൽ പൊക്കോളാൻ പറഞ്ഞു….

അതിനു ശേഷം ഞാൻ ആ പരുപാടി നിർത്തി… എന്റെ ജീവിതം ഉൾക്കൊണ്ട്‌ മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു… അങ്ങനെ എല്ലാം മറന്നു മുന്നോട്ടു പൊക്കൊണ്ട് ഇരിക്കുമ്പോൾ ആണ് ഒരു ദിവസം എനിക്ക് കോളേജിൽ വച്ച് റബ്ബർ സ്ലിപ്പർ മൂലം ഉണ്ടായ കാൽ മുറിവ് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കികൊണ്ട് ഇരുന്നത്….

സാധാരണ ദിവസങ്ങളിൽ ഞാൻ കോളേജിൽ നിന്നു വീട്ടിലോട്ടു നടന്നു ആണ് പോകരുത് ഉള്ളത് പക്ഷെ അന്ന് ഞാൻ ബസിൽ പോകാം എന്ന് തീരുമാനിച്ചു… കയ്യിൽ ആഗെ 30 രൂപയെ ഒള്ളു… അങ്ങനെ ഞാൻ ബസ് സ്റ്റാൻഡിൽ വെയിറ്റ് ചെയ്യുമ്പോൾ ആണ് ഒരു ഓട്ടോ എന്റെ മുന്നിൽ വന്നു നില്കുന്നത്…

അതിലെ ഓട്ടോ കാരൻ എന്നെ കൊട്ടി വിളിച്ചു ‘ മോനെ എങ്ങോട്ടാ പോണ്ടേ ഞാൻ കൊണ്ട് ആക്കി തരാം’… ഞാൻ പറഞ്ഞു ‘ എന്റ കയ്യിൽ 30 രൂപയെ ഒള്ളു ചേട്ടാ ‘ അപ്പോൾ അയാൾ പറഞ്ഞു ‘ അത് സാരമില്ല ഒള്ളത് തന്ന മതി ‘ എന്ന്…

അങ്ങന ഞാൻ ഓട്ടോയിൽ കേറി അഡ്രസ് പറഞ്ഞു കൊടുത്തു…. ഓട്ടോയിൽ കേറിയപ്പോൾ തന്നെ എന്തോ ഒരു അഭാവം എനിക്ക് തോന്നി ഓട്ടോക്കാരനെ നോക്കിയപ്പോൾ മുൻപ് എവിടെയോ വച്ച് കണ്ടപോലെ ഒരു തോന്നൽ…

എന്താണ് എന്ന് ആലോചിക്കുമ്പോൾ തന്നെ പെട്ടെന്ന് ഒരു വല്യ ശബ്ദം കേട്ടു ഞാൻ ഞെട്ടി… ഓട്ടോ എവിടെയോ ഇടിച്ചു…. പിന്നെ ഒന്നും എനിക്ക് ഓർമ ഇല്ല… എന്റ കണ്ണുകൾ അടയുന്നതും നാട്ടുകാർ എല്ലാം ഓടി വരുന്നതും മാത്രമേ ഓർമ ഉള്ളു…….