തോമസ്: എന്താടാ ഇത്, നീ എന്തിനാ ബാറിൽ കിടന്നു തല്ലു ഉണ്ടാക്കിയത്
ഡേവിഡ്: നീ അതു വിടു അവനായിട്ടു മേടിച്ചത് ആണ്
തോമസ്: നീ കാറിൽ കേര് നമുക്ക് വല്ലോം കഴിക്കാം വാ
ഡേവിഡും തോമസും പഴയ കാര്യങ്ങള് പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കാൻ ആയി ഒരു റെസ്റ്റോറൻ്റിൽ ഇരുന്നു. ആ സമയം തോമസ് അവന് ബോർഡറില് ഒരു വർഷത്തേക്ക് പോകുന്ന ഡ്യൂട്ടിയുടെ കാര്യം പറഞ്ഞു.
ഡേവിഡ്: എടാ അതു വേണോ, നിനക്ക് റിജെക്ട് ചെയ്തുടെ. ആരുമായും കോൺടാക്ട് പോലും ചെയ്യാൻ പറ്റില്ല. അതുമല്ല danger ആണ്
തോമസ്: അറിയമേട പക്ഷേ ഇതിന് പോയാൽ നല്ലൊരു പൊസിഷനലേക്ക് മാറ്റി കിട്ടും.
ഡേവിഡ്: നീ ഇത് നിൻ്റെ ഫാമിലിയോടു പറഞ്ഞോ.
തോമസ്: അച്ഛനോട് പറഞ്ഞു പിന്നെ മരിയയോടു ഇന്നലെ പറഞ്ഞു.
ഡേവിഡ്: നീ എന്തേലും ചെയ്, ലൈഫ് വെച്ച് റിസ്ക് എടുക്കരുത് എന്ന ഞാൻ പറയുന്നത്
തോമസ്: എടാ എനിക്ക് അത് പ്രശ്നമില്ല കാരണം ഇത് എൻ്റെ ജോലി അല്ലേ. ഞാൻ നിന്നോട് വേറൊരു കാര്യം ചോതിക്കാൻ ആണ് ഇപ്പൊ വന്നത്
ഡേവിഡ്: എന്താ
തോമസ്: നീ ഇതിന് മുന്നേയും തല്ലു ഉണ്ടാക്കി ജയിലിൽ പോയിട്ടുണ്ട് അപ്പോഴേക്കെ ഞാൻ പണമടച്ച് നിന്നെ ഇറക്കിയിട്ടും ഉണ്ട് ഇപ്പോഴും നിനക്ക് വേണ്ടി ഞാൻ പണം കൊടുത്ത് ആണ് പരാതി മാറ്റിയത്.
ഡേവിഡ്: നീ എന്താ പറഞ്ഞു വരുന്നത് നിൻ്റെ പൈസയുടെ കണക്ക് ആണോ. ഞാൻ അതെല്ലാം തിരിച്ചു തരാം
തോമസ്: ഞാൻ നിൻ്റെയടുത്തു പൈസ അല്ല ചോതിക്കാൻ വന്നത്. നീ എൻ്റെ കൂടെ എൻ്റെ വീട്ടിലേക്ക് വരണം
ഡേവിഡ്: ഞാനോ എന്തിന്
തോമസ്: ഞാൻ പോയ് കഴിഞ്ഞാൽ മരിയയും കുട്ടികളും ഒറ്റയ്ക് ആണ്. അച്ഛനെ നിർത്താം എന്ന് വെച്ചാൽ അച്ഛനെ നോക്കാൻ വെറെ ആളേ നിർത്തേണ്ടി വരും. നീ ഒന്നും ചെയ്യണ്ട അവിടുത്തെ ഔട്ട് ഹൗസിൽ സ്റ്റേ ചെയ്യുക. നിനക്ക് അവിടെ തന്നെയുള്ള ഒരു ഫാക്ടറിയിൽ ജോലി ഞാൻ റെഡി ആകിയിട്ടുണ്ട്.
ഡേവിഡ്: എടാ അതു വേണ്ട, അവർക്കാർക്കും എന്നെ ഇഷ്ടമല്ല എന്ന് എനിക്കറിയാം
തോമസ്: എടാ അതെല്ലാം നിനക്ക് മാറ്റി എടുക്കാം. ഈ ഇട ആയി അവിടെ കള്ളന്മാരുടെ ശല്യം കൂടുതൽ ആണ്. ഒറ്റയ്ക് നിർത്തിയാൽ എനിക്ക് സമാധാനം ഉണ്ടാവില്ല. നിന്നോട് വെറെ ഒന്നും ഞാൻ ഇതുവരെ ചോതിച്ചിട്ടില്ല നീ ഇത് എനിക്ക് വേണ്ടി സമ്മതിക്കണം
ഡേവിഡ് ഒന്ന് ആലോചിച്ച് ശേഷം
ഡേവിഡ്: ഞാൻ വരാം പക്ഷേ അവർ ആരേലും എന്തേലും പറഞ്ഞാല് ഞാൻ എൻ്റെ പാട് നോക്കി പോകും
തോമസ്: ആരും ഒന്നും പറയില്ല. നീ കഴിച്ചു കഴിഞ്ഞില്ലേ നമുക്ക് പോകാൻ ഇപ്പൊ തന്നെ
ഡേവിഡ്: എൻ്റെ ഡ്രെസ്സും സാധനങ്ങൾ എല്ലാം ഇവിടെ ഒരു അപാർട്ട്മെൻ്റിൽ ആണ് അതേടുക്കണം
തോമസ്: എന്നാല് അതു എടുക്കാം
ഡേവിഡും തോമസും കൂടി അവൻ്റെ ഡ്രസ് എല്ലാം എടുത്തു അവൻ്റെ നാട്ടിലേക്ക് തിരിച്ചു.
ഡേവിഡ്: പപ്പകാണുമോ അവിടെ
തോമസ്: ഉണ്ട് നീ ഒന്നും പറയാൻ നിൽക്കരുത്. പപ്പ എന്തേലും പറയുക ആണേൽ നീ തിരിച്ചു പറയാൻ പോകണ്ട വയസ്സ് ആയ ആൾ അല്ലേ
ഡേവിഡ്: ശെരി.
ശേഷം ഡേവിഡ് കാറിൽ തന്നെ ഇരുന്നു ഉറങ്ങി. കണ്ണ് തുറന്നപ്പോൾ അവൻ തോമസിൻ്റെ വീട്ടിൽ എത്തി.
തോമസ്: വാ
ഡേവിഡ്: അതല്ലേ ഔട്ട് ഹൗസ് ഞാൻ ഡ്രസ് എല്ലാം അതിൽ കൊണ്ട് വെക്കാം എന്നിട്ട് വരാം.
തോമസ് ശെരി എന്ന് പറഞ്ഞു അകത്തേക്ക് പോയ്.
പുറകെ ഡേവിഡ് വന്ന ശേഷം വാതിൽ തുറന്നു തോമസിൻ്റെ മകൾ ആയിരുന്നു.
മാളു: നിങൾ ആണെല്ലേ എൻ്റെ അങ്കിൾ എൻ്റെ അമ്മയ്ക് നിങ്ങളെ ഇഷ്ടമല്ല
ഡേവിഡ് അതു കെട്ട് അവിടെ നിന്ന്. പുറകെ മരിയ വന്നു അവളെ അകത്തേക്ക് പറഞ്ഞു അയച്ചു. അവള് ശേഷം അവനെ അകത്തേക്ക് ക്ഷണിച്ചു.
എല്ലാവരും ഫുഡ് കഴിക്കാൻ ആയി ഇരിക്കുന്ന സമയം. അവരുടെ പപ്പ ഡേവിഡിനോട്
നിനക്ക് ഇപ്പോള് എന്താണ് പരിപാടി
ഡേവിഡ്: അങ്ങനെ ഒന്നുമില്ല carpenter വർക്ക് ഉണ്ടായിരുന്നു.
ജയിലിൽ അതിൻ്റെ ജോലി ഉണ്ടോ
ഡേവിഡ് അതു കെട്ട് ദേഷ്യപ്പെട്ടു
തോമസ്: എടാ പ്ലീസ്, കഴിക്കൂ അച്ഛാ
എല്ലാവരും കഴിച്ചു കഴിഞ്ഞ ശേഷം ഡേവിഡ് ഔട്ട് ഹൗസിലേക്കും അവരുടെ അച്ഛൻ തിരിച്ചു വീട്ടിലേക്ക് പോയി.
