“ദെ നോക്കിയേ ആ ഫാമിലി എന്ത് രസം ആണ് അല്ലേ. നമുക്കും ഇതുപോലെ തന്നെ ഉള്ള husband and wife ആകണം….”
അവള് ഇത് കെട്ട് അവിടെ നിന്നു. അതു തിരുത്താനോ ഒന്നും അവള് പോയില്ല അവൾകൂള്ളിൽ ഒരു സന്തോഷം ആണ് ഉണ്ടായത്.
ശേഷം എല്ലാവരും കൂടെ തിരിച്ചു കാറിൽ വീട്ടിലേക്ക് എത്തിയ ശേഷം കുട്ടികൾ ഷീണിച്ചു നേരത്തെ പോയ് കിടന്നു ഉറങ്ങി. മരിയ കുട്ടികളെ കിടത്തിയ ശേഷം മുറിയിലേക്ക് പോയി ഫ്രഷ് ആയി ഒരു ബനിയനും ഷോർട്സ് ഇട്ട് കിച്ചൺ ഭാഗത്ത് പോയ് ഇരുന്നു.
ഇതേ സമയം പുറത്ത് ആരോ ഇരിക്കുന്നത് കണ്ട് അവള് അവിടെ പോയ് നോക്കിയപ്പോൾ അവിടെ ഡേവിഡ് ഇരിക്കുന്നത് കണ്ടു. അവൻ അവിടെ ഇരുന്നു കഞ്ചാവ് സെറ്റ് ചെയ്യുക ആയിരുന്നു.
അവള് പെട്ടെന്ന് വാതിൽ തുറന്നു അവൻ്റെ അടുത്തേക്ക് ചെന്നു.
അവൻ പെട്ടെന്ന് സാധനം മാറ്റാൻ നോക്കിയപ്പോഴേക്ക് അവള് പറഞ്ഞു.
വേണ്ട ഞാൻ കണ്ടു മാറ്റണ്ട ഞാൻ കണ്ടത് കൊണ്ട് മാറ്റാൻ നിൽക്കണ്ട.
ഡേവിഡ് അവളെ നോക്കി ചമ്മിയ ചിരി ചിരിച്ചു കൊണ്ട് ബാക്കി കൂടി സെറ്റ് ചെയ്യാൻ തുടങ്ങി. അവള് അവൻ്റെ അടുത്ത് വന്ന് ഇരുന്നു.
മരിയ: താൻ എന്താ തോമസിനെ പോലെ ആകാഞ്ഞത് i mean ഒരു നല്ല ജോലി എല്ലാം ആയി
ഡേവിഡ്: എനിക്ക് അതിനു ഒന്നും താല്പര്യം ഇല്ലായിരുന്നു. തോമസ് എപ്പൊഴും പ്രാക്ടിക്കൽ ആയി ചിന്തിക്കുന്ന ആൾ ആണ്. ഞാൻ അങ്ങനെ അല്ലാ..
മരിയ: പിന്നെ എങ്ങനെ ആണ്
ഡേവിഡ്: ജീവിതം ആഘോഷം ആക്കുക എന്നത് ആണ് എൻ്റെ രീതി. ഇപ്പൊ moment സന്തോഷിച്ചു ഇരിക്കുക അത്രേ ഉള്ളൂ. പിന്നെ ഫാമിലി ആയി നിങൾ എല്ലാം ഉണ്ടല്ലോ
മരിയ: താൻ മുമ്പ് ഉണ്ടായിരുന്ന സ്ഥലത്ത് എന്തായിരുന്നു ജോലി
ഡേവിഡ്: എനിക്ക് അവിടെ ബാറിൽ സപ്ലൈയർ ആയി ആണ് ജോലി ഉണ്ടായിരുന്നത്.
മരിയ: തോമസ് വിളിച്ചതു കൊണ്ടാണോ അതു കളഞ്ഞു ഇങ്ങോട്ട് വന്നത്
ഡേവിഡ്: ഞാൻ സത്യം പറഞ്ഞാല് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല എന്നാലും പറയാം, ഞാൻ ജയിലിൽ ആയിരിന്നു
മരിയ ഞെട്ടിക്കൊണ്ട് അവനെ നോക്കി
ഡേവിഡ്: പേടിച്ചോ, ആരെയും കൊന്നിട്ടോ മോഷ്ഠിച്ചിട്ടോ അല്ല തല്ലു ഉണ്ടാക്കിയതിന് അതു ഞാൻ ജോലി ചെയ്ത ബാറിൽ വെച്ച്
മരിയ: എന്തിനാ അടി ഉണ്ടാക്കിയത്
ഡേവിഡ്: അവിടെ വന്ന ഒരു കസ്റ്റമർ അവന് എന്നെയും തോമസിനെയും മുമ്പേ അറിയാം. പണ്ട് തോമസ് അവനുമായി ഇടി ഉണ്ടാക്കി തോമസ് ഇടിച്ചു പിത്തിയിൽ കെറ്റിയത് ആണ്
മരിയ: ആര് തോമസോ….അവള് ആശ്ചര്യത്തോടെ ചോദിച്ചു
ഡേവിഡ് ചിരിച്ചുകൊണ്ട്
തനിക്ക് എന്തറിയാം അവനെ പറ്റി. ദേഷ്യം വന്നാൽ അവനെ പിടിച്ചാൽ കിട്ടില്ലായിരുന്നു. പിന്നീട് കല്ല്യാണം കഴിഞ്ഞപ്പോൾ ആണ് അവൻ ഒതുങ്ങിയത്
മരിയ: ശെരി എന്നിട്ട്
ഡേവിഡ്: ഹാ അവൻ വന്നിട്ട് ആദ്യം എന്നെ കണ്ടപാടെ ചൊറിയാൻ തുടങ്ങി ഞാൻ വിട്ടു. പക്ഷേ പിന്നീട് അവൻ അവിടെ ഇരുന്നു തോമസിനെ പറ്റി മോശമായി പറയാൻ തുടങ്ങി. അതും ഞാൻ സഹിച്ചു അവസാനം അവൻ ഞങ്ങളുടെ അമ്മയ്ക് വിളിച്ചു അതു കേട്ടപ്പോൾ എൻ്റെ കണ്ട്രോൾ പോയി
ഞാൻ അവൻ്റെ തലയിൽ ബിയർ കുപ്പി എടുത്തു ഒരെണ്ണം കൊടുത്തു പിന്നെ അവനെ മുക്ക് ഇടിച്ചു പൊളിച്ചു.
സത്യത്തിൽ തോമസിന് അവനെ തല്ലിയതിൻ്റെ കാര്യം അറിയില്ല. അറിഞ്ഞാൽ അവൻ അവനെ പിടിച്ചു ഇടിക്കും.
ഡേവിഡ് ഇതെല്ലാം ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. പറഞ്ഞ തീർന്ന ശേഷം അവൻ ജോയിൻ്റ് കത്തിക്കാൻ തുടങ്ങി
മരിയ: എന്തായാലും കൊള്ളാം ചേട്ടനും അനിയനും.
അവള് അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
മരിയ: പക്ഷേ ഇപ്പോള് നീ ഞങ്ങൾക്ക് ചെയ്യുന്നതിൽ സന്തോഷം ഉണ്ട്. എല്ലാവർക്കും അഭിമാനവും ഉണ്ട്
ഡേവിഡ്: എനിക്കറിയാം ഇപ്പോഴാണ് ഞാൻ മനസുകൊണ്ട് കൂടി സന്തോഷമായി ഇരിക്കുന്നത്. വലിയ സ്വപ്നം ഒന്നും കാണാതെ ഉറങ്ങാൻ പറ്റുന്നത്
ഡേവിഡ് ശേഷം അവൻ്റെ ഫോണിൽ ഒരു പാട്ട് പ്ലേ ചെയ്തൂ
(വിദ്യാസാഗർ മ്യൂസിക്)
മരിയ: ഇതെൻ്റെ ഫേവറിറ്റ് സോങ്ങ് ആണ്
ഡേവിഡ്: ശെരിക്കും
മരിയ: എന്താ അതിൽ ഇത്ര ഞെട്ടാൻ
ഡേവിഡ്: ഞാൻ കരുതിയത് നീ കേൾക്കുവാണേൽ പുതിയ പിള്ളേരുടെ റാപ് ആയിരിക്കും എന്ന്
