എന്തെങ്കിലും കുഴപ്പം ഉണ്ടോ അച്ഛാ…… “””
അതൊക്കെ നേരില്‍ കാണുമ്പോ പറയാം… “””
ദേവന്‍ റെയിൽവേ സ്റ്റേഷന് സമീപം എത്തി അവളെ പിക് ചെയ്യ്തൂ…..
ഇനിയെങ്കിലും കാര്യം എന്താണെന്നു തെളിച്ച് പറ അച്ഛാ…….. “”””
അത് മോളെ നമ്മുടെ കാർ ആക്സിഡന്റ് ആയ വിവരമാണ് നീ ഇറങ്ങുമ്പോള്‍ ആ പൊലീസ് വിളിച്ച് പറഞ്ഞത്…..കാർ കൊണ്ട് പോയത് ആദിയാണ്…..അവനെ ഞാൻ വിളിച്ചിട്ട് ഒന്നും കിട്ടുന്നില്ല…… വളരെ പിരിമുറുക്കത്തോടെ അയാൾ പറഞ്ഞു നിർത്തി…
ആദിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ…. എന്റെ ഈശ്വരാ എന്റെ അനിയനെ കാത്തു രക്ഷിക്കണേ……. ഒരു വേവലാതിയോടെ അവൾ പറഞ്ഞു…….
ദേവന്‍ തുടർന്നു…..അവരെ കൊണ്ട് പോയത് തലശ്ശേരിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ്…. നിന്റെ ആരെങ്കിലും അവിടെ ഉണ്ടോ?? ഉണ്ടെങ്കില്‍ വേഗം വിളിക്ക്… നമ്മള്‍ നേരെ അങ്ങോട്ടാണ് പോകുന്നത്….. തലശ്ശേരിയിൽ രേണുവും പാറുവുമുണ്ടല്ലോ……… അവർ അവിടെ നോക്കിക്കൊള്ളും…… അയാൾ കണ്ണ് രണ്ടും റോഡിലേക്ക് നോക്കി വണ്ടി പായിച്ചു……
എന്നാലും അവന്റെ കൂടെ ആരെയകും പോയത്…. “””” ഒരു സംശയത്തോടെയാണ് രേവതി ചോദിച്ചത്…. അപ്പൊ തന്നെ രാജു അവരെ ഫോൺ വിളിച്ചു…
ദേവന്‍ ചേട്ടാ അജുവിനെ കാണാനില്ലെന്ന് അവന്റെ അമ്മ പറഞ്ഞു……….. രാവിലെ അവനെ കാണാന്‍ ആദി വന്നെന്നും പറഞ്ഞു…. അവന്‍ നിങ്ങളുടെ അടുത്ത് അവര്‍ ഉണ്ടോയെന്ന് അറിയാനാണ് ഞാൻ ഇപ്പൊ വിളിച്ചത്……. അവരുടെ രണ്ടു പേരുടെ ഫോണും സ്വിച്ച് ഓഫാണ്…. “” “”””
എടാ രാജു ഞാനാ രേവതി ചേച്ചിയാണ്….. നീ വേഗം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോകണം….
എന്താ ചേച്ചീ….. ചേച്ചിയുടെ ശബ്ദം വല്ലാതെ ഇരിക്കുന്നു…… ?? “”” “
അത് രാജു അവർ സഞ്ചരിച്ച കാര്‍ ആക്സിസ് ആയി….. ഒരാളെ കോഴിക്കോടും മറ്റേയാളെ തലശ്ശേരിയിലുമാണ് കൊണ്ട് പോയത്, അവരിൽ ആരെയാണ് എവിടെ കൊണ്ട് പോയതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല……. നീ ഒരു കാര്യം ചെയ് അവിടെ രേണുവും പാറുവും ഉണ്ടാവും അവരെ നീ കാര്യങ്ങള്‍ മയത്തിൽ പറഞ്ഞ് മനസിലാക്കുക, എന്നെപോലെയോ അച്ഛനെ പോലെയോ അല്ല അവർ അവന് എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ക്ക് പിന്നെ ഒരു നിയന്ത്രണവും ഉണ്ടാവില്ല….. “”””
ശെരി ഞാൻ അത് നോക്കിക്കോളാം…. നിങ്ങൾ അവിടെ എത്തിയിട്ട് എന്നെ വിളിക്ക്….. “””” ഒക്കെ ഡാ.”””
അവര്‍ക്ക് ഒന്നും സംഭവിക്കില്ല ചേച്ചി ധൈര്യമായി പോയി വരൂ…… “”” “
അതും പറഞ്ഞു രാജു അവന്റെ വീട്ടില്‍ നിന്നും പെട്ടെന്ന് തന്നെ അവന്റെ ബൈക്ക് എടുത്ത് വിട്ടു…. പോകുന്ന വഴി നല്ല മഴ ഉണ്ടായിരുന്നിട്ടും മാഹി ബൈപാസ് അന്ന് നല്ല ബ്ലോക്കായിരുനാനൂ… രാജു എന്റെ ബുള്ളറ്റ് എല്ലാവരും വെട്ടി മാറ്റി കൊണ്ട് മുന്നോട്ട് കുതിച്ചു…. അങ്ങനെ അവന്‍ പാലത്തില്‍ കൂടി പോകുമ്പോ അവിടുന്ന് ക്രയ്ൻ ഉപയോഗിച്ച് ഒരു വണ്ടി പോകുന്നത് കണ്ടു……. എന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമായി…… ആ കാറിൽ അവന്‍ അജുവിന്റെ കീറി പോയ ഒരു ഷർട്ടു കണ്ടു…… കണ്ണില്‍ നിന്ന് വരുന്ന കണ്ണുനീര്‍ തുടച്ചു… ദൈവമേ അവര്‍ക്ക് ഒരാപ്പത്തും സംഭവിക്കരുതേ……. എന്നും പറഞ്ഞു..വണ്ടി വേഗത്തിൽ വിട്ടു…..
10 മണിയോടെ ദേവന്‍ കോളേജ് എത്തി അവിടെ ഉള്ള സെക്യൂരിറ്റി ജീവനക്കാരനെ ചോദിച്ചപ്പോ അയാള്‍ക്ക് ഒന്നും തന്നെ അറിയില്ലെന്ന് പറഞ്ഞു…. രേവതി വേഗം തന്നെ അവളുടെ സുഹൃത്ത് ഷൈന്‍ ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു…… അയാൾ പുറത്ത് വന്ന് അവരെയും കൂട്ടി ഐ സി യു മുന്നില്‍ പോയി….. ദേവനെ പുറത്ത് നിർത്തി രേവതിയെ മാത്രം അകത്ത് കയറ്റി…….
താന്‍ എന്നെ പോലെ ഒരു ഡോക്ടർ ആയത് കൊണ്ട് മാത്രമാണ് ഞാന്‍ തന്നെ ഇതിന്റെ ഉള്ളില്‍ പ്രവേശിപ്പിച്ചത്….. ഉള്ളില്‍ ആരായാലും താന്‍ സമയോചിതമായ ഇടപെടണം എന്ന മുന്‍കരുതല്‍ അയാൾ അവള്‍ക്ക് നല്‍കി.. (ഡ്രസ്സ് ചേഞ്ച് ചെയതു അവന്‍ ഉള്ളില്‍ പ്രവേശിച്ചു)
ഐ സി യു യുടെ ഉള്ളില്‍ അവൾ കാണുന്നത് മരണത്തോട് മല്ലടിക്കുന്ന അവളുടെ അനിയനെയാണ്…. ആദിയുടെ തലയില്‍ അടിയിലാളി മുറിവ് ഉണ്ടായിരുന്നു…… അതിലൂടെ അവന് കൊറേ രക്തം നഷ്ടമായി എന്നും അവിടെയുള്ള ഓപ്പറേറ്റിങ് ഡോക്ടർ ഷൈനിനോട് പറഞ്ഞു…. രക്ഷപ്പെടാന്‍ 10% ചാഞ്ഞസുള്ളൂ എന്നും അദ്ദേഹം പറഞ്ഞു…….
