സർ മാഡം നിങ്ങൾ ഇവിടെ ഇറങ്ങൂ…. മാത്യു വണ്ടി ഡോര്‍ തുറന്നു പുറത്ത് ഇറങ്ങി പറഞ്ഞു….
നിങ്ങള്‍ ഇപ്പോൾ ഈ കാണുന്ന വീട്ടില്‍ റസ്റ്റ് എടുത്തോളൂ… ഞങ്ങളുടെ സാധനസാമഗ്രികള്‍ എല്ലാം ഈ വീട്ടില്‍ ഉണ്ട്… പിന്നെ നിങ്ങള്‍ ഞങ്ങളുടെ ഹെഡ് കോര്‍ട്ട് വരണ്ടേ ആവശ്യം ഇല്ല… എല്ലാ ദിവസവും രാവിലെ ഞങ്ങളുടെ സ്റ്റാഫ് ഇവിടെ വരും അവന് മരുന്ന് കൊടുക്കും….. മൂക്കില്‍ കൂടി അല്ലെ ഇപ്പൊ ഫുഡ് കൊടുക്കുന്നത്,,, അതിലൂടെ തന്നെ ഞങ്ങൾ മരുന്നും കൊടുക്കും…. ഞങ്ങൾ പറയുന്ന ഭക്ഷണം മാത്രം അവന് കൊടുക്കുക… നിങ്ങൾ കൊണ്ട് വന്ന മരുന്നുകള്‍ ഇനി അവന് നല്‍കരുത്….. നിങ്ങളെ എപ്പോഴും ഞങ്ങളുടെ ആളുകൾ നിരീക്ഷിക്കും… അത് എപ്പോഴും ഓര്‍മയില്‍ ഇരിക്കട്ടെ….!!! “”” “ ബൈ….. നാളെ കാണാം… അവനെ ഉള്ളില്‍ ആക്കിയിട്ടുണ്ട് ഗുഡ് നൈറ്റ്…….
ഏട്ടാ നിങ്ങൾ എന്താ പഴം പുഴുങ്ങിയത് പോലെ നില്‍ക്കുന്നത്… അയാളോട് എന്തിലും ചോദിക്കാന്‍ പാടില്ലായിരുന്നോ???
എന്റെ രേണു നമ്മള്‍ ഇപ്പോൾ റഷ്യൻ ടെററിസ്റ്റ് കൈയിലാണ് അകപ്പെട്ടത്…. നീ അയാളുടെ ഷര്‍ട്ട് ഉള്ളില്‍ നോക്കിയോ….. അവിടെ ഒരു തോക്ക് ഉണ്ടായിരുന്നു…. അവരുടെ എല്ലാവരും ആയുധങ്ങള്‍ കൈവശം ഉള്ളവരാണ്…. നമ്മള്‍ ഇവിടുന്ന് ഇനി പുറത്ത് പോകുമോ എന്ന് എനിക്ക് അറിയില്ല…..
ചുമ്മാ ഓരോന്ന് പറഞ്ഞു എന്റെ ദൈര്യം കൂടി കളയാതെ മനുഷ്യ….. എനിക്ക് തണുക്കന്നൂ… വാ നമ്മുക്ക് ഉള്ളിലേക്ക് പോകാം…… “”””””
ഞാൻ അടുത്ത് ഉണ്ടേ,….. നിങ്ങള്‍ ആ സാധനങ്ങൾ മൊത്തം റൂമിൽ കൊണ്ട് പോയി വെക്ക്….. “””””
അയാൾ അവളുടെ ബാഗ് ഒന്ന് എടുക്കാൻ നോക്കി പക്ഷേ അതിന് വെയിറ്റ് അധികമായി അയാള്‍ക്ക് തോന്നി..
രേണു… നിന്റെ ബാഗില്‍ എന്താണ് ഇത്ര ഭാരം…..???? “”.
അത് എന്റെ കൊറച്ച് ബുക്സും മേക്കപ്പ് ഐറ്റവുമാണ്….. “”” അവൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു…. ഏത് നേരത്താണോ ഇതിനെ കൂടെ കൂട്ടാൻ തോന്നിയത്…. “””.
ചേട്ടൻ എന്തങ്കിലും പറഞ്ഞോ????
ങ്’. ഈശ്വരാ അവൾ കേട്ടോ….. അത് ഇവിടെ ഒരു പാട്ട അതിനെ ഞാന്‍ ഒന്ന് ഉപദേശിച്ചതാ..
എന്നാ. ആ പാറ്റക്ക് ആ ഉപദേശം അത്ര പിടിച്ചില്ല,….. രാത്രി ആ പാറ്റയുടെ അടുത്ത് കിടത്തില്ല എന്നും ആ പാറ്റ പറയാൻ പറഞ്ഞു….. “”””.
ഇന്ന് ഞാൻ മരവിച്ച് ഉറങ്ങേണ്ടി വരുമല്ലോ……. അയാൾ ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് പറഞ്ഞു….
പിറ്റേന്നത്തെ ദിവസം രാവിലെ തന്നെ…. അലാറം കേട്ടാണ് സിദ്ദു ഉണരുന്നത്… രാത്രി സോഫയിൽ കിടന്നു ഉറക്കം വന്നില്ല അതിന്റെ ക്ഷീണം അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു…..
നാശം പിടിക്കാൻ ആരാ ഈ രാവിലെ തന്നെ????? ഉറക്ക ചുവയോടെ അയാൾ കതക് തുറന്നു…. അയാളുടെ ദേഹത്ത് തണുത്ത കാറ്റ് വീശി…. ഒന്ന് വിറകൊണ്ട അവന്‍ തന്റെ മുന്നിലുള്ള ആളെ നോക്കി…. ഒരു പത്ത് ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു റഷ്യൻ സുന്ദരി അയാളുടെ വീടിന്റെ മുന്നില്‍ നില്‍ക്കുന്നു…. തൊട്ടാല്‍ ചോര പൊടിയുന്ന പോലെ നിറമുള്ള തൊലിയും ചുവന്ന തക്കാളി പോലൊരു ചുണ്ടും കോല്‍ഗേറ്റ് പരസ്യത്തില്‍ വരുന്ന പല്ലും….. ഒരു മണ്ങ്കിക്യാപ്പും ഒരു ചുവന്ന സ്വെറ്റർ കൈയില്‍ ഗ്ലോവും ഇട്ട ഒരു അപ്സരസ് തന്നെ,, അയാൾ അവളെ നോക്കി അങ്ങനെ മയങ്ങി നിന്നു… സ്വെറ്റർ ഉള്ളതിനാല്‍ അവളുടെ മാറിന്റെ അളവ്ഒന്നും അയാള്‍ക്ക് കിട്ടിയില്ല…..
ഉറക്കം എഴുനേറ്റ് പുറത്ത് വന്ന രേണു കാണുന്നത് തന്റെ ഭർത്താവ് ഒരു പെണ്ണിനെ വായും പൊളിച്ച് നോക്കുന്നു….. ഒരു ഭാര്യ എന്ന നിലയില്‍ അവളെ അത് വല്ലാതെ അച് ചൊടിപ്പിച്ചു…. ദേഷ്യം വന്ന അവൾ അയാളെ അവിടുന്ന് തള്ളി മാറ്റി.,,, വന്ന കുട്ടിയോട് എന്താ കാര്യം എന്ന് ചോദിച്ചു….
ഗുഡ് മോണിംഗ് മാഡം…. ഞാൻ വന്നത് രോഗിയെ കാണാനാണ്,,,
ഹോ…. വരൂ അകത്ത് വരൂ ദേ ആ മുറിയില്‍ ആണ് അവന്‍…. ആദി കിടക്കുന്ന റൂം കാട്ടി രേണുക മുഖത്ത് ഒരു ചിരി വരുത്തി പറഞ്ഞു…..
അവിടുന്ന് രക്ഷപ്പെടാൻ നോക്കിയ സിദ്ദുവിനെ അവൾ ഇടതു കൈ കൊണ്ട് പ്ലാന്‍റും ബെല്‍റ്റും കൂടെ പിടിച്ചു അടുക്കളയില്‍ കൊണ്ട് പോയി……
