രാവിലെ സിദ്ധാര്‍ത്ഥിനെ കണ്ടത് മുതൽ ദേവന് അല്പം ആശ്വാസം ആയി… കാരണം അയാൾ ഈ വക കേസ് വിദഗ്ധനാണ്….. അതും കൂടാതെ അയാൾ ഇവിടെ അയാള്‍ക്ക് അധികാരം ഉണ്ട്… അയാളുടെ കീഴില്‍ ആണ് അവിടുത്തെ സ്റ്റാഫ് ജോലി ചെയ്യുന്നത്……. അയാൾ അകത്ത് കയറി 3 മണിക്കൂര്‍ ശേഷം തിരികെ വന്നിട്ട് പറഞ്ഞു… അവന്‍ ജീവിതത്തിൽ മടങ്ങി വരും പക്ഷേ അവന്റെ ഓർമ്മകൾ, ചലന ശേഷി നമുക്ക് തിരിച്ച് കിട്ടുമോ എന്നും അറിയില്ല……അവന്‍ ഇനി ഏറെ നാളത്തേക്ക് കോമ സ്റ്റേജില്‍ തന്നെയാണ് തുടരുക……..
അന്ന് തന്നെയാണ് അജുവിന്‍റെ ശവസംസ്കാരം നടന്നത്….. തളര്‍ന്നു കിടക്കുന്ന അവന്റെ പഴങ്ങളുടെയും അമ്മയുടെയും അടുത്തായി അവളും ഉണ്ടായിരുന്നു….. ഒരു ജീവശവം പോലെ…….. അവന്റെ കർമങ്ങൾ ചെയ്യാൻ വേണ്ടി അവന്റെ അച്ഛൻ ഉണ്ടായിരുന്നു…. അദ്ദേഹം ഒരു പാട് വര്‍ഷം തന്റെ മകള്‍ക്ക് വേണ്ടി മാത്രം ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നൂ….. അങ്ങനെ താന്‍ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയ മകനെ തന്റെ കൈ കൊണ്ട് തന്നെ അവസാന ചിന്തയ്ക്ക് തീ കൊള്ളി വെക്കേണ്ടി വന്നല്ലോ എന്നാ കടുത്ത മാനസിക സമ്മര്‍ദ്ദം കാരണം കൊള്ളി വെച്ച ഉടനെ അയാൾബോധരഹിതനായി…….
ആളി കത്തുന്ന തീയില്‍ നിർ വികാരമായി രാജു തൊട്ട് അടുത്ത് തന്നെ ഉണ്ടായിരുന്നു….. എന്റെ ഉള്ളില്‍ അന്ന് പ്രതികാര ദാഹം ഉടലെടുത്തു……
അജുവും ആദിയും കൂടെ അന്ന് അവനെ ഒരു പ്രശ്നത്തിന് പോകാൻ അനുവദിച്ചില്ലായിരുന്നു……… അതേ അജു ഇന്ന് ഇല്ലെന്ന് ഉള്ള സത്യം മനസ്സിലാക്കിയ അവന്‍,, തന്റെ പ്രിയ സുഹൃത്തുക്കൾ ഈ ഗതി വരുത്തിയ ആ 7 പേര് അവന്‍ ഒരിക്കലും മറക്കില്ല.. അവന്റെ അതേ വേദന അവര്‍ക്കും നല്‍കണം എന്ന ചിന്ത മാത്രമാണ് അവന്റെ ഉള്ളില്‍ അപ്പോൾ……
അജുവിന്റെ… എല്ലാ മരണാനന്തര ചടങ്ങുകള്‍ തീർന്നു കഴിഞ്ഞാൽ അവരെ തേടി പോവുക എന്നതായിരുന്നു അവന്റെ ലക്ഷ്യം……….അതിനായി അവന്‍ ആദ്യം തിരഞ്ഞത് ആ വീഡിയോ ആണ്… അതിൽ ആദിയുടെ മുഖം മാസ്ക് ഉള്ളത് കൊണ്ട് മനസ്സിലാവില്ല അവനെ അറിയാവുന്നവർ ഒഴികെ….. വിഡിയോ എടുത്തത് തന്റെ നാട്ടില്‍ ഉള്ളതും അവന്റെ കോളേജ് ഉള്ളതും ആയ ആരോ ആണ്…. കാരണം അതിന്റെ കൂടെ പുറത്ത് വന്ന ഓഡിയോ പറയുന്ന ആൾക്ക് ആദീനയും അജുവിനോടം എന്തോ വ്യക്തി വൈരാഗ്യം ഉള്ളത് പോലെ അവന് തോന്നി…. അതുകൊണ്ട് ആണ് അവരെ അവന്‍ കൃത്യമായി എടുത്ത് പറഞ്ഞത്…… പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ ആണ് രാജു ശ്രദ്ധിച്ചത് അവരെ തല്ലുന്ന സല്‍മാന്‍ മാത്രം ശെരിക്കും കാണാന്‍ സാധിക്കുന്നുള്ളൂ… ബാക്കി ഉള്ളവരുടെ മുഖ ബ്ലെര്‍ ആയിരുന്നു….. അവന്റെ അന്വേഷണം ഇവർ രണ്ട് പേരില്‍ നിന്ന് ആരംഭിച്ചു……..
അധ്യായം – 5 രേണുവിന്റെ വിശ്വാസം….
നീണ്ട 15 ദിവസത്തിന് ശേഷം ആദിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു…. അവരുടെ എല്ലാവരുടെ മുഖത്ത് അന്നേരമാണ് അല്‍പം തെളിച്ചം വന്നത്……. അവന്റെ 3 സഹോദരങ്ങളും അവനെ പൊന്ന് പോല ശുശ്രൂഷിച്ചൂ….. അങ്ങനെ നാല് മാസം കടന്ന് പോയി അവന്റെ സ്ഥിതിയിൽ ഒരു മാറ്റവും ഉണ്ടായില്ല…… അവന്‍ ഇനി ഉണരുകയില്ലെന്ന് അവരുടെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞു… അവനെ മരിക്കാം വിടൂ എന്ന് വരെ പലരും പറഞ്ഞു….. അതിൽ ഒന്നും അവന്റെ കുടുംബം തളര്‍ന്നില്ല…..
അങ്ങനെ ഇരിക്കെ ഒരു ദിവസം അരുണ്‍ ഒരു ഗംഭീര വാര്‍ത്തയുമായി നാട്ടിലേക്ക് വിളിച്ചു……
ഹലോ അച്ഛാ…… “”””
മോനെ അരുണ്‍…. സുഖമാണോടാ…… കുട്ടികൾ ഒക്കെ എന്ത് ചെയ്യുന്നു…….. “”” “”
അച്ഛാ…… അച്ഛൻ ഫോൺ ഒന്ന് സ്പീക്കര്‍ ഇട്ടെ…… എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാന്‍ ഉണ്ട്… “”””””
ദേവന്‍ അപ്പോൾ തന്റെ ഭാര്യയും മക്കളും അവരുടെ ഭര്‍ത്താക്കന്‍മാര്‍ വിളിച്ചു….
ഏട്ടാ എന്താ കാര്യം ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ട്…… “””
അച്ഛാ അമ്മാ….. ആദിയുടെ കാര്യത്തില്‍ ഇനി എന്ത് ചെയ്യാനാണ് നിങ്ങളുടെ തീരുമാനം????
ഞങ്ങൾക്ക് ജീവൻ ഉള്ള കാലം വരെ അവനെ ഞങ്ങൾ നോക്കും….. “””” ലക്ഷ്മി കണ്ണീരോടെ പറഞ്ഞു
