മഞ്ജുവിന് മാത്രം സ്വന്തം – 4

(അവളുടെ അമ്മയെ അവിടെ ഡോക്ടറെ കാണിക്കാന്‍ വന്നതായിരുന്നു, അപ്പോഴാണ് രാജു അജുവിനെ ചുംബിക്കുന്ന ദൃശ്യം അവൾ കാണുന്നത്,….. തന്‍റെ കൂടെ ജീവിതകാലം ജീവിക്കേണ്ട ഒരാൾ തന്റെ തെറ്റിധാരണ കാരണം ഈ ഭൂമിയില്‍ നിന്ന് എന്നന്നേക്കുമായി വിടപറഞ്ഞു…. എന്ന് അവൾ നിസ്സഹായാവസ്ഥയിൽ നോക്കി നില്‍ക്കേണ്ടി നിന്നു….. അവനോട് ഞാൻ ഒന്ന് സംസാരിച്ചിരുന്നെങ്കി ഇതൊന്നും സംഭവിക്കില്ലായിരുന്നു…. എന്ന് സ്വയം പറയാനേ അവള്‍ക്ക് ആ നിമിഷം പറ്റിയുള്ളൂ…… കൈ കാലുകൾ തളരുന്നത് പോകുന്നത് അവൾ അറിയുമായിരുന്നില്ല….അമ്മയുടെ മടിയില്‍ കണ്ണീരോടെ അവൾ കിടന്നു….. മകളുടെ പെട്ടെന്നുള്ള ഈ അവസ്ഥ കണ്ട് അവളുടെ അമ്മ ആകെ വല്ലാതായി…… അവളെ നെഞ്ചില്‍ കിടന്നവൾ ഉറക്കെ നിലവിളിച്ചു കൊണ്ട്‌ കരഞ്ഞു…. ചുറ്റും ഉണ്ടായിരുന്നവർ അവളെ ആശ്വസിപ്പിക്കാൻ ഒരു പാഴ് ശ്രമം നടത്തി, അവളുടെ കരച്ചില്‍ കൂടിയത് അല്ലാതെ കുറഞ്ഞില്ല……. അങ്ങനെ തളര്‍ന്ന്‌ കിടന്നുറങ്ങി പോയി…. അവൾ കണ്ണ് തുറന്നപ്പോള്‍ കാണുന്നത് രാജുവിന്റെ ഓട്ടവും അവന്റെ പെങ്ങളുടെ കരച്ചിലുമാണ് അവൾ അവരുടെ നേര്‍ക്ക് നടന്നു.. ഇതൊക്കെ അവളുടെ അമ്മ നിറ കണ്ണുകളിലൂടെ കണ്ടു അവിടെ ഇരുന്നു….)

അവളെ ഞാന്‍ കൊണ്ട് അവളോടായി പറഞ്ഞു….. നീ മാത്രമല്ല ഞാനും കൂടി ഇതിനു ഉത്തരവാദിയാണ്… ഞാൻ അവനോട് പിണങ്ങരുതായിരുന്നൂ… ഞാൻ കൂടി തള്ളി പറഞ്ഞത് അവന് സഹിച്ച് കാണില്ല….. ഞാനാണ് കാരണക്കാരീ.. അവർ രണ്ട് പേരും സ്വയം കുറ്റം ഏറ്റെടുത്തു കരഞ്ഞു…….. ആ സമയത്താണ് ദേവന്‍ രാജുവിനെ വിളിച്ചത്…… അവരിൽ നിന്ന് മാറി നിന്നു അവന്‍ ആ കോള് എടുത്തു……..അവിടെ അവന് പിന്നെ പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല…… അവന്‍ ഒരു ചുമരിൽ തല തല്ലി കൊണ്ട്‌ അവന്റെ സങ്കടം തീര്‍ത്തു……. അവന് അപ്പോഴാണ് വല്ലാതെ ശ്വാസം തടസ്സം നേരിട്ടത്…… ദുഃഖം കാരണം ശ്വാസം പോലും ശ്വസിക്കാൻ അവന്ക്ക് ശക്തി ഉണ്ടായിരുന്നില്ല.

 

രാത്രി വൈകി രേവതി ഉണര്‍ന്നു ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവൾ icu മുന്നില്‍ നിന്നു…. ദേവന്‍ കഴിക്കാൻ നിര്‍ബന്ധിച്ചപ്പോള്‍ അവൾ പറഞ്ഞ മറുപടി…. എന്റെ കുഞ്ഞ് ഇപ്പൊ വല്ലതും കഴിച്ച് കാണുമോ…….. അപ്പോഴേക്കും ഹോസ്പിറ്റല്‍ പരിസരത്ത് ആദിയുടെ സഹോദരങ്ങളും, അമ്മയും അവിടെ എത്തിയിരുന്നു…. എല്ലാവർക്കും അവിടെ നില്‍ക്കാന്‍ സമ്മതിക്കാത്തതിനാൾ ഓരോരുത്തരും മാറി മാറി അവിടെ നിന്നു…. സിദ്ദു(സിദ്ധാര്‍ത്ഥ) തിരുവനന്തപുരത്ത് നിന്ന് ആ രാത്രി തന്നെ പുറപ്പെട്ടു.. പിറ്റേന്ന് വെളുപ്പിനെ ഷാഹിദ് പോയി അയാളെ കൂട്ടിക്കൊണ്ടു വന്നു…

അജുവിന്റെ കാര്യം ദേവന്‍ മനപ്പൂര്‍വ്വം ആരെയും അറിയിച്ചില്ല… രേവതി ചോദിച്ചപ്പോൾ അവന്‍ ഒക്കെയാണ് എന്ന് കള്ളം പറഞ്ഞു… ഈ നിമിഷത്തില്‍ അതും കൂടി പറഞ്ഞു അവരെ വേദനിപ്പിക്കാന്‍ അയാള്‍ക്ക് തോന്നി കാണില്ല… രേണുവിനോട് ഷൈന്‍ ഡോക്ടർ കാര്യം ചെറിയ രീതിയില്‍ വിളിച്ച് പറഞ്ഞതിനാൽ അവൾ പാര്‍വ്വതി കൂടെ കൂട്ടി പെട്ടെന്ന് വീട്ടില്‍ പോയി അവിടെ വെച്ചാണ് അവിടുന്ന് അവര്‍ക്ക് 2 പേരോട് അവന്‍ എല്ലാം വിഷമമായി പറഞ്ഞത്….. എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പോകണം എന്ന് മാത്രം പറഞ്ഞ് കൊണ്ട്‌ അവർ 2 പേരും അവരുടെ റൂമിൽ പോയിട്ട് ശക്തമായ അലറി കരഞ്ഞു…….

രാവിലെ സിദ്ധാര്‍ത്ഥിനെ കണ്ടത് മുതൽ ദേവന് അല്പം ആശ്വാസം ആയി… കാരണം അയാൾ ഈ വക കേസ് വിദഗ്ധനാണ്….. അതും കൂടാതെ അയാൾ ഇവിടെ അയാള്‍ക്ക് അധികാരം ഉണ്ട്… അയാളുടെ കീഴില്‍ ആണ് അവിടുത്തെ സ്റ്റാഫ് ജോലി ചെയ്യുന്നത്……. അയാൾ അകത്ത് കയറി 3 മണിക്കൂര്‍ ശേഷം തിരികെ വന്നിട്ട് പറഞ്ഞു… അവന്‍ ജീവിതത്തിൽ മടങ്ങി വരും പക്ഷേ അവന്റെ ഓർമ്മകൾ, ചലന ശേഷി നമുക്ക്‌ തിരിച്ച് കിട്ടുമോ എന്നും അറിയില്ല……അവന്‍ ഇനി ഏറെ നാളത്തേക്ക് കോമ സ്റ്റേജില്‍ തന്നെയാണ് തുടരുക……..

അന്ന് തന്നെയാണ് അജുവിന്‍റെ ശവസംസ്കാരം നടന്നത്….. തളര്‍ന്നു കിടക്കുന്ന അവന്റെ പഴങ്ങളുടെയും അമ്മയുടെയും അടുത്തായി അവളും ഉണ്ടായിരുന്നു….. ഒരു ജീവശവം പോലെ…….. അവന്റെ കർമങ്ങൾ ചെയ്യാൻ വേണ്ടി അവന്റെ അച്ഛൻ ഉണ്ടായിരുന്നു…. അദ്ദേഹം ഒരു പാട് വര്‍ഷം തന്റെ മകള്‍ക്ക് വേണ്ടി മാത്രം ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നൂ….. അങ്ങനെ താന്‍ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയ മകനെ തന്റെ കൈ കൊണ്ട് തന്നെ അവസാന ചിന്തയ്ക്ക് തീ കൊള്ളി വെക്കേണ്ടി വന്നല്ലോ എന്നാ കടുത്ത മാനസിക സമ്മര്‍ദ്ദം കാരണം കൊള്ളി വെച്ച ഉടനെ അയാൾബോധരഹിതനായി…….

ആളി കത്തുന്ന തീയില്‍ നിർ വികാരമായി രാജു തൊട്ട് അടുത്ത് തന്നെ ഉണ്ടായിരുന്നു….. എന്റെ ഉള്ളില്‍ അന്ന് പ്രതികാര ദാഹം ഉടലെടുത്തു……

അജുവും ആദിയും കൂടെ അന്ന് അവനെ ഒരു പ്രശ്നത്തിന് പോകാൻ അനുവദിച്ചില്ലായിരുന്നു……… അതേ അജു ഇന്ന് ഇല്ലെന്ന് ഉള്ള സത്യം മനസ്സിലാക്കിയ അവന്‍,, തന്റെ പ്രിയ സുഹൃത്തുക്കൾ ഈ ഗതി വരുത്തിയ ആ 7 പേര്‌ അവന്‍ ഒരിക്കലും മറക്കില്ല.. അവന്റെ അതേ വേദന അവര്‍ക്കും നല്‍കണം എന്ന ചിന്ത മാത്രമാണ് അവന്റെ ഉള്ളില്‍ അപ്പോൾ……

അജുവിന്റെ… എല്ലാ മരണാനന്തര ചടങ്ങുകള്‍ തീർന്നു കഴിഞ്ഞാൽ അവരെ തേടി പോവുക എന്നതായിരുന്നു അവന്റെ ലക്ഷ്യം……….അതിനായി അവന്‍ ആദ്യം തിരഞ്ഞത് ആ വീഡിയോ ആണ്… അതിൽ ആദിയുടെ മുഖം മാസ്ക് ഉള്ളത് കൊണ്ട് മനസ്സിലാവില്ല അവനെ അറിയാവുന്നവർ ഒഴികെ….. വിഡിയോ എടുത്തത് തന്റെ നാട്ടില്‍ ഉള്ളതും അവന്റെ കോളേജ് ഉള്ളതും ആയ ആരോ ആണ്…. കാരണം അതിന്റെ കൂടെ പുറത്ത്‌ വന്ന ഓഡിയോ പറയുന്ന ആൾക്ക് ആദീനയും അജുവിനോടം എന്തോ വ്യക്തി വൈരാഗ്യം ഉള്ളത് പോലെ അവന് തോന്നി…. അതുകൊണ്ട്‌ ആണ് അവരെ അവന്‍ കൃത്യമായി എടുത്ത് പറഞ്ഞത്…… പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ ആണ് രാജു ശ്രദ്ധിച്ചത് അവരെ തല്ലുന്ന സല്‍മാന്‍ മാത്രം ശെരിക്കും കാണാന്‍ സാധിക്കുന്നുള്ളൂ… ബാക്കി ഉള്ളവരുടെ മുഖ ബ്ലെര്‍ ആയിരുന്നു….. അവന്റെ അന്വേഷണം ഇവർ രണ്ട് പേരില്‍ നിന്ന് ആരംഭിച്ചു……..

അധ്യായം – 5 രേണുവിന്റെ വിശ്വാസം….

നീണ്ട 15 ദിവസത്തിന് ശേഷം ആദിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു…. അവരുടെ എല്ലാവരുടെ മുഖത്ത് അന്നേരമാണ് അല്‍പം തെളിച്ചം വന്നത്……. അവന്റെ 3 സഹോദരങ്ങളും അവനെ പൊന്ന് പോല ശുശ്രൂഷിച്ചൂ….. അങ്ങനെ നാല്‌ മാസം കടന്ന് പോയി അവന്റെ സ്ഥിതിയിൽ ഒരു മാറ്റവും ഉണ്ടായില്ല…… അവന്‍ ഇനി ഉണരുകയില്ലെന്ന് അവരുടെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞു… അവനെ മരിക്കാം വിടൂ എന്ന് വരെ പലരും പറഞ്ഞു….. അതിൽ ഒന്നും അവന്റെ കുടുംബം തളര്‍ന്നില്ല…..