ഞാൻ അവളെ വിളിച്ച് പറഞ്ഞൊളാം …. നീ പൊയ്ക്കോ….”””””
അതൊക്കെ ഫോൺ വിളിച്ച് പറഞ്ഞു കൂട നീ എന്തിനാ മുന്നു ഓടി വന്നത്..m നിനകവിടെ ജോലിയൊന്നും ഇല്ലേ.. അജയൻ അവളുടെ കിടപ്പ് കണ്ട് ചോദിച്ചു…..
അത് ഞാൻ ചേച്ചിയോട് ചോദിച്ചതാ….. അവള് എന്നെ നിർബന്ധപൂർവം പറഞ്ഞു വിട്ടതാ… എന്നാ ഞാൻ പോണു നിങൾ വരുമ്പോൾ 10 മുള മുല്ല വാങ്ങിക്കനെ””””””
ശെരി…. നീ വിട്ടോ….”””” അജയൻ അവളെ പറഞ്ഞയച്ചു…
റോഡിൽ ഞങ്ങളെയും കാത്ത് മഹേന്ദ്ര താർ ഉണ്ടായിരുന്നു,, അതിൽ ഡ്രൈവറുടെ സീറ്റിൽ ഷരണും കോ ഡ്രൈവർ സീറ്റിൽ ചെറിയചനും ഉണ്ടായിരുന്നു…..
ആദിയും വരുന്നുണ്ടോ നങ്ങളുടെ കൂടെ… അത് ഏതായാലും നന്നായി മോൻ്റെ അച്ഛൻ്റെ സുഹൃത്തിൻ്റെ ജുവല്ലറിയിൽ നിന്നാണ് സ്വർണം എടുക്കുന്നത് …. നിന്നെ കണ്ടാൽ ചിലപ്പോ ഡിസ്കൗണ്ട് കിട്ടും….. “””””””” അതും പറഞ്ഞു അയാളുടെ മുഖമൊന്നു പ്രകാശിച്ചു……. ഭാഗത്തിന് ഇന്നലത്തെ കാര്യം ഇയാൽ അറിഞ്ഞില്ലെന്നു തോന്നുന്നു അതേ കുറിച്ച് ഒന്നും തന്നെ ആരും പറഞ്ഞില്ല…..
ഞാനും അജയനും വണ്ടിയുടെ പിന്നിൽ കയറിയ…. വണ്ടി നേരെ വടകരയിലേക്ക് വിട്ടു….. പോകുന്ന വഴിയിൽ അജയൻ്റെ ഫോണിൽ മഞ്ജു അവനെ തുരു തുരാ വിളിച്ചുകൊണ്ടിരുന്നു. ഭാഗ്യത്തിന് അവൻറെ ഫോൺ സൈലൻ്റ് ആയതിനാൽ അവന് അത് കണ്ടില്ല.. പക്ഷെ അവൻ്റെ വെള്ള ഷർട്ടിൽ ഫോണിൻ്റെ ഡിസ്പ്ലേ എനിക് കാണാൻ സാധിച്ചു അതിൽ ചേച്ചി കാളിംഗ് എന്ന് കാണികുണ്ടായിരുന്നൂ…… അവന് നല്ല കത്തിയിൽ ആയിരുന്നതിനാൽ ഇതൊന്നും അവൻ കണ്ടില്ല……
വിശപ്പ് കാരണം വയറ് തന്തക്കും തള്ളകും വിളിക്കാൻ തുടങ്ങി……. അവരുടെ മുന്നില് ഞാനത് കാണിച്ചില്ല.. സ്വർണം എടുത്തത് മലബാർ ഗോൾഡ് നിന്നാണ്… അവിടെ അച്ചൻ്റെ സുഹുർത്ത് ബഷീർക്ക ഉള്ളത് കൊണ്ട് നല്ലൊരു ഡിസ്കൗണ്ട് തന്നെ കിട്ടി….. ചെറിയച്ചൻ ഡബിൾ ഹാപ്പി….
തിരിച്ച് വരുന്ന വഴി ഞാൻ അവോരോട് വണ്ടി MRA ഹോട്ടലിൻ്റെ മുന്നിൽ നിർത്തുവാൻ ആവശ്യപ്പെട്ടു…അവിടെ എൻ്റെ ഒരു കൂട്ടുകാരനെ കാണാൻ ഉണ്ടെന്ന് കള്ളം പറഞ്ഞു.. രാത്രിക്ക് മുൻപ് തിരിച്ച് വന്നോളാമെന്നും പറഞ്ഞു….
ചേട്ടാ രാത്രി ആയാൽ വണ്ടി കുറവായിരിക്കും അതിന് മുന്നേ വരണേ… പിന്നെ ചേട്ടൻ നേരം വൈകിയാൽ നമ്മുടെ വീടിൻ്റെ അടുത്തുള്ള എൻ്റെ ഒരു സുഹൃത്ത് ഉണ്ടാവും അവൻ്റെ കൂടെ വന്നാ മതി ജീപിലും ബസ്സിലും തിരക്കായിരിക്കും…. ചേട്ടൻ്റെ നമ്പർ താ ഞാൻ അവനോട് വിലിച്പറയാം..””””” ശരൺ എന്നെ നോക്കി പറഞ്ഞു..
ഞാൻ എത്ര വേണ്ടന്നു പറഞ്ഞിട്ടും അവൻ എൻ്റെ നമ്പർ വാങ്ങി….. എന്നെ അവിടെ വിട്ടു അവർ തിരികെ പോയി……
ഇനിയും പിടിച്ചുനിൽക്കാൻ എൻ്റെ വയർ എന്നെ സമ്മദിച്ചില്ല….. ഏകദേശം നാലു മണിയോടെയാണ് ഞാൻ ഭക്ഷണം കഴിക്കാൻ കയറിയത്,,, വൈറ്ററോട് കഴിക്കാൻ എന്താണൂള്ളതെന്ന് ചോദിച്ചപ്പോൾ പൊറോട്ട, പുട്ട് , പൂരി, ദോശ, റൊട്ടി, ബട്ടർനാൻ, അങ്ങനെ മെനു കാർഡില്ലുള്ള എല്ലാ വിഭവങ്ങളും അവൻ എനിക്ക് പറഞ്ഞുതന്നു…… പിന്നെയൊന്നും നോക്കിയില്ല പൊറോട്ടയും അൽഫാമും ഒരു പെപ്സിയും ഒഡർ കൊടുത്തു…..
“”””””””താനെരിക്കെ പറഞ്ഞില്ലെ നമ്മലേറ്റവും കൂടുൽ വേദനിപ്പിക്കുന്നത് കാത്തിരിപാണെന്ന്…….”””””””
“”””””””കാത്തിരിപ്പിനെക്കാളും വേദനിപ്പിക്കുന്നത് അത് അവസാനിപ്പിക്കുമ്പോഴാണ്””””””………
വിനീത് ശ്രീനിവാസൻ ‘അരവിന്ദൻ്റെ അതിഥികൾ’ എന്ന മൂവിയിൽ പറഞ്ഞ ഈ ഡയലോഗ് എനിക് ഓർമ വന്നത് ,,,,,,,അല്ഫാമും പൊറോട്ടയും തീർന്നു എന്നും, അവരുടെ ഒരു വി ഐ പി ഗസ്റ്റിൻ്റെ പാർട്ടിക്ക് വേണ്ടി ഉള്ളതെല്ലാം റിസർവ്വ് ആകി വെച്ചുവെന്ന് വൈറ്റർ വന്ന് പറഞ്ഞപ്പോഴാണ്……”””””” ഉള്ളിലെ സങ്കടം ഒതുക്കി ഞാൻ പുട്ടിനും കടലക്കും ഓർഡർ കൊടുത്തു..
ഡേയ് അത് എങ്കിലും ഉണ്ടാവുമല്ലോ അല്ലെ????””””””” സോറി സർ, ഇത് എന്തായാലും സറിന് ഞാൻ എത്തിച്ചേരും””””””””….. ബാഹുബലിക്ക് കട്ടപ്പ വാക്ക് കൊടുത്തത് പോലെ അവൻ എനിക്ക് വാക്ക് തന്നു……
ഹലോ ആദിത്യ വർമ്മ……. എന്നെ ഓർമയുണ്ടോ????? ഒരു കിളിനാദം എൻ്റെ കാതുകളിൽ മുഴങ്ങി
