ഈശ്വേരാ കപ്പൽ മായ്യത്തു ….. കള്ള് കുടിച്ചത് ഇത്ര വല്യ പ്രശ്നം ആവുമെന്ന് അറിഞ്ഞിരുന്നില്ല…. അച്ഛൻ എന്നെ കൊല്ലാതെ വിട്ടാൽ മതി…. ഇവിടെ കാര്യങ്ങൽ എല്ലാം എൻ്റെ കൈ വിട്ട് പോയി…. അച്ചൻ്റെ കാല് പിടച്ചു മാപ്പ് പറയാം….. എന്ന് കരുതി ഞാൻ അച്ചൻ്റെ അടുത്ത് പോയി….
അച്ഛാ എന്നോട് ക്ഷ………!!!!! oപ്പേ……. oപ്പേ
ട്രെയിനിൽ നിന്നും കിട്ടിയ അടിയുടെ നാല് ഇരട്ടിയിൽ എൻ്റെ മുഖത്ത് അച്ഛൻ്റെ അഞ്ച് വിരളും പതിഞ്ഞു…… അടുത്ത് ചുമര് ഉള്ളതിനാൽ ഞാൻ അതിൽ ചാരി നിന്നു…. രണ്ടാമത്തെ അടി അടിക്കാൻ വരുമ്പോയേക്കും അച്ഛനെ മഞ്ജുവിൻ്റെ അച്ഛനും മറ്റു ചിലരും പിടിച്ച് വെച്ചു…… ഇത്രയും നേരം തമാശ പറഞ്ഞ് ചിരിച്ച ദേവൻ്റെ രൗദ്രഭാവം അവരെയെല്ലാം ഞെട്ടിച്ചു…..
കള്ള് കുടിച്ച് കുടുംബത്തിൻ്റെ മാനം കളഞ്ഞതും പോരാ….. കെട്ടിയവളെ പട്ടിണിക്കിട്ട് ദ്രോഹികുനൂടാ നായെ….””””””” ജീവിതത്തിൽ ആദ്യമായി എൻ്റെ അച്ഛൻ ഇത്ര ദേഷ്യത്തിൽ എന്നോട് പെരുമാറുന്നത്…… തല കറക്കം നേരെ ആയതും ഞാൻ കാണുന്നത് എൻ്റെ മുഖത്തേക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കുന്ന അമ്മയെ ആണ്. അമ്മയുടെ ഒരു കയ്യിൽ ഭക്ഷണ പാത്രവും ഉണ്ടായിരുന്നു അതിൽ നിന്നും മഞ്ജുവിന് ഭക്ഷണം വാരി കൊടുക്കുന്നതിൻ്റെ ഇടയിലാണ് അച്ഛൻ്റെ അടിയുടെ ശബ്ദം കേട്ട് അമ്മ ഓടി വന്നത്… അമ്മയുടെ പുറകിൽ തന്നെ കണ്ണിൽ നിന്നും വെള്ളം വന്ന് മഞ്ജുവും ഉണ്ടായിരുന്നു..….. അച്ഛൻ ഇത്ര ആളുകളുടെ മുന്നില് വെച്ച് എന്നെ തല്ലിയത് എനിക്ക് മാനസികമായി നൊന്തു അത് എന്നെ വലിയ രീതിയിൽ ബാധിച്ചു….. ഞാൻ പിന്നെ അവിടെ നിന്നില്ല ഇറങ്ങി നടന്നു അമ്മയും അവളും എന്നെ പിടിച്ച് വലിച്ചിട്ടു ഞാൻ നിന്നില്ല….. പടി ഇറങ്ങി പുറത്തേക്ക് നോക്കുമ്പോള് അവിടെ ഉണ്ടായിരുന്ന എല്ലവരും എന്നെ തന്നെ നോക്കുന്നു..
പെട്ടെന്നു തന്നെ റോഡിൽ കയറി…. ഒരു ബൈക്കിന് കൈ കാണിച്ചു…. എൻ്റെ ഭാഗ്യത്തിന് അയാള് വണ്ടി നിർത്തി …എൻ്റെ പുറകെ തന്നെ അജയനും ശരനും മഞ്ജുവും ഉണ്ടായിരുന്നു …. അവരുടെ വിളികൾക്ക് ഞാൻ ഉത്തരം നൽകിയില്ല…. എന്താ ചേട്ടാ പ്രോബ്ലം…വണ്ടി നിർത്തണോ അവരൊക്കെ നമ്മള് അല്ലേ വിളിക്കുന്നത്….”””
എൻ്റെ പൊന്നു ബ്രോ… അവരാണ് എൻ്റെ പ്രശ്നം.. തങ്ങളുംKകൂടി അതിൽ പങ്ക് ചേരല്ലെ “””””
കുടുംബ പ്രശ്നം ആണോ…. എന്നാല് ശെരി….””””””
പോകുന്ന വഴിക്ക് ഞാൻ ഒരു ഭിക്ഷാടന സംഘത്തിൻ്റെ അടുത്ത് വണ്ട് നിർത്തി മഞ്ജുവിന് വാങ്ങിയ ദോശ അവർക്ക് നൽകി……. എൻ്റെ ഫോൺ തുടരെ ബെൽ അടിക്കുന്നത് കൊണ്ട് ഞാൻ അത് സ്വിച്ച് ഓഫ് ആക്കി പോക്കറ്റിൽ ഇട്ടു….
ചേട്ടൻ എങ്ങോട്ടാണ് പോകുന്നത്….”””””
കുറച് മനസ്സമാധാനം കിട്ടുന്ന എവിടെയെങ്കിലും ഇറകിക്കോ “””” പിന്നെ അവൻ ഒന്നും മിണ്ടിയില്ല…. അവൻ എന്നെ പയോളി എന്ന എന്ന സ്ഥലത്ത് ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റ് മുന്നിൽ അവൻ വണ്ടി നിർത്തി……
ഞാൻ അവൻ്റെ മുഖത്തേക്ക് കണ്ണാടിയിൽ കൂടി നോക്കി…. പേടിക്കണ്ട ഇത് എൻ്റെ കടയാണ്……. രാത്രമുഴുവൻ ഞാൻ ഇവിടെ ഉണ്ടാവും… നിങ്ങള്ക്ക് ഇവിടെ നല്ലത് പോലെ സമാധാനം കിട്ടും….”””””
അരെ ചോട്ടു…. ഭായ് കോ അന്തർസെ ഏക് കുർസി ദാലോ….”””””
സലാം അഷ്റഫ് ബായ്…. യെ അപൂൺക ഡോസ്ട്ടെ.”””””
ബഡാ ഡോസ്തെ….”””””
ഞാൻ ആ കാശ് കൗണ്ടർ ഉണ്ടാവും എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി….”””””””” ഞാൻ കട ഒന്ന് വീക്ഷിച്ചു….. 24 ഹവോഴ്സ് പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറൻ്റ് രവിലെ 8 മുതൽ രാത്രി 8 വരെയും അഷ്റഫിൻ്റെ പാർട്ണറും രാത്രി 9മുതൽ രാവിലെ 7വരെ അഷ്റഫും മാണ് ഈ കട നടത്തുന്നത എന്ന് ആ ബംഗാളി പയ്യൻ എന്നോട് പറഞ്ഞു…. അവൻ എനിക്ക് കുടിക്കാൻ ഒരു പെപ്സി തന്നു…..
ബ്രോ ബോർ അടിച്ചോ…. എന്നാല് ഇങ്ങോട്ട് വാ….”””””” അഷറഫ് എന്നെ ക്യാഷ് കൗണ്ടർ അടുത്തുള്ള കസേര ചൂണ്ടി കാട്ടി വിളിച്ചു…..
ഞാൻ അയാളുടെ നേരെ പോയി അയാള് പറഞ്ഞ സ്ഥലത്ത് ഇരുന്നു…… ഞാൻ എന്നെ പരിചയപ്പെടുത്താൻ വിട്ടുപോയി എൻ്റെ പേര് അഷറഫ്…ഇത് ഞാനും എൻ്റെ അഞ്ചു സുഹൃത്തുക്കളും നടത്തുന്ന ഒരു ചെറിയ കടയാണ്…. നങ്ങൾക്ക് രാത്രി 10 മണിക്ക് ശേഷമാണ് കച്ചവടം ഉണ്ടാവുക…. ഈ ചോട്ടുവിനെയും ചേർത്ത് ഇവിടെ ആര് പേര് കാണും രണ്ട് പേര് അടുക്കളയിലും മൂന്ന് സപ്ലേയിലും ഇവൻ ക്ലീനിങിലും ഉണ്ടാവും…. എല്ലാവരും രാത്രി പണിക്കാറാണ്……ഇനി ബ്രോ പറ്റി പറ “””””””
