നീ ഇവൾ വന്നപോ തുടങ്ങിയതാണ് ഈ വർത്താനം.. …….നീ ആ രമേശൻ്റെ മോൻ്റെ കൂടെ കുടിച്ച് കൂത്താടുന്നത് ഞാൻ അറിയില്ലെന്ന് കരുതിയോ…ഇനിയും നിന്നെ പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നിന്നെ പിന്നെ ഈ നാട്ടിൽ ഞാൻ വെച്ചെക്കില്ല,,, ആഫ്രിക്കയിൽ ഉള്ള നിൻ്റെ മാമൻ്റെ അടുത്ത് പറഞ്ഞയക്കും കേട്ടോഡാ””””””…. അച്ഛൻ എന്തോ ഉറപ്പിച്ച മട്ടിൽ ആണ് അവനെ നോക്കിയത്….
ഇതൊക്കെ കേട്ട് ഞാൻ ഒന്നും പറയാനോ ചെയ്യാനോ നിന്നില്ല,,നമുക്ക് ഇതോകെയെന്ത്….. ആ സമയം അമ്മ അച്ഛനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. …
കുഞ്ഞുങ്ങൾ ഇന്ന് ആദ്യയിട്ടു വന്നിട്ട് നിങ്ങള് അച്ഛനും മകനും എന്തിനാ വഴക്ക് കൂടുന്നത്……””””……””””” അച്ഛനെ അവിടെ ഇരുപിച്ച് അവരെ രണ്ട് പേരെയും നോക്കിക്കൊണ്ട് പറഞ്ഞു….
ഇത് ഒന്നും സാരമില്ല അമ്മാ…. അവൻ്റെ പൊട്ട ബുദ്ധിക്ക് പറഞ്ഞതല്ലേ….. ഞാൻ അത് ഒന്നും കാര്യമാക്കുന്നില്ല അമ്മെ….””” മഞ്ജു ഒന്ന് അവനെ നോക്കി ചിരിച്ചു….. അവൻ പിന്നെ അവിടെ നിന്നില്ല… വേഗം കഴിച്ച് തീർത്ത് ചെറിയച്ഛൻ്റെ വീട്ടിലേക്ക് പോയി…
നീ ഇനി അവിടെ ഇരുന്നോ മോൻ്റെ കൂടെ ഞാൻ ബാക്കി നോക്കിക്കോളാം…”””””
ഇത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി…..,,അവളുടെ കൂടെ ഒരുമിച്ച് കഴിക്കാൻ എനിക്ക് ചിന്തിച്ചു കൂടി നോക്കാൻ വയ്യ….. അവളോട് എനിക് ഒരു തരം വെറുപ്പ് തോന്നി
അതൊന്നും വേണ്ട ഞാൻ പിന്നീട് അമ്മയോടൊപ്പം കഴിച്ചോലാം…..”””
നിന്നോട് ഇരിക്കാൻ പറഞാൽ ഇരിക്കുക ഇങ്ങോട്ട് ഒന്നും പറയണ്ട……. അവളുടേ അമ്മ ശാഠ്യം പിടിച്ചു
മനസ്സില്ലാമനസ്സോടെ അവള് എൻ്റെ അടുത്ത് ഇരുന്നത് …ഇവിടെ എനിക്ക് അല്ലെ വിഷമം വരേണ്ടത് ഇവൾ എന്തിന് ഇത്ര പരിബ്രമിക്കുന്നൂ……ഞാൻ മനസ്സിൽ പല കാര്യങ്ങളും കണക്ക് കൂട്ടി…ഇനി ഫുഡിൽ വല്ല മായവും അല്ലെങ്കിൽ എന്നെ കക്കൂസിൽ ഇരുത്താൻ ഉള്ള വല്ല മരുന്നും….വിശ്വസിക്കരുത് ഇവളെ പഠിച്ച കള്ളിയാണ്…എന്ന് എന്നോട് എൻ്റെ ഉള്ളൂ പല തവണ പറഞ്ഞു
എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവള് അവൾക്ക് വേണ്ടത് കൃത്യമായ എടുത്ത് കഴിച്ചു…. അപ്പോഴാണ് എനിക്ക് ഒരു ആശ്വാസം തോന്നിയത്…ഞാൻ ചുമ്മാ കാട് കയറി ചിന്തിച്ചു…. ഇവൾക്ക് ഇപ്പോഴും അറിയില്ലല്ലോ ഞാനാണ് അന്ന് അവളുടെ കൂടെ ട്രിയനിൽ പ്രശ്നം ഉണ്ടാക്കിയത് ഞാൻ സ്വയം പുളകം കൊണ്ടു……അവളുടെ കൂടെ ഞാൻ ആദ്യമായി ഇന്നാണ് ഭക്ഷണം കഴിക്കുന്നത്……..
കൈ കഴുകിക്കോ എന്നെ വൈറ്റ് ചെയ്യണ്ട….”””ഫുഡ് കഴിച്ചു എൻ്റെ പ്ലേറ്റിൽ നോക്കി നിന്ന അവളോട് ഞാൻ പോയേക്കാൻ പറഞ്ഞു …. അത് കേൾക്കേണ്ട താമസം അവള് കഴിച്ച പാത്രവുമായി അടുകളിയിലോട്ട് പോയി……പിന്നീട് അങ്ങോട്ട് അവളുടേ അച്ഛൻ്റെ കത്തിക്ക് ഞാൻ ഇരയായി…. പുള്ളി പുള്ളിയുടെ അച്ഛൻ്റെയും അപൂപൻ്റെയും വീര ശൂര പരാക്രമ കഥകൾ എന്നെ കേൾപ്പിച്ചു സ്വയം പുളകം കൊണ്ടു…ഫുഡ് കഴിക്കാൻ അയാളോടൊപ്പം ഏത് നേരത്ത് ആണോ ഇരിക്കുവാൻ തോന്നിയത് എന്ന് ഞാൻ സ്തുതിച്ചു….
അവിടുന്ന് അമ്മ വന്ന് അച്ഛനെ വിലിച്ചപ്പോ….. ഞാൻ മെല്ലെ സ്കൂട്ട് ആയി നേരെ വാഷ്രൂം പോയി മുഖവും കഴുകി മുകളിലോട്ട് കോണിപ്പടി കയറാൻ തുടങ്ങിയപ്പോൾ എന്നെ പിന്നിൽ നിന്നും അവള് വിളിച്ചു ….
ശു ശു…. ശു ശ്………..””””
മ്മ് മ്മ് ….””””കണ്ണ് കൊണ്ട് എന്താ എന്നൊരു ആഗ്യം കാണിച്ചു..
അച്ഛൻ്റെ തറവാട് വരെ പോകുമായിരുന്നു……..””””
പോയിക്കോ……അതിന് എന്തിനാ എൻ്റെ അനുമതി…. നിനക്ക് ഇഷ്ടമുള്ളത് എന്താ എന്ന് വെച്ചാ ചെയ്തോ.. ഞാൻ ഒന്നിനും തടസ്സം നിൽക്കില്ല….. നിനക്ക് നിൻ്റെ കാര്യം എനിക്ക് എൻ്റെ കാര്യം….”””””
അത്………. നിങ്ങള്….. അമ്മ……””””അവള് ഒന്ന് പരുങ്ങി കളിച്ചു… എന്താണെന്ന് വെച്ചാ ഒന്ന് തെളിച്ച് പറ…ഇത് അവിടെയും ഇവിടെയും എത്താതെ പറയരുത്””””””….. ഞാൻ അൽപം കടിഞടം പിടിച്ചു…
അമ്മ ചോദിച്ചപ്പോ അവിടെ ഞങളുടെ കൂടെ വരാമ്മെന്ന് സമ്മതിച്ചു എന്ന് അമ്മ എന്നോട് പറഞ്ഞല്ലോ!!….””””””””””
അപ്പോ ഞാൻ ഉറക്ക പിച്ചിൽ പറഞ്ഞു കാണും.. ഇപ്പോ എനിക്ക് ഒരു മൂഡ് ഇല്ല.. പിന്നെ നിന്നോട് ഇങ്ങോട്ട് പൊരുമ്പോ തന്നെ ഞാൻ പറഞ്ഞതാണ് ,ഞാൻ നിൻ്റെ വീട്ടുകാരുടെ സൽക്കാരത്തിന് വന്നതല്ല…ഒരു കല്യാണം പങ്കെടുക്കും അത് കഴിഞ്ഞ അപ്പോ തന്നെ ഞാൻ തിരിച്ച് എൻ്റെ വീട്ടിൽ പോകും. മനസ്സിലായോ,,,,””””””””
