പുറത്തേക്ക് ഇറങ്ങി എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാ മനുവിന്റെ call
ഡാ അച്ഛന് എങ്ങനെ ഉണ്ട്?
ഞാൻ – എന്ത് പറയാനാടാ അതിനി ഇങ്ങനെ തന്നെ കിടപ്പാണെന്നാ തോന്നുന്നേ
ഞാൻ ഉള്ളിൽ കരഞ്ഞു തുടങ്ങി എന്റെ ഒച്ച മാറിയപ്പോ അവൻ പറഞ്ഞു വിഷമിക്കാതെ അളിയാ എല്ലാം ശെരിയാകും എന്ന്
ഞാൻ – എടാ മനു ഞാൻ പഠിത്തം നിർത്താൻ പോകുവാടാ പറ്റില്ല ഈ അവസ്ഥയിൽ college ഫീ പിന്നെ ഹോസ്റ്റൽ ഫീ food ഒന്നും കൂട്ടിയാൽ കൂടില്ല
മനു – മഹി ഡാ നീ upset ആകാതെ നീ ഒരു സ്റ്റഡി ലോൺ എടുക്ക് college ഫീ അതിൽ അങ്ങ് പൊയ്ക്കോളും പിന്നെ ഉള്ളത് ഹോസ്റ്റൽ ഫീ പിന്നെ food ആഹ് ഞാൻ നോക്കട്ടെ നീ ഫോൺ വച്ചേ ഞാൻ വിളിക്കാം.
അവൻ ഫോൺ കട്ട് ആക്കി. ഞാൻ ന്റെ മനസ്സിൽ പറഞ്ഞു തുടങ്ങി അവൻ എന്ത് നോക്കാനാ! ഒരു സാദാരണക്കാരന് ഒരു അസുഖം വന്നാൽ എല്ലാം കഴിഞ്ഞു അവന്റെ കുട്ടികൾ ഭാര്യ എല്ലാരുടെ കാര്യവും പിന്നെ കണക്കാ, റൂമിൽ പോയി കണ്ണാടി നോക്കിയപ്പോ കണ്ണൊക്കെ വീങ്ങി ചുവന്നിരുപ്പുണ്ട് ശരീരമൊക്കെ ഒന്ന് ക്ഷീണിച്ചിട്ടുണ്ട് അപ്പോഴും ശരീരത്തിന്റെ ഒരു മതിപ്പിന് കോട്ടം തട്ടിയിട്ടില്ല, ഒന്ന് കിടന്നു മയങ്ങി പോയി
വീണ്ടും ഫോൺ ബെൽ വരുന്നു നോക്കിയപ്പോൾ മനു
ഡാ മഹി നീ എങ്ങനേലും ഒരു സ്റ്റഡി ലോൺ എടുക്ക് ഹോസ്റ്റൽ വിട് തല്ക്കാലം ന്റെ വീട്ടിൽ നിക്കാം
ഞാൻ – നീയൊന്നു പോയെടാ തമാശ പറയാൻ പറ്റിയ ടൈം ആണല്ലോ ഇത്
മനു – ഞാൻ എന്തിനാടാ ഈ അവസ്ഥേൽ തമാശ പറയുന്നേ ഞാൻ ഉള്ള കാര്യമാടാ പറയുന്നേ ഞാൻ വീട്ടിലൊക്കെ സംസാരിച്ചു അവർക്കൊക്കെ ok ആട.
ഞാൻ – ആർക്ക്?
മനു – എടാ അമ്മയോട് കാര്യം പറഞ്ഞു അമ്മ കുറച്ച് ആലോചിച്ചു എന്നിട്ട് ചോദിച്ചു രണ്ടാളും പടിക്കോ അതോ ഉഴപ്പോ? ഞാൻ അമ്മയോട് പറഞ്ഞു ആഹ് അവൻ ഉള്ളോണ്ടാ ഇത്രേം പേപ്പർ എങ്കിലും പാസ്സ് ആയെ അവൻ ഇവിടെ ഉണ്ടേൽ ഒരുമിച്ചിരുന്നു പഠിച്ച് എല്ലാം പാസ്സ് ആവാം എന്ന്, അമ്മ ok പറഞ്ഞു പിന്നെ കഴിഞ്ഞ തവണ progress meeting നു വന്നപ്പോ നിന്നെ പരിചയപ്പെടുത്തിയില്ലേ അത് കഴിഞ്ഞ് വീട്ടിൽ വന്നപ്പോ അമ്മ പറഞ്ഞു മുൻപത്തെ കൂട്ടുകാരെ പോലെ അല്ല അവനെ കണ്ടാലേ ഒരു മെനയും നല്ല വീട്ടിൽ ഉള്ളതാണ് എന്ന് പറയുമെന്ന്.
അവൻ തുടർന്നു, എടാ അമ്മ എന്നിട്ട് അച്ഛനോട് പറഞ്ഞു, അമ്മ ok ആണേൽ പിന്നെ അച്ഛനെ അമ്മ പറഞ്ഞു മനസ്സിലാക്കും എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.
ഞാൻ – എടാ എങ്കിലും
മനു – എന്താടാ ഏഹ്, നീ തന്നെ പറയ് ആ ഹോസ്റ്റലിൽ നിന്നാൽ പഠിക്കാൻ പറ്റോ ഇല്ല അല്ലെ നീ ന്റെ അമ്മ ഉണ്ടാക്കുന്ന food ഉച്ചക്ക് ക്ലാസ്സിൽ നിന്നു ആർത്തിയോടെ കഴിച്ചിട്ടില്ലേ ഏഹ് ആ പൊട്ട കാന്റീൻ food മതിയായില്ലേ ഏഹ് നീ ഇങ് പോര് വേറെ ഒന്നും പറയണ്ട.
അവൻ ഫോൺ കട്ട് ആക്കി! അന്ന് രാത്രി ഫുൾ ഞാൻ ആലോചിച്ചു പോണോ പോണ്ടയോ ദൈവമായി കാണിച് തന്ന വഴിയാകാം അങ്ങനെ പോകാം പഠിച്ചാലേ രക്ഷയുള്ളൂ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് വീട്ടിൽ പിറ്റേന്ന് ഈ കാര്യം അവതരിപ്പിച്ചു. ആദ്യം വേണ്ട ആരുടെയെങ്കിലും വീട്ടിൽ പോയി ഒന്നുമില്ലാത്തവനെ പോലെ താമസിക്കാനാണോ നിന്നെ ഇതുവരെ വളർത്തിയെ എന്ന് മുഖത്തടിച്ച് അമ്മയുടെ മറുപടി.
ഞാൻ- ok ഞാൻ പഠിത്തം നിർത്താം
അമ്മ – അയ്യോ അങ്ങനെ അല്ല
ഞാൻ- പിന്നെ എങ്ങനെ പഠിച്ചാലേ നല്ലൊരു ജോലി കിട്ടു പിന്നെ അവൻ ന്റെ best frend ആണ് അവർ നല്ല ആൾക്കാരായത് കൊണ്ടാ ഇങ്ങനൊരു വഴി എനിക്കായ് തന്നത് ഞാൻ പോകും
എല്ലാം കേട്ട് അച്ഛൻ കരയുകയായിരുന്നു.
ഞാൻ- നിങ്ങൾ വിഷമിക്കണ്ട എല്ലാം ശെരിയാകും ഞാൻ പഠിച്ച് വലിയൊരുളാകും.
ലോണിനുള്ള നൂലമാലകളൊക്കെ കഴിഞ്ഞ് അടുത്ത sem തുടങ്ങാറായപ്പോ ഞാൻ വീട് വീട്ടിറങ്ങി.
ഒരിക്കലും ഇത്രെയും വിഷമത്തോടെ ഞാൻ വീട് വിട്ട് ഇറങ്ങിയിട്ടില്ല മനസ്സിൽ പഠിക്കണം എന്നൊരു ചിന്ത മാത്രം.
വൈകിട്ടായപ്പോ റെയിൽവേ സ്റ്റേഷനിൽ നിന്നും അവൻ കൂട്ടികൊണ്ട് പോകാൻ കാത്തു നിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഓട്ടോ യിൽ അവന്റെ വീട്ടിൽ എത്തി.

Very good. Please continue.