മന്ദാരക്കനവ് – 1

 

“കുറച്ച് ദൂരെ നിന്നാ…കോട്ടയം”

 

“ആഹാ… ഇവിടെ എന്താ?”

 

“ഇവിടുത്തെ പോസ്റ്റ് ഓഫീസിൽ പുതുതായി ജോയിൻ ചെയ്യാൻ വന്നതാ പോസ്റ്റ് മാൻ ആയിട്ട്.”

 

“ഹാ അതുപറ…ഞാൻ വിചാരിക്കുവേം ചെയ്തു ആരപ്പാ ഈ പെട്ടിയും കിടക്കയും ഒക്കെ ആയി ഇതിപ്പൊ ഈ വഴിക്കെന്ന് ഹഹഹ.”

 

“പോസ്റ്റ് ഓഫീസ് ഇവിടെ അടുത്ത തന്നെ ആണോ?…ചേട്ടാ…”

 

“കുട്ടൻ…കുട്ടച്ചൻ എന്ന് ഇവിടുള്ളവർ വിളിക്കും…വിരോധം ഇല്ലേൽ അങ്ങനെ വിളിക്കാം ഹഹഹ…”

 

“ഓഹ് അതിനെന്താ കുട്ടച്ചാ…ഈ പോസ്റ്റ് ഓഫീസ് ഇവി…”

 

“അതേ അതേ ഇവിടുന്ന് കുറച്ച് മാറി അപ്പുറത്ത് തന്നെ… കൂടിപ്പോയാൽ ഒരു കിലോമീറ്റർ കാണും.”

 

“അത്രേ ഉള്ളൂ ല്ലേ…”

 

“പിന്നേ…താമസം ഒക്കെ?”

 

“ഹാ ചോദിക്കാൻ മറന്നു…” പെട്ടെന്ന് എന്തോ ഓർത്തപോലെ ആര്യൻ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് കഷ്ണം എടുത്ത് കുട്ടിച്ചൻ്റെ കയ്യിൽ കൊടുത്തുകൊണ്ട് “ഇതെവിടെ ആണെന്ന് അറിയുമോ കുട്ടച്ചാ” എന്ന് ചോദിച്ചു.

 

കുട്ടിച്ചൻ അത് വാങ്ങി ഒന്ന് നോക്കിയ ശേഷം “ഹാ വിചാരിച്ചപോലെ തന്നെ…ഊഹം തെറ്റിയില്ല…നമ്മടെ തോമാച്ചൻ്റെ വീട്…പോസ്റ്റ് ഓഫീസിലോട്ട് പോണ വഴി തന്നെ…വഴി ഞാൻ പറഞ്ഞ് തരാം.”

 

അത്രയും പറഞ്ഞപ്പോഴേക്കും വീണ്ടും കുട്ടച്ചൻ്റെ ഭാര്യ അവിടേക്ക് വന്നു…അവരെ കണ്ടതും കുട്ടച്ചൻ “എടിയേ…ദേ ഇത് നമ്മടെ പുതിയ പോസ്റ്റ്മാനാ ഈ ഇരിക്കുന്നത്” എന്നും പറഞ്ഞ് പരിചയപ്പെടുത്തി…

 

ആര്യൻ അവരുടെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

“ആഹാ…ഞാനും വിചാരിച്ചു ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ എന്ന്…ഏതായാലും നന്നായി പുതിയ ആള് രണ്ട് ദിവസം വൈകി ആണെങ്കിലും എത്തിയല്ലോ”

 

“അത് പിന്നെ പെട്ടെന്ന് ആയിരുന്നു ജോയിനിങ് ലെറ്റർ കിട്ടിയത്…ഇങ്ങോട്ടേക്ക് വരാൻ ഉള്ള ഒരു സാവകാശം കിട്ടിയില്ല അതാ രണ്ട് ദിവസം വൈകിയത്…സത്യം പറഞ്ഞാൽ ജോലിക്ക് കയറുന്നതിനു മുൻപ് തന്നെ ലീവ് എടുക്കേണ്ടി വന്നു…ഇനിയിപ്പോ നാളെ ഞായർ അല്ലേ മറ്റന്നാൾ മുതൽ കാണും.”

 

“ഹാ അല്ലേലും ഇവിടെ ലീവ് എടുക്കുന്നതും എടുക്കാതിരിക്കുന്നതും ഒക്കെ ഒരുപോലാ…ഇവിടങ്ങനെ കത്തയക്കാനും കിട്ടാനും ഒന്നും ഒരുപാട് ആളുകൾ ഇല്ലന്നേ…അതുകൊണ്ട് പറയത്തക്ക വലിയ പണിയും കാണുകേല…പക്ഷേ പറഞ്ഞിട്ടെന്താ കാര്യം ഇങ്ങോട്ടേക്ക് പണിക്ക് വരുന്നവർ ഒക്കെ ആരുടേലും കയ്യും കാലും പിടിച്ച് ഇവിടുന്ന് പോകാൻ നോക്കും…” പറഞ്ഞത് കുട്ടച്ചൻ ആയിരുന്നു.

 

“അതെന്താ ഈ സ്ഥലത്തിന് എന്തേലും പ്രശ്നം ഉണ്ടോ കുട്ടച്ചാ?”

 

“ഏയ് അതൊന്നും അല്ലന്നെ…ഈ പട്ടിക്കാട്ടിൽ ഒക്കെ അല്ലേലും ആരു നിക്കാനാ…ഇവിടുള്ളവർ ഒക്കെയും ഇവിടുത്തുകാർ തന്നെയാ…പിന്നെ നിങ്ങളെ പോലെ ഉള്ള സർക്കാർ ജീവനക്കാർ ഇങ്ങനെ പുറത്ത് നിന്നും വന്നാൽ ആയി…ഹാ നിങ്ങളെ പറഞ്ഞിട്ടും കാര്യമില്ല എന്ത് ആവശ്യത്തിനും ഇവിടുന്ന് ടൗണിൽ പോകണം…എന്നാലോ ആകെ ഒരു ബസ്സ് ഉള്ളത് രാവിലെയും വൈകിട്ടും മാത്രം…ഹാ അതിനായിരിക്കുമല്ലോ വന്നതും.”

 

“അതേ കുറെ നേരം നോക്കി നിന്ന ശേഷമാണ് വണ്ടി കിട്ടിയത്.”

 

“ഹാ അതാ പറഞ്ഞത്…പറഞ്ഞപോലെ പേര് ചോദിക്കാൻ വിട്ടു.”

 

“ആര്യൻ”

 

“ആര്യൻ…ഹമ്മ്…ചായ കുടിച്ചാട്ടെ…”

 

തൻ്റെ കൈയിൽ ഇരുന്ന് ചൂടാറിയ ചായ കുടിക്കുമ്പോ ആര്യന് കുട്ടച്ചൻ പറഞ്ഞതിൻ്റെ പൊരുൾ ഏറെക്കുറെ വ്യക്തമായിരുന്നു…കാരണം ഇങ്ങോട്ടേക്ക് എത്തിപ്പെടാൻ തന്നെ അവൻ നന്നേ പാടുപ്പെട്ടിരുന്നു…ഈ നാടിന് പുറത്തുള്ളവർക്ക് ഇങ്ങനെ ഒരു സ്ഥലം ഉണ്ട് എന്നുപോലും അറിയുമായിരുന്നില്ല…ടൗണിൽ നിന്നും ഏകദേശം രണ്ട് മണിക്കൂറോളം വേണ്ടി വന്നു ഇവിടെ എത്താൻ തന്നെ…ആര്യൻ ഓർത്തെടുത്തു.

 

ചായ കുടിച്ച് തീർത്തുകൊണ്ട് ആര്യൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് കുട്ടച്ചൻ്റെ കൈയിൽ പൈസയും കൊടുത്ത് തോമാച്ചൻ്റെ വീട്ടിലേക്കുള്ള വഴിയും ചോദിച്ച് മനസ്സിലാക്കി ഇറങ്ങി.

 

എന്നാൽ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും കുട്ടച്ചൻ്റെ ഭാര്യ പിന്നിൽ നിന്നും വിളിച്ചുകൊണ്ട് “അതേ മന്ദാരക്കുളം വരെ ഞാനും ഉണ്ട് ഒന്നിച്ച് പോകാം വഴി തെറ്റേണ്ടാ” എന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി.

 

ശെരി ചേച്ചി എന്ന് പറഞ്ഞുകൊണ്ട് ആര്യൻ പുറത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് അവിടം ശെരിക്കും ഒന്ന് വീക്ഷിച്ചു. ചായക്കടയുടെ കുറച്ച് അപ്പുറത്തായി വലിയൊരു പുളിമരം നിൽപ്പുണ്ട്. കുട്ടച്ചൻ്റെ ചായക്കട ഒഴിച്ചാൽ പിന്നെ അവിടെ ആകെ ഉള്ളത് ഒരു സൈക്കിൾ റിപ്പയർ ഷോപ്പ് ആണ്.

 

ആര്യൻ ചുറ്റും നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ചേച്ചി കൈയിൽ ഒരു ബക്കറ്റും അതിൽ കുറച്ച് തുണികളുമായി ഇറങ്ങി വന്നു പോകാം എന്ന് പറഞ്ഞു…ആര്യൻ കുട്ടച്ചനോട് കാണാം എന്ന് പറഞ്ഞുകൊണ്ട് തൻ്റെ പെട്ടിയും ബാഗും എടുത്ത് ഇറങ്ങി അവരോടൊപ്പം നടന്നു.

 

“ഒരുപാടുണ്ടോ ചേച്ചി നടക്കാൻ?”

 

“ഏയ് കുറച്ച്…എന്തേ പെട്ടിയും തൂക്കി നടക്കാൻ ബുദ്ധിമുട്ടുണ്ടോ?”

 

“ഹേയ്…എന്നാലും കുറച്ച്…വെളുപ്പിനെ ഇറങ്ങിയതാണ് നല്ല ക്ഷീണം ഉണ്ട്.”

 

“എവിടെയാ ആര്യൻ്റെ സ്ഥലം?”

 

“കോട്ടയം…ചേച്ചിടെ പേരെന്താ?”

 

“ചന്ദ്രിക”

 

“ഹാ…ഞാൻ ചേച്ചിന്ന് തന്നെ വിളിച്ച പോരെ?”

 

“എന്തേ അങ്ങനെ ചോദിച്ചത്?”

 

“അല്ലാ കുട്ടച്ചനെ ആദ്യം ചേട്ടാന്ന് വിളിച്ചപ്പോ കുട്ടച്ചാ എന്നാ നാട്ടുകാർ വിളിക്കുന്നെ അങ്ങനെ വിളിച്ചോളാൻ പറഞ്ഞു…ചേച്ചിക്കും ഇനി അങ്ങനെ എന്തേലും ഉണ്ടോന്ന് അറിയാൻ…”

 

“ഹഹ…ഏയ് എന്നെ അങ്ങനെ വിളിക്കാൻ പ്രത്യേകിച്ച് പേരൊന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ല…അതുകൊണ്ട് ആര്യൻ ഇഷ്ട്ടം ഉള്ളത് വിളിച്ചോ.”

 

“അപ്പോ ചേച്ചി എന്ന് തന്നെ വിളിക്കാം…അല്ലേലും കുട്ടച്ചനെ ചേട്ടാന്ന് വിളിക്കാൻ ആദ്യം എനിക്കും ഒരു മടി ഉണ്ടായിരുന്നു…അത് മനസ്സിലാക്കിയിട്ടാവണം കുട്ടച്ചൻ എന്ന് വിളിച്ചോളാൻ പറഞ്ഞത്.”

 

“അപ്പോ എന്നെ ചേച്ചി എന്ന് വിളിക്കാൻ മടി ഒന്നും ഉണ്ടായിരുന്നില്ല?”

 

“ഏയ് ഇല്ല…അല്ലേലും ചേച്ചിയെ കണ്ടാൽ അത്ര പ്രായം പറയില്ലല്ലോ.” ആര്യൻ വെറുതെ ഒന്ന് പോക്കിയേക്കാം എന്ന് കരുതി.

 

ആര്യൻ ആ പറഞ്ഞത് സുഖിച്ചെങ്കിലും ചന്ദ്രിക അത് പുറത്ത് കാണിക്കാതെ “ഹഹ എൻ്റെ മോൾക്ക് ഉണ്ട് ആര്യൻ്റെ പ്രായം” എന്ന് മറുപടി കൊടുത്തു.

 

“ആഹാ അത് ശെരി…എന്നിട്ട് ആളെ അവിടെ എങ്ങും കണ്ടില്ലല്ലോ…”

 

“അവള് കെട്ടിയോൻ്റെ വീട്ടിലാ…ടൗണിന്നും കുറച്ച് പോണം…കെട്ടിയോൻ ഡ്രൈവറാണ്…അവൻ ദൂര ഓട്ടം പോകുമ്പോ വല്ലപ്പോഴും ഇവിടെ വന്നു നിൽക്കും.”

Leave a Reply

Your email address will not be published. Required fields are marked *