ഞാൻ നേരെ IGഞാൻ : മീ ഐ കമിങ് സാർ..
IG: യെസ് കമിങ് (ഉള്ളിൽ നിന്ന് IG യുടെ മറുപടി )
ഞാൻ ഉള്ളിലേക്ക് കയറി…
IG : ഇരിക്കു….
ഞാൻ : താങ്ക്സ് സാർ…
IG : നീ ചെറിയ ഒരു ലോകം ചുറ്റാൻ ആണല്ലോ പരിപാടി… !!! ഞാൻ ഇപ്പം മെയ്സി കുര്യനെ വിളിച്ചിരുന്നു. നിനക്ക് ഇന്ന് കുറച്ച് പണി ഉണ്ട് . അപ്പോൾ അവളാണ് അത് പറഞ്ഞത്..
ഞാൻ : അതെ സാർ കുറച്ചു സ്‌ഥലം ഒക്കെ കറങ്ങാൻ ആണ് പ്ലാൻ…
IG: ഓക്കേ. നീ ഇവിടെ ഒരു ഒപ്പ് ഇട്..
(എന്ന് പറഞ്ഞു ലീവ് പേപ്പർ എടുത്തു തന്നു.. )
ഞാൻ ഒപ്പ് ഇട്ടു.
IG: വാ നമുക്ക് ഒരു സ്ഥലം വരെ പോകണം.
ഞാൻ : ഒകെ. സാർ.
ഞങ്ങൾ 2 പേരും കൂടി തായേക്ക് നടന്നു..
IG:ബൈക്ക് ഇവിടെ നിൽക്കട്ടെ നമുക്ക് കാറിൽ പോകാം
എന്ന് പറഞ്ഞു ഞങ്ങൾ കാറിന്റെ അടുത്തേക്ക് പോയി …
കാറിൽ കയറി ഞങ്ങൾ യാത്ര തിരിച്ചു…
എനിക്ക് എവിടെയാ പോകുന്നത് എന്ന് അറിയില്ല.. സാർ ആണെങ്കിൽ ഒന്നും പറയുന്നില്ല….
10 യാത്രക്ക് ഒടുവിൽ ഒരു വലിയ മാളിൽ വണ്ടി നിർത്തി.. എന്നിട്ട് എന്നോട് പറഞ്ഞു..
IG: നീ പോയി ഒരു ഷർട്ടും പാന്റും വാങ്ങി ഈ യൂണിഫോം ചേഞ്ച് ചെയ്യൂ…ഞാൻ കാർ പാർക്ക് ചെയ്തു അങ്ങോട്ട് വരാം…
ഞാൻ : ഓക്കേ സാർ…
എന്ന് പറഞ്ഞു മാളിൽ കയറി…
വലിയ സെക്യൂരിറ്റി സിസ്റ്റം ഉള്ള മാളിൽ എന്റെ യൂണിഫോം കണ്ട് സെക്യൂരിറ്റികൾ വേഗം അകത്തേക്ക് കയറ്റി… ഞാൻ വേഗം ജന്റ്സ് ഡ്രസ്സ് ഷോപ്പിൽ കയറി ഒരു ജോഡി ഡ്രസ്സ് എടുത്തു ട്രൈലർ റൂമിൽ കയറി ഡ്രസ്സ് ചേഞ്ച് ചെയ്തു..
യൂണിഫോൺ ഒരു കവറിൽ ഇട്ടു എന്റെ ഗൺ ഞാൻ പാന്റിന്റെ പിൻവശത്തുവെച്ചു….
ഞാൻ നേരെ ക്യാഷ് കൌണ്ടറിൽ പോയി ബില്ല് അടിക്കാൻ ചെന്നപ്പോൾ സാർ വന്നു പറഞ്ഞു.
IG: ഒതൊക്കെ ഞാൻ കൊടുത്തു.. വേഗം വാ നമുക്ക് പോകേണ്ട 1 മണിക്ക് അവിടെ എത്തണം..
പിന്നെ വേഗം കാർ എടുത്തു യാത്രതുടർന്നു……
സാർ എന്താണ് വിഷയം എന്നൊന്നും പറയുന്നില്ല..
15 മിനുടട്ടെ യാത്ര നിന്നത് ഒരു ഗ്രാമീണ ഭംഗി തോന്നുന്ന ഒരു 2 നില വീടിന്റെ മുറ്റത്താണ് ..
ആ വീട് എന്നത് പഴയ ഒരു വീട് ആണ്…
IG : വാ ഇറങ്ങ്….
ഞാൻ : ഒകെ…
അങ്ങനെ ആ വീടിന്റെ മുൻപിൽ കണ്ടത് കുറെ സ്വാമി മാരെ ആണ്…
ഉള്ളിൽ നിന്ന് എന്തോ മന്ത്രങ്ങൾ ഉച്ചരിക്കുന്നതും ഒരു പെൺകുട്ടിയുടെ അലർച്ചയും കേൾക്കാം…..
IG സാർ അവിടെയുള്ള സ്വാമിയോട് എന്തൊക്കെയോ പറയുന്നുണ്ട്…
5 മിന്ട്ട് കഴിഞ്ഞു സാർ എന്റെ അടുത്ത് വന്ന് പറഞ്ഞു…
ഒരു 30 മിനിറ്റ് വെയിറ്റ് ചെയ്യണം വന്ന കാര്യം സാധിക്കാൻ….
വാ നമ്മൊളൊടു ഉള്ളിൽ കാത്തു നിൽക്കാൻ പറഞ്ഞിക്ക്
അങ്ങനെ ഞാനും സാർ കൂടി ഉള്ളിൽ കയറി…
അകത്തു കയറിയപ്പോൾ മന്ത്രങ്ങളുടെ ശബ്ദവും വയക്തമാവാൻ തുടങ്ങി…
അവിടെ ഉള്ള കസേരയിൽ സാർ ഇരുന്നു.
ഞാനും ആ വീടിന്റെ വാസ്തു ശാസ്ത്രമൊക്കെ വീക്ഷിക്കാൻ തുടങ്ങി…
കുറെ മുറികൾ ഉള്ള ആാാ വീടിനു ഭംഗി നൽകി ഒരു നടുമുറ്റവും പിന്നെ ആ നടുമുറ്റത്തിനു നടുവിലായി ഒരു ചെറിയ തുളസി തറയും…..
ഞാനും ഓരോ റൂമുകൾ നോക്കി നടന്നു…
ശെരിക്കും എനിക്ക് ആ മന്ത്രങ്ങളുടെ ഉറവിടം കാണാൻ ഉള്ള ഒരു ആത്മകതം
ഉണ്ട്…
ഓരോ മുറികളുടെയും മരത്തിന്റെ ജനൽ പാളികളിൽ നോക്കുമ്പോൾ മന്ത്രങ്ങളുടെ ഉറവിടം എന്റെ കാതിലേക്ക് അടിക്കുന്നു…….
5 മുറികൾ കഴിഞ്ഞു..
6 മത്തത് പടിഞ്ഞാറ് ഭാഗത്തു ഉള്ള പൂജ മുറിയാണ്… അതും കഴിഞ്ഞു അടുത്ത മുറിയിൽ നിന്നാണെന്നു ആാാ മന്ത്രങ്ങളുടെ ഉറവിടം എന്നെനിക്ക് മനസ്സിലായി….
ഞാൻ ആാാ മുറിയുടെ ജനൽ പാളിയിൽ കൂടി ഉള്ളിലേക്ക് നോക്കി…..
ആാാ രംഗം കണ്ടപ്പോൾ എന്റെ മനസ്സ് വീണ്ടും ഭൂതകാലത്തെക്ക് കൊണ്ട് പോയി…
______________________________
പടിഞ്ഞാറുഭാഗത്തുള്ള പൂജമുറി യുടെ തൊട്ടുഅപ്പുറം ഉള്ള ഭാഗത്തേക്ക് നടന്നു.
ആ വലിയ മുറിയുടെ അടുത്ത് എത്തിയിട്ട് അവൾ ചൂണ്ടി കാണിച്ചു. ഞാൻ അവിടേക്ക് നോക്കി…
” എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത കായ്ച്ച തെന്നെ ആയിരുന്നു അത് “……..
