മരുഭൂമിയിലെ പ്രേതം – 3 Like

അതും പറഞ്ഞു അവൻ പോയി..

എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ലാ.. അച്ഛൻ അറിഞ്ഞാൽ ഞാൻ ആണ് അവനെ ഇങ്ങോട്ട് വിളിച്ചതും അത് കൊണ്ട് എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…… “

ഇതും പറഞ്ഞു അവൾ കരഞ്ഞു കൊണ്ടേ ഇരിന്നു…

നീ കരയാതെ.. ഇത് ആരും അറിയാണ്ട് ഞാൻ സോൾവ് ചെയ്തു തരാം….

ഞാൻ വേഗം ഫോൺ എടുത്തു മെയ്സിയെ വിളിച്ചു…

മെയ്സി : ഹലോ
ഞാൻ : ഡീ നീ ഓഫീസിൽ ആണോ ഉള്ളത്.. ?
മെയ്സി: അല്ല ഞാൻ കേസിന്റെ കാര്യത്തിൽ കുറച്ച് ദൂരെ പോയിരിക്കുകയാണ്.. എന്തേ.. ?
ഞാൻ : ഒന്നും ഇല്ലാ ഞാൻ IGയുടെ കൂടയാ ഉള്ളത് അത് കൊണ്ട് ഓഫീസിൽ ഇന്ന് വരാൻ പറ്റില്ല.. പിന്നെ നാളെ ഉച്ചക്ക് ഞാൻ പോകും അത് പറയാൻ ആണ് വിളിച്ചത്… എന്തങ്കിലും പ്രശ്നം ഉണ്ടങ്കിൽ വിളിക്ക്… ഒകെ… !
മെയ്സി: ഓക്കേ.. ബൈ ഞാൻ രാത്രി വിളിക്കാം… !

ഫോൺ വെച്ചശേഷം ഞാൻ അവളോട്‌ പറഞ്ഞു….

” നീ അവരെ വിളിച്ചിട്ട് ഇന്ന് രാത്രി ഓക്കേ എന്ന് പറ. “

ലാസ്‌മി ഫോൺ എടുത്ത് അവന്റെ നമ്പറിൽ വിളിച്ചു..

“ഹലോ ലാസ്‌മി എന്തായി തീരുമാനം ” മറുതലക്കൽ അവന്റെ ശബ്ദം കേട്ടു…

ലാസ്‌മി ഒന്ന് എന്നെ നോക്കി ശേഷം

” എനിക്ക് സമ്മതമാണ് ഇന്ന് രാത്രി വീട്ടിൽ വെച്ചല്ല ഞാൻ അത് വിളിച്ചു പറയാം ” എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു… !

ഞാൻ അവളോട്
“ഒന്നും പേടിക്കണ്ട ഞാൻ ഉണ്ട് കൂടേ നീ ആ മുടിഒക്കെ നേരെ ആക്കി മുൻപ് നീ എന്നെ വിളിക്കുന്നതുപോലെ ഒന്ന് വിളിച്ചേ… “

അവൾ മുടി നേരയാക്കി എന്റെ മൂക്കിൽ നുള്ളി “ഈ കേസിലെ കുറ്റവാളികളെ ആരും അറിയാണ്ട് പിടിക്കണേ എന്റെ സേതുരാമൻ CBI”

തുടരും……….

Leave a Reply

Your email address will not be published. Required fields are marked *