മരുഭൂമിയിലെ പ്രേതം – 3 Like

ഞാൻ : സാർ ഈ പ്രേതം ഒക്കെ ഉണ്ടന്ന് വിശ്വസിക്കുന്നുണ്ടോ… ?
IG : ഇത് വരെ ഇല്ലായിരുന്നു… എന്നാൽ നമ്മുടെ കണ്മുന്നിൽ കണ്ടാൽ…. !!!!

ഞാൻ : സാർ കണ്ടോ… ? അതോ അവളുടെ ആ ഭാവം മാത്രം കണ്ടിട്ടാണോ… ?

IG: പിന്നെ ഞാൻ എന്താ പറയുക.. എല്ലാ ഡോക്ടർമാറും കൈവിട്ടാൽ… !!!

ഞാൻ : എന്നാൽ സാറെ ഞാൻ കണ്ടിട്ടു ണ്ട് . എന്റെ കണ്മുന്നിൽ ഞാൻ കണ്ടിട്ടുണ്ട് . .. !!!

” സാർ ഒന്ന് ഞെട്ടി…. “
അപ്പോയെക്കും രണ്ടു സ്വാമിമാർ വന്ന് സാറിനോട് നമ്പൂതിരിയേ കാണാൻ പറഞ്ഞു.
ഞങ്ങൾ രണ്ടുപേരും കൂടി നമ്പൂതിരിയെ കാണാൻ ചെന്നു.

നമ്പൂതിരിയെ കണ്ടപ്പോൾ എന്റ മനസ്സ് ഒന്ന് പിടഞ്ഞു… അതെ “”കീഞമഠത്തിൽ രാമൻചാത്തൻ നമ്പൂതിരി “”
( അദ്ദേഹം ആയിരുന്നു ആ കുട്ടിചാത്തൻ ക്ഷേത്രത്തിലെ നമ്പൂതിരി യും അന്ന് അവനെ പൂജക്കിരുത്തിയതും )
ഇപ്പോയും ആ റൗദ്ര ഭാവം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാണ്.

സാർ വിഷയങ്ങൾ അദ്ദേഹത്തോട് പറഞ്ഞു..

ഇത് കേട്ട് അദ്ദേഹം ഒരു വെറ്റില ഇല എടുത്ത് അതിൽ ചെറുനാരങ്ങ എടുത്ത് അതിൽവച്ചു 4 സെക്കന്റ്‌ കൊണ്ട് ആ ചെറുനാരങ്ങയുടെ പകുതിഭാഗം കത്തി..

IG സാർ അത് കണ്ടപാടെ പേടിച്ചുപോയി
ഞാൻ മുൻപ് ഇതു കണ്ടത് കൊണ്ട് പേടി തോന്നിയില്ല…

നമ്പൂതിരി ഒന്ന് തലയാട്ടി കൊണ്ട് പറഞ്ഞു.
നമ്പൂതിരി :അവളിൽ ഒരു ആത്മവ് നിലകൊള്ളുന്നുണ്ട്… പക്ഷെ അതിനു ശക്തിയാർജിചില്ല. വരുന്നു വെള്ളി ദിവസം രാത്രി യുടെ അന്ധകാരത്തിൽ മാത്രമേ അവൾക്ക് ആ ശരീരത്തിൽ പൂർണ്ണമായും ലയിക്കാൻ കഴിയുകയുള്ളു… അത് കൊണ്ട് തന്നെ വരുന്ന വ്യാഴ ദിവസം രാത്രി 12 മണിക്ക് നമുക്ക് പൂജ നടത്താം.. അതിനുള്ള ഏർപ്പാടുകൾ ചെയ്യണം…. !
പൂജക്കുള്ള സാധനങ്ങൾ സ്വാമി പറഞ്ഞു തരും എന്ന് പറഞ്ഞു നമ്പൂതിരി തിരിഞ്ഞു നടന്നു.

സ്വാമി വന്ന് ഒരു പേപ്പർ കൊടുത്തു “ഇതിൽ എല്ലാ സാധനങ്ങളുടെ ഡീറ്റെയിൽസ് ഉണ്ട് ” എന്നും പറഞ്ഞു മടങ്ങി..

ഞങ്ങളും തിരിച്ചു പോകാൻ കാറിൽ കയറി സാറിന്റെ വീട്ടിലേക്കു വിട്ടു ..

വീട്‌ എത്തുന്നത് വരെ നിശബ്ദത ആയിരുന്നു….

സെക്യൂരിറ്റി ഗേറ്റ് തുറന്നു വീട്ടിലെ പോർച്ചിലേക്ക് കാർ നിർത്തി..

IG: വാ ചോർ കഴിച്ചു ഇറങ്ങാം…
ഞാൻ : ഓക്കേ… ഞങ്ങൾ വീടിന്റെ ഉള്ളിലേക്ക് കയറി..
നീ ഇരിക്ക് ഞാൻ ഫുഡ്‌ എടുത്തുവെക്കാൻ പറയട്ടെ… !
ഞാൻ സോഫയിൽ ഇരിന്നു…
42ഇഞ്ച്ന്റെ Tv യിൽ ഞാൻ ലാസ്‌മി യുടെ പ്രതിബിംബം കണ്ടു.. മുടിയൊക്കെ വാരിവലിച്ചു അയഞ്ഞ ഡ്രസ്സ്‌ ആയിരുന്നു വേഷം

ഞാൻ Tvയിൽ തന്നെ വീക്ഷിച്ചു അവൾ റൂമിലെ ബെഡിൽ ഇരിന്നു എന്തോ ചിന്തയിലാണ്. കുറച്ചു നേരം കഴിഞ്ഞു അവൾ രണ്ടു കൈകളിലെ വിരലുകൾ വിടർത്തി തലചൊറിഞ്ഞു കൊണ്ടിരിക്കുന്നു. കുറേ നേരം അവളെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.
15 മിനിറ്റ് വീക്ഷണത്തിൽ എനിക്ക് ഒരു കാര്യം മനസിലായി…
അവളുടെ ശരീരത്തിൽ ഒരു പ്രേതവും ഭൂതവും ഇല്ലാ.. ! അവളുടെ മനസ്സിൽ ആണ് എന്തോ അരുതാത്തത് തങ്ങി നിൽക്കുന്നത്…

അവൾ മനസ്സ് തുറന്നാൽ മാത്രമേ ഇത് പരിഹരിക്കാൻ പറ്റുകയുള്ളു…

ഞാൻ നേരെ അവളുടെ റൂമിലേക്ക് നടന്നു…

അവളുടെ ശ്രദ്ധ കിട്ടാൻ ഞാൻ ഒന്ന് ചുമച്ചു.. അവൾ എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു അറിയാതെ ചിരിച്ചുപോയതാണന്ന് എനിക്ക് മനസ്സിലായി അവൾ ആ ചിരിയെ നിമിഷ നേരം കൊണ്ട് വേറേ ഏതോ ഭാവമാക്കി മാറ്റി…

“ഹസ്ലൻ വാ ഫുഡ്‌ കഴിക്കാം ” എന്ന സാറിന്റെ വിളി കേട്ടപ്പോൾ ഞാൻ അങ്ങോട്ട്‌ പോയി..

മറിയ ആന്റി (iG സാറിന്റെ വൈഫ്‌ ആണ് ) ഫുഡ്‌ ഒക്കെ എടുത്ത് വച്ചിരിക്കുന്നു…
ആന്റി യുടെ മുഖത്ത് ആ പ്രസരിപ്പോ ക്കെ മറഞ്ഞിരുന്നു… ഒരു മരണ വീട്ടിൽ പോയ ഒരവസ്ത.

ഫുഡ്‌ കഴിക്കുന്നതിനിടയിൽ ഞാൻ..

ഞാൻ :സാർ ഞാൻ ഒന്ന് ചോദിച്ചാൽ സാർ സമ്മതിക്കുമോ… ?
IG : ഒക്കെ..
ഞാൻ : എന്റെ അറിവിൽ ഇദ്ദേഹത്തിനേക്കാൾ നല്ല ഒരു നമ്പൂതിരി ഉണ്ട്. അത് കൊണ്ട് നാളെ ഞാൻ പോകുന്നതിനുമുൻപ് ലാസ്‌മി യെ ഞാൻ ഒന്ന് അദ്ദേഹത്തിനു കാണിക്കട്ടെ… ?(ഒരു കളവ് ഞാൻ പറഞ്ഞു അല്ലാതെ എനിക്ക് വേറെ വഴിയില്ല )
IG : (അദ്ദേഹം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി ) നീ ഇപ്പോൾ തന്നെ പുറപ്പെട്ടോ.. !! കാരണം വ്യാഴംവരെ എന്റെ മകളെ ആ അവസ്ഥയിൽ കാണാൻ വയ്യ.. !!
ഞാൻ : എനിക്കും ഉണ്ട് സാറെ വിഷമം ഇവിടെ വരുമ്പോൾ എന്നെ സേതു രാമൻ CBI എന്ന് വിളിച്ചു ലോകവിവരങ്ങൾ മുഴുവൻ പറയുന്ന അവളെ ഇന്ന് ആ മുറിയിൽ മൂകാനായി കണ്ടതിൽ മനസ്സിൽ എന്തോ ഒരു നീറ്റൽ … !!! അവൾ ഈ അവസ്ഥയിൽ എന്റെ കൂടെ വരുമോ.. ?

Leave a Reply

Your email address will not be published. Required fields are marked *