“എന്റെ ശരീരം ആകെ വിറച്ചു…”
സിനിമയിലൊക്കെ കാണുന്നത് പോലേ ഒരു തീ കളം ചുറ്റും വിളക്ക് എന്നിട്ട് ലക്ഷ്മന് രേഖ പോലെ ചുറ്റും ഒരു കളം വരച്ചിട്ടുണ്ട്….
എനിക്ക് ഒന്നും മനസിലാകുന്നില്ല….
തീ കളത്തിനു ഒരു വശമായി വലിയ കുറിയൊക്കെ വരച്ചു ഒരു രൗദ്ര ഭാവത്തിൽ ഒരു സ്വാമി. എന്തൊക്കെ മന്ത്രങ്ങൾ ഉച്ചരിക്കുന്നുണ്ട്.
കൂടാതെ ഒരു കയ്യിൽ ചൂരലും മറുകയ്യിൽ ഭസ്മം എടുത്തു തീയിൽ ഇട്ടു ആാാ തീയുടെ തീക്ഷണത വർധിപ്പിക്കുന്നു.
മറു വശത്തു മിഥുനിന് ചുറ്റും ഒരു വൃത്തം വരച്ചു ആ വൃത്തത്തിനുള്ളിൽ ചന്ദ്രംപടത്തിൽ അവൻ ഇരിക്കുന്നു.
ഞാൻ എന്നാ നടക്കുന്നെ എന്ന ഭാവത്തിൽ അവന്റെ ചേച്ചിയേ നോക്കി…
ചേച്ചി ശബ്ദം കുറച്ചു എന്നോട് പറഞ്ഞു..
“”ഇന്നലെ രാത്രി അവൻ എന്തോ കണ്ട് പേടിച്ചു… ശേഷം എല്ലാരേയും വിളിച്ചു എഴുന്നേല്പിച്ചു…
അമ്മയുടെ മടിയിൽ കിടന്നു വീണ്ടും ഉറങ്ങി.. അവൻ ഉറങ്ങിയപ്പോൾ അമ്മ അവനെ കിടത്തി അമ്മയുടെ റൂമിലേക്ക് പോയി…
പിന്നെ ഇന്ന് രാവിലെ അവൻ എഴുന്നേൽറ്റപ്പോൾ അവൻ എന്തൊക്കയോ പറയുന്നു… എനിക്ക് കൊല്ലണം എന്നെ കൊന്നവരെ എനിക്ക് കൊല്ലണം എന്നൊക്കെ….
രാവിലെ 7മണി മുതൽ 10 മണി വരെ അവൻ എന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു ഇടക്ക് അവൻ അവന്റെ തല ഭിത്തിയിൽ അടിച്ചു കൊണ്ടിരുന്നു… അവന്റെ കണ്ണുകൾ വിടർന്നു ചുവന്നു . കാണുമ്പോൾ തന്നെ ഒരു പേടിപ്പെടുത്തുന്ന രൂപം..
10 മണി കഴിഞ്ഞപ്പോൾ അവൻ സാധാരണപ്പോലെ ആയി….
അച്ഛൻ അവനെ ഈ മുറിയിൽ പൂട്ടിയിട്ട് വേഗം കുട്ടിചാത്തൻ ക്ഷേത്രത്തിലെ നമ്പൂതിരിയോട് കാര്യം പറഞ്ഞു.. അദ്ദേഹം ഉച്ചക്ക് വന്ന് അവനെ പൂട്ടിയിട്ട മുറിയിലെക്ക് നോക്കി…
എന്നിട്ട് ഒരു ചെറുനാരങ്ങ എടുത്തു എന്തൊക്കയോ മന്ത്രങ്ങൾ ജെബിച്ചു പൂട്ടിയ റൂമിന്റെ വാതിലിന്റെ മുന്നിൽ വെച്ചു.
5 നിമിഷം കൊണ്ട് ആ ചെറുനാരങ്ങ കത്തി കരിഞ്ഞതും നമ്പൂതിരി തെറിച്ചു വീണതും ഒരുമിച്ചായിരുന്നു.. അവൻ റൂമിന്റെ ജനൽപാളയുടെ അടുത്ത് വന്ന് നമ്പൂതിരിയെ നോക്കി അട്ടഹിസിച്ചു ചിരിച്ചു…
എന്നിട്ട് ഒരു പെണ്ണിന്റെ ശബ്ദത്തിൽ “എന്നെ തടുക്കാൻ നിക്കരുത്.. അത് നിന്റെ ജീവൻ എടുക്കാൻ കാരണമാകും.. ഇന്ന് രാത്രി… അമാവാസി അത് കഴിയുമോയെക്കും എന്റെ ശക്തി പതിൻ മടങ്ങു വർധിക്കും… എന്നെ നശിപ്പിച്ചവരെ ഞാൻ കൊല്ലും.. ”
നമ്പൂതിരി അച്ഛനോട് ” ഇത് അവളാ ആ കാവിൽ ആത്മശാന്തി കിട്ടാതെ അലയുന്ന രക്തദാഹിയായ യക്ഷി.. ”
ഇന്ന് അമാവാസി കഴിയുന്നതിന് മുൻപ് അവളെ തളക്കണം.. അത് കൊണ്ട് ഇന്ന് പൂജക്കുള്ള ഏർപ്പാടുകൾ ചെയ്യണം..
ഇവനും വേറൊരുത്തനും കൂടി 3 ദിവസം മുൻപ് വൈകുന്നേരം ആ കാവിന്റെ പരിസരത്ത് വന്നിരുന്നു അവിടുന്ന് എന്തങ്കിലും ചെയ്യാതെ അവൾ ഇവന്റെ ശരീരത്തിൽ കയറില്ല… “
പിന്നെ പൂജക്ക് ഉള്ള ഏർപ്പാടുകൾ അച്ഛൻ ചെയ്ത് ഇപ്പം പൂജ തുടങ്ങിയിട്ടെ ഉള്ളു… “”
ചേച്ചി ഇതൊക്കെ പറഞ്ഞപ്പോൾ എന്റെ ശരീരം മരവിച്ചു…
ഇന്നലെ കാവിലെക്ക് പോയത് ഞാൻ ഒരു വലിയ അബദ്ധമായിപ്പോയി എന്ന് വിചാരിച്ചു.. ഞാൻ ആ റൂമിന്റെ ജനൽപാളയിലൂടെ നോക്കിയതും അവൻ അല്ല അവന്റെ ഉള്ളിൽ ഉള്ള ആാാ യക്ഷി എന്നെ തുറിച്ചു നോക്കിയതും ഒന്നിച്ചായിരുന്നു..
ചുവന്നു ചുവന്നുള്ള ആ കണ്ണുകൾ എന്നെ തന്നെ തുറിച്ചു നോക്കി ഡാ കൊല്ലും എടാ നിന്നെ കൊല്ലും എന്ന് പറഞ്ഞു നിമിഷങ്ങൾ കൊണ്ട് എന്റെ തൊട്ടുഅടുത്തേക്ക് വന്നു….
എന്താ ഹസ്ലൻ ആലോചിക്കുന്നത് എന്നെ സാർന്റെ ചോദ്യം ആണ് എന്നെ വർത്തമാന കാലത്ത് വീണ്ടും എത്തിച്ചത്.
———
ഞാൻ :”സാർ അത് ഞാൻ…. ”
IG:എനിക്ക് അറിയാം നീ എന്താ ആലോചിക്കുന്നത്… ! എന്താ നടക്കുന്നത് എന്ന് മനസിലാകുന്നില്ല അല്ലെ… ??
(ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി )
IG : എന്റെ മകൾ (എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ അവളുടെ മുഖം എത്തി ശെരിക്കും അവളുടെ ശരീരo ആണ് എത്തിയത്.. 19 വയസ്സ് ഉള്ള “ലാസ്‌മി ” എന്നാൽ വളർച്ച 25 കാരിയുടെയും.. അവൾ അത് പോലെ വായാടിയും കൊഞ്ചി കൊഞ്ചി വരുന്ന അവളുടെ മുഖം ആണ് ഓർമ്മവന്നത്.. )
അവൾക്ക് എന്താ പറ്റിയത് എന്ന് എനിക്ക് അറിയില്ല… ഞാൻ സൈസക്സ്റ്റിനോക്കെ കാണിച്ചു നോക്കി.. ശെരിയാകുന്നില്ല… ഒരാഴ്ച ആയി അവൾ ഇങ്ങനെ… എന്തൊക്കെ പിറുപിറുത്ത് കൊണ്ടെ ഇരിക്കുന്നു..ചില സമയങ്ങളിൽ അവളുടെ ഭാവമാറ്റം തന്നെ പേടിപെടുത്തുന്ന രീതിയിലാണ്. അവസാനം ഈ നമ്പൂതിരിയെ കുറിച്ച് കേട്ടത്…എത്രയോ യക്ഷികളെ ഒഴിപ്പിച്ചയാൾ ആാണ് അത് കൊണ്ട് അദ്ദേഹത്തിനോട് കാര്യം പറഞ്ഞു ഡേറ്റ് കിട്ടാൻ വേണ്ടിയാണ് ഇവിടെ വന്നത്… !
