മറന്നു പോയ സൗഹൃദം 2

 

ജ്യോതി മെല്ലെ ചോദിച്ചു.

 

 

 

 

കാണാൻ,

 

 

 

 

ആഹാ…അത് കൊള്ളാമല്ലോ,

 

 

 

 

ജ്യോതി  നീ എത്ര സുന്ദരി ആണ്,നിന്നെ കണ്ടനാൾ മുതൽ നീ എന്റെ മനസ്സിൽ കയറിപ്പറ്റി,

 

എനിക്ക് നിന്നെ വേണം അത് നിന്റെ ശരീരമാണോ, സ്നേഹമാണോ എന്നെനിക്ക് അറിയില്ല പക്ഷെ നീ എപ്പോഴും എന്റെ ഒപ്പമുണ്ട്.

 

 

 

 

നോക്കൂ ഷാൻ, ഞാൻ നീ ഉദ്ദേശിക്കുന്ന പോലത്തെ ഒരു കുലസ്ത്രീ അല്ല, സ്നേഹിക്കാൻ ഉള്ള യോഗ്യതയും എനിക്കില്ല,

 

ഞാൻ അവളുടെ കൈപത്തിക്ക് മുകളിൽ എന്റെ കൈ വച്ചു, നീളമുള്ള അവളുടെ വിരലുകളിലൂടെ എന്റെ കൈ നീങ്ങി,

 

അവൾ എന്നെ നോക്കി ആ കണ്ണുകളിൽ എന്നോട് പറയാതെ പ്രണയം പറഞ്ഞു,

 

 

 

 

ഞങ്ങളുടെ കിന്നാരം കടന്നു പോയത് അറിഞ്ഞില്ല, സമയം അഞ്ചര ആയപ്പോൾ അവൾ പറഞ്ഞു,

 

ഷാൻ എനിക്ക് ഡ്യൂട്ടിക്ക് കയറാൻ സമയമായി വൈകിട്ട് ആറുമണി മുതൽ രാത്രി 12വരെയാണ് സമയം, ഞാൻ പോകട്ടെ അവളുടെ ഒപ്പം ഞാനും അനുഗമിച്ചു,

 

നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു മീനാക്ഷിക്ക് ഒപ്പം തന്നെ കണ്ടല്ലോ?

 

ഞങ്ങൾ ഒപ്പമാണ് താമസം,

 

ആഹാ അത് കൊള്ളാമല്ലോ,

 

അങ്ങനെ യാത്ര പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.

 

 

 

 

ഒരു കുപ്പിയും വാങ്ങി റൂമിലെത്തിയപ്പോൾ സിദ്ദു അടുക്കളയിൽ എന്തോ സ്പെഷ്യൽ ഉണ്ടാക്കുകയാണ്,

 

സിദ്ദു ഞാൻ നീട്ടി വിളിച്ചു,

 

 

 

 

ങ്ഹാ വന്നോ? അകത്ത് നിന്ന് അവൻ വിളിച്ചു ചോദിച്ചു,

 

മീൻ വറക്കുകയാണെന്ന് തോന്നുന്നു നല്ല മണം,

 

ഞാൻ ബാത്ത്റൂമിൽ കയറി കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൻ ടേബിളിൽ മീനും, ചപ്പാത്തിയും ഒക്കെ നിരത്തിയിരുന്നു.

 

ഞാൻ കുപ്പിയും എടുത്ത് അവന്റെ അടുത്ത് ചെന്നിരുന്നു,

 

 

 

 

ഗ്ലാസ്സുകളിലേക്ക് മദ്യം പകരുന്നതിനിടയിൽ അവനോട് പറഞ്ഞു,

 

സിദ്ദു നിന്റെ ആഗ്രഹം സഫലീകരിക്കാൻ പോകുന്നു, എന്റെ ഒപ്പം നീ നിൽക്കുവാണെങ്കിൽ നമുക്ക് ഒരു കളി കളിക്കാം.

 

 

 

 

എന്താ? നീ കാര്യം പറയ്?

 

 

 

 

മീനാക്ഷി അവൾ ജ്യോതിക്ക് ഒപ്പമാണ് താമസം,

 

പുതിയ വാർത്ത കേട്ട് അവൻ എന്നെ നോക്കി,

 

ശരി എന്താ നിന്റെ പ്ലാൻ?

 

 

 

 

ഞാൻ ജ്യോതിയെ വളച്ച് ഒന്ന് സെറ്റക്കി വച്ചിട്ടുണ്ട് പക്ഷെ നീ കൂടി മനസ് വച്ചാൽ മീനാക്ഷിയെയും വളയ്ക്കാം,

 

നമുക്ക് ഇവിടെ ഒരു റിലേഷൻ ഷിപ്പ് ഉണ്ടാക്കാം ഐ മീൻ ലിവിങ് ടു ഗതർ,

 

 

 

 

ടാ അതൊക്കെ വേണോ?

 

 

 

 

അവസരം കിട്ടുമ്പോൾ മുതലാക്കണം,

 

ഞാൻ ജ്യോതിയുമായി കുറച്ചു കൂടെ അടുക്കാം അതിനു ശേഷം കാര്യം അവതരിപ്പിക്കാം.

 

ഇവിടെ നമുക്ക് രണ്ട് മുറികൾ ഉണ്ട് ഒന്നിൽ നീയും മറ്റൊന്നിൽ ഞാനും നമുക്ക് അടിപൊളി ആക്കാം എന്താ നിന്റെ അഭിപ്രായം,

 

 

 

 

അല്ലടാ നിന്റെ സ്വപ്‌നങ്ങൾ ഒക്കെ കൊള്ളാം നടക്കുമോ?

 

മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ മുട്ടി നോക്കാം,

 

പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ പരിശ്രമം ഇവരെ ഞങ്ങളുടെ വരുതിയിൽ ആക്കാനായിരുന്നു. ആ ഉദ്യമം ഞങ്ങൾ വിജയിച്ചു അവസാനം എന്റെ പ്ലാനിങ്ങ് പോലെ നടന്നു.

 

ഒരു പുതിയ അദ്ധ്യായം ഞങ്ങൾ തുടങ്ങി.

 

ഓഗസ്റ്റ് 15,

 

അന്ന് ബോംബെയിൽ മദ്യഷോപ്പിനൊക്കെ അവധിയാണ്, ഞങ്ങൾ പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള ആരംഭത്തിൽ ആണ്, മുറികൾ ഒകെ അടിച്ചു വാരി, പലയിടത്തും ചിതറി കിടന്നിരുന്ന സിഗരറ്റ് കുറ്റിയും, കാലി കുപ്പികളും ഒരു കാർഡ്‌ബോർഡ് ബോക്സിലാക്കി ചവറ്റു കുട്ടയിൽ ഇട്ട് വരുന്ന വഴി സിദ്ധീക്ക് പറഞ്ഞു,

 

ഡാ.. ഷാനെ, നമ്മൾ പുതിയ ജീവിതം തുടങ്ങുകയല്ലേ?

 

ആദ്യരാത്രി സെറ്റപ്പ് ആക്കിയാലോ?

 

 

 

 

മനസ്സിലായില്ല,

 

 

 

 

ഡാ മുറികൾ ഒക്കെ അലങ്കരിച്ചു, കട്ടിലെല്ലാം പൂക്കൾ വിതറി, എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണിന്റെ കൂടെയുള്ള രാത്രിയാണ്, അതും എന്റെ സ്വപ്ന സുന്ദരി, എല്ലാം മുറ പോലെ ചെയ്താലോ?

 

മനസ്സിലെ ആഗ്രഹങ്ങൾ ഓരോന്നായി തീർക്കണം.

 

 

 

 

ആഹാ, നീ കാര്യമായിട്ടാണോ പറയുന്നത്?

 

 

 

 

അതേ,

 

 

 

 

എന്നാൽ പിന്നെ എനിക്ക് എന്ത് നോക്കാൻ, നമ്മൾ പൊളിക്കുന്നു,

 

 

 

 

അവന്റെ ആഗ്രഹത്തിന് വഴങ്ങി ഞങ്ങൾ മുറികളെല്ലാം അലങ്കരിച്ചു, പുതിയ ബെഡ്ഷീറ്റ് വിരിച്ച്, അതിൽ മുല്ലപ്പൂ വിതറി, ചുവന്ന റോസാ ദളങ്ങൾ അതിന് മുകളിലായി ഇട്ടു.

 

മുറികളിൽ എയർ ഫ്രഷ്നർ അടിച്ച് സുഗന്ധമാക്കി ഇനി അവരുടെ വരവിനായി ഞങ്ങൾ കാത്തിരുന്നു,

 

 

 

 

ഡാ ഓരോ ചെറുത് അടിച്ചാലോ?

 

 

 

 

സിദ്ദു, അത് വേണോ?

 

 

 

 

അല്ലടാ ആകെ ഒരു ടെൻഷൻ,

 

 

 

 

ഇളം വയലറ്റ് കളർ സാരി ചുറ്റി,ജ്യോതിയും, വെള്ളയിൽ ചുവന്ന വലിയ പൂക്കളുള്ള ചുരിദാറിൽ മീനാക്ഷിയും ഞങ്ങളുടെ ഫ്‌ളാറ്റിന്റെ പടി കടന്നു വന്നപ്പോൾ ജീവൻ നിലച്ചു പോയ അവസ്ഥയായിരുന്നു.

 

ഗംഭീര സദ്യ തന്നെ ഒരുക്കി ഞങ്ങൾ ഗൃഹപ്രവേശം ഉഷാറാക്കി,

 

ഞങ്ങൾ ഏവരും കാത്തിരുന്ന മുഹൂർത്തം സമാഗതമായി,

 

 

 

 

ഹാളിന്റെ നടുവിൽ നിന്ന രണ്ടു പേരെയും കൈപിടിച്ച് നടത്തി,

 

സിദ്ധീക്കും, മീനാക്ഷിയും കൂടി നടന്ന് അവരുടെ മുറിയിലേക്ക് കയറി അതിനിയിൽ സിദ്ദു എന്നെ തിരിഞ്ഞു നോക്കി, ഞാൻ കൈ ഉയർത്തി ആശംസകൾ അവർക്ക് നേർന്നു. അവരുടെ വാതിൽ ചെറിയ ശബ്ദത്തോടെ അടഞ്ഞു.

 

ഞാൻ ജ്യോതിയെ നോക്കി അവളുടെ ട്രേഡ്‌ മാർക്ക് ആയ പുഞ്ചിരി അപ്പോഴും മുഖത്തുണ്ട്.

 

നീളമുള്ള അവളുടെ വിരലുകളിൽ ഞാൻ പിടിച്ചു ഞങ്ങളുടെ മുറിയിലേക്ക് ആനയിച്ചു.

 

എന്നിട്ട് കട്ടിലിൽ ഇരുത്തി, അവൾ മുഖം കുനിച്ച് ഇരിക്കുകയാണ്.

 

 

 

 

ജ്യോതി എന്താണ് ഒന്നും മിണ്ടാതിരിക്കുന്നത്?

 

അവൾ എന്റെ നേരെ നോക്കി, പിന്നെ പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു ഇത് സ്വപ്നമാണോ എന്ന് പോലും അറിയില്ല,

 

ജോ…. ഇത് നമ്മുടെ പുതിയ ജീവിതമാണ്, സെന്റിക്ക് തൽക്കാലം വിട.

 

നമുക്ക് വേറെ പലതും ചെയ്യാനുണ്ട്,

 

അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു,

 

 

 

 

പോ…. അവളുടെ മുഖത്ത് ലജ്ജ പടർന്നു.

 

 

 

 

ഞാൻ അവളെ എഴുന്നേൽപ്പിച്ചു നിർത്തി,

Leave a Reply

Your email address will not be published. Required fields are marked *