മറുപുറം – 1

“എന്താ ഡാ എന്താ ഒച്ച കെട്ടേ.. ”

വാതിൽ തുറന്നു ഹാളിലേക്ക് വന്ന ശ്വേത ഒരു ടവ്വൽ എടുത്തു മാറിന് കുറുകെ ചുറ്റിയിരുന്നു, തുടയുടെ പകുതി വരെ കിടന്നിരുന്ന ടവ്വൽ നെഞ്ചോടു ചേർത്ത് മുറുകി പിടിച്ചാണ് ശ്വേത പുറത്തേക്ക് വന്നത്.
തല കുനിച്ചു നിക്കുന്ന നിഖിലിനെയും നിറഞ്ഞു ചുവന്നു ദേഷ്യം പൂണ്ടു വിറക്കുന്ന അനഖയെയും കണ്ട ശ്വേത ഒരു നിമിഷം കൊണ്ട് ജീവനറ്റപോലെയായി,

“തുഫ്….”

അവളെയും അവനെയും ഒരുമിച്ചു കണ്ട അനഘ കാർക്കിച്ചു തുപ്പി.

“നീ നിന്നെ….നിനക്ക് വേണ്ടി എല്ലാം ഇട്ടെറിഞ്ഞു വന്നതല്ലേടാ ഞാൻ….എന്നിട്ടും എങ്ങെനെയാ നിനക്കിതെന്നോട് ചെയ്യാൻ തോന്നിയേ….”

കടുപ്പത്തിൽ തുടങ്ങിയെങ്കിലും അവസാനമെത്തുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു.

“എന്നെക്കാളും ഞാൻ സ്നേഹിച്ചതല്ലേ നിന്നെ…എന്റെ ആഗ്രഹോം സ്വപ്നോം ഒന്നും വേണ്ടെന്നു വെച്ചത് നിനക്കിഷ്ടമില്ലാഞ്ഞത് കൊണ്ടല്ലേ….എന്നിട്ടും എന്നെ ചതിക്കാൻ എങ്ങനെ മനസ്സ് വന്നെട പട്ടി…..”

ചീറിക്കൊണ്ട് അവന്റെ നേരെ ചാടിയ അനഘ അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു നെഞ്ചിൽ കൈ വിരിച്ചു പലതവണ തല്ലി,
കരഞ്ഞു പതം പറഞ്ഞവൾ അവന്റെ മേലെ ദേഷ്യം തീർക്കുമ്പോൾ ശ്വേത ഇതെല്ലാം കണ്ടു തരിച്ചു നിൽക്കുകയായിരുന്നു.

“വിടടി….പൂറിമോളെ…”

തല്ലി കൊണ്ടിരുന്ന കൈ കൂട്ടി പിടിച്ചു തന്നിൽ നിന്നും തട്ടിയകറ്റി അനഖയെ തള്ളിമാറ്റി നിഖിൽ അലറി.

“ആണുങ്ങളാവുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവും അതിനിപ്പോ എന്താ…..
നീ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലെ ഞാനും ഉപേക്ഷിച്ചിട്ടുണ്ട്…
എന്നും പറഞ്ഞു എന്റെ മേലെ കുതിര കയറാൻ വന്നാലുണ്ടല്ലോ…”

“ഡാ…നീ…നീ തന്നെയാണോ ഈ പറയുന്നേ…”

ഒരു മൂലയിലേക്ക് ഒടിഞ്ഞു വീണ അനഘ കേണു.

“അതേടി പുല്ലേ…പറ്റുവെങ്കിൽ എന്നെ സഹിച്ചു ഇവിടെ കഴിഞ്ഞാൽ മതി….എനിക്ക് ഇവളെയാ ഇഷ്ടം നിന്നെ പ്രേമിച്ചു കെട്ടിപോയെന്നു കരുതി വേറെ ഒരുത്തിയേം എനിക്ക് ഇഷ്ടപ്പെടാൻ പാടില്ലെന്ന് നിയമോന്നും ഇല്ലല്ലോ….”

“പറഞ്ഞു തീർന്നതും വശം ചേർന്നു ഇതെല്ലാം കണ്ടു മരവിച്ചു നിന്ന ശ്വേതയെ വലിച്ചടുപ്പിച്ചു അവൻ അമർത്തി ചുംബിച്ചു.”

ബോധം വന്ന ശ്വേത ഒന്ന് കുതറിയെങ്കിലും അവൻ പിടി വിടാതെ അവളെ
കൂട്ടിപ്പിടിച്ചു.

“ഇവിടെ നിനക്ക് നിന്നാൽ ഇതിലും കൂടുതൽ കാണാം,…അല്ലാതെ താലിയുടെ അധികാരത്തിൽ എന്നെ ഭരിക്കാൻ വന്നാലുണ്ടല്ലോ…..”

“അവളിവിടെ നിൽക്കുന്നില്ല….”

പുറകിൽ നിന്നാണ് അവരാ സ്വരം കേട്ടത്.

തിരിഞ്ഞു നോക്കുമ്പോൾ മുൻവാതിലിൽ ചുവന്നു വിറക്കുന്ന മുഖവുമായി സന്ധ്യ നിൽക്കുന്നുണ്ടായിരുന്നു.

“ചേച്ചീ….”

അലറി വിളിച്ചുകൊണ്ടാണ് അനഘ സന്ധ്യയുടെ നേർക്ക് ആർത്തലച്ചു വന്നത്.

അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അനഘ കരയുമ്പോൾ സന്ധ്യയുടെ മുഖം മുഴുവൻ നിഖിലിനോടുള്ള അവഞ്ജ നിറഞ്ഞിരുന്നു.

അവളുടെ മുടിയിൽ തഴുകി സന്ധ്യ ആശ്വസിപ്പിച്ചു.

“പോയി നിനക്കെടുക്കാനുള്ളതൊക്കെ എടുത്തോ…എല്ലാം വേണം ഡ്രെസ്സും സെര്ടിഫിക്കറ്റും എല്ലാം…ഇനി നീ ഇങ്ങോട്ടു വരുന്നില്ല…”

അവളുടെ മൂളൽ അടങ്ങിയപ്പോൾ സന്ധ്യ പറഞ്ഞു.
അത് കേട്ട നിഖിൽ മുഖം ഉയർത്തിയെങ്കിലും സന്ധ്യ അത് കണ്ട ഭാവം നടിച്ചില്ല.

“പറഞ്ഞത് കേട്ടില്ലേ നീയ്…ചെല്ല് ചെന്നെടുക്ക്,… ഇനി വരുന്നില്ലെങ്കിൽ, ഇവന്റെ കൂടെ ഇതറിഞ്ഞും ജീവിക്കാനാ തീരുമാനം എങ്കിൽ, അവനെക്കാളും നാണമില്ലാത്ത ഒന്നായിപ്പോവും നീ….അതോണ്ട് കൊച്ചു ചെല്ല്…”

അവളെ അകറ്റി നിർത്തി കണ്ണുകൾ തുടച്ചു കൊടുത്തു സന്ധ്യ പറഞ്ഞപ്പോൾ നെഞ്ചിൽ ഉറച്ച തീരുമാനവുമായി അനഘ അകത്തേക്ക് നടന്നു.

“മാറി നിക്കെടാ…!!!..”

കുറുകെ നിന്ന നിഖിലിനെ നോക്കി സന്ധ്യ അലറി,
ഒന്ന് ഞെട്ടിയ നിഖിൽ സന്ധ്യക്ക് നേരെ ആഞ്ഞു.

“അടങ്ങി നിന്നോൾണം,… ഇവിടെ കുടികിടക്കാൻ വന്നതല്ല, എന്റെ മേലെ നിന്റെ കൈ വീണാൽ ഇപ്പോൾ കരഞോണ്ടു പോയവളെ പോലെ ആവില്ല ഞാൻ,…”

സന്ധ്യയുടെ കണ്ണിലെ തീയും വാക്കിലെ ഉറപ്പും കണ്ട നിഖിൽ പിന്നോട്ട് മാറി.

“പിന്നെ നിന്നോട് എനിക്ക് പറയാനുള്ളത്…”

പുറകിൽ മാറി തലകുനിച്ചു നിന്ന ശ്വേതയെ വെറുപ്പോടെ സന്ധ്യ നോക്കി.

“ഇവിടെ വീണ അവളുടെ കണ്ണീരിന്, സത്യമുണ്ടേൽ ഇന്നല്ലേൽ നാളെ നിനക്ക് അതിനുത്തരം കിട്ടും ഓർത്തോ…”

ബാഗിൽ കെട്ടിനിറച്ച കുറച്ചു സാധനങ്ങളുമായി അനഘ പുറത്തേക്ക് വന്നു.
“എല്ലാം എടുത്തില്ലെ…”

കവിളിലൂടെ ഒഴുകുന്ന കണ്ണീരിനെ തിരസ്കരിച്ചുകൊണ്ട് അവൾ തലയാട്ടി.

“എങ്കി വാ പോവാം….”

അവളുടെ കയ്യിൽ പിടിച്ചിറങ്ങുമ്പോൾ സന്ധ്യ നിഖിലിനെയും ശ്വേതയെയും നോക്കി അവളുടെ വേദന മുഴുവൻ അതിൽ നിറഞ്ഞിരുന്നു.

********************************

“കരഞ്ഞോ കരഞ്ഞു തീർത്തോ…ഇന്ന് കൂടി മാത്രം, പിന്നെ നീ ഇനി അവനെ ഓർത്തു കരയരുത്…..”

കാറിലെ സൈഡ് സീറ്റിൽ വിൻഡോയിൽ തല ചാരി ഏങ്ങിയേങ്ങി കരയുന്ന അനഖയെ കണ്ട സന്ധ്യ തന്റെ മിഴിയിലൂറിയ നനവൊളിപ്പിച്ചു അവളെ നോക്കി പറഞ്ഞു.
തന്റെ വാക്കുകൾ ഈ നിമിഷം അവളിൽ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് സന്ധ്യയ്ക്ക് അറിയാമായിരുന്നു എങ്കിലും നെഞ്ചുപൊട്ടിയുള്ള അനുവിന്റെ കരച്ചിൽ അവൾക്ക് സഹിക്കാൻ കഴിയുന്നതിനും മേലെ ആയിരുന്നു.

സന്ധ്യയും കൂട്ടുകാരിയും ഷെയർ ഇൽ താമസിക്കുന്ന വീടിന്റെ മുന്നിൽ വണ്ടി നിർത്തി അനഖയെ തന്റെ മാറോടു ചേർത്തുപിടിച്ചുകൊണ്ട് സന്ധ്യ അകത്തേക്ക് കയറി,
മുറിയിലേക്ക് കയറിയതും തളർന്നൊടിഞ്ഞ താമരത്തണ്ട് പോലെ അനഘ ബെഡിലേക്ക് അലച്ചു തല്ലി വീണു, അവളുടെ ഏങ്ങലടികൾ മുറിക്കുള്ളിൽ മുഖരിതമായി,
ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ അവളുടെ തലമുടിയിൽ തലോടി സന്ധ്യ അരികിലിരുന്നു.

********************************

“അനഘാ…എഴുന്നേറ്റെ, ഇങ്ങനെ കിടന്നലെങ്ങനെയാ…”

വൈകിട്ട് സന്ധ്യയുടെ ഒപ്പം താമസിക്കുന്ന നിഷ എത്തിയിരുന്നു, സന്ധ്യ കാര്യം പറഞ്ഞിരുന്നത് കൊണ്ട് നിഷ കൂടുതലൊന്നും ചോദിക്കാതെ അവളെ ഒറ്റയ്ക്ക് വിട്ടു, രാത്രി ഇരുട്ടി എല്ലാവരും അത്താഴം കഴിക്കാൻ ഇരുന്നപ്പോഴാണ് അനഖയെ വിളിക്കാൻ നിഷ വന്നത്.

“ദേ പട്ടിണി കിടക്കാനൊന്നും ഇവിടെ പറ്റില്ലാട്ടോ…”

അനഖയുടെ മുടിയിൽ കയ്യോടിച്ചു കൊണ്ട് നിഷ പറഞ്ഞു.

“എന്താ നിഷേ… എന്ത് പറ്റി…?”

റൂമിലേക്ക് കയറി വന്ന സന്ധ്യ ചോദിച്ചു.

“അല്ല ഇങ്ങനെ പട്ടിണി കിടക്കാൻ ആണോ പരിപാടി എന്ന് ചോദിക്കുവായിരുന്നു.”

സന്ധ്യ അനഖയ്ക്ക് അരികിൽ ഇരുന്നു.

“അനു….ദേ നോക്കിയേ…”

മുഖം തലയിണയിൽ പൂഴ്ത്തി വെച്ചിരുന്ന അനഖയുടെ മുഖം സന്ധ്യ അല്പം
ബലപ്പെട്ടു തിരിച്ചു.

ബോധമറ്റ അനു തുണിക്കെട്ടു പോലെ സന്ധ്യയുടെ മടിയിലേക്ക് വീണു.

“മോളെ…മോളെ…അനു….ഈശ്വരാ….”

തന്റെ മടിയിലേക്ക് മലർന്ന അനുവിന്റെ വിളറി കരഞ്ഞു തളർന്ന മുഖവും കൂമ്പിയ കണ്ണും കണ്ട സന്ധ്യയുടെ നെഞ്ചോന്നു ആളി.

Leave a Reply

Your email address will not be published. Required fields are marked *