മറുപുറം – 1

അനുവിന്റെ മുഖം കണ്ട ഉടനെ നിഷ അടുത്ത ടേബിളിൽ ഇരുന്ന ജഗ്ഗിലെ വെള്ളമെടുത്തു മുഖത്തെക്ക് കുടറി.

“ഉം…ഉം…ഞാൻ….എനിക്ക്…”

പാതി ബോധത്തിൽ അവൾ പിറുപിറുത്തു.

“സന്ധ്യേ പോയി കാറെടുക്ക്…”

അനുവിനെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് നിഷ പറഞ്ഞതും സന്ധ്യ ഉടനെ ഒരു ഷാൾ എടുത്തിട്ടു നിഷയോടൊപ്പം അനുവിനെ താങ്ങിക്കൊണ്ട് പുറത്തേക്ക് നീങ്ങി.

ബാക്ക് ഡോർ തുറന്നു നിഷ അനുവിനെ അവളുടെ മടിയിലേക്ക് കിടത്തി.

“എന്റെ ഹോസ്പിറ്റലിലേക്ക് വിട്ടോ, ബി പി കുറഞ്ഞതാവും…ഒന്ന് ഡ്രിപ്പ് ഇട്ടു റസ്റ്റ് എടുത്താൽ മതി.”

സന്ധ്യയോട് പറഞ്ഞ നിഷ അനുവിന്റെ കൈകളിൽ തെരു പിടിപ്പിച്ചുകൊണ്ടിരുന്നു.

********************************

“പേടിപ്പിച്ചു കളഞ്ഞല്ലോടി….”

അവരെ നോക്കി കണ്ണ് ചിമ്മിയ അനുവിനെ നോക്കി സന്ധ്യ ചിരിച്ചു കൊണ്ട് ചീറി.

കയ്യിലേക്ക് ഇറക്കിയ ഡ്രിപ്പ് ന്റെ ശക്തിയിൽ ഹോസ്പിറ്റലിലെ കിടക്കയിൽ കണ്ണ് തുറന്ന അനു കണ്ടത് അവളെ തന്നെ നോക്കിയിരുന്ന സന്ധ്യയുടെ മുഖം ആയിരുന്നു.

“എന്നാലും സന്ധ്യയുടെ ഒറ്റ വാക്കിൽ ഇറങ്ങി പോരാൻ ധൈര്യം കാട്ടിയ ആള് ഇങ്ങനെ ബോധം കെട്ടു വീഴുമെന്ന് കരുതീല…”

കട്ടിലിന്റെ ഒരു തലപ്പിൽ ഇരുന്നുകൊണ്ട് നിഷ ചിരിയോടെ പറഞ്ഞത് കേട്ട സന്ധ്യ അവളെ ഒന്ന് തുറിച്ചു നോക്കി.

“സോറിഡോ..അനു… ഞാൻ ചുമ്മാ ഒരു തമാശയ്ക്ക്…
വിഷമാവുന്നു പെട്ടെന്ന് ഓർത്തില്ല…”

അവളുടെ അടുത്തിരുന്നു കവിളിൽ തലോടിക്കൊണ്ട് നിഷ പറഞ്ഞു.

“ഇനി സന്ധ്യ മാത്രല്ലാട്ടോ…ഞാനും ഇണ്ടാവും…അനൂന് ഒരു ഫ്രണ്ട് ആയിട്ട്
..അതോണ്ട്…ഇനി ഒന്നും കഴിക്കാണ്ടും വിഷമിച്ചും ബോധം കെട്ടാൽ ആദ്യം ചന്തിക്കിട്ട് തരുന്നത് ഞാൻ ആയിരിക്കും….”

നിഷ പറഞ്ഞത് കേട്ട അനഖയുടെ ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരി മാത്രം തെളിഞ്ഞു.

********************************

“ഡാ…വേണ്ട ആരേലും കാണുട്ടോ….”

കോളേജിലെ ഇരുണ്ട ഇടനാഴിയിൽ, ബോട്ടണി ലാബിനും ക്ലാസ് റൂമിനും ഇടയിൽ തന്നെ പാതി ചാരിയ ജനൽ പാളിയിൽ ചാരി നിർത്തി തന്റെ ചുണ്ടുകൾ ആദ്യമായി കവർന്നെടുത്ത നിഖിലിന്റെ കൈകൾ ഇടുപ്പിനെ തഴുകി ഉരുണ്ടു നിന്നിരുന്ന മാറിലേക്ക് എത്തിയപ്പോൾ തന്റെ ചിണുങ്ങൽ കണ്ട അവന്റെ കണ്ണിലെ തിളക്കം.

കഴുത്തിൽ ചുണ്ടുരച്ചു വാരിപ്പുണരുമ്പോൾ തന്റെ കൊതിയറിഞ്ഞെന്നോണം മുലകൾ അവന്റെ കൈയാൽ ഞെരിയുന്നുണ്ടായിരുന്നു.

കോളേജിലെ പ്രണയരംഗങ്ങൾക്കിടയിൽ ഒരിക്കൽ കയ്യോടെ പിടികൂടിയ സന്ധ്യേച്ചി പിന്നീട് തങ്ങളുടെ പ്രണയത്തിന്റെ കാവലായതും, ഡിഗ്രി കഴിഞ്ഞു നിഖിൽ സ്ട്രഗ്ഗിൾ ചെയ്യുന്ന സമയത്തായിരുന്നു തന്റെ റിലേഷൻ വീട്ടിൽ അറിഞ്ഞു പഠിക്കുമ്പോൾ തന്നെ കെട്ടിച്ചു വിടാൻ വീട്ടുകാർ തീരുമാനിക്കുന്നത്,
സന്ധ്യേച്ചിയുടെയും ഭർത്താവിന്റെയും ഉറപ്പിൽ നിഖിലിനൊപ്പം അന്ന് വീട് വിട്ടിറങ്ങി, എറണാകുളത്തേക്ക് വരുമ്പോൾ ആദ്യ നാളുകൾ ഒത്തിരി രണ്ടു പേരും കഷ്ടപ്പെട്ടതും പിന്നീട് നിഖിൽ പതിയെ കരിയർ ബിൾഡ് ചെയ്ത് ഒരു നിലയിലേക്ക് എത്തിയിരുന്നു.
കുറച്ചു നാളായുള്ള നിഖിലിന്റെ സ്വഭാവത്തിൽ ഉള്ള വിത്യാസം, ചോദിക്കുമ്പോഴെല്ലാം
ജോലിയുടെ സ്‌ട്രെസ് കൊണ്ടാണെന്നാണ് പറഞ്ഞിരുന്നത്,
രണ്ടുവർഷം നീണ്ട പ്രണയവും രണ്ടു വര്ഷം നീണ്ട ദാമ്പത്യവും ഇപ്പോൾ ഒരു ചോദ്യം പോലെ മുന്നിൽ നിൽക്കുന്നതവൾ കണ്ടു.
————————————-

ഒരാഴ്ചയ്ക്കിപ്പുറം മുറിയിലെ ഇരുട്ടിൽ ജനലിൽ കർട്ടനിടയിലൂടെ അരിച്ചിറങ്ങി വരുന്ന വെളിച്ചത്തിലേക്ക് നോക്കി അവളിരുന്നു.
ഓർമകളുടെ നാമ്പുകൾ നെഞ്ചിനെ നീറിക്കുമ്പോൾ അവളുടെ കണ്ണുകൾ അനുസരണയില്ലാതെ മിഴിനീർ പൊഴിച്ചു.
ഇടയ്‌ക്കെല്ലാം വശത്ത് കിടന്നിരുന്ന ഫോണിലേക്ക് അവളുടെ കണ്ണുകൾ പോകുമ്പോഴെല്ലാം എന്തോ പ്രതീക്ഷിച്ചെന്നപോലെ അവളുടെ ഹൃദയം വിങ്ങിക്കൊണ്ടിരുന്നു.

“അനു….”

വാതിലിന്റെ മറവിൽ നിന്നുകൊണ്ട് സന്ധ്യ അവളെ വിളിചിട്ട് അകത്തേക്ക് കയറി,

“എന്താ അനു ഇനിയുള്ള ജീവിതം മുഴുവൻ നീ ഇങ്ങനെ കരഞ്ഞു തീർക്കാനാണോ തീരുമാനിച്ചിരിക്കുന്നെ….
കോലം നോക്ക് നിന്റെ…”

അവളുടെ എണ്ണമയം തീരെയില്ലാതെ ജഡപിടിച്ചു തുടങ്ങിയ മുടിയും കരഞ്ഞു
ചുവന്ന കണ്ണും ഒട്ടിതുടങ്ങുന്ന കവിളുകളിലും തലോടി സന്ധ്യ അവളോട് ചോദിച്ചു.

“എനിക്ക് പറ്റുന്നില്ല ചേച്ചി….മറക്കാനോ അവനെ വിട്ടു കളയാനോ….
ഈ ഫോൺ എപ്പോഴും അടുത്ത് വെച്ചിരിക്കുന്നത് അവന്റെ ഒരു കോളിനാ….ഒരിക്കെ എന്നെയൊന്നു വിളിച്ചു സോറി പറഞ്ഞാൽ,…”

“പറഞ്ഞാൽ,…പറഞ്ഞാൽ നീ പോവുവോ…
നിന്നോട് അവനു സ്നേഹം ഉണ്ടായിരുന്നേൽ അന്ന് സ്റ്റേഷനിൽ വെച്ച് നിന്റെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കണ്ടു നിന്നെ കൂടെ കൂട്ടിയേനെ…അതുണ്ടായില്ലല്ലോ…..”

അവളുടെ മുഖം കയ്യിൽ കോരിയെടുത്തു.

“അവനുവേണ്ടി നീ ഒഴുക്കുന്ന കണ്ണീരെല്ലാം പാഴാണ് മോളെ…”

കയ്യിൽ ഉണ്ടായിരുന്ന എൻവലപ് അനഖയുടെ കൈയിലേക്ക് കൊടുത്തുകൊണ്ട് സന്ധ്യ അവൾക്കരികിലിരുന്നു.

“ഇപ്പോൾ വന്നതാ…അവന്റെ ഡിവോഴ്‌സ് നോട്ടീസ്.
നിനക്ക് വേണ്ടി ഞാൻ ഒപ്പിട്ട് വാങ്ങി…”

അവൾക്ക് നേരെ നീട്ടിക്കൊണ്ട് സന്ധ്യ പറഞ്ഞപ്പോൾ അനഖയുടെ കണ്ണുകൾ വിറച്ചു,
ജീവനറ്റ പോലെ ഇരുന്ന അനഘ തളർന്നു സന്ധ്യയുടെ മടിയിലേക്ക് വീണു, കണ്ണീര് വാർത്തു.

“എത്ര കാലം നീ ഇങ്ങനെ കരയും….
അവനു വേണ്ടെങ്കിൽ നീ എന്തിന് വേണ്ടിയാ ഇങ്ങനെ കിടന്നു നരകിക്കുന്നെ…
നീ ഒപ്പിട്ട് കൊടുക്കണം.”

അവളുടെ തലയിൽ തലോടിക്കൊണ്ട് സന്ധ്യ തുടർന്നു.

“എന്നിട്ട് അവനെ അവന്റെ പാട്ടിനു വിട്ടിട്ട് നീ നിന്റെ ജീവിതം തുടങ്ങണം…”

അനഖയുടെ കയ്യിലിരുന്നു കടലാസു ചുളുങ്ങി ഞെരിഞ്ഞു.

********************************

കൗണ്സിലിംഗും ഒത്തുതീർപ്പും ഒന്നുമെത്താതെ മ്യൂച്വൽ ഡിവോഴ്സിന്റെ ധാരണ പത്രം ഒപ്പിട്ടു നാല് വർഷത്തെ പ്രണയസുരഭിലം ആയിരുന്ന…..എന്ന് അനഘ വിശ്വസിച്ചിരുന്ന ബന്ധം മുറിച്ചു സന്ധ്യയുടെ കയ്യിൽ തൂങ്ങി ഒരു കൊച്ചുകുട്ടിയെപോലെ കോടതി വിട്ടിറങ്ങുമ്പോൾ അവളുടെ കണ്ണിൽ തെളിമയോടെ തെളിഞ്ഞു നിന്ന ചിത്രം നിഖിലും ശ്വേതയും കൈകോർത്തു തന്നെ പുച്ഛത്തോടെ നോക്കുന്നതായിരുന്നു.

രണ്ടു ദിവസങ്ങൾ വീണ്ടും മന്ദതയും ചിന്തകളും ഇരുട്ടും അവളെ കൊണ്ടുപോയി.

മൂന്നാം നാൾ, അവൾക്ക് മുന്നിൽ എത്തിയ സന്ധ്യയുടെ കയ്യിൽ മറ്റൊരു ലെറ്റർ ഉണ്ടായിരുന്നു.
അവൾക്ക് നേരെ നീട്ടിയ ലെറ്റർ സന്ദേഹത്തോടെ അനഘ നോക്കി.

“തുറന്നു നോക്ക്…”

സന്ധ്യയുടെ കനമുള്ള സ്വരം.

എൻവലപ് തുറന്ന ലെറ്ററിൽ സന്ധ്യ ജോലി ചെയ്യുന്ന കമ്പനിയിൽ അവൾക്ക് ജോലി ശെരിയാക്കിയ അപ്പോയിന്റമെന്റ് ആയിരുന്നു.

“എന്തിനാ ചേച്ചീ എനിക്ക് ഇത്…”

“പിന്നെ ജീവിതകാലം മുഴുവൻ നീ ജോലിക്ക് പോവാതെ ഇവിടെ കുത്തിയിരിക്കാനുള്ള ഭാവമാ…???..
….കിട്ടിയ സെറ്റൽമെന്റ് തുക ബാങ്കിൽ ഇട്ടതൊക്കെ കൊള്ളാം എങ്കിലും നിനക്ക് ഈ ഒരവസ്ഥയിൽ നിന്ന് പുറത്തിറങ്ങാൻ ഈ ഒരു ജോബ് നിനക്ക് കറക്റ്റാ പിന്നെ ഒറ്റയ്ക്കൊന്നും അല്ലല്ലോ ഞാൻ കൂടെ ഇല്ലേ, എന്റെ ഒപ്പം അല്ലെ പിന്നെന്താ….??”

Leave a Reply

Your email address will not be published. Required fields are marked *