മഴത്തുള്ളിക്കിലുക്കം

മലയാളം കമ്പികഥ – മഴത്തുള്ളിക്കിലുക്കം

ഇതൊരു പരീക്ഷണമാണ്…ചെറുകഥാ രംഗത്തേക്കുള്ള എന്റെ ആദ്യ ചുവടുവെയ്പ്. ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു….

കടപ്പാട്: തികച്ചും യാദൃശ്ചികമായിട്ടാണെങ്കിലും ഈ കഥക്കൊരു തുടക്കം വച്ചുതന്നെ നമ്മുടെ പ്രിയപ്പെട്ട ഷജ്നാദേവിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഏറ്റവും സ്നേഹപൂർവ്വം അറിയിക്കുന്നു. ഈ ആശയം മനസിൽ കയറിയിറങ്ങി തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അതെങ്ങനെ വേണമെന്ന് ഒരു സൂചന തന്നത് ആ ഒരു കമന്റാണ്….ഒരായിരം നന്ദി….

അവളൊരു ദേവതയായിരുന്നു എന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നു. ആ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പ്രീഡിഗ്രി വരെ ഒന്നിച്ചു പഠിച്ചിട്ടും തനിക്കെവിടെയാണ് പിഴച്ചത്???? ഡ്രൈവിങ്ങിനിടയിലും ഞാൻ മനസിൽ കണക്കുകൾ കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു….

ഒന്ന് മുതലേ അവൾക്കു എന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നുവോ???? ഇല്ലന്ന് എത്ര തവണ പറഞ്ഞാലും മനസ്സ് കൂട്ടാക്കുന്നില്ല എന്നുതന്നെ പറയാം. അല്ല അതാണ് സത്യം. അവൾക്കെന്നും എന്നോട് കൂട്ടുകൂടാനായിരുന്നു ഇഷ്ടം. എന്നോട് മത്സരിക്കാൻ…എന്നോട് ഇണങ്ങാൻ…. പിണങ്ങാൻ….

അഞ്ചാം ക്ലാസ് മുതലാണ് എന്നും ചന്ദനക്കുറിയുമായി വരുന്ന ആ പെണ്ണിനെ താൻ അത്ര കാര്യമായി ശ്രെദ്ധിച്ചു തുടങ്ങിയത്. ക്ലാസ്സിലെ മത്സരത്തിൽ എന്നും അവളും ഞാനും ഒന്നാം സ്ഥാനത്തിനായി മത്സരിച്ചിരുന്നു. ഇംഗ്ലീഷ് എന്നുമൊരു കീറാമുട്ടിയായിരുന്ന എനിക്ക് അതൊരു മാജിക്കായി മനസ്സിലേക്ക് ഓതിയെത്തിച്ചത് അവളായിരുന്നു. അനുപമാ എന്ന് വിളിച്ചാലല്ലാതെ വിളി കേൾക്കാത്ത ഇരട്ടപ്പെരുകളോട് ഇത്ര ദേഷ്യമുള്ള അവൾ “എടീ” എന്ന എന്റെ വിളിയോട് മാത്രം എന്തിനായിരുന്നു റെസ്പോണ്ട് ചെയ്തിരുന്നത്???? ക്ലാസ്സിലെ ഫസ്റ്റ് ആണെങ്കിലും അവൾക്കെന്നും ഞാൻ പഠിച്ചോ എന്നു മാത്രമാണ് അറിയേണ്ടിയിരുന്നത്. അവളുടെ ആ ഒറ്റ നിർബന്ധം ഒന്നുകൊണ്ടായിരിക്കണം അവളോട് ഞാൻ മത്സരിച്ചു തുടങ്ങിയത്. അന്നുവരെ ശരാശരികാരൻ മാത്രമായിരുന്ന ഞാൻ ക്ലാസിൽ പലപ്പോഴും അവൾക്കൊരു എതിരാളിയായി. ഒന്നാം സ്ഥാനത്തിനായി ഞങ്ങൾ പരസ്പരം കടിപിടി കൂടി. എനിക്കത് വാശിയായിരുന്നെങ്കിൽ അവൾക്ക് അതൊരു ആഹ്ലാദമായിരുന്നു.
ഒരാൾക്കു പോലും തുറക്കാൻ അനുവാദമില്ലാത്ത അവളുടെ ആ ബാഗും അഞ്ചോ ആറോ മഷിപ്പെനകൾ അടങ്ങിയ ആ മിക്കി മൗസിന്റെ പടമുള്ള ഇളം പിങ്ക് നിറമുള്ള ബോക്സും എനിക്കെന്നും എന്റെ അവകാശം ആയിരുന്നു. അവളുടെ വാട്ടർ ബോട്ടിലിൽ നിന്നും അവളുടെ സമ്മതം കൂടാതെ വെള്ളം കുടിക്കാനുള്ള അവകാശവും എനിക്ക് മാത്രം സ്വന്തം.!!! ഞങ്ങളുടെ പരീക്ഷകൾ അവൾക്കെന്നെയും എനിക്കവളെയും മബസ്സിലാക്കാനുള്ള വഴികൾ ആയിരുന്നു. ഞാൻ ജയിക്കുമ്പോൾ ഞാൻ അഹങ്കരിച്ചു. അവൾ ജയിച്ചാൽ അവളെന്നോട് കൂടെ ദുഖിച്ചു. ഇതൊന്നുമറിയാതെ ഞാൻ ജയിക്കുമ്പോൾ ബോയ്സും അവൾ ജയിക്കുമ്പോൾ പെണ്കുട്ടികളും തുള്ളിച്ചാടി.

സ്കൂളിലെ ക്വിസ് മത്സരങ്ങളിൽ എനിക്കുവേണ്ടി പലപ്പോഴും അവൾ മനപ്പൂർവ്വം പരാജയപ്പെട്ടിരുന്നു എന്നത് ഒരു ഏഴാം ക്ലാസ്സുകാരൻ അന്ന് അതിശയത്തോടെ മാത്രം കണ്ടു. എന്നെ കാണുമ്പോൾ മാത്രം അവളുടെ കണ്ണിൽ ഉറഞ്ഞുകൂടുന്ന ആ തിളക്കം പ്രണയമായിരുന്നോ????അറിയില്ല.

അന്നൊരു ക്വിസ് മത്സരത്തിനിടെ ഞങ്ങൾ ഒരുമിച്ചിരുന്നു പഠിച്ച ഉത്തരങ്ങളിൽ ഒന്ന് ഞാൻ തെറ്റിച്ച് അവൾക്ക് പിന്നിൽ ഞാൻ രണ്ടാമത് ആകുകയും മറ്റൊരുവൻ അവൾക്കൊപ്പമെത്തി അവൾ അവനോടൊപ്പം സബ് ജില്ലാ മത്സരത്തിന് പോകുമെന്ന് അദ്ധ്യാപകർ തീരുമാനിക്കുകയും ചെയ്തപ്പോൾ അന്നവൾ അത്രയധികം കോപകുലയായത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഇത്ര വർഷങ്ങൾ വേണ്ടിവന്നു. നീയെന്നെ മറ്റൊരുത്തന്റെ കൂടെ പറഞ്ഞു വിടുമോ എന്ന ചോദ്യമായിരുന്നോ ആ ദേഷ്യത്തിൽ ഒളിച്ചിരുന്നത്??? നിനക്കാ ഉത്തരം അറിയമായിരുന്നല്ലോ പിന്നെന്തിന് അഭിജിത്തിനെ ജയിപ്പിച്ചു എന്ന ആ കണ്ണീരിൽ കുതിർന്ന ചോദ്യത്തിന് അന്നെനിക്ക് ഉത്തരമില്ലായിരുന്നു.

അവൾക്കെന്നെ അറിയാമായിരുന്നു. എന്റെ കണ്ണൊന്നു കലങ്ങിയാൽ അല്ല മനസ്സിലൊരു കരട് വീണാൽ പോലും അവളത് അറിഞ്ഞിരുന്നു. പക്ഷേ അത് മനസ്സിലാക്കാൻ എത്ര ഋതുക്കൾ ഞാൻ പാഴാക്കിയെന്നത് ഒന്നുകിൽ വിധിയുടെ കളിയാവാം…അല്ലെങ്കിൽ ദൈവത്തിന്റെ തീരുമാനമാകാം…..
ഹൈസ്‌ക്കൂൾ ജീവിതത്തിലേക്ക് കടന്നപ്പോൾ ആ ബന്ധം താൻ മനപ്പൂർവ്വം ഒഴിവാക്കുകയായിരുന്നോ????അവളോടെനിക്ക് പ്രണയമായിരുന്നോ???? അറിയില്ല…പക്ഷേ എന്നോടല്ലാതെ മറ്റൊരു ആണിനോടവൾ മിണ്ടുമ്പോൾ എന്റെ ഹൃദയത്തിൽ നിന്ന് രക്തമൊഴുകുന്നത് എനിക്ക് അറിയാമായിരുന്നു.

എങ്കിലും പറയാൻ അന്നത്തെ പ്രായവും അറിവും പര്യാപ്തമായിരുന്നില്ല. പ്രണയം അന്ന് ടീച്ചർക്ക് അടി തരാനും കുട്ടികൾക്ക് കളിയാക്കാനുമുള്ള വെറും പേരായിരുന്നു. ജോക്ക് അനുവിനോട് ലൈൻ ആണ് എന്ന കുട്ടികൾ ചാർത്തിത്തരുന്ന ദുഷ്പേരാണോ എന്നെ തടഞ്ഞത്???? അല്ല….ക്രിസ്ത്യാനി ചെക്കന് ഹിന്ദുപെണ്ണു എന്നത് മനസ്സിനെ കുഴക്കിയില്ലാ എങ്കിലും വിരൂപന് അപ്സരസ് ചേരില്ല എന്ന ബോധ്യം മനസ്സിൽ എന്നുമൊരു നീറ്റലായിരുന്നു. ഞാനെന്ന കുള്ളനു അവളെക്കാൾ പൊക്കമില്ലന്ന വെറും അപകർഷതാ ബോധം…..

അപകർഷതാ ബോധം മനസ്സിനെ മദിച്ചു തുടങ്ങിയതോടെ പഠനം അവരോഹണത്തിലായി. പഠനത്തിൽ പിന്നോട്ടായതോടെ എ ഡിവിഷനിൽ നിന്ന് ബി ഡിവിഷനിലേക്ക് പിന്തള്ളപ്പെട്ടതോടെ മനസ്സ് വീണ്ടും താഴെക്കിരുന്നു.

പക്ഷേ എന്നും എനിക്കായി മാത്രമവൾ വഴിയരികിൽ കാത്തുനിന്നു. എന്നിലെ മാറ്റങ്ങൾ അറിയാതെ അവളെന്നും എന്റെ മുന്നിൽ പഴയ ആ അഞ്ചാം ക്ലാസ്സുകാരിയായി. ക്ലാസ്സിലെ വിശേഷങ്ങൾ…. വീട്ടിലെ വിഷമങ്ങൾ…. ചേട്ടന്റെ തമാശകൾ….. കേട്ടെന്ന് വരുത്തി ഞാനെല്ലാം കേട്ടു നിന്നിരുന്നു….

എന്റെ ഉഴപ്പിനെക്കുറിച്ചായിരുന്നു എന്നുമവൾക്ക് പരാതി. സംശയങ്ങൾ പറഞ്ഞു തരാമെന്ന അവളുടെ സ്നേഹോപദേശങ്ങൾ എനിക്കൊരു ക്ഷീണമായിരുന്നു.
പഠിച്ചോളാമെന്ന എന്ന എന്റെ വെറും വാക്കുകൾ അവൾ കണ്ണടച്ചു വിശ്വസിച്ചു. പാദവാർഷിക പരീക്ഷയിൽ ശരാശരിയിൽ ഒതുങ്ങിയപ്പോൾ അവളപ്പോഴും വിശ്വസിച്ചു കൊല്ലപരീക്ഷയിൽ അനുവിനെ എന്നും തോല്പിച്ചിരുന്ന ആ പഴയ കൗമാരക്കാരൻ ഉയർത്തെഴുന്നേൽക്കും എന്ന്. അത് ദിവസ്വപ്നം ആണെന്നറിഞ്ഞിട്ടും അവളെന്നോട് ദേഷ്യപ്പെട്ടില്ല. SSLC പരീക്ഷയിൽ കുറവുകൾ പരിഹരിക്കപ്പെടുമെന്നവൾ കരുതി.

എന്നോട് പറയാൻ അവൾക്കെന്നും വിശേഷങ്ങൾ ഉണ്ടായിരുന്നു. എനിക്കാണെങ്കിൽ മറിച്ചും. അവളോട് പറയാൻ ഒന്നുമില്ലായിരുന്നു. എനിക്ക് നിന്നെ ഇഷ്ടമാണ് എന്നുപോലും. ധൈര്യമില്ലായിരുന്നോ???? ഒരു തരത്തിൽ അതാണ്. അവൾക്ക് ഞാനൊരു ഇണയല്ല എന്നെനിക്ക് തോന്നിയിരുന്നു എന്നത് സത്യം. അതോടൊപ്പം അവളോട് പറഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കും എന്ന ഭയവും. ശ്രീനിവാസൻ ഐശ്വര്യ റായിയോട് പ്രേമാഭ്യർഥന നടത്തുന്നത് ശെരിയല്ല എന്ന ചിന്തയാണ് ആശകൾ ഉള്ളിൽ തന്നെ കുഴിച്ചുമൂടിയതിന് കാരണമെന്ന് മനസ്സിപ്പോൾ വിളിച്ചു പറയുന്നു….പക്ഷേ വൈകി…

Leave a Reply

Your email address will not be published. Required fields are marked *