മഴനീർത്തുളളികൾ

തുണ്ട് കഥകള്‍  – മഴനീർത്തുളളികൾ

”അർജ്ജുൻ……..നീ എന്താ ഈ പറഞ്ഞു വരുന്നേ??”

”അതേ ദിവ്യാ… നമുക്ക് ഈ ബന്ധം ഇവിടെ വെച്ചു നിർത്താം.അല്ലാത്ത പക്ഷം നമുക്ക് രണ്ടു പേർക്കും അത് ദോഷമായി ഭവിക്കും”

”അർജ്ജുൻ അതിനും വേണ്ടി ഇപ്പോൾ എന്താ സംഭവിച്ചത്??”

”അത്…അതെനിക്ക് ഒരിക്കലും നിന്നോട് പറയാൻ കഴിയില്ല… ഒന്ന് മാത്രം പറയാം മാപ്പ്…. എല്ലാത്തിനും…”

”അർജ്ജുൻ???”

”നിനക്കിപ്പോൾ എന്നെ എങ്ങനെ വേണമെങ്കിലും കണക്കാക്കാം ചതിയനായോ വഞ്ചകനായോ എങ്ങനെ വേണമെങ്കിലും.പക്ഷേ എനിക്ക് മറ്റു വഴിയില്ല ദിവ്യാ…”

”അർജ്ജുൻ…. നീ വിഷമിക്കാതെ എനിക്കറിയാമായിരുന്നു ഒരു ദിവസം നീ ഇങ്ങനെ ഒക്കെ പറയുമെന്ന്”

”ദിവ്യാ… നീ എന്താ ഉദ്ദേശിക്കുന്നത്??”

”നീതു…. അവളല്ലേ നിന്റെ പ്രശ്നം??”

”ദിവ്യ അത് നിനക്ക്?? എങ്ങനെ??”

”എനിക്കറിയാമായിരുന്നു ഒരിക്കൽ ഇതൊക്കെ ഇങ്ങനെയെ വരൂ എന്ന്”

”ദിവ്യ???”

”സാരമില്ല അർജ്ജുൻ… നീ പൊയ്ക്കോ..”

അത്രയും പറഞ്ഞു അവൾ എന്നെ പിടിച്ച് തളളി.ഞാൻ അവളെ നോക്കി. അവൾ പുഞ്ചിരിച്ചു കൊണ്ട് കൈവീശി കാണിച്ചു.

ഞാൻ തിരിഞ്ഞു നടന്നു…അപ്പോൾ എന്റെ മനസ്സിൽ ഒരേ ഒരു ചിന്തയെ ഉണ്ടായിരുന്നുളളൂ,
എത്രയും പെട്ടെന്ന് നീതുവിനെ കാണണം….

ഞാൻ ബൈക്കുമെടുത്തു ശരവേഗത്തിൽ പാഞ്ഞു…. മുന്നിലെ റോഡോ എതിരെ വരുന്ന വാഹനങ്ങളോ ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല…..നീതു…… അവൾ മാത്രം കണ്ണുകളിൽ… അവൾ മാത്രം ചിന്തകളിൽ… കഴിഞ്ഞു പോകുന്ന റോഡിലും ഓടിപോകുന്ന ദൃശ്യങ്ങളിലുമെല്ലാം അവളുടെ മുഖം.
ദൈവമേ… ഇത് ഞങ്ങൾക്കിടയിൽ എന്താ സംഭവിച്ചത്?? ഇതിനൊക്കെ ഉത്തരവാദി ആരാ?? അതിന്റെ കാരണം വിധിക്ക് മാത്രമായി ഏൽപ്പിച്ചു കൊടുക്കാൻ എനിക്ക് കഴിയുന്നില്ല.എല്ലാത്തിനും കാരണം ഞാനാ… ഞാൻ മാത്രം….
ഇന്ന് രാവിലെ അവൾ എന്തൊക്കെയാ പറഞ്ഞത്?? എന്തൊക്കയാ ചെയ്തത്?? അവൾ മിണ്ടാതെ പിണങ്ങി നടന്നപ്പോൾ മിണ്ടുന്നില്ല എന്നേ ഉണ്ടായിരുന്നുള്ളൂ എന്നാൽ മിണ്ടിയപ്പോൾ….
ബൈക്കിന്റെ ഇരപ്പിനൊപ്പം എന്റെ മനസ്സ് പതിയെ അവളിലേക്ക് അടുത്തു…

നീതു… കുട്ടിക്കാലത്തെ ഓർത്തെടുക്കാൻ കഴിയാത്ത ഏതോ ഒരു ത്രിസന്ധ്യയിൽ വീടിന്റെ ഉമ്മറപടികൾ ചവിട്ടി കയറി വന്നവൾ, ഒപ്പം എന്റെ മനസ്സിന്റെയും….. അവൾ കൂടെ ഉണ്ടായിരുന്ന ഓരോ സമയവും ഞാൻ മറ്റെല്ലാം മറന്ന
അവസ്ഥ.കളിക്കൂട്ടുകാർ, അയൽക്കാർ എന്നതിലെല്ലാം ഉപരിയായി അവൾ തനിക്ക് മറ്റെന്തൊക്കെയോ ആണെന്ന് തോന്നിയത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്.ക്ലാസ്സിലെ പഠിപ്പിസ്റ്റും ലീഡറും ആയിരുന്ന അവൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയിരുന്നത് ഞാനായിരുന്നു.അത് പക്ഷെ പഠനത്തിൽ ആയിരുന്നില്ല എന്നു മാത്രം.കുരുത്തക്കേടിലും അടിപിടിയിലും ഒന്നാം സ്ഥാനത്ത് ആയിരുന്ന എന്നെ പല പ്രാവശ്യം ടീച്ചേഴ്‌സിന്റെയും പ്രിൻസിപ്പാളിൻറെയും മുന്നിൽ നിന്നും രക്ഷിക്കുക എന്നത് അവളുടെ ദൗത്യമായി മാറി. ക്ലാസ്സിൽ എന്റെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ ടീച്ചർ പെൺകുട്ടികളുടെ ഇടയിൽ പിടിച്ചിരുത്തി. പീരീഡ് കഴിഞ്ഞു ടീച്ചർ പുറത്തേക്ക് ഇറങ്ങിയ ആ മാത്രയിൽ മുൻ ബെഞ്ചിൽ നിന്ന് ബാഗുമായി അവളുമിറങ്ങി.

”ഇങ്ങോട്ട് മാറടാ ചെക്കാ…”

എന്നോട് മാത്രം പുറപ്പെടുവിക്കാറുള്ള ആ ആജ്ഞാസ്വരം എന്റെ കാതുകളിൽ മുഴങ്ങി.ഞാൻ പതിയെ ഒഴിഞ്ഞു കൊടുത്തു.ഇരുന്ന ശേഷം എന്നെ നോക്കി കൊഞ്ഞനം കുത്തിയിട്ട് പറഞ്ഞു.

”പൊന്നുമോൻ എന്നതാ കരുതിയെ…. ഇവളുമാരോട് കൊഞ്ചീം കുഴഞ്ഞും ഇരിക്കാന്നോ… ഹയ്യട…. മക്കള് ആ വെള്ളമങ്ങ് വാങ്ങി വെച്ചേക്കൂട്ടോ….അച്ചുമോൻ തൽക്കാലം എന്നോട് മാത്രം മിണ്ടിയാൽ മതി…”
”ശവം… ”
”ഓ…. കുഴപ്പമില്ല… എന്നാലും നിന്നെ മറ്റൊരുത്തിയോട് മിണ്ടാൻ ഞാൻ സമ്മറ്റിക്കില്ലടാ പട്ടീ..”
”എന്നാൽ ഇനി മുതൽ ഞാൻ നിന്നോടും മിണ്ടില്ല” അവളോടുള്ള എന്റെ കള്ള പരിഭവം.അവളും കുറച്ചു നേരം കേറുവിച്ചിരുന്നു. എനിക്ക് അറിയാമായിരുന്നു അവൾക്ക് എത്ര നേരം എന്നോട് പിണങ്ങി ഇരിക്കാൻ കഴിയുമെന്ന്.അവൾ എന്റെ തുടയിൽ പതിയെ തടവി.ഞാൻ എന്താ എന്നർത്ഥത്തിൽ നോക്കുമ്പോൾ, അവൾ കണ്ണുകൾ ചെറുതാക്കി എന്നോട് സോറി എന്നർത്ഥത്തിൽ തല ചെരിച്ചു. ഞാൻ മറുപടിയായി ഒന്ന് ചിരിച്ചു.അപ്പോൾ ആ മുഖം പൂനിലാചന്ദ്രൻ ഉദിച്ചത് പോലെ വിടർന്നു.
ആ ഓർമ്മകളെല്ലാം ഏതോ ഒരു നൂലിനാൽ ബന്ധിച്ച പട്ടം കാറ്റിനെ തഴുകി അലയടിക്കുന്നത് പോലെ എന്റെ ഉള്ളിൽ അലയടിക്കാൻ തുടങ്ങി.
എപ്പോൾ തമ്മിൽ പിണങ്ങിയാലും ആദ്യത്തെ ക്ഷമ ചോദിക്കൽ അത് അവളുടേതായിരിക്കും…. കാരണം എന്നോട് പിണങ്ങിയിരിക്കാൻ അവൾക്ക് സാധിക്കുമായിരുന്നില്ല.
അവൾ പ്ലസ്ടുവിന് ഫുൾ മാർക്കോടെ പാസ്സ് ആകുമ്പോൾ ഞാൻ പേപ്പർ നോക്കിയ ഏതോ ഒരുത്തന്റെ കാരുണ്യത്താൽ ആ കടമ്പ കഴിഞ്ഞു.അവൾക്ക് വേണ്ടി പ്രത്യേകം ഒരുക്കിയ അനുമോദന ചടങ്ങിൽ അവളുടെ സാരഥിയായി ഞാനും പോയി. പ്രിൻസിപ്പലും മുഖ്യ അതിഥികളുമെല്ലാം അവളെ വാനോളം പുകഴ്ത്തുമ്പോൾ,ഓഡിറ്റോറിയത്തിനു വെളിയിലുള്ള തണൽ മരത്തിനു ചുവട്ടിൽ ഞാനും എന്നെപ്പോലെ കുറെ കഴിപ്പുകെട്ടവന്മാരും കൂടെ കഴിഞ്ഞു പോയ സ്കൂൾ ജീവിതത്തിലെ മറക്കാനാകാത്ത ഏടുകളെ പറ്റിയുള്ള ഗഹനമായ ചർച്ചയിലായിരുന്നു. ഒടുക്കം അനുമോദന ചടങ്ങു കഴിഞ്ഞു എല്ലാരും പോകാൻ ഇറങ്ങുമ്പോഴും ഞങ്ങളുടെ ചർച്ച അവസാനിച്ചിരുന്നില്ല.ഇടക്കെപ്പോഴോ പുറത്തിറങ്ങിയ അവൾ ചുറ്റും നോക്കുന്നത് ഞാൻ കണ്ടു.അപ്പോൾ കൂടെ ഉണ്ടായിരുന്ന ഒരുത്തൻ പറഞ്ഞു.
”അളിയാ…. ദോ… സുഭദ്ര വരുന്നു…നമ്മുടെ പാർത്ഥനു പോകാൻ സമയമായി.”
”പോടാ തായോളി…അനാവശ്യം പറയരുത്…. അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടാ…”
”ഒവ്വ…” അവൻ പുച്ഛത്തോടെ ഒരാക്ക്.
ഞാൻ അവളുടെ അടുത്തേക്ക് നടന്നു.എന്നെ കണ്ടതും കൈയിലിരുന്ന ട്രോഫിയും പൊക്കി കാട്ടി തുള്ളി ചാടിക്കൊണ്ടു ഓടി വന്നു.

”ഡാ ചെക്കാ…കണ്ടാടാ ട്രോഫി..”
അവൾ ആർത്തു വിളിക്കും പോലെ പറഞ്ഞു.
ഞാൻ ട്രോഫി വാങ്ങി മണത്തു നോക്കി,
”ഓഹ്… ഇതാണോ വലിയ കാര്യം… നമ്മുടെ ഷീനാൻറീടെ കടയിൽ ഇതിലും വലുതുണ്ടല്ലോ…”
ഞാൻ ട്രോഫി തൊട്ടും തലോടിയും കൊണ്ട് പറഞ്ഞു.

”എന്നാലേ… പൊന്നുമൊൻ അതിൽ പോയി പിടിച്ചാൽ മതി… എന്റെ ട്രോഫി തിരിച്ചു താടാ…” അവൾ ട്രോഫി തിരികെ വാങ്ങാനായി കയ്യെത്തിച്ചു.
”ഇല്ല തരില്ല… ഈ അർജുന്റെ കയ്യിൽ ഒരു സാധനം കിട്ടിയാൽ തിരികെ കൊടുത്ത ചരിത്രം കടയാദ്… ഹ..ഹ…”
”ഡാ ട്രോഫി തരാൻ… ഞാൻ അമ്മേടെൽ പറയുട്ടോ…”
അതും പറഞ്ഞു വയൽക്കരയിൽ നിന്നും ചിണുങ്ങാൻ തുടങ്ങി.വയലിൽ നിൽക്കുന്നവരുടെ എല്ലാം ശ്രദ്ധ ഞങ്ങളിലാണെന്നു മനസിലാക്കി ഞാൻ ഗത്യന്തരമില്ലാതെ ഞാൻ ട്രോഫി തിരികെ നൽകി.അവൾ ആ വയൽക്കരെ നിന്നും ചാടി തുള്ളി.
”പാവോടാ…. പേടിച്ചു പോയടാ.
… ഇങ്ങനെ ഇരിക്കും എന്നോട് കളിച്ചാൽ… ഹ ഹ ഹ”

Leave a Reply

Your email address will not be published. Required fields are marked *