”ഡാ ചെക്കാ…കണ്ടാടാ ട്രോഫി..”
അവൾ ആർത്തു വിളിക്കും പോലെ പറഞ്ഞു.
ഞാൻ ട്രോഫി വാങ്ങി മണത്തു നോക്കി,
”ഓഹ്… ഇതാണോ വലിയ കാര്യം… നമ്മുടെ ഷീനാൻറീടെ കടയിൽ ഇതിലും വലുതുണ്ടല്ലോ…”
ഞാൻ ട്രോഫി തൊട്ടും തലോടിയും കൊണ്ട് പറഞ്ഞു.
”എന്നാലേ… പൊന്നുമൊൻ അതിൽ പോയി പിടിച്ചാൽ മതി… എന്റെ ട്രോഫി തിരിച്ചു താടാ…” അവൾ ട്രോഫി തിരികെ വാങ്ങാനായി കയ്യെത്തിച്ചു.
”ഇല്ല തരില്ല… ഈ അർജുന്റെ കയ്യിൽ ഒരു സാധനം കിട്ടിയാൽ തിരികെ കൊടുത്ത ചരിത്രം കടയാദ്… ഹ..ഹ…”
”ഡാ ട്രോഫി തരാൻ… ഞാൻ അമ്മേടെൽ പറയുട്ടോ…”
അതും പറഞ്ഞു വയൽക്കരയിൽ നിന്നും ചിണുങ്ങാൻ തുടങ്ങി.വയലിൽ നിൽക്കുന്നവരുടെ എല്ലാം ശ്രദ്ധ ഞങ്ങളിലാണെന്നു മനസിലാക്കി ഞാൻ ഗത്യന്തരമില്ലാതെ ഞാൻ ട്രോഫി തിരികെ നൽകി.അവൾ ആ വയൽക്കരെ നിന്നും ചാടി തുള്ളി.
”പാവോടാ…. പേടിച്ചു പോയടാ.
… ഇങ്ങനെ ഇരിക്കും എന്നോട് കളിച്ചാൽ… ഹ ഹ ഹ”
അവളുടെ പരിഹാസം എനിക്ക് ഒട്ടും സുഖിച്ചില്ല. ഞാൻ പതിയെ നടത്തത്തിന്റെ സ്പീഡ് കൂട്ടി. അപ്പോൾ പിറകിൽ നിന്നും അവളുടെ സ്വരം കേൾക്കാം.
”ആഹാ… എന്നെ ഉപേക്ഷിച്ചിട്ട് പോകാൻ നോക്കുവാണോ??”
”ഉപേക്ഷിക്കാൻ ഞാൻ ആരാ നിന്റെ കെട്ടിയോനോ??”
”ഹ്മും… കെട്ടിയോൻ തന്നാ… ഇപ്പോൾ എന്താ??”
”ഹ..ഹ..ഹ.. അപ്പോൾ ഈ കെട്ടിയോൾ…കെട്ടിയോൾ എന്ന് പറയുന്ന ഈ സാധനം നീ ആയിരുന്നല്ലേ…??”
”ഹയ്യട… ഒരു കെട്ടിയോൻ വന്നിരിക്കുന്നു… എനിക്ക് വേറെ നല്ല ആൺപിളേളരെ കിട്ടും… നല്ല സൗന്ദര്യോം… വിദ്യാഭ്യാസോം ഒക്കെയുള്ളവരെ… നിന്നെ പോലത്തെ ഏഴാംമൂളേനെയൊക്കെ ആർക്കുവേണം…”
അതും പറഞ്ഞു അവൾ പൊട്ടി പൊട്ടി ചിരിച്ചു, ആ ചിരിയിൽ ഞാനും പങ്കു ചേർന്നു. കുറച്ചു നേരം ആ ചിരി തുടർന്ന ശേഷം പതിയെ അവളുടെ മുഖം മങ്ങി തുടങ്ങി… ഒടുവിൽ കടന്നൽ കുത്തിയ പോലെ ആ മുഖം ഊതി വീർത്തു. പിന്നെ തിരിഞ്ഞൊരു നടത്തം.ഞാൻ എന്താണ് സംഭവിച്ചത് എന്നറിയാതെ അവളുടെ പിന്നാലെ ഓടി.
”നീതു…നീതു… ”
ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി.
” എടീ… പെണ്ണെ നീ എന്തിനാ പിണങ്ങി പോണെ… അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ”
”ഹാ… പറയാത്തത് കൊണ്ടാ പോണത്”
ആ കണ്ണുകൾ നിറഞ്ഞിരുന്നു.
”എന്ത് പറയാത്തത് കൊണ്ട്??”
”ചീത്ത പറയാത്തത് കൊണ്ട്”
”എന്തിന്??”
”എടാ… ബുദ്ദൂസെ…ഞാൻ നിന്നെ അങ്ങനെ ഒക്കെ പറഞ്ഞില്ലേ… അപ്പോൾ എന്നെ ചീത്ത പറയണ്ടേ… പിന്നെന്താ പറയാഞ്ഞേ??”
”അതിനു ചീത്ത പറയാൻ വേണ്ടി മാത്രം നീ ഒന്നും പറഞ്ഞില്ലല്ലോ… നീ പറഞ്ഞതെല്ലാം സത്യമല്ലേ…”
”അയ്യോ… ആണോ…?? എന്നാലും വിളി…. എന്റെ ഒരു സമാധാനത്തിന്…”
”ഈ പെണ്ണിന്റെ ഒരു കാര്യം… നീ പോയേ…”
അതും പറഞ്ഞ് ഞാൻ നടന്നു.
”എടാ… ഒന്ന് വിളിക്കടാ… ഡാ വിളിക്കേണെങ്കിൽ ഈ ട്രോഫി തരാം.”
”ശെരിക്കും??”
”ഹും… തരാം…പക്ഷെ വിളിക്കണം”
”ആദ്യം താ… എന്നാൽ വിളിക്കാം…”
അവൾ ട്രോഫി തന്നു.
” ഇനി വിളിക്ക്”
”എടീ നീ എന്താ കൊച്ചു കുട്ടികളെ പോലെ….”
”എടാ പട്ടീ… പറ്റിക്കാൻ നോക്കിയാൽ ഞാൻ കരയും….സത്യായിട്ടും കരയും..”
”കരയണ്ട… വിളിക്കാം… എടീ…. പൂ…. അല്ലെങ്കിൽ വേണ്ട, എടീ മൈരേ…. നീ എന്നതാടി പറഞ്ഞെ എന്നെ കല്യാണം കഴിക്കാൻ കൊള്ളില്ലെന്നോ….എന്നെ കാണാൻ കൊള്ളില്ലെന്നോ…. എനിക്ക് വിദ്യാഭ്യാസമില്ലെന്നോ
…. കാണണോടി എന്റെ വിദ്യാഭ്യാസം… ഏഴാംമൂള അത് നിന്റെ അച്ഛനാടി…… മൈരേ…ഹ..ഹ.. മതിയോ അതോ ഇനിയും വേണോ…. നല്ല രസം..”
ഞാൻ ന്റെ പ്രഭാഷണം കഴിഞ്ഞു അവളെ നോക്കുമ്പോൾ അവൾ കണ്ണ് തുടക്കുന്നു.
”അയ്യോ… നീതു… സോറി ഞാൻ അറിയാതെ…”
”പോടാ.. പട്ടീ.. തെണ്ടീ.. നാറി.. ചെറ്റേ.. നിന്നോട് ഞാൻ ചീത്ത പറയാനല്ലേ പറഞ്ഞത് തെറി വിളിക്കാനല്ലല്ലോ… പോരാത്തേന് എന്റെ അച്ഛനെയും പറഞ്ഞു… ”
”നീതു…. നിക്ക്… എടീ എനിക്ക് അറിയില്ലായിരുന്നു, ഈ തെറിയും ചീത്തയും രണ്ടും രണ്ടാണെന്ന്”
”ബുദ്ദൂസ്…..”അവൾ എൻറെ തലയിൽ കിഴുക്കി.ആ മുഖത്ത് ചിരി വിരിഞ്ഞു.
ഞങ്ങൾ വീട്ടിലെത്തിയപ്പോൾ അവളുടെ അമ്മയും എന്റെ ചേച്ചിയും മുറ്റത്തു നിക്കുന്നു.
