മഴനീർത്തുളളികൾ Like

”എന്നതാടി ചേച്ചി കാര്യം?? ഇതാരൊക്കെയാ?? വല്ല വസ്തു കച്ചവടവുമാണോ??

അവൾ എന്നെ ഏതോ പൊട്ടനെ നോക്കുന്ന പോലെ നോക്കിയിട്ട് പറഞ്ഞു.

”ഹും… കച്ചവടം തന്നെയാ… ഇത്രയും നാൾ നിന്റെ പേർസണൽ പ്രോപ്പർട്ടി ആയിരുന്ന സാധനം ദാ… ഇന്നൊരു അന്യനു വിൽക്കാൻ പോകുന്നു.”
ഞാൻ കിളി പറന്ന് അവളെ നോക്കി.അവൾ എന്റെ തലമണ്ടാക്കിട്ട് ഒരു കൊട്ട് തന്നിട്ട് പറഞ്ഞു,
”എടാ… പൊട്ടാ… നമ്മുടെ നീതുവിനെ പെണ്ണ് കാണാൻ വന്നവരാ… ദോ…. ആയിരിക്കുന്നതാ പയ്യൻ”

അവൾ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞതെങ്കിലും ഞാൻ ഷോക്ക് ഏറ്റതു പോലെ നിന്നു പോയി.

”എ…ന്നി.. ട്ട് ….. എന്നിട്ട്… അവൾ… സമ്മതിച്ചോ ??” ഞാൻ ശബ്ധത്തിലെ പതർച്ച പരമാവധി നിയന്ത്രിച്ചു കൊണ്ട് ചോദിച്ചു.

”സമ്മതിക്കാതെ പിന്നെ…. നല്ല വിദ്യാഭ്യാസം… ഒറ്റമകൻ… കാണാനും തെറ്റില്ല… ഇത്രേം പോരെ ഒരു പെണ്ണിന് ഇഷ്ടമാകാൻ”
അവൾ അതും പറഞ്ഞു ചിരിച്ചു.
ഞാനും എങ്ങയോ മുഖത്ത് ചിരി വരുത്തി… ഹൃദയം രണ്ടു കഷ്ണങ്ങളായി മുറിയുമ്പോഴും.

”ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരം.”
ഞാൻ സ്റ്റെപ്പ്സ് ചാടി കയറി മുകളിലെത്തി. അവൾ മുടിയിൽ ചൂടിയിരുന്ന മുല്ലപൂവ് അഴിച്ചു മാറ്റുകയായിരുന്നു.
”നീതു…”
”ഹും..” അവൾ തിരിഞ്ഞ് എന്നെ നോക്കി.
”നീ എന്താ എന്നോട് പറയാതിരുന്നേ??”

”എന്ത്??”

”അല്ല… ഇന്ന് കാണാൻ ആളു വരുമെന്ന്”

”തോന്നിയില്ല… അത്ര തന്നെ”

”എന്നാലും… നീതു… നീ…
നിനക്ക്….” എനിക്ക് എന്ത് പറയണം എന്നറിയാതെ ഞാൻ പദം പെറുക്കി, എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

”മോനെ…. അച്ചൂ… ഒന്നിങ്ങ് വന്നേ…”
പുറകിൽ നിന്നും അവളുടെ അമ്മയായിരുന്നു അത്.ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. അവർ എന്നെ മാറ്റി നിർത്തി പറഞ്ഞു.

”അച്ചൂട്ടാ…. ഞാൻ പറയുന്നത് ഒരിക്കലും മോൻ തെറ്റായി എടുക്കരുത്… അതോർത്ത് മോൻ വിഷമിക്കുകയും ചെയ്യരുത് കേട്ടോ…”

”ഇല്ല… ആന്റി കാര്യം പറ…”

”അത് മോനെ ഇനി നിങ്ങൾ തമ്മിൽ പഴയ പോലുള്ള അടുപ്പം വേണ്ട മോനെ… അത് അവളുടെ ഭാവിയെ ദോഷമായി ബാധിക്കും… പിൽക്കാലത്ത് മോന്റെയും. എന്നു വെച്ച് കൂട്ട് കൂടരുത് എന്നല്ല ഞാൻ ഉദ്ദേശിച്ചത്… എല്ലാത്തിനും ഒരു നിയന്ത്രണം അത്ര മാത്രം.ഞാൻ അവളോടും പറഞ്ഞിട്ടുണ്ട്…. നിങ്ങൾക്ക് വിഷമം ആകുമെന്ന് അറിയാം… എന്നാലും മോൻ ഈ അമ്മ പറയുന്നത് കേൾക്കണം.മോൻ പറ കേൾക്കില്ലേ??”

അവർക്ക് എന്ത് മറുപടി കൊടുക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ഭാഗത്ത് സ്വന്തം ജീവനായി സ്നേഹിച്ച എന്റെ മാത്രമാണെന്ന് വിശ്വസിച്ച ഒരു പെണ്ണ്… മറുഭാഗത്ത് ആ പെണ്ണിന്റെ നല്ല ഭാവിക്ക് വേണ്ടി കേഴുന്ന അവളുടെ അമ്മ. ഇതിൽ ആർക്കു മുൻതൂക്കം കൊടുക്കും?? അവൾക്ക് കൊടുക്കാം എന്ന് കരുതിയാൽ അവൾക്ക് എന്റെ സ്നേഹം അറിക കൂടി ഇല്ല…

”പറ മോനെ നിനക്ക് ഞാൻ പറയുന്നത് കേൾക്കാൻ കഴിയില്ലേ??”

അവരുടെ ശബ്ദം എന്നെ ചിന്തയിൽ നിന്നും ഉണർത്തി.

”ആന്റി വിഷമിക്കണ്ട…. ഇനി ഞങ്ങൾ ശ്രെദ്ധിച്ചോളാം”

അത്രയും പറഞ്ഞു ഞാനാ പടികളിറങ്ങി നടന്നു. എന്റെ ശരീരത്തിനോ മനസിനോ ഒരു വികാരവും അപ്പോൾ ഇല്ലായിരുന്നു. ആകെ ഒരു മരവിച്ച അവസ്ഥ.ഹൃദയത്തിന് തുടിപ്പുണ്ടോ എന്ന് പോലും സംശയം….
അതിൽ പിന്നെ അവളെ കാണാനോ അവളുടെ വീട്ടിൽ പോകനോ ഞാൻ ശ്രമിച്ചില്ല.എന്നാൽ ഏതെങ്കിലും സാഹചര്യങ്ങളിൽ അവളെ കാണുമ്പോൾ സംസാരിക്കുവാൻ
ഞാൻ നോക്കി.എന്നാൽ എന്നും എന്നോട് വാ തോരാതെ സംസാരിച്ചിരുന്ന അവൾ ഞാൻ ചോദിക്കുന്നതിനു മാത്രം മറുപടി നൽകി…. അതും ഒന്നോ രണ്ടോ വാക്കുകളിൽ മാത്രം.
അത് എന്നെ തളർത്തിയത് തെല്ലൊന്നും ആയിരുന്നില്ല.പിന്നെ പിന്നെ കാണുമ്പോൾ മുഖം കുനിച്ചു പോകും. ഒരു മിണ്ടാട്ടവുമില്ല. എന്നാൽ അത് എന്നോട് മാത്രം ആയിരുന്നില്ല. എല്ലാരോടും

ഇന്ന് രാവിലെ എല്ലാപേരും കൂടി ഏതോ അടുത്ത ബന്ധുവിനെ വിവാഹനിശ്ചയം ക്ഷണിക്കാൻ പോയി.ഞാനും നീതുവും മാത്രം. ഞാനും അവളും തനിച്ചായ ആ സാഹചര്യത്തിൽ ഞാൻ അവളുടെ അടുത്തായി ഇരുന്നു.എത്രയോ നാളുകൾക്ക് ശേഷമാണ് ഞങ്ങൾ അങ്ങനെ അടുത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *