മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 2 2

സാന്ദ്ര മിഴികള്‍ തുടച്ചു. കൂട്ടുകാരും വികാരഭരിതരായി.

“എന്നാലും എന്‍റെ നെവിലെ…”

എറിക്കിന് ആ വിഷയം വിടാനുള്ള ഭാവമില്ലായിരുന്നു.

“സാന്ദ്രയെപ്പോലെയുള്ള ഒരു സുന്ദരിപ്പെണ്ണിനെ…’

“പോടാ ഒന്ന്…”

സാന്ദ്ര ഇടയ്ക്ക് കയറി.

“ഇവന്‍റെ വായീന്നും കേട്ടു ഇന്ന് കുറെ കവിത എന്നെ സുന്ദരിയാക്കിക്കൊണ്ട്,”

നെവിലിന്റെ നേരെ നോക്കിയാണ് അവളത് പറഞ്ഞത്.

“ഇനി നീയും കൂടെ പറഞ്ഞു കൂടുതല്‍ ചളമാക്കാതെ… ആ വിര്‍ജിന്‍ മേരിയുടെ അത്രയും ഒന്നും ഞാനോ രവിയോ ഒന്നും ഒരിക്കലും എത്തില്ല…”

“എന്നെ വിട്ട് പിടി മോളെ…”

രവീണ സാന്ദ്രയെ ഇഷ്ട്ടക്കേടോടെ നോക്കി.

“ഞാന്‍ പാവം കുറെ ആം ലാക്റ്റിനോ, മെഡ് ലിഫ്റ്റോ ഒക്കെ സ്കിന്നില്‍ തേച്ച് നടക്കുന്ന പാവം..നമ്മളില്ലേ..!”

ക്യാനഡയില്‍ വളരെ പ്രചാരമുള്ള രണ്ട് ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡുകളാണു ആം ലാക്റ്റിന്‍, മെഡ് ലിഫ്റ്റ് എന്നിവ.

“ആ ഈ വിര്‍ജിന്‍ മേരി?”

നെവില്‍ ചോദിച്ചു.

“ഇന്നാള് ഒരിക്കല്‍ നിങ്ങള്‍ ആരൊ അവളെപ്പറ്റി പറയുന്നത് കേട്ടല്ലോ…”

“എടാ നെവിലെ, ജാഡ നിര്‍ത്ത്…”

ഫിലിപ്പ് അസഹിഷ്ണുതയോടെ പറഞ്ഞു.

“നീ അവളെ കണ്ടിട്ടില്ലേ?”

“പിന്നെ കണ്ടിട്ടില്ലേ?”

നെവിലിന്റെ സ്വരത്തില്‍ അനിഷ്ടവും ദേഷ്യവും നിറഞ്ഞു.

“ആ ക്യൂന്‍ മേരി റോഡില്‍ ഒരു പള്ളിയില്ലേ? അതിന്‍റെ മുമ്പില്ലുള്ള വിര്‍ജിന്‍ മേരിയുടെ പ്രതിമ കണ്ടിട്ടുണ്ട്… പിന്നെ വേറെ ഒരു പള്ളി ഉണ്ടല്ലോ! എന്തുവാ അതിന്‍റെ പേര്? ആ, സെയിന്‍റ് പാട്രിക് ബസിലിക്ക…അതിന്‍റെ മുമ്പിലും ഇല്ലേ വിര്‍ജിന്‍ മേരിയുടെ ഒരു പ്രതിമ…കണ്ടിട്ടുണ്ട്…ഞാന്‍ കണ്ടിട്ടുണ്ട് ഫിലിപ്പെ…!”

“അവന്‍റെ ഒരു ഓഞ്ഞ ജോക്ക്!”

ഫിലിപ്പ് പറഞ്ഞു.

“എടാ മൈരേ വിര്‍ജിന്‍ മേരി എന്ന് ഇവളുമാര്‍ കളിയാക്കി വിളിക്കുന്നത് നമ്മുടെ സ്കൂളിലെ ഒരു പെണ്ണിനെയാ…ഹെലന്‍..ഹെലന്‍ ജൊഹാനാ ഡെറിക്സണ്‍…”

“എത്ര മനോഹരമായ ചെറിയ പേര്!”

നെവിലിന്റെ സ്വരത്തില്‍ പുച്ഛം കടന്ന് വന്നു.

“മനുഷ്യന്‍റെ പേര് തന്നെയാണല്ലോ അല്ലെ?”

“മനുഷ്യന്‍റെ പേരല്ല…”

സാന്ദ്ര ചിരിച്ചു.

“മോണ്‍ട്രിയോളിലെ ഏറ്റവും സുന്ദരിയായ പെണ്ണിന്‍റെ പേര്…”

അപ്പോള്‍ നെവില്‍ സാന്ദ്രയെ നോക്കി.

“ഏറ്റവും സുന്ദരി എന്നൊന്നും പറയണ്ട!”

രവീണ ഒച്ചയിട്ടു.

“കാണാന്‍ കുഴപ്പമില്ല…നമ്മള് ഇന്ത്യന്‍ ഒറിജിന്‍, കേരളാ ഒറിജിന്‍ ആയത് കൊണ്ട് അവളുടെ അത്രയും നിറമില്ല…”

“ആള് യൂറോപ്യന്‍ കനേഡിയന്‍ ആണോ അപ്പോള്‍?”

നെവില്‍ തിരക്കി.

“ഫുള്‍ അല്ല…”

സാന്ദ്ര പറഞ്ഞു.

“അവളുടെ മമ്മി കേരളാ ആണ്…മരിച്ചുപോയി…അച്ഛന്‍ ജര്‍മ്മന്‍ യഹൂദന്‍… മമ്മിയോട് ആയിരുന്നു അവള്‍ക്ക് കൂടുതല്‍ അടുപ്പം..അതുകൊണ്ട് നമ്മള്‍ സംസാരിക്കുന്നത് പോലെ മലയാളം പറയും…”

“എന്തിനാ അവളെ വിര്‍ജിന്‍ മേരി എന്ന് വിളിക്കുന്നെ?”

“നിന്‍റെ ടൈപ്പ് ആണ് അവളും…”

സാന്ദ്ര പറഞ്ഞു.

“എന്‍റെ ടൈപ്പ്? എന്നുവെച്ചാല്‍?”

നെവിലിന് മനസ്സിലായില്ല.

“എന്ന് വെച്ചാല്‍ നീയിപ്പഴും വിര്‍ജിന്‍ അല്ലെ? പെണ്ണ് തൊടാത്ത ചെറുക്കന്‍. അവളും വിര്‍ജിന്‍ ആണ്..ചെറുക്കന്‍മ്മാര് തൊടാത്ത പെണ്ണ്…!”

രവീണ പുച്ഛത്തോടെ പറഞ്ഞു.

“അവളെന്താ സ്കൂളില്‍ വരാറില്ലേ?”

നെവില്‍ ചോദിച്ചു.

“ഇയറില്‍ ഒറ്റ അറ്റന്‍ഡന്‍സ് പോലും മിസ്സാക്കാതെ ക്ലാസ് അറ്റന്‍ഡ് ചെയ്യുന്ന പെണ്ണാണ്‌…”

സാന്ദ്ര തുടര്‍ന്നു.

“ക്ലാസ്സില്‍ നിന്ന് നേരെ ലൈബ്രറി…അല്ലെങ്കില്‍ കമ്യൂണിറ്റി ചാരിറ്റി ട്യൂട്ടറിംഗ് ഹാളില്‍ ഉണ്ടാവും അവള്‍..അല്ലെങ്കില്‍ ലാബോറട്ടറി…അതായത് നീയോ ഞാനോ ഇതുവരെ കണ്ടിട്ടില്ലാത്ത ഇടങ്ങളില്‍ ആണ് അവള്‍ അവളുടെ ഫ്രീ ടൈം സ്പെന്‍ഡ് ചെയ്യുന്നത്…”

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പഠിപ്പിക്കാന്‍ ക്ലാസ്സില്‍ സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ മുമ്പോട്ട്‌ വരാറുണ്ട്. സ്കൂളിലെ സെന്‍ട്രല്‍ ഓഡിറ്റോറിയത്തിനോട്‌ ചേര്‍ന്നുള്ള ഒരു ഹാളിലാണ് അത് നടക്കാറുള്ളത്. അവര്‍ പഠിപ്പിക്കുന്ന സ്ഥലത്തെയാണ് കമ്യൂണിറ്റി ട്യൂട്ടറിങ്ങ് ഹാള്‍ എന്ന് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *