മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 1

നെവില്‍ പെട്ടെന്ന് പറഞ്ഞു.

“പപ്പാ മമ്മയെ ഡിവോഴ്സ് ചെയ്തോ? സോറി, നെവില്‍. അതെനിക്കറിയില്ലായിരുന്നു…”

“ഇറ്റ്‌സോക്കെ…”

അവന്‍ പറഞ്ഞു.

“എന്‍റെ മമ്മാ റിയലി അപ്സെറ്റ് ആയി…കുറെ മന്ത്സ് അവരബ്നോര്‍മ്മലായി…വീട്ടില്‍ നിന്നിറങ്ങാതെ… ലൈബ്രേറിയന്‍ ആണ്..കമ്മ്യൂണിറ്റി ആക്റ്റിവിസ്റ്റ് ആണ്… എന്നുവെച്ചാല്‍ എപ്പോഴും സോഷ്യലായ, ആളുകളോട് ഒക്കെ വളരെ കോണ്ടാക്റ്റ് കീപ്പ് ചെയ്യുന്ന ആള്‍….”

അവനൊന്ന് നിര്‍ത്തി.

” അത്രേം ആക്റ്റീവ് ആയ ആള്‍ പെട്ടെന്ന് സൈലന്‍റ്റ് ആയി… സയലന്‍സ് എന്ന് വെച്ചാല്‍ ടോട്ടല്‍ ഇന്‍ ആക്ടീവ് …ഡിവോഴ്സിന് ശേഷം… ”

തനിക്ക് അത് കേട്ടപ്പോള്‍ വിഷമമായി.

“എന്‍റെ മമ്മിയെ സാന്ദ്ര കാണണം…”

അവന്‍ തുടര്‍ന്നു.

“സാന്ദ്ര തന്നെ ഷോക്ക് ആകും, ഇത്രേം ക്യൂട്ട് ആയ ഒരു ലേഡിയെയാണോ അയാള്‍ ഡിവോഴ്സ് ചെയ്തതെന്ന് ഓര്‍ത്ത് വണ്ടര്‍ ആകും, ഉറപ്പ്…ഷീയീസ് സോ ബ്യൂട്ടിഫുള്‍, ഏഞ്ചല്‍ പോലെ…”

നെവില്‍ ഒന്ന് നിര്‍ത്തി.

“ഞാനും കുറെ നാള്‍ സ്കൂളില്‍ പോയില്ല…അതിന്‍റെ ഷോക്കില്‍…”

അവന്‍ തുടര്‍ന്നു.

“കുറെ നാള്‍കൂടി സ്കൂളില്‍ പോയതിന്‍റെ ആദ്യ ദിവസം…കെമിസ്ട്രി ക്ലാസ് ആണ്…കെമിക്കല്‍ ബോണ്ടിനെക്കുറിച്ചോ എന്തോ ഒരു ചോദ്യം ചോദിച്ചു, ടീച്ചര്‍…അയാള്‍ ഒരു സ്പാനിയാഡ് ആണ്..അതുകൊണ്ട് തന്നെ പ്രോനൌന്‍സിയേഷനൊക്കെ മഹാ അബദ്ധമാണ്…എനിക്ക് അന്‍സര്‍ ചെയ്യാന്‍ പറ്റിയില്ല….ഒന്നാമത് മമ്മയെ ഓര്‍ത്ത് എപ്പോഴും ഉള്ളില്‍ ഒരു നീറ്റലാ…അപ്പോഴാണ്‌ അയാടെ അമ്മേടെ ഒരു ചോദ്യം…”

അവന്‍റെ വാക്കുകളില്‍ ദേഷ്യം കുമിഞ്ഞുകൂടുന്നത് താന്‍ അറിഞ്ഞു.

“അന്‍സര്‍ പറയാന്‍ പറ്റുന്നില്ലെങ്കില്‍ നീ ഏതേലും പെണ്ണിനെ ഓര്‍ത്തോണ്ടിരിക്കുവാണോ എന്ന് എന്‍റെ അടുത്ത് വന്ന് ചെവീല്‍ അയാടെ ഒരു ചോദ്യം…”

നെവില്‍ തുടര്‍ന്നു.

“ഞാന്‍ എന്‍റെ പാവം മമ്മയെ ഓര്‍ത്തുകൊണ്ട് ഇരിക്കയാണ് സാര്‍ എന്ന് ഞാന്‍ പറഞ്ഞു…അപ്പോള്‍ ആ ബാസ്റ്റാര്‍ഡ് ചോദിക്കുവാ, എന്താടാ അവള് വല്ലവന്‍റ്റെ കൂടേം ഒളിച്ചോടിപ്പോയോ എന്ന്…”

ഹോസ്പൈപ്പ് നിലത്തിട്ട് നെവില്‍ വലത് മുഷ്ടിചുരുട്ടി തന്നെ നോക്കി.

എന്നിട്ട് മൈക്ക് ടൈസന്‍ ഹോളിഫീല്‍ഡിനെ നോക്കുന്നത് പോലെ എന്നെ നോക്കി.

ഇനി കലി കയറി അവന്‍ തന്നെയെങ്ങാനും ഇടിച്ചു നിലത്തിടുമോ എന്ന് താന്‍ ഭയപ്പെട്ടു.

“എന്‍റെ മൊത്തം കണ്ട്രോളും പോയി….”

നെവില്‍ തുടര്‍ന്നു.

“കൈ മുകളിലേക്ക് പൊങ്ങിയത് മാത്രമേ ഓര്‍മ്മയുള്ളൂ…എത്ര തവണ അയാളുടെ മൂക്കും മുഖവും നോക്കി ഇടിച്ചു എന്ന് എനിക്ക് അറിയില്ല..ചോരയില്‍ കുളിച്ച് നിലത്ത് വീണു കിടന്ന അയാളെ ഹോസ്പ്പിറ്റലില്‍ എത്തിക്കാന്‍ പോലും ക്ലാസ്സില്‍ ആരുമുണ്ടായിരുന്നില്ല, എന്‍റെ മട്ടും ഭാവവും കണ്ടിട്ട് ക്ലാസ്സിലുള്ളവര്‍ മൊത്തം പേടിച്ച് പുറത്തേക്ക് ഓടിയിരുന്നു…”

തന്‍റെ കണ്ണുകള്‍ അവിശ്വസനീയത കൊണ്ട് വിടര്‍ന്നു.

“ കൌണ്ടി പോലീസ് ബില്‍ഡിങ്ങില്‍ എത്തിയപ്പോള്‍ അവിടെ മറ്റൊരു ട്വിസ്റ്റ്‌…”

നെവില്‍ തുടര്‍ന്നു.

“ഷെറീഫ് [പോലീസ് സ്റ്റേഷന്‍ ഒഫീസറെ ക്യാനഡ തുടങ്ങിയ രാജ്യങ്ങളില്‍ അങ്ങനെയാണ് വിളിക്കുന്നത്] ഇയാളുടെ മൂത്ത സഹോദരനാണ്… ഞാനിട്ട വകുപ്പ് വെച്ച് നായിന്‍റെ മോനെ, നീ കുറെ കഷ്ട്ടപ്പെടും, അയാള്‍ എന്നോട് പറഞ്ഞു. മമ്മയും അറ്റോര്‍ണിയും കരഞ്ഞു കാലുപിടിച്ചിട്ടും അയാള്‍ അനങ്ങിയില്ല…കോര്‍ട്ടില്‍ എന്തായാലും എഴുതി ചേര്‍ത്ത വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷയൊന്നും തന്നില്ല…”

അത് കേട്ട് തന്‍റെ മുഖം ആശ്വാസം കൊണ്ട് നിറഞ്ഞു.

“നടന്ന സംഭവം ഞാന്‍ വിവരിച്ചത് ജഡ്ജ് വിശ്വസിച്ചിട്ടുണ്ടാവണം…”

നെവില്‍ തുടര്‍ന്നു.

“രണ്ടു മാസത്തെ ഡിറ്റന്‍ഷന്‍ കിട്ടി…വീടിന്‍റെ കോമ്പൌണ്ട് വിട്ട് വെളിയില്‍ പോകരുത്…പോയാല്‍ രണ്ട് മാസമെന്നുള്ളത് നാലുമാസമാകും…എന്‍റെ മൂവ്മെന്‍റ് മോണിട്ടര്‍ ചെയ്യാനാണ് ഇതിങ്ങനെ കാലില്‍ വെച്ചു കെട്ടിയിരിക്കുന്നത്…”

അവന്‍ പുഞ്ചിരിച്ചു, താനും.

“കോമ്പൌണ്ട് ബോര്‍ഡര്‍ ബ്രേക്ക് ചെയ്താല്‍ ആങ്കിള്‍ മോണിട്ടറില്‍ ചുവന്ന ബള്‍ബ് കത്തും…പോലീസ് സ്റ്റേഷനിലേക്ക് അലര്‍ട്ട് മെസേജ് പോകും…അലറിവിളിച്ചുകൊണ്ട് പോലീസ് കാര്‍ വരും…ഇപ്പോള്‍ ഫുള്‍ മനസിലായില്ലേ, എന്‍റെ ടെററിസ്റ്റ് ബാക്ക്ഗ്രൌണ്ട്?”

അവന്‍ ചോദിച്ചു..

“എന്തിനാ ഇങ്ങനെ ടെററിസ്റ്റ് എന്നൊക്കെ കൂടെക്കൂടെ പറയുന്നത്?”

താന്‍ അങ്ങനെ ചോദിച്ചു.

“എന്നെക്കൂടാതെ ഇങ്ങനെ ആങ്കിള്‍ മോണിട്ടറും പ്രോക്സിമിറ്റി സെന്‍സറും കിട്ടിയിട്ടുള്ളത് ടെററിസ്റ്റുകള്‍ക്കായതുകൊണ്ട്…”

അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അതിന്‍റെ മനോഹാരിതയിലേക്ക് താന്‍ സ്വയം മറന്നു നോക്കി നിന്നു അല്‍പ്പ സമയം.

ക്യൂബെക്കിലെ പ്രശസ്തമായ സെയിന്‍റ്റ് ജോണ്‍സ് സ്കൂളിലെ സമര്‍ത്ഥരായ വിദ്യാര്‍ഥികളില്‍ ഒരുവനായിരുന്നു അവന്‍. സ്കോളര്‍ഷിപ്പോടെ പഠനം. പങ്കെടുക്കുന്ന കള്‍ച്ചറല്‍, സ്പോര്‍ട്സ് ഇനങ്ങളിലോക്കെ മെഡലുകള്‍. കമ്യൂണിറ്റി ആക്റ്റിവിറ്റീസിലോക്കെ മുന്‍പന്തിയില്‍.

അവന്‍റെ ഡേറ്റിങ്ങിനു പെണ്‍കുട്ടികള്‍ കാത്തുനിന്നു.

“അപ്പോള്‍ ഇവിടെ നിന്ന് ക്യൂബെക്കിലെക്ക് എങ്ങനെ എന്നും പോകും?”

താന്‍ ചോദിച്ചു.

“ഡോമിലോ ഹോസ്റ്റലിലോ നില്‍ക്കേണ്ടേ?”

ക്യുബെക്കിലേക്ക് മോണ്‍ട്രിയോളിലെക്ക് ഏകദേശം ഇരുനൂറ്റി എണ്‍പത് കിലോമീറ്റര്‍ ദൂരമുണ്ട്. എന്നുവെച്ചാല്‍ കുറഞ്ഞത് മൂന്ന്‍ മണിക്കൂര്‍ എങ്കിലും വേണ്ടിവരും അവിടെയെത്താന്‍.

“അതിനിനി ആര് പോകുന്നു അങ്ങോട്ട്‌?”

അവന്‍ പറഞ്ഞു.

“അവിടുന്ന് ട്രാന്‍സ്ഫര്‍ വാങ്ങി….ഇവിടെ സെയിന്‍റ് ലോറന്‍സില്‍ ചേര്‍ന്നു…മമ്മയും ട്രാന്‍സ്ഫര്‍ വാങ്ങി..ഇവിടുത്തെ തോറോ സെന്‍ട്രല്‍ ലൈബ്രറിയില്‍… ഞാന്‍ പട്ടിയെ വളര്‍ത്തുന്നില്ല…ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ, എന്‍റെ പട്ടി പോകും അങ്ങോട്ടെന്ന്‍!”

“സെയിന്‍റ് ലോറന്‍സിലോ? സെയിന്‍റ് ലോറന്‍സിലാണോ നെവില്‍ ചേര്‍ന്നത്? ”

അത് ചോദിക്കുമ്പോള്‍ തന്‍റെ മുഖത്ത് ആയിരം സൂര്യന്മാര്‍ ഒരുമിച്ചു കത്തിയിരുന്നു.

“എന്താ? എന്തേലും പ്രോബ്ലാമുണ്ടോ, അവിടെ?”

“പ്രോബ്ലമോ?”

താന്‍ ചിരിച്ചു.

“തമാശ പറയല്ലേ നെവില്‍…അവിടെയാണ് ഞാന്‍ പഠിക്കുന്നത്…!”

“റിയലി?”

അപ്പോള്‍ അവനും ചിരിച്ചു. എന്തൊരു മുടിഞ്ഞ ചിരിയാണ് ചെറുക്കന്‍റ്റെ! എത്ര വര്‍ഷം വേണമെങ്കിലും തപസ്സിരിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകും അവനങ്ങനെ ചിരിച്ചാല്‍!

“ഹ്മം…ഏത് സ്ട്രീമാണ്?”

“സയന്‍സ്…ബയോ വിത്തൌട്ട് മാത്സ്….സാന്ദ്രയോ?”

“ഞാന്‍ ബേസിക് മാത്സ് വിത്ത്‌ അക്കൌണ്ടന്‍സി…”

അന്നു വൈകുന്നേരം തന്നെ താന്‍ അടുത്ത കൂട്ടുകാരായ എറിക്കിനേയും ജഗ്ഗു എന്ന ജഗദീഷിനേയും ഫിലിപ്പിനെയും അവന്‍റെ ഗേള്‍ഫ്രണ്ട് രവീണയേയും കൂട്ടിക്കൊണ്ടുവന്നു. അവരോടൊക്കെ അവന്‍ പെട്ടെന്നടുത്തു. അവര്‍ക്കും ആദ്യനിമിഷം തന്നെ തോന്നി, തങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പെര്‍ഫെക്റ്റ് മാച്ചാവുന്ന സുഹൃത്താണ്‌ അവനെന്ന്.

Leave a Reply

Your email address will not be published. Required fields are marked *